നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്കൂൾ

Image may contain: 1 person, beard
നാളെ അത്യാവശ്യമായി ഒന്ന് സ്കൂൾവരെ വരണം
മക്കൾ പഠിക്കുന്ന സ്കൂളിൽ നിന്ന് പ്രിൻസിപ്പാൾ ആണ് വിളിച്ചത് എന്താണാവോ കാര്യം
മക്കളുടെ പഠന കാര്യത്തിനല്ല.
പേരൻസ് മീറ്റിംഗ് ആണെങ്കിൽ മെസേജേ വരൂ ......
പിന്നെ ഇത് എന്തിനാവും.,,,,,,,
എന്തുമാകട്ടെ നാളെ പോയി നോക്കാം....... വീട്ടിൽ ചെന്നു മക്കളെ വിളിച്ചു ചോദിച്ചു. അവർക്കും അറിയില്ല
രാവിലെ അങ്ങനെ സ്കൂളിൽ എത്തി......
ഗുഡ് മോർണിംഗ് ... മാഡം'..... ഞാൻ.,,,,,
ഓഹോ...... അറിയാം അറിയാം.....
ഇരിക്കൂ'...:.....
ഞാൻ ഇരുന്നു
അതെ'...... ഞാൻ വിളിപ്പിച്ചത് ഒരു കാര്യം പറയാനാ ശ്രദ്ധിച്ചു കേൾക്കണം വീട്ടിൽ പോയി കുട്ടിയെ തല്ലുകയൊന്നും ചെയ്യരുത്......
മോനോ മോളോ ആരാണ് പ്രതി'....... ഞാൻ ചോദിച്ചു. ........
ടീച്ചർ അപ്പോഴെക്കും വർണ്ണ കടലാസിൽ പൊതിഞ്ഞ ഒരു പൊതി എന്റെ മുന്നിൽ എടുത്ത് വെച്ചു എന്നിട്ട് പൊതി അഴിച്ചു. അതിൽ ഒരു മാല, ഒരു ജോഡി കമ്മൽ, ഒരു മോതിരം, ഒരു വളയിടീലിന് ഉള്ള എല്ലാ ഐറ്റവും ഉണ്ട് .....
ഇതിന് മുമ്പ് ഇത് വീട്ടിലോ മറ്റോ ഇത് കണ്ടിട്ടുണ്ടോ?'...: ടീച്ചർ ചോദിച്ചു.
ഇല്ല..........
എന്റെ മറുപടി കേട്ട ടീച്ചർ പറഞ്ഞു എന്നാൽ ഇത് നിങ്ങളുടെ മോൻ അവന്റെ കൂടെ പഠിക്കുന്ന ഒരു പെൺകുട്ടിക്ക് കൊടുത്ത ഗിഫ്ററാണ് .........
അവളുടെ അമ്മ ഇന്നലെ ഇവിടെ കൊണ്ടു തന്നതാ.......
ഇങ്ങനെയാണെ ഇവിടെ തുടർന്നു പഠിപ്പിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ് ഒന്നും തോന്നരുത്.,,,,,,
കാര്യമായിട്ട് അവനെ ഒന്ന് ഉപദേശിക്കണം ഞാൻ പെൺകുട്ടിയുടെ അമ്മയുമായി സംസാരിച്ചു.
അവർക്ക് പ്രത്യേകിച്ച് പരാതി ഒന്നുമില്ല. അത് കൊണ്ട് ഞാൻ ആക്ഷൻ ഒന്നും എടുക്കുന്നില്ല.'.....
സോറി മാഡം.,,,,,,
ഞാൻ അവനോട് ചോദിക്കാം '.....
ഒരു വിധം പറഞ്ഞ് ഒപ്പിച്ചു അവിടെ നിന്നും പുറത്ത് ഇറങ്ങി വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോൾ ഇങ്ങന ആശ്വസിച്ചു........ ങ്ങഹാ.....
എന്റെയല്ലേ മോൻ...... ഇങ്ങനെയൊക്കെ സംഭവിച്ചില്ലേലെ യുള്ളൂ അതിശയം...... എന്റെ കണക്കിന് അവൻ രണ്ടു വർഷം താമസിച്ചു'.......
ഞാൻ അഞ്ചിൽ പഠിക്കുമ്പോ നാരങ്ങ മിഠായി പ്രേമലേഖനത്തിൽ പൊതിഞ്ഞു ഒരുത്തിക്ക് കൊടുത്തു
അത് അവൾ കൈയ്യോടെ ക്ലാസ് ടീച്ചറിന്റെ കൈയിൽ കൊടുത്തു
ക്ലാസ് ടീച്ചർ ഹെഡ്മാസ്റ്റിന്റെ കൈയ്യിലും പിന്നെ '.......
ബഞ്ചിന്റെയും ഡെസ്ക്കിന്റെയും ഇടയിൽ നിർത്തി ച്ചൂരലിന് ചന്തിക്ക് നാല് പെട'....... വണ്ടിയിൽ കയറുന്നതിന് മുമ്പു് അറിയാതെ ഞാൻ ചന്തിയിൽ ഒന്നു തടവി നോക്കി അടിയുടെ പാട് ഇപ്പഴും ഉണ്ടോ എന്ന്.......... അന്ന് ആ അടി മേടിച്ച് തന്നവൾ ഇപ്പോഴും ഒരു നാണവുമില്ലാതെ എന്റെ വീട്ടിലിരുന്നു നാരങ്ങാ മിഠായി തിന്നുന്നു.... ദുഷ്ട..
അബു അബ്ദുള്ള.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot