
കടല്‍ക്കരയിലെ സിമന്‍റ് ബെഞ്ചിലിരുന്ന്,അവളുടെ കെെ പിടിച്ച് അവന്‍ ചോദിച്ചു;
''സരോ.. നിനക്കറിയുമോ ആദ്യപ്രണയത്തിന്‍െറ അവസാനമെവിടെയെന്ന്..?? ''
ഇല്ല എന്ന അര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി.
അവളെയുംകൂട്ടി മെല്ലെ അവനാ കടലിലേക്കിറങ്ങി.ഒരു കുഞ്ഞുതിരമാല അവരുടെ പാദങ്ങളെ തഴുകി പിന്‍വലിഞ്ഞു.
പിന്നീട് വീണ്ടുമത് വന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ അലതല്ലി ചെറിയ ഓളങ്ങളുണ്ടാക്കി അത് വീണ്ടും വന്നു.തിരമാല വീണ്ടും വീണ്ടും വന്നുകൊണ്ടേയിരുന്നു.
ഒരിക്കല്‍ക്കൂടി അവന്‍ ചോദ്യമാവര്‍ത്തിച്ചു.
''സരോ.. ആദ്യപ്രണയത്തിന്‍െറ അവസാനമെവിടെയാണ്..?? ''
ഉത്തരമെന്നോണം അവളാ തിരമാലയിലേക്ക് നോക്കി ചിരിച്ചു.
അലയടിച്ചെത്തിയ ഒരു കുഞ്ഞുതിരമാല അപ്പോഴുമവരുടെ പാദങ്ങളെ തലോടി ഓളങ്ങളുണ്ടാക്കി കടന്നുപോയി..!!
.........ആര്‍.ശ്രീരാജ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക