കാത്തിരുന്ന കല്യാണം അടുത്തെത്തിയപ്പോൾ ആ അമ്മയുടെ നെഞ്ചിനകത്തൊരു വിങ്ങൽ പോലെ.... കല്യാണത്തലേന്ന് സൗണ്ട് ബോക്സിൽ പാട്ടുകൾ കേൾക്കുമ്പോൾ ''' അമ്മയുടെ കാതുകൾക്ക് ഇടിമുഴക്കം പോലെ.... തന്റെ എല്ലാമെല്ലാമായിരുന്ന ഒരേ ഒരു മകൾ അമ്മു ... നാളെ സുമംഗലിയായി.... ഈ വിട്ടിൽ നിന്നും പടിയിറങ്ങാൻ പോവുകയാണ്.. - നീണ്ട ഇരുപത് വർഷം അച്ഛന്റേയും, അമ്മയുടേയും വാത്സല്യമായി .... പിന്നീട് പ്രതീക്ഷയായി.... സ്നേഹ സാഫല്യമായി .... വളർന്ന അമ്മു .. - അവളെ പിരിയുന്നതെങ്ങനെ? സ്വർണാഭരണങ്ങളിട്ട് സാരിയൊക്കെ ഉടുത്ത് അണിഞ്ഞൊരുങ്ങിയപ്പോഴാണ് - തന്റെ മകൾ ഇത്രയും വലുതായ കാര്യം അമ്മ ഓർത്തത്. ഇത്ര നാളും അമ്മയെ പിരിഞ്ഞു നിൽക്കാത്ത കുട്ടി... അച്ചടക്കത്തോ ടെ യും ,ഒതുക്കത്തോടെ യും കഴിഞ്ഞവൾ ... നിഷ്കളങ്ക ...... അവൾ എല്ലാവരുടെ കണ്ണിലും ഒരു പാവം കുട്ടിയായിരുന്നു ... അധികമാരോടും സംസാരിക്കില്ല .... പഠിത്തത്തിൽ മിടുക്കിയായിരുന്നു .... പഠിക്കാനുള്ള മോഹം കൊണ്ട് പല കല്ല്യാണാലോചനകളും മുടക്കി ... ടി.ടി.സിക്ക് സെലക്ഷൻ കിട്ടിയപ്പോഴാണ് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടന്നത്. ബിസിനസുകാരനായ വരന്റെ താൽപ്പര്യക്കുറവുമൂലം ആ മോഹം മുടങ്ങി... --അമ്മ മാത്രമെ അയാൾക്കുള്ളൂ... ഇനിയുള്ള കാലം അമ്മക്കൊരു കൂട്ടിനു കൂടിയാണ് തിടുക്കത്തിൽ കല്യാണം കഴിക്കുന്നത്. അങ്ങനെ എല്ലാവരുടേയും നിർബന്ധത്തിന്ത വഴങ്ങി അമ്മുവിന്റെ വിവാഹം നടന്നു. ബിസിനസ്സുകാരനായ ദാസേട്ടന്റെ ജീവിതത്തിലേക്ക് വരുമ്പോൾ അവൾ ഒന്ന് മാത്രമെ ആഗ്രഹിച്ചുള്ളൂ. സ്നേഹമുള്ള ആളായിരിക്കണം.'' അങ്ങനെത്തന്നെയായിരുന്നു അയാൾ.. - പക്ഷേ... മനസ് തുറന്ന സംസാരം ഉണ്ടായിരുന്നില്ല' അയാളുടെ ഇഷ്ടങ്ങളെല്ലാം അമ്മു കണ്ടറിയണം... അല്ലെങ്കിൽ തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം പറയ്യം.. അമ്മയോട് പരാതി പറയും... പലപ്പോഴും അയാൾ കുറ്റപ്പെടുത്തുമ്പോൾ ... അവളുടെ ഉള്ള നോവുമ്പോൾ ... തന്നെ അച്ഛനേയ്യ0, അമ്മയേയും ഓർക്കും'' ''വെുതേ.. പെണ്ണായ് പ്പിറന്നതു കൊണ്ടല്ലെ തനിക്കിങ്ങനെയൊരു വിധി - .. സ്വന്തം, നാടും, വീടും, ബന്ധങ്ങളും ഉപേക്ഷിച്ച് ....ഇയാളുടെ കൂടെ ഈ വീട്ടിൽ.... പലപ്പോഴും ദാസേട്ടന്ന് മനസ് കൊണ്ട് അവളോട് അടുപ്പക്കുറവുള്ളതുപോലെ അവൾക്കു തോന്നി.... അവളുടെ നന്മകാണുന്നതിനേക്കാൾ അയാൾ മറ്റുള്ള പെണ്ണുങ്ങളുടെ നന്മ കാണാനും വായ് നോക്കാനും തുടങ്ങി... ഒരു ദിവസം അമ്മയോടയാൾ തന്നെ പറ്റി കുറ്റം പറയുന്നത് ഒളിഞ്ഞു നിന്നവൾ കേട്ടു .അമ്മേ -- .ഞാനെന്ത് പാപം ചെയ്തിട്ടാ ... ഇങ്ങനെ ഒന്നിനും കൊളളാത്തവളെ ഭാര്യയായി കിട്ടിയത്.. 'അമ്മ നിർബന്ധിച്ച തുകാരണമല്ലെ ഇതൊക്കെ...... ആ 'ശിവേട്ടന്റെ മോളെ ആലോചിച്ചതാ..... അവൾ നല്ല സ്മാർട്ടായിരുന്നു .... ഇതു കേട്ടതും അവളുടെ സ്വപ്നങ്ങളെല്ലാം തകർന്നു .... ദൈവമേ ....! ഇങ്ങനെയൊരു മനസ്സുള്ളവറെ കൂടെ എങ്ങനെ ഞാനെങ്ങനെ ജീവിതകാലം വരെ കഴിയും സങ്കടം താങ്ങാനാവാതെ അവൾ തേങ്ങിക്കരഞ്ഞു. അവളെ കണ്ടപ്പോൾ അയാൾ ചോദിച്ചു: നീയെന്തായിങ്ങനെ ഇങ്ങനെ തൊട്ടാവാടിപോലെയായാലെങ്ങനെയാ? നിന്റെ ഈ 'സ്വഭാവമാണ് എനിക്ക് പറ്റാത്തത്. ഞാൻ മാറാൻ ശ്രമിക്കാം ദാസേട്ടാ...... അന്നു മുതൽ അവൾ മറ്റുള്ളവരെ പോലെ സ്മാർട്ടാവാൻ ശ്രമിച്ചു. ഒടുവിൽ അവൾക്ക് മനസ്സിലായി 'ഒരാൾക്ക് ഒരിക്കലും മറ്റുളളവരെപ്പോലെയാവാൻ പറ്റില്ല. തന്റെകുറവുകൾ മനസ്സിലാക്കി .സ്നേഹിക്കുന്നവർ മതിയെന്ന് മനസ്സിലുറപ്പിച്ചു' വിധിയെ തടുക്കാൻ ആർക്കും കഴിയില്ല .... എന്തല്ലാം മോഹങ്ങളായിരുന്നു .... എന്നിട്ടിങ്ങനെ... തന്നെ മനസിലാക്കാത്ത ഒരു വായനോക്കിയെയല്ലേ കിട്ടിയത്... അവൾ പല വട്ടം മനസിനെ പഠിപ്പിച്ചു... പൊരുത്തപ്പെടാൻ .... കഴിഞ്ഞില്ല.... ഏതോ ഒരു ദുർനിമിഷത്തിൽ അവളത് തീരുമാനിച്ചു.... വീട്ടിലേക്കിനിമടക്കില്ല. അച്ഛനും അമ്മക്കും വയസ്സായി.... അവർക്കൊരു ഭാരമാവാൻ വയ്യ.... അവൾ ഇങ്ങനെ ഒരു കുറിപ്പെഴുതി.
ദാസേട്ടന് ..... ഞാൻ പോകുന്നു .... എനിക്കൊരിക്കലും നിങ്ങളുടെ സങ്കൽപ്പത്തിലെ ഭാര്യ യാകാൻ കഴിയില്ല .... ഒരിക്കലും നിങ്ങളെ ഞാൻ കുറ്റപ്പെടുത്തില്ല... സ്നേഹിച്ചിട്ടേ ഉള്ളൂ എന്നും .... പക്ഷേ...എന്റെ ഹൃദയത്തിൽ നിങ്ങൾക്കു വേണ്ടി മാത്രം കരുതിവച്ച സ്നേഹം അനുഭവിക്കാൻ നിങ്ങൾക്കു വിധിച്ചിട്ടില്ല എന്റെ കുറവുകൾ നികത്താൻ ശ്രമിച്ചു നോക്കി... പലവട്ടം..'' കഴിയുന്നി:ല്ല .... നിങ്ങളുടെ ജീവിതത്തിൽ ഇനി ഞാനൊരിക്കലും ഒരു ശല്യമാവില്ല... ഞാൻ പോകുന്നു ... എല്ലാ കുറ്റവും നികത്തി നിങ്ങളൊരു പെണ്ണിനെ കണ്ടു പിടിക്കണം കണ്ണുനീർ തുള്ളികൾ കടലാസു തുണ്ടിൽ ഇറ്റുവീഴുന്നുണ്ടായിരുന്നു .... രാത്രി പത്ത് മണി കഴിഞ്ഞാണ് അയാൾ വീട്ടിലെത്തുന്നത്. പതിവില്ലാതെ അമ്മൂ എന്ന് അലറി വിളി കേട്ട് അമ്മ: ഞെട്ടി ഉണർന്നു. ഏതാനും നിമിഷങ്ങളുടെ ദുർമുഹൂർത്തത്തിൽ അത് സംഭവിച്ചിരുന്നു.... വാതിൽ ചവിട്ടിത്തുറന്നപ്പോഴേക്കും ... അമ്മു: .. ഫാനിൽ സാരി കെട്ടി തൂങ്ങി ... ആ കൊലുസിട്ട കാലുകൾ നിശ്ചലമായിരുന്നു .... അയാൾ എന്ത് ചെയ്യണമെന്നറിയാതെ ആ കാലുകളിൽ പിടിച്ചു.... ഇനിയെന്ത് ചെയ്തിട്ടെന്തു കാര്യം? ആ സ്നേഹം തിരിച്ചറിയാൻ ഇനി അമ്മു .... ഇല്ലല്ലൊ... മേശപ്പുറത്തിരുന്ന കത്ത് വായിച്ച് ... അയാൾ തകർന്നു പോയി.... നിന്റെ മനസ്സ് കാണാൻ എനിക്ക് കഴിഞ്ഞില്ലല്ലൊ... ജീവൻ നശിപ്പിക്കാൻ മാത്രം ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തു... ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അയാൾ ചിന്തയിലിരുന്നു ... ശൂന്യമായ ആകാശത്തിലേക്ക് നോക്കി... കാർമേഘപാളികൾ നീങ്ങിയ കലുന്നുണ്ടായിരുന്നു .....
By Rajitha Suresh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക