
വേഴങ്ങൾ മേയുന്ന
വയനാടൻ കാടുകളിൽ
വേഴാമ്പലെത്തിരഞ്ഞവൻനടന്നു
വെള്ളിമുകിലൊഴുകുന്ന
വെള്ളാരംകുന്നിലൊരു
വെൺത്തേക്കുമരപൊത്തിൽ
വേഴാമ്പൽകൂടൊന്നു കണ്ടുവല്ലോ
വയനാടൻ കാടുകളിൽ
വേഴാമ്പലെത്തിരഞ്ഞവൻനടന്നു
വെള്ളിമുകിലൊഴുകുന്ന
വെള്ളാരംകുന്നിലൊരു
വെൺത്തേക്കുമരപൊത്തിൽ
വേഴാമ്പൽകൂടൊന്നു കണ്ടുവല്ലോ
വേഷ്ടകം പുറത്തിട്ടിരിക്കുമാ
വേഴാമ്പൽ പെണ്ണവൾ
വാനവും ഭൂമിയും വാഴ്ത്തിടും
വസുധൈവക കുടുംബകത്തിൻ
വനദേവതയുടെ ദാനമല്ലോ
വേഴാമ്പൽ പെണ്ണവൾ
വാനവും ഭൂമിയും വാഴ്ത്തിടും
വസുധൈവക കുടുംബകത്തിൻ
വനദേവതയുടെ ദാനമല്ലോ
വാനത്തിലുയരുന്ന
വെള്ളിനക്ഷത്രംപോലേ
വേഴാമ്പലേ നിൻ സ്നേഹമെന്നും
വേഴവും നീയും വള്ളിയൂർക്കാവും
വയനാടിൻ മണ്ണിനെന്നും
വരമഞ്ഞൾചാലിച്ച വസന്തമല്ലോ
വെള്ളിനക്ഷത്രംപോലേ
വേഴാമ്പലേ നിൻ സ്നേഹമെന്നും
വേഴവും നീയും വള്ളിയൂർക്കാവും
വയനാടിൻ മണ്ണിനെന്നും
വരമഞ്ഞൾചാലിച്ച വസന്തമല്ലോ
ബെന്നി ടി ജെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക