Slider

ഓർമ്മകൾ.

0
Image may contain: 1 person
ചില ഓർമ്മകളുണ്ട്. മണ്ണിനടിയിൽ മഴ കാത്ത് കിടക്കുന്ന വിത്തുകളെപ്പോലെ.
ചില സന്ദർഭങ്ങളിൽ ഗൃഹാതുരത്വത്തിന്റെ അകമ്പടിയോട് കൂടി അവ കടന്ന് വരും.
ജീവിതത്തിന്റെ നിമ്നോന്നതങ്ങളിലൂടെ അവ സഞ്ചരിക്കും.
നാമുറങ്ങുമ്പോൾ ആ ഓർമ്മകൾ സ്വപ്നമായ് വന്ന് നമ്മെ പൂർവ്വകാലത്തേക്ക് തിരിച്ചു കൊണ്ട് പോകും.
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം
ഒരു നഷ്ടസ്വപ്നമായ് അവശേഷിക്കും.
പണ്ഡിതനും പാമരനും സമ്പന്നനും ദരിദ്രനും
ഒരു പോലെ അനുഭവവേദ്യമാണ് ആ ഓർമ്മകൾ.
ആ ഓർമ്മകൾ ചിലപ്പോൾ കയ്പ്പുള്ളതായിരിക്കാം.
ചിലപ്പോൾവേദനയായിരിക്കാം.
ചിലപ്പോൾ ജാള്യത നിറഞ്ഞതായിരിക്കാം.
ചിലപ്പോൾ മധുരമുള്ളതായിരിക്കാം.
ഏതായാലും, വിസ്മൃതിയിലാണ്ടുപോയ ആ അനുഭവങ്ങൾ.
അനുഭവങ്ങളെ മണ്ണിനടിയിലെ വിത്തുകളെപ്പോലെ സുരക്ഷിതമാക്കി വച്ച മനസ്സ്.
മനസ്സ് നമ്മെ ഉണർത്തുന്നു,
എല്ലാം ഞാൻ ശേഖരിച്ചിരിക്കുന്നു.
നിന്റെ മുന്നോട്ടുള്ള ഗമനത്തിന് ആവശ്യമായ തൊക്കെയും.
ആയതിനാൽ സാദ്ധ്യമാകട്ടെ മനസ്സിന്റെ സമ്പന്നതകൾ.
നന്മയാർന്ന വാക്ക് കൊണ്ടും നന്മയാർന്ന കർമ്മം കൊണ്ടും.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo