Slider

ഇന്ന് നവരാത്രി ആരംഭം..

0


Image may contain: Renu Shenoy, smiling, plant, tree, closeup and outdoor

ആദ്യം കുറച്ചു പുരാണം ആകാം ല്ലേ??

അഹങ്കാരിയായ മഹിഷാസുരനെ ശ്രീ ദുർഗ സംഹാരം നടത്തിയതിന്റെ ആഘോഷം ആണ് നവരാത്രി ആയി കൊണ്ടാടുന്നത്. ഐതിഹ്യം അനുസരിച്ച്, മഹാ അഹങ്കാരിയായ ഒരു അസുരൻ ഉണ്ടായിരുന്നു അത്രേ.. താൻ ആണ് ദേവന്മാരേക്കാളും ശ്രേഷ്ഠൻ എന്ന അഹങ്കാരം ആയിരുന്നു അസുരന് , അതിനു ഒരു കാരണം ഉണ്ട്. തപസ്സ് ചെയ്തു കൈക്കലാക്കിയ വരം.. തനിക്ക് അമരൻ ആകണം എന്നായിരുന്നു ചോദിച്ചത്, പക്ഷേ അത് അസാധ്യം എന്നറിഞ്ഞപ്പോൾ അയാൾ ചോദിച്ചത് 'തന്റെ മരണം ഒരു സ്ത്രീയുടെ കൈകളാൽ മാത്രമേ സാധിക്കുകയുള്ളൂ എന്ന വരം' സ്ത്രീയെ ദുർബല ആയി കണ്ടു കൊണ്ട് ചോദിച്ച വരം ആയിരുന്നു അത്.

ഈ വരം സിദ്ധിച്ച ഉടനേ ദേവന്മാരോട് യുദ്ധം ചെയ്തു അവരെ തോല്പിക്കും എന്ന അവസ്ഥ വന്നപ്പോൾ സ്വതവേ ഒരു ശാന്ത രൂപി ആയ ശക്തി ദേവി, ശ്രീ ദുർഗ ആയി അവതരിച്ചു മഹിഷാസുരനെ സംഹരിച്ചു എന്നതാണ് ഐതിഹ്യം.

തിന്മയുടെ മേൽ നന്മയുടെ ജയം എന്നതാണ് ഈ ആഘോഷം കൊണ്ട്‌ നമ്മൾ ഓർമ്മിക്കുന്നത്. ദുർഗയുടെ ഒൻപത് രൂപങ്ങളായ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിധാത്രി എന്നതിനെ സൂചിപ്പിക്കാനാണ് ഒമ്പത് ദിവസങ്ങളായി നവരാത്രി ആഘോഷിക്കുന്നത്.

കൊങ്കണി സമുദായത്തിൽ ജനിച്ചു വളർന്ന എന്റെ വീട്ടിൽ അമ്മ ബൊമ്മക്കൊലു വെക്കുമായിരുന്നു. മിക്കവാറും ഭഗവാന്റെ പ്രതിമയുടെ കൂടെ ഞങ്ങൾ ഞങ്ങളുടെ കളിപ്പാട്ടങ്ങളും കൊണ്ട് വെക്കും. അതിന്റെ കൂടെ ഓരോ ദിവസത്തെ സൂചിപ്പിക്കാനായി അമ്മ ഒൻപത് നവ ധാന്യങ്ങളും വെക്കും.

നാട്ടിൽ നിന്നും മാറിയിട്ട് ഇതിപ്പോ പത്താമത്തെ നവരാത്രി ആണ്. എല്ലാ വർഷത്തെയും പോലെ ഇപ്രാവശ്യവും ചെറിയ ഒരു ബൊമ്മക്കൊലു ഞാനും വെച്ചിട്ടുണ്ട്. അടുത്ത തലമുറ നമ്മുടെ സംസ്കാരത്തിൽ നിന്നും ഒരു പാട് അകന്ന് പോകുന്നു എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. നമ്മുടെ സംസ്കാരവും, പുരാണ കഥകളും അവരെ കാണിച്ചു കൊടുക്കൂ, അല്ലാതെ അവർ എങ്ങനെ അകലാതെ ഇരിക്കും?

ജാതി മത ഭേദമന്യേ പൊതുവെ എല്ലാ ആഘോഷങ്ങളും വീട്ടിൽ ച്ചെറിയ രീതിയിൽ എങ്കിലും കൊണ്ടാടാറുണ്ട്. ഓണത്തിന് മിക്കവാറും ഇലയിൽ ഒരൂണ്, ക്രിസ്റ്റമസിന് ക്രിസ്റ്റമസ് ട്രീയും സ്റ്റാറും, റംസാൻ നോമ്പ് നോക്കാറും ഉണ്ട്. എന്നാലും എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് നവരാത്രി. മഹാ ബാലവനായ മഹിഷാസുരൻ കേവലം ഒരു പെണ്ണായി കണ്ടു നിസ്സാരമായി തള്ളിയ ശ്രീ ദുർഗയുടെ കൈകളാൽ സംഹരിക്കപെട്ടെങ്കിൽ അത് 'അവളുടെ' ജയമാണ്.
സങ്കടത്തോടെ പറയാമല്ലോ നമ്മുടെ സമൂഹത്തിൽ ഇന്നും പലയിടത്തും പെണ്ണിനെ നിസ്സാരമായി കാണുന്ന, അവരെ ഉപദ്രവിക്കുന്ന അസുരന്മാരുണ്ട്. അതിനെതിരെ ഒരു ദുർഗ്ഗയായി അവൾ നിന്നേ പറ്റൂ..
താൻ ശക്തയാണ് എന്ന തോന്നലും തീരുമാനവും ആണ് അതിന് ആദ്യം വേണ്ടത്. താൻ ദുർബല ആണെന്നുള്ള സ്വയം വിലയിരുത്തൽ മാറ്റാം..

അനീതിക്കെതിരെയും പീഡനത്തിനത്തിനെതിരെയും വാൾ ഉയർത്താൻ ഇനിയും ദുർഗകൾ ഉണ്ടാകട്ടെ.. സ്വയം രക്ഷ തന്റെ അവകാശം ആണെന്ന് നമ്മുടെ പെണ്മക്കളെ മനസ്സിലാക്കാം..സ്ത്രീയെ ഉപദ്രവിക്കുന്നത് വലിയ ശ്രേഷ്ഠത അല്ല, മറിച്ച് തന്റെ തോൽവി ആണെന്ന് ആണ്മക്കൾ പറഞ്ഞു മനസ്സിലാക്കാം..

മാറ്റങ്ങൾ ഉണ്ടാകട്ടെ.. നല്ലൊരു നാളേക്കായി.. നമ്മുടെ മക്കളുടെ നന്മയ്ക്കായി..

എന്റെ ചിന്തകൾ,
രേണു ഷേണായി,

ജയന്തി ശോഭ...

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo