Slider

പാറുവിനു കൊടുത്ത ഒരു ദിവസം

0


നല്ലെഴുത്തുകളെല്ലാം  വായിക്കാൻ -  http://www.nallezhuth.com  ===

ഒരു ദിവസം ഒരേ ഒരു ദിവസം എനിക്ക് തരണം ..
.
-അടിപൊളി !! നിനക്ക് എന്തിനാ പാറു ഒരു ദിവസം ,അതൊന്നും വേണ്ടടോ .
.
=ദയവു ചെയ്തു നി അങ്ങനെ പറയരുത് . എനിക്ക് കിട്ടിയേ മതിയാവു . എന്റെ ചില വാശികൾ നി സഹിക്കാറില്ലേ . അതു പോലെ ഇതും കൂടെ .ഇനി വാശികൾ ഇല്ലാലോ .
.
- വേറൊന്നും കൊണ്ടല്ല പാറു . ഒരു തിരമാലയെ പോലെ നിന്നെ തഴുകി പോവാനെ എനിക്ക് കഴിയു ..ഒരിക്കലും നമ്മൾ ഒന്നിക്കില്ല . എന്തിനാടോ ചുമ്മാ സങ്കടങ്ങളുടെ ശവപ്പറമ്പിലേക്ക് ഒന്നു കൂടെ ...
.
= ഇല്ല ഒരിക്കലും നിന്നെ നഷ്ടപ്പെട്ടതിൽ ഞാൻ ദുഖിക്കില്ല . ഈ ഒരു ദിവസം ഓർത്തു കൊണ്ടു ഞാൻ കരയുകയുമില്ല .ഒരു മോഹം .അത്ര മാത്രം .
.
-ആയിക്കോട്ടെ . പറ എന്ന് വേണം ,എന്താ നിനക്ക് വേണ്ടത് .
.
= എന്നുവേണേലും ആവാം . നി തിരിച്ചു പോവുന്നതിനു മുൻപ് ഒരു ദിവസം .
എന്റെ വാശികൾ അന്നുകൂടെ നി സഹിക്കണം ..
.
-ഞാൻ പറയാം ...ഞാൻ ഫോൺ വെക്കുന്നു ..
.
ഇല്ലാത്ത തിരക്കുകൾ അഭിനയിച്ചു കാണിച്ചു ഞാൻ ഫോൺ കട്ടുചെയ്തു .
നരണിപ്പുഴ എന്നൊരു പുഴയുണ്ട് നാട്ടിൽ . പുഴയോട് ചേർന്നു നിന്ന ചായക്കടയിൽ ഞാൻ കയറി ഇരുന്നു . അവിടെ ഒരു ചേച്ചിയാണ് വരുന്നവർക്കെല്ലാം പുഞ്ചിരി നൽകി വാത്സല്യത്തിന്റെ മധുരം കൂടെ ചേർത്തു എനിക്ക് ചായ തന്നു ..
-മോനെ കടിക്കാൻ വല്ലതും 
.
= വേണ്ട ചേച്ചി ,ഇന്ന് കഴിക്കാൻ ഓർമ്മകളുണ്ട് കൂടെ ആതമഗധം പോലെ പറഞ്ഞതെങ്കിലും ചേച്ചി കേട്ടു എന്നു ഒന്നും മനസ്സിലാവാത്ത മുഖഭാവം കണ്ടപ്പോ എനിക്ക് മനസ്സിലായി .
പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറച്ച ചായക്കടയുടെ ആരോ തീർത്ത ദ്വാരത്തിൽ കൂടെ ഞാൻ പുഴയെ നോക്കി ..
ചെറിയൊരു ദ്വാരത്തിൽ കൂടെ വലിയൊരു പുഴയെ ആസ്വദിക്ക വല്ലാത്തൊരു അനുഭൂതി .
ഒരുപാട് വർഷങ്ങൾക്ക് ശേഷം ശെരിക്ക് പറഞ്ഞാൽ 6 വർഷത്തിൽ കൂടുതലായി ഞാൻ അവളുമായി യാതൊരു അടുപ്പവുമില്ലായിരുന്നു .
പഠിക്കുന്ന സമയത്തു ഏറെ ബഹുമാനത്തോട് കൂടി മാറി നിന്നു മാത്രം ഞാൻ നോക്കി കണ്ട ഈ തടിച്ചിപ്പാറു എന്തിനാണ് എന്നോട് ഇത്രയും വർഷങ്ങൾക്ക് ശേഷം വന്നു അന്നെനിക്ക് നിന്നോട് പ്രണയമായിരുന്നു എന്നു പറഞ്ഞത് ...
പ്രണയമേ നിന്റെ കുസൃതികൾ പലപ്പോഴും അനിർവചനീയമാണ് .
ചായയുടെയും കഴിക്കാത്ത കടിയുടെയും പൈസ ചേച്ചിക്ക് സമ്മാനിച്ചു അവിടുന്നു ഇറങ്ങി ഞാൻ അവൾക്ക് വിളിച്ചു പറഞ്ഞു .
-നാളെ ഞാൻ രാവിലെ ഹോസ്റ്റലിലേക്ക് വരാം,..
= ബൈക്കില് വന്ന മതി ..അതാ എനിക്കിഷ്ടം .
- നി കളിക്കല്ലേ പാറു , ബൈക്കൊന്നും വേണ്ട .ഞാൻ അഫ്സലിന്റെ (രണ്ടുപേരുടേം കൂട്ടുകാരനാണ് )കാറെടുത്തു വരാം .
-കാറിൽ ആണേൽ നി വരണ്ട .എന്റെ വാശി ഇത്തവണ കൂടെ നി സഹിക്കുമെന്നു പറഞ്ഞതാണ് .
=ഇനി ചിണുങ്ങാൻ നിക്കണ്ട .ബൈക്ക് എങ്കിൽ ബൈക്ക് . അതിരാവിലെ ഞാൻ വരും .
നേരം ശെരിക്ക് വെളുക്കുന്നതിനു മുൻപ് അവളുമായി ലക്ഷ്യമില്ലാതെ യാത്രയിലേക്ക് വണ്ടി സ്റ്റാർട് ചെയ്തു .
=പറ പെണ്ണേ ,നിനക്കു എങ്ങോട്ടാ പോണ്ടത് .
.
-നീയൊരു കാര്യം മനസ്സിലാക്കണം . ചൂടൻ സ്വഭാവം കാണിക്കാൻ ആണേൽ ഞാൻ ഇപ്പോ ഇവിടെ ഇറങ്ങും .ഇന്ന് നി എനിക്ക് തന്ന ദിവസമാണ് . എനിക്ക് ഇന്ന് വേണ്ടത് നിന്റെ പ്രണയമല്ല , വാത്സല്യമാണ് .
.
=പാറു നി ക്ഷമി , പറ ന്റെ കുട്ടിക്ക് എന്താ ഇന്ന് വേണ്ടത് .
.
-എനിക്ക് നിന്നോട് ചേർന്നു നിന്ന് കോടമഞ്ഞു കാണണം .
.
=സമ്മതിച്ചിരിക്കുന്നു .
ഒരു പരിഭവവും കാണിക്കാതെ എന്നേം തടിച്ചിപ്പാറുനേം ചുമന്നു എന്റെ ബൈക്ക് പട്ടാമ്പി -പാലക്കാട്- നെല്ലിയാമ്പതി റോഡ് ലക്ഷ്യമാക്കി പാഞ്ഞു .ഒഴുകി എന്നു പറയുന്നതാണ് നല്ലത് .
നെന്മാറ തൊട്ടു ചുരം കയറാൻ തുടങ്ങിയപ്പോ പാറു എന്നോട് ഒന്നൂടെ ചേർന്നിരുന്നു .ഞാൻ തിരിഞ്ഞു നോക്കാൻ ശ്രമിച്ചപ്പോ .
-നി എന്നെ നോക്കണ്ട ചെക്കാ ,വണ്ടി ഓടിച്ച മതി . 
=കണ്ണാടിയിൽ നോക്കിയപ്പോ നിറഞ്ഞൊഴുകുന്ന കണ്ണുകളാണ് ഞാൻ കണ്ടത് .
ഞാൻ ഒന്നും പറഞ്ഞില്ല . എന്നെപ്പോലെ കണ്ണീരു വരുത്താതെ കരഞ്ഞു കൊണ്ടു എന്റെ വണ്ടി ചുരം കയറിക്കൊണ്ടേ ഇരുന്നു .ചെറിയ ഒരു അരുവിയും വലിയൊരു തിരിവും കോടയും കൂടെ കണ്ട സ്ഥലത്തു ഞാൻ വണ്ടി നിർത്തി .അവൾ ഇറങ്ങി ,നല്ല തണുപ്പുണ്ട് . മലമുകളിൽ നിന്നു തെറിച്ചു വീഴുന്ന വെള്ള തുള്ളികൾ തണുപ്പിന് ആക്കം കൂട്ടി .
- ഡി , നി എന്താ ഈ ആലോയിച്ചു നിക്കണത് . കോടമഞ്ഞ്‌ കണ്ടില്ലേ .ഇനിയെന്താ പറ .
= കുറച്ചേരം എന്റടുത്തു വന്നു നിക്കട . വേറൊന്നിനുമല്ല .നി അടുത്തുള്ളപ്പോ ഈ കോടയും അരുവിയും എല്ലാം എന്നെ അസൂയയോടെ നോക്കുന്ന പോലെ . 
.
കുറച്ചു നേരം കഴിഞ്ഞു അവള് പറഞ്ഞു എനിക്ക് ഒരു ചായ വേണം . ഏറ്റവും ടോപ്പിൽ നിന്ന് . കൊണ്ടുവോ എന്നെ ..
.
=കൊണ്ടവാലോ ..നി വാ .
ബൈക്ക് നെല്ലിയാമ്പതി തേയിലത്തോട്ടങ്ങൾ ലക്ഷ്യമാക്കി ഓടി . 
കോട കുറഞ്ഞിരിക്കുന്നു ചായ കുടിക്കാൻ തുടങ്ങിയപ്പോ അവള് ചോദിച്ചു .
- ഡാ ,ദേഷ്യം പിടിക്കണ്ട . നിനക്കു എന്നെ കെട്ടിയാൽ എന്താടാ ..?
.
അതു കേട്ടപ്പോ മനസ്സിൽ വന്നത് നിർവചിക്കാൻ കഴിയാത്ത സങ്കടമാണ് .
പുറത്തു കാണിക്കാതെ പറഞ്ഞു .
.
= ഡി തടിച്ചി പ്പാറു , നി ഡോക്ട്ടറാവാൻ പോണ പെണ്ണാണ് . നല്ല ജോലിയും വിദ്യാഭ്യാസവും , ഒക്കെ നിനക്കുണ്ട് . ഞാൻ വെറുമൊരു രോഗി മാത്രേ ആവൂ ജീവിതത്തിൽ .. 
.
നിലവാരമില്ലാത്ത എന്റെ പല തമാശകൾക്കും അവൾ കുലുങ്ങിച്ചിരിക്കാറുണ്ട് .അതുകാണാൻ ഒരു ചേലാണ് .
ഞാൻ തുടർന്നു , പാറു ,നിന്നെ ഒരു ഡോക്ട്ടറായി കാണണം എന്നു നിന്റെ വീട്ടിലുള്ളവർക്ക് ഒരുപാട് മോഹമുണ്ട് , നി ആവും എനിക്ക് അറിയാം . അതുപോലെ തന്നെ നിന്നെ പറ്റി അവരുടെ കുറെ സ്വപ്നങ്ങളുണ്ട് .നിന്റെ ഭാവി ,നിന്റെ ജീവിതം എല്ലാം . അതുകൊണ്ടല്ലേ സ്വർണം പണയം വെച്ചും ലോണ് എടുത്തും അവര് നിന്നെ പഠിപ്പിക്കുന്നത് . നിനക്ക് എന്തുകൊണ്ടും എന്നെക്കാൾ ചേരുന്ന ഒരു ചെക്കനേം അവര് കണ്ടെത്തും . നമ്മളായി എന്തിനാ ഉറ്റവരുടെ കണ്ണീരിന്റെ ശാപം വാങ്ങണത് . പിന്നെ ഈ കാണുന്ന സ്നേഹമൊന്നും നിന്നെ കെട്ടിയാൽ എനിക്ക് ഇണ്ടാവില്ല ഞാൻ മഹാ അലമ്പും വൃത്തികെട്ടവനും അല്ലെ ..
അവള് വീണ്ടും കുലുങ്ങി കുലുങ്ങി ചിരിച്ചു ,,
.
- ഡാ , മതി , ഇനി നമുക്ക് പോവാം ..
തിരിച്ചു ചുരം ഇറങ്ങുമ്പോ ഞാൻ അവളോട്‌ ചോദിച്ചു ,
= ഈ കുന്നത്തു വന്നു ചായ കുടിക്കാൻ ആണോ നി കൊതിച്ചത് .
.
-അല്ലടാ പോത്തേ .അതൊന്നും നിനക്കു മനസ്സിലാവില്ല . ഞാൻ ഇപ്പൊ ഭൂമിയിലെ ഏറ്റവും സന്തോഷിക്കുന്ന ഒരാളായിരിക്കും .നി അതിനു കരണക്കാരനും . അതുമതി എനിക്ക് ...
ബൈക്ക് പിന്നേം ചിരിച്ചും കരഞ്ഞും ചുരം ഇറങ്ങി ......
=പാറു ......
-എന്താടാ 
= അടുത്ത ജന്മം എന്നൊന്നു ഉണ്ടാവോടി ?
അവളൊന്നും പറഞ്ഞില്ല .. എന്റെ ഷോൾഡറിൽ പടർന്ന നനവിനെ ഞാൻ അരുവിയിൽ നിന്നും തെറിച്ചു വീണ വെള്ളത്തുള്ളി ആയി മനസ്സിൽ പ്രതിഷ്ഠിച്ചു .........
-അൻവർ മൂക്കുതല-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo