നിലാവുള്ള രാത്രികളിൽ
വിരിയുന്ന വയലറ്റ് വസന്തം,
ഹൃദയങ്ങളിൽ പൂക്കുന്ന
ഗുൽമോഹറുകൾ..
വയലറ്റ് ഹൃദയമുളള
ഗുൽമോഹറുകളത്രയും
ചെമ്പരത്തിക്കാടുകളെയോർമ്മിപ്പിച്ച്
നിന്റെ തുറന്ന ചിരിയിലേക്ക്
വളർന്നുപോകുന്നു...
ഇരുട്ടിൽ
അവിടെ
വയലറ്റ് ഇതളുകൾ
പൊഴിയുന്നത്
കാണുന്നുണ്ടോ??
നിറയുന്ന നിലാവിൽ
നീ വിരൽത്തുമ്പിനാലെടുത്ത
നമ്മുടെ ഗുൽമോഹറുകൾ!!
നെഞ്ചോടു ചേർത്തു
നീയവയെ
ഉപേക്ഷിക്കുകയില്ലെന്നു
പറഞ്ഞതിപ്പോഴുമോർക്കുന്നു!
By: Beena Anil
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക