
നേർത്ത തോർത്തിനാൽ നാണംമറച്ചും
ചേർത്ത കൈകളാൽ തർപ്പണം ചെയ്തും
വീർത്ത മോഹങ്ങളേതുമില്ലാതെ
മൂർത്തിസേവയിൽ പാർത്തിടുന്നവർ
ചേർത്ത കൈകളാൽ തർപ്പണം ചെയ്തും
വീർത്ത മോഹങ്ങളേതുമില്ലാതെ
മൂർത്തിസേവയിൽ പാർത്തിടുന്നവർ
ഓർത്തുനോക്കണമൊരു നേരമെങ്കിലും
ചേർത്തുനിർത്തുവാൻ മടിയെന്തിനേറെ
കൂർത്തവാക്കിനാലൊളിയമ്പെയ്തിടും
മൂർത്തഭാവങ്ങൾതൻ മൂർച്ചയാണെങ്ങും.
ചേർത്തുനിർത്തുവാൻ മടിയെന്തിനേറെ
കൂർത്തവാക്കിനാലൊളിയമ്പെയ്തിടും
മൂർത്തഭാവങ്ങൾതൻ മൂർച്ചയാണെങ്ങും.
വാർത്തതീർക്കുവാൻതർക്കംജയിക്കുവാൻ
നേർത്ത താൽപര്യമൊട്ടുമില്ലല്ലോ ...
മൂർത്തി പ്രീതിയാം സൗഖ്യം പകരുവാൻ
ചേർത്തു നിർത്തിടും ലോക നന്മയെ ...,
നേർത്ത താൽപര്യമൊട്ടുമില്ലല്ലോ ...
മൂർത്തി പ്രീതിയാം സൗഖ്യം പകരുവാൻ
ചേർത്തു നിർത്തിടും ലോക നന്മയെ ...,
ലോകാ സമസ്താ സുഖിനോ ഭവന്തു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക