റാണി ടീച്ചർ A for Apple എന്ന് ഉച്ചത്തിൽ പറയുന്നത് കേട്ട് മടുത്തിട്ട് ജനലിലൂടെ വെളിയിലേക്ക് നോക്കി കോട്ടുവായിട്ടു.
ഈ A for Apple തന്നെയല്ലേ ഇന്നലെ അമ്മയും പഠിപ്പിച്ചത്..ഇത് കേട്ട് പണ്ടാരടങ്ങി ഞാൻ. ഇവർക്ക് എന്നെ പുതിയത് വല്ലതും പഠിപ്പിച്ചൂടെ?
വെളിയിലെ കാക്കമരത്തിൽ ഒരു കുഞ്ഞികാക്കയുടെ ചുണ്ടിലേക്ക് അമ്മ കാക്ക എന്തോ വെച്ച് കൊടുക്കുന്നു. എന്തായിരിക്കും അത്? ഞാൻ സൂക്ഷിച്ച് നോക്കി. ങേ എൻറ്റെ തലയിലെന്തോ വീണല്ലോ. ..ശ്ശെടാ ഇതൊരു ചോക്ക് കഷണമാണല്ലോ... ഇതെങ്ങനെ എൻറ്റെ തലയിലേക്ക്...?
"ടോ ...താൻ എഴുന്നേറ്റ് നിന്നേ.. ഞാൻ പറഞ്ഞിട്ട് ഇരുന്നാ മതി...ക്ലാസ്സിൽ ശ്രദ്ധിക്ക്, ഇനിയെങ്കിലും കേട്ടോ" ചുറ്റിനും ചിരി പടരുന്നു.
അലവലാതികൾ.... കൂട്ടുകാരികളാണ് പോലും കൂട്ടുകാരികൾ. ദേഷ്യം പിടിച്ച് നിൽക്കുമ്പോഴാണ് ഒരു നിലവിളി മുഴങ്ങിയത് "മമ്മീ പോകല്ലേ മമ്മീ... ഞാനും വരുന്നു മമ്മീ"
ആ നിലവിളി ...പതിയെ...പതിയെ... ഞങ്ങൾടെ ക്ലാസ്സിൻറ്റെ വാതിൽക്കലെത്തി അകത്തേക്ക് കയറിവന്നു. കറുത്ത് ....ഉരുണ്ട് .....വീർത്ത കവിളോടെ ഒരു പെൺകുട്ടി...കൂടെ വെളുത്ത് സുന്ദരിയായ അവൾടെ അമ്മയും.
റാണി ടീച്ചർ അവളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി "ഇത് നിധി ഇന്ന് മുതൽ നിങ്ങളുടെ കൂട്ടുകാരിയാണ്" അവൾടെ അമ്മ വെളിയില് നിൽക്കാംന്ന് പറഞ്ഞ് പോകുമ്പോഴും അവള് "ഞാനും വരുന്നൂ" എന്ന് പറഞ്ഞ് കാറിക്കരഞ്ഞൂ.
ഏറെ നേരമായ് നിന്ന് കാല് കഴച്ച് ഞാനവളെ ശത്രുവിനെപ്പോലെ നോക്കി...അവൾടെ കരച്ചില് നിർത്താൻ അണ്ണാക്കിലേക്ക് സ്ലേറ്റ് പെൻസില് കുത്തിത്തിരുകിയാലോ എന്ന് പോലും ചിന്തിക്കാതെയിരുന്നില്ല.
പഴയശിഷ്യയെ പുതിയ ശിഷ്യയുടെ മുന്നില് നാണം കെടുത്തണ്ടാന്ന് കരുതിയിട്ടാകണം റാണി ടീച്ചറെന്നോട് ഇരിക്കാൻ പറഞ്ഞത്.
നാലാംക്ലാസ്സില് കയറി വന്ന ആ കറുത്തസുന്ദരി പിന്നെ മുന്നോട്ടുള്ള ക്ലാസ്സുകളിലൊക്കെ ഒന്നാമതായി. അവളോട് കൂട്ട് കൂടാൻ മത്സരിച്ചവരുടെ ടീമിൽ ഞാനും കൂടി.
പിന്നീടെപ്പോഴോ ഒരു വെള്ളപ്പാറ്റ ഷീബയെന്ന പേരിൽ അവളോട് ഒട്ടിയപ്പോഴും... ഷീബ അവളുടെ ചങ്കായപ്പോഴും ഞങ്ങടെ സൗഹൃദം അവസാനിച്ചില്ല...എന്നെ അനിയത്തിയെന്ന് വിളിച്ച് കൂടെ നടന്നവൾ പത്താംക്ലാസ്സ് പിരിഞ്ഞപ്പോൾ പ്രണയിനിയെപ്പോലെ കത്തുകളെഴുതി "എനിക്ക് നിന്നെ കാണാൻ കൊതിയായി മോളേ" എന്ന്.
പിന്നീടെപ്പോഴോ ഒരു വെള്ളപ്പാറ്റ ഷീബയെന്ന പേരിൽ അവളോട് ഒട്ടിയപ്പോഴും... ഷീബ അവളുടെ ചങ്കായപ്പോഴും ഞങ്ങടെ സൗഹൃദം അവസാനിച്ചില്ല...എന്നെ അനിയത്തിയെന്ന് വിളിച്ച് കൂടെ നടന്നവൾ പത്താംക്ലാസ്സ് പിരിഞ്ഞപ്പോൾ പ്രണയിനിയെപ്പോലെ കത്തുകളെഴുതി "എനിക്ക് നിന്നെ കാണാൻ കൊതിയായി മോളേ" എന്ന്.
വർഷങ്ങൾക്ക് ശേഷം വിവാഹം ക്ഷണിക്കുമ്പോളവൾ പറഞ്ഞൂ "നീ വന്നില്ലെങ്കി നിന്നെ ഞാൻ കൊല്ലും" എന്ന്. അവൾടെ സ്നേഹം കണ്ട് അഹങ്കരിച്ച് എൻറ്റെ തല പൊങ്ങി ഉത്തരത്തിൽതട്ടി.... തട്ടീല്ല .....എന്ന മട്ടിലായീ.
വിവാഹം കഴിഞ്ഞ് മക്കളായപ്പോഴും ആ പഴയ നാലാംക്ലാസ്സുകാരി പെൺകുട്ടികളെപ്പോലെ പലതും പറഞ്ഞ് ..കപടതയില്ലാതെ ഞങ്ങൾ പൊട്ടിച്ചിരിച്ചു..
ലക്ചറർ ആയി ജോലി കിട്ടി ദൂരെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴും ഷീബ എന്ന വെള്ളപ്പാറ്റയും ഞാനുമൊക്കെ അവൾടെ പ്രിയപ്പെട്ട ചങ്ങാതിമാരായിരുന്നു.
പിന്നെ എപ്പോഴാണ് ...എവിടെ വെച്ചാണ് അവൾ ഞങ്ങളെ മറക്കാൻ പഠിച്ചത്? പിന്നീട് ഞങ്ങളുടെ ഫോൺകോളുകൾ അറ്റൻഡ് ചെയ്യാതാകുമ്പോഴും....മെസ്സേജുകൾക്ക് മറുപടി ഇല്ലാതാകുമ്പോഴും..... മറന്നേക്കൂ എന്നൊരു വാക്ക് പോലും പറയാതെ മറക്കാൻ കഴിഞ്ഞുവോ ഞങ്ങളെ?
ഉദ്യോഗത്തിൻറ്റെ പകിട്ടും പ്രൗഢിയും അവളെ മറ്റൊരാളായി മാറ്റിയെന്ന് എനിക്കിപ്പോഴും വിശ്വസിക്കുക വയ്യ ജീവിതത്തിൻറ്റെ അണിയറയിൽ നടക്കുന്ന നാടകങ്ങളാരുമറിയാതിരി ക്കാൻ ഒരു പിൻമാറ്റമാണീ അകൽച്ച എന്ന് വിശ്വസിക്കാനാണെനിക്കേറെ യിഷ്ടം.
ഓർമ്മകളുടെ നിഴൽക്കൂത്തിന് നേർക്ക് ഞാൻ കണ്ണുകളടയ്ക്കുമ്പോൾ ആരോ പറയുന്നുണ്ടായിരുന്നു ജീവിതം സ്നേഹനൊമ്പരങ്ങളുടെ കലവറയാണ് എന്ന്..
.
കാലചക്രം തിരിയുമ്പോ ഏറെ പ്രിയപ്പെട്ട ചിലർ നമ്മെ ഉപേക്ഷിച്ച് ഓടിക്കളയും. ..ചിലർ മരണത്തിലൂടെ ....മറ്റ് ചിലർ കാരണങ്ങളില്ലാത്ത അകൽച്ചയിലൂടെ...
.
കാലചക്രം തിരിയുമ്പോ ഏറെ പ്രിയപ്പെട്ട ചിലർ നമ്മെ ഉപേക്ഷിച്ച് ഓടിക്കളയും. ..ചിലർ മരണത്തിലൂടെ ....മറ്റ് ചിലർ കാരണങ്ങളില്ലാത്ത അകൽച്ചയിലൂടെ...
ചില ബന്ധങ്ങളുടെ അകൽച്ച ...ഒരു തരത്തിൽ മരണം തന്നെയാണ്..കുറച്ച് നാളേക്കെങ്കിലും മനസ്സിൻറ്റെ അകത്തളങ്ങളിൽ ശൂന്യത നിറയ്ക്കുന്ന മരണമാണത്.
ഒരിക്കലും ഭൗതികജീവിതത്തിൻറ്റെ ഉയർച്ചതാഴ്ചകൾ ആകാതിരിക്കട്ടെ ബന്ധങ്ങളുടെ അടിത്തറ.
ഹൃദയങ്ങളേ .....നിങ്ങളൊരാൾടെയും മനസ്സിനെ ആകെയുലച്ച് ....അകന്ന് പോകാതിരിക്കുക മരണം വരേക്കും.
ഹൃദയങ്ങളേ .....നിങ്ങളൊരാൾടെയും മനസ്സിനെ ആകെയുലച്ച് ....അകന്ന് പോകാതിരിക്കുക മരണം വരേക്കും.
By:

നല്ലെഴ്ത്ത്
ReplyDelete