Slider

പുഴ മരണം

0

മരിക്കാനല്ലാതൊഴുകിയ പുഴയുടെ
വാലുമുറിഞ്ഞേ , പിന്നെപ്പിടലിയൊടിഞ്ഞേ
നടുവിൽ പിടയിണ മീനുകളൊക്കെ
കണ്ണു പഴുത്ത് മരിച്ചേ പുഴയിൽ !
എള്ളുവിതച്ചവനെല്ലുമുറിത്തേ
കല്ലുപഴുത്തത് കാലിൽ തട്ടി പല്ലുപറിഞ്ഞേ, കുടിലിൽ ഉള്ളതുമുഴുവൻതട്ടിയെടുത്തൊരു
"ബ്ലേഡ് " ചിരിച്ചേ, ചിരിയുടെയാഴച്ചുഴിയിൽ
വീണു പിടഞ്ഞൊരു പെണ്ണുപിഴച്ചേ....
പിഴയുടെ വിത്തുമുളച്ചേ,
മുള പൊട്ടിയ കാലം എല്ലു മുറിഞ്ഞാപല്ലു പറിഞ്ഞോൻകാലം ചെയ്തേ,
കാലം ചെയ്തത് ചതിയോ?
ദുരിതക്കയമൊന്നാപ്പുഴയുടെ നടുവിൽ
രൂപം കൊണ്ടേ, മിഴിപ്പൊട്ടിയൊഴുക്കിയ
കണ്ണീർ വീണാ മണ്ണു കുതിർന്നേ......
അളമുട്ടിയ പാമ്പത് പത്തിവിരിച്ചേ..
ഇരു കണ്ണുകൾ ചെന്തീപ്പൊരികളുതിർത്തേ
നാവിൻ പാളികൾ കവണകളായേ.,
ആ കവണയ്ക്കിടയിൽ ചുട്ടുപഴുക്കും
കല്ല് നിറച്ചേ, ആ കല്ലിന്നേറിൽ
നാടുഭരിച്ചവർ പെട്ടു മരിച്ചേ
പടുമരണത്തിൻ മരവുരി
ചുറ്റിയ മണ്ണു ചിരിച്ചേ.....
തിണ്ണമിടുക്കിന് കണ്ണുതെളിഞ്ഞാൽ
കൈതവശാലികൾ പെരുകീടും
അവരൊത്തു മുടിക്കും മണ്ണും, പെണ്ണും
വെണ്ണിറാകും കട്ടായം!
ഹൃദയംപ്പൊട്ടിയരക്തത്തുള്ളികൾ
തിലകമാതാക്കി രസിച്ചീടും
അവരാണെല്ലോ ശത്രുക്കൾ
നാമവരെയകറ്റുകയെന്നെന്നും!
അജിത്.എൻ.കെ.- ആനാരി 19.10.2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo