""അമ്മേ ഞാൻ ഇനിയും കാത്തിരിക്കണമോ... "
അകലേക്ക് നീക്കിയിരിക്കുന്ന അമ്മ ഒരുനിമിഷം കണ്ണുനീർ തുടച്ചു്....
""എന്താ നീ എവിടെയെങ്കിലും പോകാനുണ്ടോ.... ""
"ഇവിടെ നിന്നു വീട്ടിൽ അല്ലങ്കിൽ പിന്നെ പോകുവാൻ ഒരു ലോകമേയുള്ളു.... "
"അവിടേക്കു പോകുവാൻ സമയമായില്ല ആവുമ്പോൾ പറയാം.... "
ഞാൻ ഈ കിടപ്പ് തുടങ്ങിയിട്ട് കുറച്ചു കാലമായി... ഇവിടെത്തെ ഓരോ പാതകളും.. ഓരോ വ്യക്തികളെയും എനിക്കു സുപരിചിതമാണ്..
നഴ്സുമാര്ക് ഞാൻ ഒരു കുറുമ്പൻ ചെക്കനാണ്. എനിക്കു മരുന്നു തരുവാനും എന്റെയൊപ്പം സംസാരിക്കാനും അവർക്കു വലിയ താല്പര്യമാണ്... എന്റെ ചെറിയ ഭാവമാറ്റം പോലും അവർക്കു പേടിയാണ്.. ഉടൻ ഓടിവരും
""സഞ്ജു എന്തുപറ്റി..... '""
.
അപ്പോൾ ഞാൻ പൊട്ടിച്ചിരിക്കും.. അതുകണ്ട് അവർ
.
അപ്പോൾ ഞാൻ പൊട്ടിച്ചിരിക്കും.. അതുകണ്ട് അവർ
""നിനക്കു ഞാൻ വെച്ചിട്ടുണ്ട്
ബിരിയാണിയാണോ....
ബിരിയാണിയാണോ....
അല്ലടാ... കുഴിമന്തി.... ""
തലക്കു ഒരടിയും തന്നു അവർപോകും...
പക്ഷേ ഇന്നു അവർക്കു എന്റെയരികിൽ വരുവാൻ.... പേടി.... പേടിയാല്ലാ എന്നെ നോക്കുവാനുള്ള വിഷമം... കാരണം എനിക്കു ഇപ്പോൾ നിയന്ത്രണത്തിൽ അല്ല അസുഖം...
ഇടക്കു ഞാൻ ചോദിക്കും....
പക്ഷേ ഇന്നു അവർക്കു എന്റെയരികിൽ വരുവാൻ.... പേടി.... പേടിയാല്ലാ എന്നെ നോക്കുവാനുള്ള വിഷമം... കാരണം എനിക്കു ഇപ്പോൾ നിയന്ത്രണത്തിൽ അല്ല അസുഖം...
ഇടക്കു ഞാൻ ചോദിക്കും....
"""ഈ സ്വർഗം അത്ര മനോഹരമാണോ... ""
'"ഏയ് ഇവിടെത്തേക്കാളും മനോഹരമല്ലാ അവിടെ... അതുകൊണ്ട് അതിനെക്കുറിച്ച് നീ ആലോചിക്കേണ്ട... ""
വേദനകൊണ്ടു ഞാൻ തലയിണയിൽ മുറുകെപ്പിടിക്കും അവർ അതു കാണും എന്നു തോന്നിയാൽ വേഗം കൈ വിടും... പക്ഷേ തലയിണയിൽ ആ ചുളിവുകൾ അവർക്കു മനസ്സിലാകും... ഇപ്പോൾ വേദനക്കുള്ള മരുന്നുഎനിക്കു സമാധാനമേകുന്നത്... അവർ പ്രതീക്ഷകൾ കൈവിട്ടുകഴിഞ്ഞു.... ഓഹ് ഞാൻ എന്റെ അസുഖം പറഞ്ഞില്ല അല്ലെ... കാൻസർ..... ബ്ലഡ് കാൻസർ...
പക്ഷേ എനിക്കൊരു കാത്തിരിപ്പുണ്ട്.. ഞാൻ ശരതിന്റെയൊപ്പം മറൈൻഡ്രൈവിൽ പോകാം എന്നു പറഞ്ഞിരുന്നു അവൻ ആണെന്റെ സാരഥി... അവനൊപ്പമുള്ള യാത്രകൾ അതായിരുന്നു എന്റെ ലോകം... അവൻ തന്ന ആന്മവിശ്യസം... അതുകൊണ്ട് ഞാൻ അവനു എന്നെ കാണുവാൻ ഒരു ദിവസം കൊടുത്തു... ഇനിയിപ്പോൾ...... അവനെ ഒന്നു വിളിക്കണം... ഞാൻ ഫോൺ എടുത്തു അതിൽ കണ്ടാ വാൾപേപ്പർ.. നിറയെ മുടിയായിരുന്നു എനിക്കു ഇപ്പോൾ... ഞാൻ ഒരു സെൽഫിയെടുത്തു പഴയ ചിത്രം.... ഓഹ്.. വിരൂപൻ ആയിരിക്കുന്നു...
അവന്റെ നമ്പർ എടുത്തു..
ബെൽ അടിക്കുന്നുണ്ട്..
ബെൽ അടിക്കുന്നുണ്ട്..
"ഹാ... ഹാലോ... "
""എന്താടാ ഒരു തപ്പാൽ... "
"ഒന്നുമില്ലടാ... "
". ഡാ എനിക്കു നിന്നെ കാണണം... "
"ഞാനും കാത്തിരിക്കുകയാ.. "
"എങ്കിൽ നീ ഇങ്ങോട് വാ.... "
"അത് എന്തിനാ... നമ്മൾ ഇനി കാണുന്നത്.. ആ ബെഞ്ചിൽ ആവും അതു നീ മറന്നുവോ... "
"ഡാ.. അത് വിട്ട് കളയൂ... ഇനി വാ.. ഇല്ലെങ്കിൽ കാണാൻ പറ്റില്ല കേട്ടോ... "
""പോടാ തെണ്ടി.. നമ്മൾ മീറ്റ് ചെയ്യും... അന്ന് നീ ചിലവ് ചെയ്യണം.... "
അവൻ വേഗം കട്ട് ചെയ്തു.. എനിക്കറിയാം അവന്റെ ഇടറുന്ന ശബ്‌ദം ഞാൻ കേൾക്കാതെയിരിക്കാൻ വേണ്ടിയാണ്.. പക്ഷേ.... എനിക്കറിയാം.... അവൻ വരും...
""അമ്മേ ഞാൻ ശരത്തിന് വിളിച്ചു അവൻ വരില്ല ദുഷ്ടൻ.. "
""അല്ലടാ.. അവൻ വരാറുണ്ട്.. നീ കാണാതെ നിന്നെ കാണാറുണ്ട്... നീ കാത്തിരിക്കുകയാണ്.. അത് അവനും അവനറിയാം... ആ തെമ്മാടി അപ്പുറത്തുണ്ട്... "
"ഡാ... ശരത്.... ഇവിടാ വാടാ..... "
""എടാ... നമ്മൾ പരസ്പരം കാണും... ആ ദിവസം .... "
ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു.. എല്ലാവരും തടഞ്ഞുവെങ്കിലും ഞാൻ നടന്നു... വാതിൽ മറികടന്നു നോക്കുമ്പോൾ... അവൻ എന്റെ മഹാരഥി.. നടന്നു നീങ്ങുന്നു... തെമ്മാടി... അവൻ ഇപ്പോളും കോളർ ശരിയാക്കിയില്ല...
ആ കണ്ണുകളിൽ കണ്ണുനീർ പടർന്നു..... അന്ന് എന്റെ അസുഖം അറിഞ്ഞപ്പോൾ ഉള്ള ആ നിമിഷത്തേക്കാൾ വേദനയുണ്ട്... ഞാൻ അറിയാതെ പോയ ആ മിത്രത്തിനു.....
(ഇത് എനിക്കു നഷ്ടപെട്ട പ്രിയമിത്രത്തിന്റെ ഓർമ്മക്ക്.
By:


No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക