
അമ്മയെ മടിയിൽ കിടത്തി
നിങ്ങൾ ലാളിച്ചിട്ടുണ്ടോ ?
ചിലപ്പോഴൊക്കെ അമ്മ
ഒരു കുഞ്ഞായിട്ട് മാറും.
നിങ്ങൾ ലാളിച്ചിട്ടുണ്ടോ ?
ചിലപ്പോഴൊക്കെ അമ്മ
ഒരു കുഞ്ഞായിട്ട് മാറും.
വൃദ്ധിക്ഷയങ്ങളിൽ ഉടൽ മെലിഞ്ഞ്
കൈ കൊണ്ടെടുത്ത് മടിയിൽ വെച്ച്
ഓമനിക്കാൻ തോന്നും.
കൈ കൊണ്ടെടുത്ത് മടിയിൽ വെച്ച്
ഓമനിക്കാൻ തോന്നും.
നിറയെ ഉമ്മകൾ നൽകി
മേല് നോവാതെ കെട്ടിപ്പിടിച്ച് കിടന്ന്
അമ്മയെ പാടി ഉറക്കണം.
മേല് നോവാതെ കെട്ടിപ്പിടിച്ച് കിടന്ന്
അമ്മയെ പാടി ഉറക്കണം.
കണ്ണുകൾ കൊണ്ട് നമുക്ക് മാത്രം
മനസ്സിലാവുന്നൊരു ഭാഷയിൽ
അമ്മ പറയും.
മനസ്സിലാവുന്നൊരു ഭാഷയിൽ
അമ്മ പറയും.
വേറിടുന്ന ദേഹിയെ കുറിച്ച്
ലവലേശം ഭയമില്ലെന്നും
കരുത്തനായിരിക്കാനും
പറയാതെ പറയും.
ലവലേശം ഭയമില്ലെന്നും
കരുത്തനായിരിക്കാനും
പറയാതെ പറയും.
തൊണ്ണു കാട്ടി ചിരിച്ച് കുസൃതിയും
പിണക്കവുമായി കുറുമ്പുകാട്ടുമ്പോൾ
ഏറെയിഷ്ടം തോന്നുന്നതും,
മനസ്സ് സന്തോഷിക്കുന്നതും
നമുക്ക് മാത്രമാണല്ലോ.
പിണക്കവുമായി കുറുമ്പുകാട്ടുമ്പോൾ
ഏറെയിഷ്ടം തോന്നുന്നതും,
മനസ്സ് സന്തോഷിക്കുന്നതും
നമുക്ക് മാത്രമാണല്ലോ.
വേണ്ടാത്ത ഭക്ഷണത്തിനുമുന്നിൽ
കണ്ണടച്ച് കള്ളയുറക്കം നടിക്കുമ്പോൾ
എന്നാശരി ഞാൻപോവ്വാണ് എന്നു കേട്ട്
കൺതുറന്ന് നോക്കി,
അങ്ങിനെ എന്തെല്ലാം..
കണ്ണടച്ച് കള്ളയുറക്കം നടിക്കുമ്പോൾ
എന്നാശരി ഞാൻപോവ്വാണ് എന്നു കേട്ട്
കൺതുറന്ന് നോക്കി,
അങ്ങിനെ എന്തെല്ലാം..
അല്ലെങ്കിലും അമ്മയുടെ വിചാരങ്ങൾ
നമുക്കല്ലാതെ മറ്റാർക്കാണ് ഒപ്പിയെടുക്കാനാവുക.
നമുക്കല്ലാതെ മറ്റാർക്കാണ് ഒപ്പിയെടുക്കാനാവുക.
Babu Thuyyam.
15/10/18.
15/10/18.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക