മേഘങ്ങൾ ഭൂമിയിലേക്കിറങ്ങി വന്നിരിക്കുന്നു....
അല്ല... എന്റെ ബുള്ളറ്റ് ആ മലയുടെ മുകളിലേക്കുള്ള അവസാന വളവും കഴിഞ്ഞു ഒരു തെല്ല് കിതപ്പോടെ കുതിക്കുന്നു....
ഇതൊരു ഒളിച്ചോട്ടമാണ്.... എന്റെ സ്വപ്‌നങ്ങൾ വിലക്കു വാങ്ങിയവരിൽ നിന്നു....
പരാജിതൻ എന്നു കൂകി വിളിച്ചവരിൽ നിന്നു...
കൊല്ലാനാണേലും ചാവാൻ ആണേലും അവസാനം വരെ കൂടെ നീക്കുമെന്ന് പറഞ്ഞു പാതിവഴിയിൽ എന്നെ തനിച്ചാക്കി പോയവരിൽ നിന്നു....
എന്റെ ജീവിത സ്വപ്നങ്ങളിൽ നിന്നു....
എന്നന്നേക്കുമായി ഒരു ഒളിച്ചോട്ടം.... ഇനി ഒരു തിരിച്ചുവരവില്ല എന്നു മനസ്സിലുറപ്പിച്ചു തുടങ്ങിയ യാത്ര.....
ആ യാത്ര ഇന്നിവിടെ അവസാനിക്കുകയാണ്...
കൂടെ ഹൃദയം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ ബുള്ളറ്റും...
കാരണം അവൻ മാത്രം എന്നെ ഇതുവരെ ചതിച്ചിട്ടില്ല....
വഞ്ചനയുടെ കണ്ണുനീർ കുടിപ്പിച്ചിട്ടില്ല....
പകരം എനിക്ക് വേണ്ടി മഴയും വെയിലും കല്ലും മുള്ളും എല്ലാം സ്വയം ഏറ്റുവാങ്ങി എന്റെ മനസ്സാഗ്രഹിക്കുന്നിടങ്ങളിലേക്ക് അവൻ കുതിച്ചു കൊണ്ടേ ഇരുന്നു.....
ഒരു തെല്ല് പരാതിയോ പരിഭവമോ ഇല്ലാതെ.....
എന്തു വിചിത്രമാണി ഭൂമിയും അതിലെ കാര്യങ്ങളും....
സ്നേഹിക്കുന്നവർ വേദനിപ്പിക്കാനായി മാത്രം ശ്രമിക്കുന്നു....
കൂടെ നിൽക്കേണ്ടവർ ഒറ്റപ്പെടുത്തുന്നു.... വീഴുമ്പോൾ താങ്ങാവേണ്ടവർ കൂടുതൽ താഴ്ചയിലേക്ക് ചവിട്ടി താഴ്തന്നു...
ധൈര്യം തരേണ്ടവർ കൂടുതൽ പേടിപ്പിക്കുന്നു....
അസുഖം തരുന്നത് ദൈവമല്ലേ അതു സുഖപ്പെടുത്തുന്നവനും അവൻ തന്നെ.... എനിക്കസുഖം വന്നത് എന്റെ തെറ്റാണോ അല്ലലോ.... പക്ഷെ അതാരും മനസ്സിലാക്കുന്നില്ല...
ഞാൻ ചെയുന്ന ബിസിനസ് എല്ലാം നഷ്ട്ടത്തിലാവുന്നു......
ഒരു വട്ടം എങ്കിലും ജയിച്ചു കാണിക്കാനാണ് ഉള്ളതെല്ലാം വിറ്റു പൊറുക്കി ഒരു അവസാന കളിക്ക് ഇറങ്ങിയത് ഒരു പാടു പ്രതീക്ഷകളോടെ പക്ഷെ അവിടെ വിധി എന്നെ ക്രൂരമായി തോൽപ്പിച്ചു.....
ബിസിനസ്സ് പ്രതീക്ഷിച്ചപോലെ പ്രോഫിറ്റ് ലെവെലിലേക്ക് വളർന്നു....
അതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഒരു ആന്വൽ മീറ്റിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അറിയാതെ തല ചുറ്റി വീണു...
ഒരുപാട് പരിശോധനകൾക്കു ശേഷമാണു അറിഞ്ഞത് അസുഖം അൽഷിമേഴ്‌സ് ആണെന്ന്...
ശെരിയാണ് ഓർമകൾ ഇടയ്ക്കു എന്നെ വീട്ടു ദൂരേക്ക് പോവാറുണ്ട് പക്ഷെ അതൊന്നും അന്നു അത്ര കാര്യമാക്കിയില്ല ബിസിനസ്സ് ടെൻഷൻ ആവുമെന്ന് വിചാരിച്ചു....
ഇപ്പൊ ഏകദേശം കാര്യങ്ങൾ തീരുമാനമായി...
എന്റെ ഓർമകളും ചിന്തകളും എല്ലാം എന്നിൽ നിന്നു പറന്നകലും....
കൂടൊഴിയും കിളിയെ പോലെ....
എന്നെ നൊന്തു പെറ്റ സ്വന്തം അമ്മയെയും ജീവിതം കാണിച്ചു തന്ന ജീവിക്കാൻ ധൈര്യം തന്ന എന്റെ അച്ഛനെയും കുറുമ്പ് കാണിച്ചു വാലുപോലെ ഏട്ടാ എന്നു വിളിച്ചു നടക്കുന്ന എന്റെ പൊന്നനിയ്യതിയെ പോലും എനിക്കിനി തിരിച്ചറിയാനാവില്ല......
എന്റെ വീടു നാട് ബിസിനസ്സ് സുഹൃത്തുക്കൾ എല്ലാം എനിക്കു അന്യമാവും....
എന്റെ ശ്വാസ നിശ്വാസങ്ങൾ നിറഞ്ഞ എന്റെ റൂം....
എന്റെ കാല്പാദം പതിഞ്ഞ ഇടവഴികൾ കുട്ടികാലം മുതൽ കൂടെ കൊണ്ട് നടക്കുന്ന ഓർമകൾ എല്ലാം എല്ലാം വിധിയുടെ ക്രൂരതയ്ക്ക് മുന്നിൽ അടിയറവു പറയേണ്ടി വരും....
എന്റെ കാല്പാദം പതിഞ്ഞ ഇടവഴികൾ കുട്ടികാലം മുതൽ കൂടെ കൊണ്ട് നടക്കുന്ന ഓർമകൾ എല്ലാം എല്ലാം വിധിയുടെ ക്രൂരതയ്ക്ക് മുന്നിൽ അടിയറവു പറയേണ്ടി വരും....
ദൈവം അവിടെയും എനിക്കൊരു അനുഗ്രഹം തന്നു വയസ്സ് 28 ആയെങ്കിലും ഒരു ഇണക്കിളിയെ എനിക്കു താരതെ....
ഇല്ലെങ്കിൽ ആ കണ്ണീർ ശാപം കൂടി ഞാൻ ഏറ്റെടുക്കേണ്ടി വന്നേനെ....
അവസാനിക്കാൻ പോവുന്നു ഇനി ഞാൻ മനസ്സും ചിന്തയും സ്വപ്നങ്ങളും ഒന്നും കൂടെ ഇല്ലാത്ത ഒരു ശരീരം മാത്രം....
ആദ്യം കേട്ടപ്പോൾ ഉൾക്കൊള്ളാനായില്ല.....
ഒരുപാട് കരഞ്ഞു ദൈവത്തെ പഴി പറഞ്ഞു.....
എന്റെ ചുറ്റുമുള്ളവർ നിസഹായതയോടെ നോക്കുന്ന ഓരോ നോട്ടവും മനസ്സും കടന്നു ആത്മാവിൽ മുറിവേൽപ്പികാൻ തുടങ്ങി....
അങ്ങനെയാണ് ഈ തീരുമാനത്തിൽ എത്തുന്നേ.... ഓർമകൾ കൂടൊഴിയും മുൻപ് ഒരു യാത്ര എല്ലാം മറന്നു കാണാത്ത കാഴ്ചകൾ അവസാനമായി മനസ്സിന്റെ ആല്ബത്തിലേക്ക് ചേർത്തു വെക്കാൻ....
നാടും നഗരവും കണ്ടു കാണാത്ത പല കാഴ്ചകളും കണ്ടു മനസ്സ് നിറച്ചു ഇപ്പൊ ഇതാ ഞാൻ ആകാശം തൊട്ടു നിൽക്കുന്ന ഈ മലയുടെ മുകളിൽ എത്തിയിരിക്കുന്നു....
ഓർമകൾ ചിന്തകൾ സ്വപ്‌നങ്ങൾ ഇവ എന്നിൽ നിന്നകലും മുൻപ് എനിക്ക് ഈ ശരീരം വീട്ടു പറക്കണം ഉയരങ്ങളിലേക്ക്....
ബുള്ളറ്റ് സൈഡ് സ്റ്റാൻഡിൽ നിർത്തി ഞാൻ ആ മലമുകളിൽ കാലു കുത്തി....
ദൈവം തന്ന ജീവിതം മുഴവനാക്കാതെ തിരിച്ചു നല്കാൻ ഞാൻ തിരെഞ്ഞെടുത്ത മണ്ണ്.....
നല്ല തണുത്ത കാറ്റു വീശുന്നുണ്ട്... മേഘങ്ങൾ താഴ്ന്നു ഭൂമിയെ ചുംബിക്കുന്നു.... എങ്ങും പ്രകൃതിയുടെ പച്ചപ്പ് ഹൃദയം നിറക്കുന്ന കാഴ്ച അവസാനമായി ഉള്ളിലേക്കാവാഹിച്ചു ഞാൻ നടക്കാൻ തുടങ്ങി....
ശെരിയാണ് മരണത്തിനു സഹിക്കാൻ പറ്റാത്ത തണുപ്പാണ്....
എന്റെ മരണം കാണാൻ കഴിയാതെ പ്രകൃതിയും കണ്ണടച്ചപോലെ എങ്ങും ഒരു മരണ മൂകത.....
അവസാനമായി മൊബൈലിൽ മുൻപ് പകർത്തിയ ഫോട്ടോകൾ ഓരോന്നായി മാറി കൊണ്ടേ ഇരുന്നു....
വീട്ടുകാരോടൊപ്പം ആഘോഷിച്ച ഓണം അമ്മയുടെ പാല്പായസം അച്ഛന്റെ ഓണ സമ്മാനം അനിയത്തിയുടെ പൂക്കളം.... കൂട്ടുകാരോടൊപ്പം ചിലവഴിച്ച സുന്ദര നിമിഷങ്ങൾ.... യാത്രകൾ....
അങ്ങനെ അങ്ങനെ ജീവിതത്തിലെ പല നിമിഷങ്ങളും സ്‌ക്രീനിൽ പിന്നിലേക്ക് പോയി കൊണ്ടേ ഇരിക്കുന്നു....
കണ്ണുനീർ കവിളും കഴിഞ്ഞു താഴേക്ക്..... തുടച്ചില്ല..... കരയുന്നത് കാണാൻ ആരുമില്ല പിന്നെന്തിനു....
അവസാനമായി ദൈവത്തോട് പ്രാർത്ഥിച്ചു ആരോടും ഇങ്ങനെ ക്രൂരത കാണിക്കരുത്.....
ഇപ്പോൾ മലയുടെ മുകളിലെ മുനമ്പിൽ എത്തിയിരിക്കുന്നു.... ഇനി ആ താഴ്ചയിലേക്ക് ഒരു കുതിപ്പ് എല്ലാം തീരും ഓർമകൾ പറക്കും മുൻപേ ഞാൻ പറക്കും പറന്നിറങ്ങും മരണം എന്ന യാദൃത്യത്തിലേക്ക്....
കണ്ണുകൾ മുറുകിയടച്ചു....
തൊണ്ടയിൽ വെള്ളം വറ്റുന്നു കൈ കാലുകൾ വിറയ്ക്കുന്നു മരണം എന്ന ഉറക്കത്തിലേക്ക് പോകാൻ ശരീരം മടിക്കുംപോലെ.... അമ്മയും അച്ഛനും അനിയത്തിയും എല്ലാം മുന്നിൽ നിൽക്കും പോലെ അതെ അവർ നിലവിളിക്കുന്നുണ്ട്.....
തൊണ്ടയിൽ വെള്ളം വറ്റുന്നു കൈ കാലുകൾ വിറയ്ക്കുന്നു മരണം എന്ന ഉറക്കത്തിലേക്ക് പോകാൻ ശരീരം മടിക്കുംപോലെ.... അമ്മയും അച്ഛനും അനിയത്തിയും എല്ലാം മുന്നിൽ നിൽക്കും പോലെ അതെ അവർ നിലവിളിക്കുന്നുണ്ട്.....
മോനെ അരുത് ചെയ്യല്ലേ ഞങ്ങൾക്ക് നീയല്ലേ ഒള്ളു ഡാ മോനെ പോവല്ലേ ഡാ....
ഇല്ല എനിക്ക് വയ്യ അമ്മെ ഞാൻ പോവാ അമ്മേയെന്നോട് ക്ഷമിക്കു.... ഈ മകൻ മാപ്പു തരു അച്ഛാ ജയിക്കാൻ പഠിപ്പിച്ചിട്ടും തോറ്റവനാ.... മോളെ നീ കരയല്ലേ ഡീ.... ഈ ഏട്ടൻ അതു സഹിക്കില്ല ....
ഒരു കുതിപ്പോടെ ആ മുനമ്പിന്റെ അറ്റത്തേക്ക്.....
Hello..... സുഹൃത്തേ ഒരു നിമിഷം.....
അപ്രതീക്ഷമായി കേട്ട ആ മനുഷ്യ ശബ്ദം എന്റെ കാലുകളെ നിശ്ചലമാക്കി.....
സംശയത്തോടെ ശബ്‌ദം കേട്ട ഭാഗത്തേക്ക് നോക്കുമ്പോൾ മേഘ പാളികൾക്കുളിൽ നിന്നു വരുംപോലെ ഒരു മനുഷ്യ രൂപം ആ കോടമഞ്ഞു മൂടിയ മലമുകളിൽ നിന്നും തന്റെ അടുത്തേക്കായി നടന്നടുക്കുന്നു.....
അയാളിപ്പോൾ എന്റെ തൊട്ടടുത്തു എത്തിയിരിക്കുന്നു...
നീട്ടി വളർത്തിയ താടി നീളമുള്ള മുടിയിഴകൾ കാറ്റിൽ അലക്ഷ്യമായി പാറുന്നു....
തിളക്കമുള്ള വെള്ളാരം കണ്ണുകൾ പ്രക്ഷാപൂരിതമായ മുഖം നല്ല ഒത്ത ശരീരം....
തിളക്കമുള്ള വെള്ളാരം കണ്ണുകൾ പ്രക്ഷാപൂരിതമായ മുഖം നല്ല ഒത്ത ശരീരം....
സുഹൃത്തേ നിങ്ങൾ മരിക്കാൻ വന്നതാണെന്ന് അറിയാം... മരിച്ചോളൂ അതിനു മുൻപ് അൽപ സമയം ഞാനുമായി ചിലക്കഴിക്കാമോ ?
പെട്ടന്ന് ചെന്നിട്ട് അവിടെ ആരേം കാണാൻ ഒന്നുമില്ലലോ.....
നിങ്ങൾ ആരാ എന്താ വേണ്ടത് ജീവിക്കാൻ ദൈവം അനുവദിക്കാഞ്ഞിട്ട മരിക്കാൻ വന്നേ അപ്പോ ദേ ഇവിടേം സമതികൂല അല്ലാ ഇതിനുമാത്രം എന്തു തെറ്റാ ഞാൻ ചെയ്തേ.....
നിങ്ങൾ ഇതു വരെ ചെയ്ത നന്മ തിന്മകൾ എനിക്കറിയില്ല പക്ഷെ ഒന്നറിയാം എന്തിന്റെ പേരിലാണെങ്കിലും ഇപ്പൊ ചെയ്യാൻ പോവുന്നത് വല്ല്യ ഒരു തെറ്റു തന്നെയാ.... പക്ഷെ നിങ്ങൾ പേടിക്കണ്ട ഞാൻ നിങ്ങളെ തടയാൻ ഒന്നും പോണില്ല ഇനി നിങ്ങൾ ആവശ്യപ്പെടാനെങ്കിൽ നിങ്ങളെ തള്ളി താഴെ ഇടാനും ഞാൻ തയ്യാറാണ്....
പക്ഷെ അതിനു മുൻപ് എന്തിനാ മരിക്കുന്ന് എന്നെനോട് പറയാമോ ചിലപ്പോൾ എനിക്ക് നിങ്ങളെ സഹായിൽകാനാവും.... അതു എന്നോട് പങ്കു വെക്കുന്നതുകൊണ്ട് നഷ്ട്ടം ഒന്നുമില്ലലോ പറയു സുഹൃത്തേ എന്താ പ്രശനം....
പ്രണയം.. സാമ്പത്തികം... ചതി... വഞ്ചന... ഇതെന്തെലുമാണോ ?....
എനിക്കൊരു അസുഖം ഉണ്ട് ഇയാൾക്കു ബേധമാക്കി തരാനാവുമോ ഇല്ലാലോ എന്നെ എന്റെ വഴിക്കു വിട്ടേക്കു പ്ളീസ്....
എന്താ അസുഖം നിങ്ങൾ പറയു....
എന്റെ ഓർമ്മകൾ മരിച്ചു തുടങ്ങിയിരിക്കുന്നു എനിക്കിനി ആരേം തിരിച്ചറിയാനാവില്ല അതുകൊണ്ട് എല്ലാവരേം ഓര്മയുള്ളപ്പോൾ തന്നെ മരിക്കാൻ തീരുമാനിച്ചു വന്നതാ അപ്പോഴാണ് നിങ്ങൾ എനിക്കൊരു കുരിശായത്....
അല്പ സമയം ആ അജ്ഞാത സുഹൃത്ത് മൗനത്തിലായി....
ശേഷം അയാൾ സംസാരിച്ചു തുടങ്ങി...
നിങ്ങളുടെ അസുഖം ബേദമാക്കാൻ എനിക്കാവില്ല പക്ഷെ കഴിയുന്ന ഒരാളുണ്ട്.....
ആരാണെന്നറിയാമോ.....
വേറെ ആരും അല്ലാ നിങ്ങൾ തന്നയാണ് നിങ്ങളുടെ ഡോക്ടർ നിങ്ങൾ എന്നു പറഞ്ഞാൽ നിങ്ങളുടെ മനസ്സ് അതിലുള്ള ആത്മവിശ്വാസം..... അതു ഏതു മാരക അസുഖത്തെയും ബേദമാക്കാൻ ശക്ത്തിയുള്ളതാണ് നിങ്ങൾ അതു തിരിച്ചറിയാതെ പോയി.....
ദൈവം ഓരോ ജീവനും അവന്റെ അമ്മയുടെ ഗർഭ പാത്രത്തിൽ വെച്ചു 40 ദിവസം പ്രായമാവുമ്പോൾ അവന്റെ ഭൂമിയിലെ ആയുസ്സും കുറിച്ചിടുന്നു....
ആ ആയുസ്സ് വരെ ജീവിച്ചു കാണിച്ചിട്ട് വേണം തിരിച്ചു ചെല്ലാൻ....
നിങ്ങൾക്കുള്ള ആയുസ്സ് നിങ്ങളല്ല തീരുമാനിക്കേണ്ടത്.... അസുഖം എന്താണെങ്കിലും ശെരിയായ ചികത്സ എടുക്കു ആത്മവിശ്വാസത്തോടെ നേരിടു നിങ്ങൾ വിജയിക്കും.... ഇനി ദൈവ വിധി ഈ അസുഖം കൊണ്ട് മരിക്കാൻ ആന്നെങ്കിലും അതു കുറച്ചു കാലം കൂടി പ്രിയപെട്ടവരോടൊപ്പം ജീവിച്ചിട്ട് പോരെ..... നിങ്ങൾ സ്വയം മരിക്കുമ്പോൾ കൂടെ മരിക്കുന്നതാണ് നിങ്ങളുടെ വീട്ടിലെ സന്തോഷം സമാധാനം കൂടെ അച്ഛന്റേം അമ്മയുടെം തീരാ കണ്ണീരും.....
ഇപ്പോൾ നിങ്ങൾ തിരിച്ചു പോയാൽ നിങ്ങളുടെ ജീവിതം മാത്രമല്ല കുടുംബത്തിന്റെ സന്തോഷവും സമാധാനവും ചിരിയും കളിയും എല്ലാം തിരിച്ചു കിട്ടും....
ദൈവത്തിന്റെ പരീക്ഷണങ്ങൾ ക്ഷമയോടെ നേരിടുന്നവർ ആരോ അവരാണ് വിജയി.....
അയാളുടെ വാക്കുകൾ മനസ്സിന്റെ ഉള്ളറകളിൽ എവിടേയോ പ്രതീക്ഷയുടെ ഒരു തിരി നാളം കൊളുത്തിയ പോലെ....
മനസ്സ് കൊണ്ട് നന്ദി പറഞ്ഞു വിധിക്കെതിരെ പോരാടി ജയിക്കാൻ ഞാൻ ആ മലയിറങ്ങി എന്റെ ജീവിതത്തിലേക്ക്.... എന്റെ കുടുംബത്തിന്റെ സന്തോഷത്തിലേക്ക്.....
ശുഭം....
അർശദ് കോർമത്ത്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക