നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കബർ വിശാലമാക്കുന്നവർ



======================
ഹൈദർമാൻ കുട്ടി ഹാജി ഒരു നീണ്ട മയക്കത്തിലാരുന്നു ... അപ്പോഴാണ് ആരോ വിളിക്കുന്ന പോലെ തോന്നിയത്...
മയക്കം വിട്ടുണർന്ന് ഒന്നുടെ തിരിഞ്ഞു കിടന്നു പിന്നേം പിന്നേം ആരൊക്കെയോ വിളിക്കുന്നു..
ഒരാളല്ല പലരാണ് വിളിക്കുന്നത് ...
ഒന്നായി പത്തായി ഒരു നൂറായിരം വിളികൾ ചെവി തുളച്ചപ്പോൾ ഒന്നെഴുന്നേറ്റിരുന്നു.. കാതു കൂർപ്പിച്ചു..
പടച്ചോനേ തെറിയാണല്ലോ വിളിക്കുന്നത്...
കാര്യമറിയാൻ ഹാജിയാർ ഒന്നു കുനിഞ്ഞു പുറത്തിറങ്ങി റോഡിലേക്ക് നോക്കി..
റോഡ്‌ മൊത്തം ബ്ലോക്ക് ഏതാണ്ട് ഒരു കിലോമീറ്റർ ബസും കാറും ലോറീം ഹോണും തെറി വിളിം ആകെ ജഗപൊക..
റോഡ് ബ്ലോക്കായതിനു തന്നെ തെറി വിളിക്കുന്നതെന്തിനാണ് മൂപ്പർക്ക് അപ്പഴും പുടി കിട്ടീല...
ആളറിയാതിരിക്കാൻ തലേക്കെട്ട് ഒന്നു താത്തി കെട്ടി പള്ളിപ്പറമ്പിൽ നിന്നു റോഡിലേക്കിറങ്ങി..
ആദ്യം കണ്ട വണ്ടിക്കാരനോട് കാര്യം ചോയ്ച്ചു...
അദ് ഞമ്മളെ ഇസ്മയിലിന്റെ ഷോപ്പിംഗ് മാള് ഉൽഘാടനാണ്..
ഏത് ഇസ്മായിൽ??
മ്മടെ ഹൈദൃമാൻ കുട്ടി ഹാജിന്റെ ചെക്കൻ
ഭാഗ്യം ഓന് ആളെ മനസ്സിലായിട്ടില്ല !!
അയിന് റോഡ് ന്തിനാ ബ്ലോക്കാക്കിണേന്ന്.. ??
ഓൻ ബല്യ സിൽമാ നടീനെ കൊണ്ടന്നിക്കണ് ഓളെക്കാണാൻ ഉള്ള ബ്ലോക്കാണ്.. ആ നായിന്റെ മോനാണ് ഇക്കണ്ട ആൾക്കാരെ ഒക്കെ സുയിപ്പാക്കീക്കണത്.
മരിച്ചു കിടന്നപ്പോ കബർ വിശാലമാക്കി കൊടുക്കണേ തമ്പുരാനേ.. എന്നു ദു:ആ ചൊല്ലിയ നാട്ടുകാരാണല്ലോ ഈ ചീത്ത വിളിക്കുന്നതോർത്തപ്പോൾ ഹാജിയാരുടെ മനസ്സു പിടഞ്ഞു ..ഇവരോട് പൊറുക്കണേ റബ്ബേ..
ബാക്കി കേൾക്കാൻ നിക്കാതെ മുന്നോട്ട് നടന്നു കാൽനടക്കാർ പോലും ചീത്ത വിളിക്കുന്നു...
മാളിനു മുന്നിലെ റോഡിൽ പഞ്ചാരിമേളോം ആട്ടും കൂത്തും... തിക്കി തിരക്കി നുഴഞ്ഞു കയറി ഉള്ളിൽ കടന്നു
മുന്നിലെ സ്റ്റേജിൽ വെളുത്തു കൊലുന്നനെ ഒരു മൊഞ്ചത്തി.. തൊട്ടടുത്ത് മൈക്കും പിടിച്ച് ഇളിച്ചു നിൽക്കുന്ന ഇസ്മായിൽ അപ്രതീക്ഷിതമായി ബാപ്പാനെ കണ്ട് ഒന്ന് ഞെട്ടി...
ഹാജ്യാർക്ക് കലി കയറി തലേക്കെട്ട് അഴിച്ചു കുടഞ്ഞു..നേരെ കയറിച്ചെന്നു കരണം നോക്കി ഒരെണ്ണം പൊട്ടിച്ചു..
ദെന്തിനാന്ന് മനസ്സിലായോ ഹമുക്കേ???
ഇസ്മായിൽ അന്തം വിട്ടു
റോഡിലോട്ട് ചൂണ്ടി..... ഇക്കണ്ട ആൾക്കാര് മുയുമൻ അന്റെ തന്തക്ക് വിളിക്കാണ്
അതായത് ഈ ഇന്നെ....
മരിച്ചു മയ്യത്തായാൽ കബറിനുള്ളിലും ഞമ്മക്ക് സ്വൊര്യം തരൂലേ ഹിമാറേ... കൈ വീശി കണ്ണടക്കി ഒരു പെട കൂടി കൊടുത്തു
ന്നിട്ട് അലറി....
പറഞ്ഞു വിടെടാ എല്ലാ ഇബ് ലീസുകളേം...
ഈ അടി അനക്ക് ഒരു പത്തു കൊല്ലം മുമ്പു തരണ്ടതാരുന്നു
ആരാ അത് ? കവിളു പൊത്തി പിടിച്ചു നിന്ന ഇസ്മയിലിനോട് നടി ചോദിച്ചു
പത്തു വർഷം മുമ്പ് മരിച്ചു പോയ എന്റെ ഉപ്പ.....
ഹെന്ത്???
അവൾ മോഹാലസ്യപ്പെട്ടു പുറകോട്ട് മറിഞ്ഞു
സ്റ്റേജിലുണ്ടായിരുന്ന സിൽബന്തികൾ നാലു വഴിക്ക് ഓടി
ഹൈദർമാൻ കുട്ടി ഹാജി പള്ളി ലക്ഷ്യമാക്കി തിരിച്ചു നടന്നു...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot