Slider

പ്രവാസ ജീവിതം

0
Image may contain: 1 person, screen

ഇരുപത് വർഷങ്ങൾ കടന്നു എന്‍റെ പ്രവാസ ജീവിതം മുന്നോട്ടു കുതിക്കുന്നു.വളരെ തുച്ഛമായ സാലറിയിൽ പത്തു വർഷം കടന്നു പോയി.അന്നും ഇന്നും ഞാനെന്നെ
വിലയിരുത്തിയത്.നാട്ടിലെ കൂലിപ്പണി
ഗൾഫിൽ വന്ന്‌ ചെയ്യുന്ന അത്തറിന്റെ മണമുള്ള പണിക്കാരനോടാണ്.......

കൂടുതൽ സൗകര്യങ്ങൾ ഇല്ലാത്ത ഒരു
കൊച്ചുവീടും അഞ്ചു സെന്റും മാത്രം
കണ്ടു ജീവിച്ച എനിക്ക് ഒരു തുണ്ട്
ഭൂമിയുടെ അവകാശിയാവുക എന്നത്
ഒരു സ്വപ്നമായിരുന്നു.......

രണ്ടുവർഷം മുൻപ് ആ സ്വപ്നം പൂവണിഞ്ഞു.ഇത്തവണ നാട്ടിൽ എത്തിയപ്പോൾ 10സെന്റിലെ മണ്ണിൽ
കപ്പ വിളവെടുപിന് പാകമായി നില്കുന്നു
രണ്ടു കട പറിച്ചെടുത്തു വേവിച്ചു ഒരു
തുണ്ടം കഴിച്ചപ്പോൾ മുൻപെങ്ങും അനുഭവിക്കാത്ത രുചി തോന്നി.....

വെണ്ടയും ,പയറും ,വേപ്പ് തൈയും മുരിങ്ങയും ,മുളകുചെടിയും നട്ട് നനച്ചു
മുന്നോട്ട് പോകുന്നതിനിടയിൽ അവധിയും
തീർന്നു മടങ്ങി.നാടൻ പയർ നല്ല വിളവായിരുന്നു അല്പം വില്പനയും
നടത്തി.....

ആ പൈസയിൽ നിന്നും ഒരു 10
രൂപ മാറ്റി വെക്കണം കേട്ടോ ഒന്നിനുമല്ല
വെറുതെ പോക്കറ്റിൽ വെക്കാനാ അത്
വെറും 10 രൂപയല്ല എനിക്ക് പതിനായിരമാണ്..

By: Kabeer Vettikkadav
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo