Slider

എന്ന് സ്വന്തം അപ്പച്ചി

0

വിമാനത്താവളത്തിന് പുറത്തു വരുമ്പോൾ എന്റെ കണ്ണുകൾ അവളെ തിരയുകയായിരുന്നു . അവളുടെ മുഖം ആൾ കൂട്ടത്തിനിടയിൽ നിന്നും കണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും എന്നെ കൂട്ടി കൊണ്ട് പോകാൻ വന്നവരിൽ അവൾ ഇല്ലെന്ന സത്യം എന്റെ മനസ്സിനെ അല്പം നൊമ്പരപ്പെടുത്തി .
വീട്ടിലേക്കുള്ള യാത്രയിൽ വാഹനത്തിനു വേഗത പോരാ എന്ന് ഞാൻ മനസ്സിൽ പരാതി പറഞ്ഞു കൊണ്ടേ ഇരുന്നു . അപ്പോഴെല്ലാം മനസ്സിൽ അവളുടെ മുഖം വിരിയുകയായിരുന്നു .ഒടുവിൽ വീടണയും നേരം എന്നെ ആനയിക്കുന്നവരുടെ ഇടയിലും അവളെ കണ്ടില്ല ....
'' അവളെവിടെ ?'' .. ആകാംക്ഷ സഹിക്ക വയ്യാതെ ഞാൻ ചോദിച്ചു ..
'' മുകളിലുണ്ട് .. ഉറങാണ് ''
ഉസൈൻ ബോൾട്ടിനെ വെല്ലും വിധത്തിൽ മുകളിലേക്ക് ഞാൻ മുറിക്കകത്തെത്തി .
മഴയുടെ ലാളന കൊണ്ട് മഞ്ഞു മൂടി പുതച്ച് കൊണ്ട് മയങ്ങുന്ന പുലരിക്ക് അത്ര തെളിച്ചമില്ല . അത് കൊണ്ട് തന്നെ മുറിക്കകത്തു അരണ്ട പ്രകാശം മാത്രം.
ആ അരണ്ട വെളിച്ചത്തിൽ ഞാൻ പതുക്കെ അവളുടെ അടുക്കലേക്ക് നടന്നു . അവളുടെ സുഖ നിദ്രക്ക് ഭംഗം വരുത്താതിരിക്കാൻ വളരെ പതിയെ ഞാൻ നടക്കുമ്പോൾ ഓടി വന്നതിന്റെ മിടിപ്പ് നന്നായി കേൾക്കാം ...
അവൾ സുഖ നിദ്രയിലാണ് .. ഞാൻ പതിയെ അവളുടെ നെറുകയിൽ തലോടി നെറ്റിയിൽ ഒരു മുത്തം സമ്മാനിച്ചു. .
ഇത്രയും കാലം ഞാൻ സൂക്ഷിച്ചു വെച്ച എന്റെ സ്‌നേഹത്തിന്റെയും , വാത്സല്യത്തിന്റെയുമെല്ലാം അംശങ്ങൾ അതിൽ നിറഞ്ഞു നിന്നിരുന്നു . അതാകാം അവൾ അവളുടെ കുഞ്ഞി കണ്ണുകൾ തുറന്നു .
വെളളി വെളിച്ചത്തിൽ കണ്ടാൽ തന്നെ ഭയന്ന് പോകുന്ന എന്നെ ഉറക്കമുണർന്ന ഉടനെ ഇരുട്ടിൽ കണ്ടതും ഭയന്ന് വിറച്ചു കൊണ്ട് അവൾ അലറി കരഞ്ഞു .
എന്റെ നിഴലിനെ പോലും അവൾ ഭയത്തോടെ കണ്ടു തുടങ്ങി . മറ്റുള്ളവർക്ക് സ്‌നേഹം ചാലിച്ച മുത്തങ്ങൾ അവൾ സമ്മാനിക്കുമ്പോഴും കൊതിയോടെ . അസൂയയോടെ , നിറഞ്ഞ കണ്ണുകളോടെ ഞാൻ നോക്കി നിന്നു .
എന്നോടുള്ള അവളുടെ സമീപനത്തിൽ മാറ്റം വരുമെന്ന് കരുതി പ്രതീക്ഷയോടെ ഞാൻ കാത്തിരുന്നുവെങ്കിലും , ആ കാത്തിരിപ്പ് നീളാൻ തുടങ്ങിയതോടെ എന്റെ ക്ഷമ നശിച്ചു . പല പ്രോലോഭനങ്ങളും കാണിച്ചു അവളെ പതിയെ ഞാൻ എന്നിലേക്കടുപ്പിച്ചു .
അവധി കഴിഞ്ഞു മടങ്ങാൻ തയ്യാറെടുക്കുന്ന ഒരു നാളിൽ അവൾ എന്റെ കവിളിൽ ഒരു മുത്തം സമ്മാനിച്ചു.
'' അപ്പച്ചീ ... അബ്ബാ ... അബ്ബാ ..... ''
അവൾ തന്ന ആ മുത്തം ഇന്നും എന്നും എന്റെ കവിളിൽ .....അല്ല ഹൃദയത്തിൽ ഞാൻ സൂക്ഷിക്കുന്നു ... എന്റെ മാലാഖ കുഞ്ഞിന് ...... ഞങ്ങളുടെ മാലാഖ കുഞ്ഞിന് നിറഞ്ഞ സ്‌നേഹത്തോടെ സ്വന്തം അപ്പച്ചീ ....
*********** Hafi Hafsall ************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo