നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ക്ക്‌ വിശക്കണു..*ലേ കളസം രമേശൻ. (ദി മുട്ടങ്കാട്ട്‌ സംഗതി-മുഴുവം പാകോം)----------------------------------------
റാംജി..
ആദ്യത്തെ ലിങ്കൊന്നും ജായന്റ്ചെയ്യുന്നില്ല.
ഇത്‌ മുയുബനും ഉണ്ട്‌..
നേരത്തെ മുറിച്ചുതന്നത്‌ എന്റെയോരു പൊടി നമ്പരായിരുന്നു.
പൊടി ടെക്നിക്കും നമ്പരും അറിയാൻ ആദ്യം വായിച്ചവർ സ്റ്റാറിനടിയിൽ തുടർന്നുവായിക്കുക.ബോറടിക്കുന്നെങ്കിൽ ഒരുവേളപോലും ഇവിടെനിൽക്കരുത്‌..അപ്പ സുലാൻ..
സീൻ ഒന്ന് രമേശൻ പണിയെടുക്കുന്ന തിരുവനന്തപുരത്തെ സൈറ്റ്‌..
ഏകദേശം പതിനൊന്നുമണിയായികാണും,സൂര്യൻ കത്തി ജ്വലിക്കുകയാണ്..
വെയിലിനെ വകവെക്കാതെ പണിതുടർന്നെങ്കിലും ,രമേശൻ മനസിൽ ഓർത്തു താമസിക്കാതെ ഇവിടം "തീവെന്തപുരമാകും".. നേരത്തെകുടിച്ച വെള്ളത്തിൽനിന്നും ആവശ്യത്തിൽകവിഞ്ഞുള്ള ഊർജ്ജം സ്വീകരിച്ചെടുത്ത്‌
അയാൾ ജോലിയിൽ മുഴുകിയെങ്കിലും,
അധികനേരം ചൂടിനെ പ്രതിരോധിച്ചുനിൽക്കാനായില്ല അതിനാൽ, തന്റെ ഭൈമിയേക്കാൾ പ്രിയപ്പെട്ട "കന്നാസിൽ" നിന്ന് അടുത്ത പ്രൊജക്റ്റിലേക്കുള്ള ഊർജ്ജശേഖരണത്തിനായി വെള്ളം വീണ്ടും വീണ്ടും ചെലുത്തികൊണ്ടിരുന്നു.
ദാഹത്തിന് ഒട്ടാശ്വാസം വന്നപ്പോൾ വിശപ്പിനുകൂടിയുള്ളത്‌ അകത്തേക്ക്‌ കമഴ്ത്തിയതിനു ശേഷമാണത്‌ താഴ്ത്തിവെച്ചത്‌.
അസഹ്യമായ ചൂടുമൂലം
പണികൾക്ക്‌ ഇടക്ക്‌ ഗ്യാപ്പ്‌ കൊടുത്തുകൊണ്ട്‌ അയാൾ കന്നാസിനെ സ്നേഹിച്ചുകൊണ്ടിരുന്നു.
സാധാരണ ദിവസങ്ങളിൽ പതിവായുള്ള ഒരുകടിയിലും ചൂടോടെയുള്ള ഒരുകുടിയിലും പ്രഭാതഭക്ഷണം ഒതുങ്ങുന്നതാണ്,
ബാക്കിവരുന്ന രാഷ്ട്രപിതാവിന്റെ പടത്തിനെ വളരെ സൂക്ഷ്മതയോടുകൂടി, കടുംതവിട്ട്‌ നിറമാകാൻ അതിവേഗം ബഹുദൂരം വെമ്പുന്ന തന്റെ വള്ളികളസത്തിലോട്ട്‌ തിരുകികയറ്റും.
അസഹ്യമായ
ചൂടുകൂടിയതിനാലാകും ഇന്നിത്രയും ക്ഷീണം അയാൾ മനസ്സിലോർത്തു.
ഈ സമയം
പിശുക്കനായ രമേശന്റെ, ഊർജ്ജം തിരിച്ചുപിടിക്കുവാനായി കന്നാസിനോടുകാണിക്കുന്ന പ്രണയവുമെല്ലാം മറഞ്ഞിരുന്ന് നമ്മുടെ ഷിജാർ കാണുന്നുണ്ടായിരുന്നു..
എന്നാൽ എത്രയെന്നുകണ്ടാ ഈ പൊറോട്ടു നാടകം കണ്ടുകൊണ്ടിരിക്കുന്നത്‌ ! ഇന്നത്തോടുകൂടി എല്ലാത്തിനും അറുതി വരുത്തണം.
മുൻപ്‌ കൊടുത്ത പണി ആശാന് ഏശിയില്ലെന്നുതോന്നുന്നു, അതാ വീണ്ടും കളസം നിറയ്ക്കുന്നത്‌.
സീൻ രണ്ട്‌..ഓ അല്ലേ വേണ്ടാ..
വായിച്ച്‌ നോക്ക്‌..
ചില പ്ലാനുകളോടെ ഷിജാർ മെഡിക്കൽ സ്റ്റോറിൽ പോയി..
അകത്ത്‌ കണ്ണട ധരിച്ച മധ്യവയസ്കനായ ഒരുവൻ നിൽക്കുന്നു..
കൂടുതൽ വർണ്ണനയൊന്നുമില്ല..ഒരു "തൈ മാമൻ"..അത്രതന്നെ..
"ഇക്കാ ഇങ്ങോട്ട്‌ നോക്കീ ,
രണ്ടീസമായി ഞമ്മക്ക്‌ തീരെ ബെസപ്പില്ല..
ഞമ്മടെ ഒരു ശങ്ങായിയാ പറഞ്ഞത്‌ ജ്ജ്‌ ഇക്കാണുന്ന പീടികേയി പോയി തൊള്ളതൊറന്ന് ശോധിച്ചാൽ മതി, ഇങ്ങക്ക്‌ വേണ്ടത്‌ കിട്ടുമെന്ന്.
അയിനു പറ്റിയ ഗുളിക ഇങ്ങടെയ്യിൽ ഉണ്ടാവുമെല്ലോ അല്ലേ.?"
മെഡിക്കൽസ്റ്റോറുകാരൻ ഷിജാറിനെ അടിമുടിനോക്കി..
അയാൾ മനസ്സിൽകരുതിയത്‌ ;
ഈ അപ്പി എന്തരാണ് ചൊല്ലണത്‌..
ഒരോത്തവന്മാരുവലിഞ്ഞുകേറി വന്നോളും
ഓ അല്ലേ എന്തരായായെന്തര്..
"മാമൻ" ചോയിച്ചു..അല്ല ചോദിച്ചു..
'' നേരത്തെ അപ്പിയെ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലൊ ... എവെടെന്ന് വരണ്,,
അങ്ങ് വടക്ക് നിന്നും മറ്റുമാണോ??
വോ എന്തരായാലും കാര്യങ്ങള് പറ.
എപ്പഴ് മുതല് തുടങ്ങി നിങ്ങൾക്കീ കൊഴപ്പം?
ഏനക്കേടൊള്ള എന്തരെങ്കിലും നേരത്തെ കഴിച്ചിരുന്നാ?"
മറുപടിയായി ഷിജാർപറഞ്ഞു.
"അള്ളോ ഒന്നുമ്പറയണ്ടാ എന്റിക്കാ..
ഇന്നലെവൈകിട്ട്‌ ഒരു ശായയും കടിയും കയിഞ്ഞ ശേശമാണ് ഇങ്ങനെ..
പടച്ചോനെയോർത്ത്‌ ഇങ്ങള്
ശഹായിക്കണം..
തീരെ ബെസപ്പില്ലാത്തകൊണ്ടാണ്. "
മാമൻ തിരിഞ്ഞ്‌ റാക്കിൽ നിന്നും ഒരു മരുന്നെടുത്തുകൊണ്ട്‌ പറഞ്ഞു..
''യിത്‌ പൊളപ്പനാ..
ഇവനെ മൂന്നുനേരം അപ്പിയങ്ങോട്ട്‌ കഴിച്ചുകൊട്‌ എല്ലാ ഏനക്കേടും മാറും,
ഞാ അല്ലേ പറയണത്‌. തരപെട്ടാൽ വൈകിട്ട്‌ ഷോഡായൊഴിച്ചോരു ബോഞ്ചിവെള്ളം കുടെ.. അതുമതി..
ഇപ്പ നിമ്മതിയായെല്ല അപ്പിചെല്ല്. "
കവറിലാക്കിയശേഷം കഴിക്കുന്നത്‌ എങ്ങനെയെന്നുള്ള റൂട്ടുമാപ്പും അതിൽ ആലേഖനം ചെയ്തുകൊടുത്തു
മരുന്നുവാങ്ങി പോകുന്നവഴി ഷിജാർ ചിന്തിച്ചു..
ഇന്നോന്റെ കീസകാലിയാകും.
ശ്ശൊ..ആലോശിക്കാൻ ബയ്യാ എന്റെ റബ്ബേ.....
ആവോളം പുഞ്ചിരിയുമായി അവൻ സൈറ്റിലെത്തി.
പിന്നീട്‌ ചില ജോലിക്കാരെ സ്റ്റോറിലേക്ക്‌ വരുത്തിയിട്ട്‌ തന്റെ ക്ലച്ചും പ്ലാനും വിശദീകരിച്ചു..
കാര്യങ്ങൾ ഗ്രഹിച്ച കിങ്കരന്മാർ രമേശനുചുറ്റുമായി വിന്യസിച്ചു.
ഒറിജിനാലിറ്റിക്കുവേണ്ടി കിങ്കരന്മാർ സഹൃദയ സംഭാഷണങ്ങൾക്ക്‌ തുടക്കമിട്ടു.
ഈ സമയം മറ്റൊരു കിങ്കരൻ രമേശന്റെ കന്നാസ്‌ പുള്ളിയുടെ ദൃഷ്ടിയിൽ പെടാതെ,
സ്റ്റോറിലിരിക്കുന്ന ഷിജാറിന്റെയടുക്കൽ കൊണ്ടുകൊടുത്തു..
ഷിജാർ മുൻകൂട്ടി നിശ്ചയിച്ചിരുന്നപ്രകാരം കയ്യിലിരുന്ന മൂന്നുഗുളികയും യാതൊരുദാക്ഷിണ്യവും കൂടാതെ പൊടിച്ച്‌ കന്നാസിൽ കലക്കി..
നോൺവെർബ്ബൽ കമ്യൂണിക്കേഷൻ നടന്നതിന്റെ അടിസ്ഥാനത്തിൽ എടുത്തുകൊണ്ടുവന്നവൻ ഒന്നുമറിയാത്തതുപോലെ തിരികെ കൊണ്ടുവച്ചു..

സ്റ്റോറിൽ നിന്ന്, നാടകീയമായി ഇറങ്ങിവന്ന
ഷിജാറിന്റെ തലവെട്ടം കണ്ടപ്പോൾ, ചുറ്റിനും വിന്യസിച്ച
കിങ്കരന്മാർ അഭിനയ തികവോടെ അവരവരുടെ പണിയിടങ്ങളിലേക്ക്‌ തിരികെ പോയി..
സൂര്യതാപം ശക്തിപ്രാപിച്ചുവരുന്നതിനനുസരിച്ച്‌ രമേശന്റെ ആശ്രയം കന്നാസാണന്ന് പറയേണ്ടതില്ലല്ലോ..
അതിൽ നോട്ടമിട്ടുകഴിഞ്ഞാൽ പിന്നെ ലുങ്കി ഒന്നുകൂടി പൊക്കിയുടുത്ത്‌,കളസത്തിൽനിന്ന് ബീഡിയും തീപ്പെട്ടിയും എടുക്കും. പിന്നെ നടക്കുന്നതെല്ലാം യന്ത്രമാരിക്കും.അല്ല യാന്ത്രികമായിരിക്കും...
രണ്ടുമൂന്ന് പുകകഴിഞ്ഞ്‌ അതുകെടുത്തി,കളസത്തിൽതന്നെ വെക്കും.
ശേഷം
കൊച്ചുകുട്ടികളെ സ്നേഹത്തോടെ പൊക്കിയെടുക്കുന്നതുപോലെ കന്നാസ്‌ ഉയർത്തി അടപ്പ്‌ തുറന്ന് വായിലേക്ക്‌ കമഴ്ത്തും..
അതുതന്നെ ഇപ്പോഴും സംഭവിച്ചു....
വിശപ്പിനെ അടക്കിനിർത്തിയതിന്റെ സന്തോഷം മുഖത്തുണ്ട്‌,ഇനിയുള്ള ഊരുംകുടീം ദാഹത്തിനുള്ളതാണ്, അതും കഴിഞ്ഞിട്ടാണ്,മിനി ഊർജ്ജ സംഭരണശാല താഴ്ത്തിവെച്ചത്‌.. പണികൾ തുടർന്നെങ്കിലും,മരുന്നുവെള്ളത്തിന്റെ കൊടിയ വർക്കിൽ,രമേശന്
പത്തുമിനിട്ട്‌ തികയ്ക്കാനായില്ല..
കന്നാസുയർത്തൽ പ്രക്രീയയുടെ ദൈർഘ്യം കുറഞ്ഞുവരുന്നത്‌ ,ആ ചൂടിലും രമേശൻ തിരിച്ചറിഞ്ഞു.
വിശപ്പിനേയും,ദാഹത്തിനേയും തളച്ചിടാൻ ആകുന്നില്ലല്ലോ സിവനേ....
സാധാരണ ഒരു കാലിചായയിലും രണ്ടുമൂന്നുകവിൾ വെള്ളത്തിലും,ഒരു മുറിബീഡിയിലും ഉച്ചര ഉച്ചേമുക്കാലുവരെ നിസാരമായി കൂട്ടിമുട്ടിക്കാവുന്നതായിരുന്നു..
ഇത്‌ വല്ലാത്ത ജാതി വിശപ്പുതന്നെ...
ചിന്തകളിലേക്ക്‌ ഊളിയിട്ടെങ്കിലും കൈ കറക്റ്റ്‌ കന്നാസിൽത്തന്നെയാണ് ചെന്നുനിന്നത്‌..
*******
എന്നാൽ ആ കുടിക്കും അധികം ആയുസുണ്ടായില്ല.
നിർബന്ധം പിടിച്ച്‌ കരയുന്ന കൊച്ചുകുട്ടിയേപോലെ വിശപ്പ്‌ കാലുമാത്രമല്ല, ഉടലാകെ ഇട്ടടിച്ചു..
അധികനേരം ഈ കളിതുടരുവാനാകാതെ,
ഒടുവിൽ വിശപ്പിനോട്‌ സന്ധിചെയ്യേണ്ടിവന്നു.
സമയം12.30 ആകുന്നതേയുള്ളു
ഷിജാറിന്റെ കയ്യിൽനിന്ന്,സ്പെഷ്യൽ പെർമ്മിഷൻ ചോദിക്കുന്നതിനു മുൻപ്‌തന്നെ.."മനസിൽ നന്മയുടെ കണമുള്ള ഷിജാർ",രമേശന്റെ ആവശ്യം അനുവദിച്ചുകൊടുത്തു. പെർമിഷൻ കിട്ടിയമാത്രയിൽ,
മൂട്ടിൽ തീപാറുന്ന റോക്കറ്റിനേപോലെ അയാൾ ഹോട്ടലിലേക്ക്‌ കുതിച്ചു.
എന്നാൽ ഹോട്ടലിൽ ഊണുറെഡി ബോർഡ്‌ തൂക്കിയിട്ടില്ലായിരുന്നു.
വേറെയിടത്തോട്ട്‌ പോകാൻ കായികശേഷി അനുവദിക്കുന്നതുമില്ല...
കടുക്‌ പൊട്ടുന്ന ശബ്ദവും,ഗന്ധവും എല്ലാം വിശപ്പിന്റെ കരുത്ത്‌ കൂട്ടി.പിന്നെ പശതേച്ചൊട്ടിച്ചപോലെ അവിടുന്ന് രമേശന് അനങ്ങാൻ കഴിഞ്ഞില്ല..
കുറ്റിയടിച്ചപോലെനിന്ന ഓണർ കം സപ്പ്ളയറോട്‌ സ്ഥിരം കസ്റ്റമറായതിന്റെ തെല്ലഹങ്കാരത്തോടെ കൽപ്പിച്ചു
"നോക്കിനിൽക്കാതെ ചോറുകൊണ്ടുവാ മനുഷ്യേനേ" ..
"കറിയാകുന്നതെയുള്ളു" എന്ന മറുപടികൊടുത്തപ്പോൾ രമേശൻ പറഞ്ഞു
ആദ്യം ചോറും എന്തേലും ഒഴിച്ചുകറീം താ വിശക്കുന്നു..
ബാക്കിയൊക്കെ പിന്നാലെ മതി..
കടക്കാരൻ പറഞ്ഞു..
"ഒരു പണികാരൻ ഇന്ന് ലീവാണ് അതാ ഇന്നുതാമസിക്കുന്നത്‌.
ചോറുമാത്രമേ ആയുള്ളു..
ബാക്കിക്ക്‌ കുറച്ചുകൂടി താമസം എടുക്കും."
അപ്പോൾ
വയറുതിരുമികൊണ്ട്‌ രമേശൻ പറഞ്ഞു..
ചോറെങ്കിൽ ചോറ് വേഗം കൊണ്ടുവാ..
"മനുഷേന് ഇവിടെ നിക്കാൻ വയ്യാത്ത അവസ്ഥയാ..
അയാൾ അടുക്കളയിലേക്ക്‌ നടന്നപ്പോൾ വയറിലെ അഗ്നിസ്ഫുലിംഗങ്ങൾ അണക്കുന്നതിനായി
ടേബിളിനുപുറത്തുവച്ചിരുന്ന ജാറിലെ വെള്ളം വായിലേക്ക്‌ കമഴ്ത്തികൊടുത്തു.
ഇതിനകം കടയുടെ മാനിയർ ബേസനകത്ത്‌ ആവിപറക്കുന്ന ചോറുമായി രമേശന്റെ അടുത്ത്‌ ചെന്നു..
അത്‌ ടേബിളിന്റെ പുറത്തേക്ക്‌ വച്ചതും ഇരയെകണ്ട വേട്ടമൃഗത്തേപോൽ, പ്ലേറ്റിലേക്ക്‌ കുറെ കുടഞ്ഞിട്ടുകൊണ്ട്‌ ജാറിലിരുന്ന ബാക്കി വെള്ളവും,അവിടിരുന്ന
ഉപ്പുപൊടിയും കൂട്ടികുഴച്ച്‌ നാലുനേരവുമൊന്നുമല്ല ആ ഒറ്റനേരം വയറ്റിലെ ആന്തൽ ശമിപ്പിക്കുന്നതിനുവേണ്ടി,വാരിവിഴുങ്ങികൊണ്ടിരുന്നു ..
കറികളൊന്നുമില്ലാതെ രമേശന്റെ തീറ്റകണ്ട്‌ ഓണർ അമ്പരന്ന് നിൽക്കുമ്പോൾ..
അകത്തുനിന്നും കറികൾ റെഡിയായെന്നുള്ള അശരീരി അവിടെ പ്രതിധ്വനിച്ചുകേട്ടു..
അതുകേട്ടതും രമേശൻ മാന്യരെ ദയനീയമായി നോക്കി..
നോട്ടത്തിന്റെ പൊരുൾ മനസിലാക്കിയതുകൊണ്ട്‌ അകത്തേക്കുപോയി സാധനങ്ങൾ ഓരോന്നായി എടുത്തു രമേശനുകാഴ്ചവെച്ചു...
ഓരോന്നെടുത്ത്‌ തിരികെവരുമ്പോൾ ആദ്യമിട്ട കറികളൊക്കെ പാത്രത്തിൽ നിന്ന് പൊടുന്നനെ അപ്രത്യക്ഷമാകും..
പിന്നെയും പിന്നെയും അയാൾ പൂരിപ്പിച്ചുകൊടുക്കുന്നത്‌ രമേശനാനന്ദമായി..
എന്തിനേറെ പറയുന്നു ,അഞ്ചാറുപേർക്കുള്ളത്‌ ഭേഷായങ്ങോട്ട്‌ തട്ടികൊടുത്തു.
കളസത്തിൽനിന്ന് ഒരൂണിനുള്ള പണം എടുത്തുകൊടുത്ത്‌ നീട്ടിയൊരു ഏമ്പക്കവുവിട്ട്‌ രമേശൻ നടന്നുനീങ്ങി.
ഓണർ കം ക്യാഷ്യർ..
തെറ്റിദ്ധരിക്കണ്ടാ നേരത്തെ ഓണർ കം ചപ്ലയറാരുന്നു..
ഏതാണ്ടെല്ലാം നഷ്ടപെട്ട പുന്നാര അണ്ണാറകണ്ണനായി.
ഇനി തലയിൽനിന്ന് കിളിപോയത്‌ പറയാൻ വയ്യാഞ്ഞിട്ടാ...ഇതുകൊണ്ട്‌ അജ്ജറ്റ്‌ ചെയ്യണം.
തീറ്റിക്കുശേഷം രമേശന്റെ മുഖപ്രസാദം വർദ്ധിച്ചിട്ടുണ്ട്‌.
കളസത്തിന്റെ കീശ അധികം കീറിയിട്ടില്ല.
തുന്നലുപോയഭാഗം കൂട്ടിയെടുക്കാവുന്നതേയുള്ളു.അയാൾ ആശ്വാസപെട്ടു. ആ സന്തോഷത്തിൽ പണിക്കു കയറുന്നതിനുള്ള മുന്നൊരുക്കത്തിനായി.
കന്നാസിൽനിന്ന് ആവോളം ചെലുത്തി കൊടുത്തു .
അകത്തേക്ക്‌ വെള്ളം ഒഴുകിചെല്ലുന്നമുറക്ക്‌ അപ്പോൾതന്നെ ഡബിൾ എഞ്ചിൻ കത്തിച്ച്‌ ആദ്യം അകത്താക്കിയ ഉപ്പും ചോറും തീർത്തുകൊടുത്തു..
അതുകൊണ്ട്‌ കൂടുതൽ ഇടവേളക്കായി കാത്തുനിൽക്കേണ്ടിവന്നില്ല..
എന്തായാലും നിമിഷനേരത്തിനുള്ളിൽ നാലുപേർക്കുവേണ്ടികഴിച്ച ,അവിയലുൾപ്പടെയുളള ജംഗമ വസ്തുക്കൾ എല്ലാം തീർന്നു.
ശേഷിക്കുനത്‌ ഒരാൾക്കുള്ളതും മിനുസവുവാണ്.
അധികം താമസമുണ്ടായില്ല,കന്നാസുപ്രേമം മിനിട്ടുകളുടെ ഗ്യാപ്പിൽ നടന്നു..
ടീ ബ്രേക്ക്‌
സമയം ആകുന്നതേയുള്ളു,
പക്ഷെ വയറ് വിട്ടുകൊടുക്കുന്നില്ല.
മറ്റൊന്നും ആലോചിക്കാതെ, ആരേയും കൂട്ടാതെ, ഏറ്റവും അടുത്തുള്ള ചായകട ലക്ഷ്യമാക്കി രമേശൻ പാഞ്ഞു..
പെട്ടന്ന് തന്നെ തിരികെയെത്തണം അയാൾ മനസിൽകരുതി.
ധൃതിയിൽ നാലുപൊറോട്ടയും മുട്ടകറിയും കഴിച്ച്‌ ഒന്നുമറിയാത്തവനേപോലെ തിരികെ പണിക്കിറങ്ങി..
അധികം വൈകാതെ,
സൈറ്റിലെ ടീ ബ്രേക്ക്‌ ആകുകയും അവിടുന്നുള്ള ചെറുകടിയും,ചായയും സമാശ്വാസമായി വയറിനുകൊടുത്തുകൊണ്ട്‌ കൊണ്ട്‌ വീണ്ടും പണിക്കിറങ്ങി..
വയറ്റിൽകിടന്ന പോറോട്ട 6000 RPM ൽ കുഴഞ്ഞുമറിഞ്ഞ്‌ അന്യായ ദാഹമാക്കി.
അങ്ങനെ ആ പത്തുലിറ്റർ കന്നാസിൽ
രാവിലെ നിറച്ച വെള്ളം തീരാറായിരിക്കുന്നു.
ഇനി ഒരുലിറ്റാറോളമേ കാണു..
പണിക്കാരെല്ലാം അന്നത്തെ പണികൾ തീർത്ത്‌ ടൂൾസെല്ലാം ഒതുക്കി..
വിശപ്പിന്റെ അസുഖം ബാധിച്ചതുകൊണ്ട്‌ രമേശനും പണിനിർത്തി റൂമിലേക്ക്‌ പോയി..
അശയിൽ തൂക്കിയിട്ടിരുന്ന തോർത്തെടുത്തപ്പോൾ ഉണങ്ങി ചുക്കനടിച്ച്‌ തോട്ടിപോലെ ആയിരിക്കുന്നു.
വളരെയത്നിച്ച്‌ പഴയ അവസ്ഥയിലേക്ക്‌ കൊണ്ടുവന്ന് ഒരുകുളി കഴിഞ്ഞ്‌ വന്നപോഴേക്കും വയറ്റിൽ മഗ്രിബ്‌ ബാങ്ക്‌ വിളിച്ചു തുടങ്ങിയിരുന്നു..
കീറിയകളസം ബാക്കികൂടി ചവിട്ടി കീറണ്ടാ എന്നോർത്ത്‌ ആരെയും വിളിക്കാതെ, കടയിലേക്ക്‌ ഓടുകയായിരുന്നു..
അലമാരയിൽ ഇരുന്ന കടികളിൽ തന്റെ വിശപ്പൊതുക്കാമെന്നുകരുതി കുറെയൊക്കെ വാങ്ങി തിന്നു..
എന്നിട്ടും
ബാങ്കുവിളി ഉച്ചത്തിലാകുന്നു..
പൊറോട്ടാകൊടുത്ത്‌ വരുതിയിലാക്കാം എന്ന ധാരണയിൽ മൂന്നു പൊറോട്ടക്ക്‌ ഓഡർക്കൊടുത്തു.
കൂടെ മുട്ടകറി പറഞ്ഞുവെങ്കിലും, തീർന്നതായി അറിയിപ്പ്‌ വരികയും ഒപ്പം ബീഫ്‌ മസാലയുമാണ് വന്നത്‌ ബീഫിന്റെ മണം മൂക്കിലടിച്ചപ്പോൾ വേണ്ടെന്ന് പറയുവാനും തോന്നിയില്ല.
തുന്നൽ പൊട്ടി കൊണ്ടിരിക്കു ന്നകളസത്തിന് ഇതൊക്കെയെന്ത്‌..വിധി അല്ലാണ്ടെന്താ..
ഗാന്ധിപടം വെക്കാൻ എൻ കളസമേ നിനക്കിന്ന് യോഗമില്ല.
അയാൾ മനസ്താപപെട്ടുകൊണ്ട്‌
പൊറോട്ടാ ചാറിൽമുക്കി നക്കി.
രാത്രിയിൽ എതായാലും കഴിക്കെണ്ടെല്ലൊ എന്ന് മനസിനെ പറഞ്ഞ്‌ സമാധാനിപ്പിച്ചു..
പഴയപോലെ ഊർജ്ജം വീണ്ടെടുത്ത്‌ റൂമിലേക്ക്‌ പോയി.
കുറച്ചുനേരം എല്ലാവരുമായി ചീട്ടുകളിച്ചിരുന്നു.
പൊറോട്ടാ തീർന്നുകൊണ്ടിരിക്കുകയാണന്ന് വയറ്റിൽനിന്നും റെഡ്‌ അലാർട്ട്‌ കിട്ടിയതിന്റെ ആവേശത്തിൽ കന്നാസിനായി അവിടമെല്ലാം പരതി.
എന്നാൽ രമേശന്റെ അവസ്ഥ അറിയാവുന്ന കരുണാമയനായ ഷിജാർ രമേശന്റെ അരുകിലേക്ക്‌ അയാളുടെ കന്നാസ്‌ നീക്കിവച്ചുകൊടുത്തു..
അയാളത്‌ കാലിയാക്കി. പക്ഷെ വയറ്റിലെ പ്രവർത്തനങ്ങൾക്ക്‌ ഇത്‌ പോരാ എന്നുതോന്നിയതിനാൽ മറ്റുള്ളവരുടെ കുപ്പികളിലേക്ക്‌ പിടുത്തമിട്ടു..
ചീട്ടുകളി ഉഷാറാകുന്നതിനനുസരിച്ച്‌ ആരും കളം വിട്ട്‌ എഴുന്നേൽക്കുന്നില്ല.
രാത്രി 9 മണി കഴിഞ്ഞിരിക്കുന്നു
രമേശന്റെ വയറ്റിൽനിന്ന് സുബൈ ബാങ്ക് വിളി നേരത്തെ ആയി ഒപ്പം ഫ്രീക്വൻസി കുറഞ്ഞ്‌,കൗസല്ല്യാ സുപ്രജായും,
പ്രഭാതകുർബാനയും കേൾക്കുന്നുണ്ട്‌.
പിടിച്ചുനിൽക്കാൻ കഴിയുന്നില്ല.
ഒരുവിധം എല്ലാവരേയുംകൂട്ടി കടയിലേക്ക്‌ പോയി..
മറ്റാരുടേയും ഇടപെടലുകളില്ലാത്ത
മൂലയിലേക്ക്‌ ഒറ്റക്ക്‌ മാറിയിരുന്നു..
ദോശയും-മുട്ടയും,
ചപ്പാത്തിയും-കോഴികറിയും,
പൊറോട്ടയും-ബീഫും.
പിന്നെന്തൊക്കെയോ ഗടിപിടികളെല്ലാം തയ്യാറായിട്ടുണ്ട്‌..
കളസത്തിൽ കനത്തോടെ സൂക്ഷിച്ചിരുന്ന അപ്പുപ്പന്റെ പടത്തിൽ ഗണ്യമായി കുറവുസംഭവിച്ചിട്ടുണ്ട്‌.
അതുകൊണ്ട്‌ ഈ തീറ്റിയെങ്കിലും ഒന്നു ചവിട്ടിപിടിക്കണമെന്ന് മനസിൽ കരുതികൊണ്ട്‌ ദോശയും ഓം ലെറ്റും കഴിക്കാം എന്നു തീരുമാനമെടുത്തു.
അതാകുമ്പോൾ ചമ്മന്തി ഫ്രീയാണല്ലോ.
മുട്ട ഒഴിവാക്കാനായാൽ ഒരുപടമെങ്കിലും അവിടിരിക്കും
പലചിന്തകളുമായി അങ്ങനെ വാഷ്ബേസണിനടുത്ത്‌ ചെന്ന്
കൈകഴുകിയെന്ന് വരുത്തി..
മുട്ടയുടെമണം ബാങ്കു വിളി ഉച്ചത്തിലായി.
വയറിനെ ഇനി പിണക്കണ്ടായെന്നുകരുതി,അതും കുടെ ഓഡർചെയ്തു..
കാത്തിരിപ്പ്‌ തുടരുന്നതൊന്നും വകവെക്കാതെ നുഹർ ബാങ്കിനുള്ള തയ്യാറെടുപ്പ്‌ നടത്തി തുടങ്ങി.സമ്മർദ്ദം
ഉച്ചസ്ഥായിയിലായപ്പോൾ ഓഡർ ചെയ്തിരുന്ന ഭക്ഷണം കലിപ്പ്‌ മൂത്ത്‌ ക്യാൻസൽ ചെയ്തു.
നിവർത്തിയില്ലാതെ
തയ്യാറായിരിക്കുന്ന ചപ്പാത്തിയിലും കോഴികറിയിലും കണ്ണെറിഞ്ഞ്‌ വീഴ്ത്തി..
ആർത്തിയോടെ
അത്‌ തിന്നുകൊണ്ടിരിക്കുമ്പോൾ പുറത്തെ ദോശ കൗണ്ടറിൽനിന്നും ബംഗാളി പണിക്കാരൻ ദോശയും ഓംലെറ്റും രമേശന്റെ മുന്നിൽ കൊണ്ടുവച്ചു..
ഓഡർ ക്യാൻസൽ ചെയ്തത്‌ ഈ മറുതയോട്‌ തന്നേയല്ലാരുന്നോ..
തന്റെ ദോശയിനി വേണ്ടായെന്ന് പറയണമെന്നുണ്ട്‌ പക്ഷെ, ഗോസായിഭാഷയായി അത്‌ പുറത്തേക്ക്‌ വരുന്നില്ല.
പിന്നെ ആംഗ്യത്തിൽ കൂടി വേണ്ടായെന്നറിയിച്ചെങ്കിലും.
ദോശയിൽ ചമ്മന്തിയൊഴിച്ചതുകൊണ്ട്‌ തിരികെയെടുക്കാൻ പറ്റില്ലെന്ന് ബംഗാളിയും ആംഗ്യം കാണിച്ചു..
ഹമ്മ് എന്തായാലും കളസം എട്ടുനിലയിൽ പൊട്ടിനിൽക്കുവാ.. ഇനി എന്തോന്ന് പോകാനാ..
തൂത്തുവാരി വയറ്റിലേക്ക്‌ നിക്ഷേപിക്കുമ്പോൾ,രമേശൻ ചിന്തിച്ചത്‌.ഗാന്ധിപടം കളസത്തിലുള്ളത്‌ എന്ത്‌ ഉപകാരമായി..അല്ലേ തെണ്ടിപോയേനെ..അതുകൊണ്ട്‌
കീറിയ ഈ കളസം മാറ്റി പുതിയതിൽ ഇതുപോലെ സൂക്ഷിച്ചുവെക്കാം...
പഴയ ചിന്തകളും,പുതിയാശയങ്ങളുമായി അയാൾ റൂമിലേക്ക്‌ നടന്നു..
കത
തീർന്നു..
പൊയ്ക്കോ..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot