നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പാരമ്പര്യധാരണ

Image may contain: 1 person, smiling, beard and text
*******************
ഈ കട്ടിലിനു നല്ല ഉയരമുണ്ട്... കയറിയിരുന്നിട്ടും കാല് തറയിൽ തൊടുന്നില്ലല്ലോ...എന്നത്തേയും രാവിലെ എണീക്കുമ്പോ ഒന്ന് തെന്നിപ്പോയാൽ... ന്റീശ്വരാ... ആ വീഴ്ച.... ഇതാണോ സപ്രമഞ്ചക്കട്ടിൽ എന്നൊക്കെ പറയുന്നേ... അറിയില്ല....
കാലിന്റെ തുമ്പ് തറയിൽ ഒന്ന് തൊടാൻ പണിപ്പെടുന്ന ദേവു....ദേവകി എന്ന അവളുടെ അമ്മമ്മയുടെ പേരാണ് അവൾക്ക്... താഴേക്കു അവൾ ഇറങ്ങി... അന്നവളുടെ കല്യാണമായിരുന്നു... ഇപ്പൊ ഉള്ളത് മണിയറയിലും...
അനിൽകുമാർ എന്ന ബിസ്സിനെസ്സ് പ്രമുഖൻ....
ഭർത്താവിന്റെ വരവും കാത്തിരിക്കുന്ന അവളുടെ മനസ്സിലേക്ക് കുറച്ച്നേരം മുൻപേയുള്ള രംഗങ്ങൾ വന്നുചേർന്നു...
കയ്യിൽ പാലും എടുത്ത് തന്ന് നെറുകയിൽ ഉമ്മവെച്ച അവളുടെ അമ്മായിയമ്മ.... അല്ല അമ്മയായികാണണം എന്നായിരുന്നു ആ നാവ് തന്നെ പഠിപ്പിച്ചത്.. സാക്ഷിയായി അവിടെ തന്നെ നിന്നിരുന്ന എല്ലാ സ്ത്രീകളും അവരെ ഒരുപാട് പ്രശംസിച്ചിരുന്നു... ചിലർ ചിറികോട്ടി പരിഭവം കാണിച്ചതും അവളുടെ കണ്ണിൽകൊണ്ടു... അതിശയിച്ചില്ല....
മുറിയുടെ വാതിലിനു മുന്നിലെത്തിയപ്പോൾ അമ്മ അവളെ ചേർത്തുപിടിച്ചു ..... ദേവു അമ്മയുടെ കാലുകൾ തോട്ടുവന്ദിച്ചു... കുറച്ചു ശബ്ദത്തിലായി അമ്മ പറഞ്ഞു തുടങ്ങി....
" ഞങ്ങൾ തറവാടികളാ... അവന് ഒരേ വാശിയായിരുന്നു... പഴയപരമ്പര്യമൊക്കെ വീട്ടിലെത്തിക്കണംനേ.... അതാ ആ മണിയറകട്ടിൽ വരെ.... "
" മ്മ് " അവൾ മൂളിക്കേട്ടു...
"അപ്പൊ പറഞ്ഞുവന്നത് ഒന്നും പറഞ്ഞുവാങ്ങിക്കില്ല... പക്ഷെ രഹസ്യധാരണ ഉണ്ടല്ലോ മോൾക്കും അറിയാമല്ലോ.... കഴുത്തിലും കാതിലും ഓക്കേ ആയി ഉണ്ടായിരുന്നതൊക്കെ എടുത്തുവെച്ചോ മോളെ... ഞാൻ വിളക്ക് തരുമ്പോൾ ശ്രദ്ധിച്ചിരുന്നു. ഞാൻ മാത്രല്ല ഇപ്പൊ കണ്ടില്ലേ ആ രംഭമാരും .... ഇത് താലിമാലയും രണ്ടുവളയും മാത്രല്ലേ കാണുന്നുള്ളൂ.... സാരല്യ അതൊക്കെ ആ ധാരണയിൽ അവനെ ഏൽപിച്ചേക്കുട്ടോ.... പുറത്തുഒന്നും അറിയണ്ട.... ഞങ്ങളു തറവാടികളാ... അപ്പൊ മോള് ചെല്ല്... അവനിപ്പോ വരും... " അമ്മ മുഖത്തു കൈകൊണ്ടൊരു ഉമ്മ തന്ന് നടന്നു നീങ്ങി...
ആ ചിന്തയെ ഭേദിച്ചു വാതിൽ തുറന്നു അനിൽ എത്തി.... വാതില് വരെ പടിയൊക്കെ വെച്ചുള്ളതാ.... പഴമയുടെ ചിത്രം...
" ഇയാള് കാത്തിരുന്നു മുഷിഞ്ഞോ ?" വാതിൽ അടയ്ക്കുന്നതിനിടയിൽ അയാൾ ചോദിച്ചു....
"ഇല്ല്യ " അവൾ നിന്ന നിൽപ്പിൽ തന്നെ അയാളെ നോക്കി പറഞ്ഞു...
" അമ്മ തന്നോട് എല്ലാം പറഞ്ഞുകാണില്ലെ... അതൊക്കെ നോക്കി ഒന്ന് ധാരണയാക്കാം...എന്നിട്ടാകാം " അയാൾ ഒരു പുഞ്ചിരിയോടെ അവിടെ ഇരുന്ന പാൽഗ്ലാസ്സിലേക്ക് നോക്കി പറഞ്ഞു....
*********************************
അതെ സമയം ദേവു പടിയിറങ്ങിയ അവളുടെ വീട് ഉണർന്നിരിക്കുന്ന അച്ഛനുണ്ടെങ്കിലും അവിടെ ഇരുട്ടുവീണിരുന്നു... അഥിതികളെല്ലാം ഒഴിഞ്ഞിരുന്നു...
അവളുടെ മുറിയിൽ ആയിരുന്നു അവർ രണ്ടുപേരും...
" ദേവൂന്റെ മണം എപ്പോഴും ഇവിടെ ഉണ്ട് ല്ലേ "
അച്ഛൻന്റെ ശബ്ദം ഇടറിയോ...
" നിങ്ങൾ പറ ഇത്രേം പണം എവിടുന്നാ.... രായിൻ മാഷ് കൊടുത്ത പണം തിരികെ തന്നോ... " അവളുടെ അമ്മയുടെ സ്വരം ആധികൊണ്ടിരുന്നു...
" ഒന്നും ഇല്ലെടി മാഷ്ടെ സ്ഥിതി പണ്ടത്തേതിലും കഷ്ടമാണ്... തരും... ബുദ്ധിമുട്ടിക്കാൻ വയ്യ... "
" പിന്നെ എവിടുന്നാ "
" നമുക്കിനിയൊരു യാത്രപോണം... അവളെ സുരക്ഷിതമായി എത്തിച്ചുന്നൊരു സമാധാനം... ഇനി നമുക്ക് ഒരു തീർത്ഥാടനം.... ഈ നാട്ടിലേക്കു പിന്നെ തിരിച്ചു വരാൻ പറ്റില്ലല്ലോ.... അതങ്ങനയല്ലേ.... " അച്ഛൻ അതും പറഞ്ഞു അവളുടെ മേശപ്പുറത്തേക്ക് നോക്കി...
അവളുടെ ഫോട്ടോ അവിടെ കണ്ടില്ല... എന്നും അവിടെ ഉള്ളതാ.... അച്ഛൻ വേഗം അലമാര തുറന്നു നോക്കി.... ഒഴിഞ്ഞു കിടന്ന അതിനുള്ളിലെ ഭാഗത്തു എന്തോ ഒന്ന് അയാളുടെ കണ്ണിൽപെട്ടു.... കൂടെ അവളുടെ ഫോട്ടോയും...
അവൾ അണിഞ്ഞ ആഭരണങ്ങൾ.... !
" അവൾ അത് കൊണ്ടോയില്ലേ പോകാൻ നേരം....ഇതെപ്പോ ഇതിൽ... ന്റെ കുട്ടി... പോകാൻ നേരം അവളെ എനിക്ക് കാണാൻപോലും കണ്ണ് മറച്ചു സമ്മതിച്ചില്ല... അവളെ അവര് ഇത് മറന്നതിനു എന്തെന്കികും.... നാളെ കൊടുക്കണം ഇത്.... " നെഞ്ചിൽ ചേർത്തനേരം അതിനുള്ളിലെ ഒരു കുറിപ്പ് താഴേക്കു വീണു....
അച്ഛൻ അതെടുത്തു നോക്കി... അതിൽ ഇങ്ങനെ കണ്ടു....
" ഇത് മറന്നതല്ല ഓർമ്മിപ്പിച്ചതാണ്... ഇത് എനിക്ക് വേണ്ടി ഇവിടേക്ക് കൊടുത്തയക്കരുത്.... പിന്നെ അച്ഛൻ എന്നും പറയാറുള്ള തീർത്ഥാടനം അതീ മോള് ജീവിച്ചിരിക്കുമ്പോൾ വേണ്ട... നാളെ തന്നെ ആ സ്വർണം കൊടുത്തു പണം വാങ്ങണം.... അച്ഛൻ എന്നും അവിടെ കാണേണ്ടത് എന്റെ ആവശ്യം ആണ്.... അച്ഛൻ ഇത് എത്തിക്കാൻ നോക്കിയാൽ എന്നെ ഇവിടെ കാണില്ല.... "
********************************
മണിയറ...
"എന്റെ കയ്യിൽ സ്വർണവും പണവും നിങ്ങൾ പറഞ്ഞ അത്രയും ഇല്ല.... രണ്ടു വള... നിങ്ങൾ കെട്ടിയ താലി.... എനിക്കൊരു ധാരണയും ഇല്ല.... " ദേവു അനിലിന്റെ മുഖത്തേക്ക് നോക്കി....
" അതെങ്ങനാ ശെരിയാകുന്നെ... അമ്മയോട് വാക്ക് പറഞ്ഞതല്ലേ... വാക്ക് മാറ്റുന്നത് തറവാടികൾക്ക് ചേർന്നതല്ല.... " അയാളുടെ ശബ്ദം നിയന്ത്രിക്കാൻ നോക്കിയെങ്കിലും അതുയർന്നു...
" അതിനു ഞങ്ങൾ തറവാടികൾ അല്ലല്ലോ...മനുഷ്യരല്ലേ.... ഈ വീട്ടിൽ പഴമയുണ്ട് അതുകൂടുതൽ ചില രഹസ്യധാരണയിൽ ആണെന്ന് മാത്രം... " അവളെ അയാളുടെ കണ്ണിലേക്കു നോക്കി....
" എന്നാ നീ അനുഭവിക്കും....അമ്മ കാണുന്നപോലെ അല്ല.... "അനിലിന്റെ കണ്ണ് ചുവന്നു....
" അതും അറിയാം.... എന്നാലും ഇതൊക്കെ ചോദിക്കുന്നത് കുറ്റമല്ലേ.... നിയമപരമായി കല്യാണം കഴിച്ചവർ ആണല്ലോ നമ്മൾ... ഞാൻ എന്തായാലും ഈ വീട്ടിന്നു കണ്ണീരോടെ പോകില്ല.... ചുവരുകൾക്കും കാതുള്ള കാലമാ.... അതിനൊരു മാറ്റവുമില്ല.... " അവൾ പറഞ്ഞു നിർത്തി.....
അത് ചെന്നു കൊണ്ടത് മുറിയുടെ പുറത്ത് ചെവിയോർത്തിരുന്ന അമ്മയുടെ കാതുകളിൽ.... ഒന്ന് ഞെട്ടിയോ അവർ.... ഇല്ല തറവാടികളല്ലേ....
ദേവു പിന്നെയും പറഞ്ഞു തുടങ്ങി...
" ഒരു മനുഷ്യന്റെ ആയുസ്സ് മുഴുവനും കഷ്ടപ്പെടുന്നത് അവന്റെ മക്കൾക്ക്‌ വേണ്ടിയാ... അതിനെ വേരോടെ തോണ്ടാൻ ഈ ധാരണയും.... എനിക്ക് മാറിയേ പറ്റു...ഒരാളെങ്കിലും എതിർത്താൽ അതൊരു തുടക്കമാകും.... കണ്ണീരിൽ കത്തിവെക്കരുത്.....
*******************************
ദേവൂന്റെ അച്ഛൻ ആ കത്തിലെ അവസാന വാക്കുകൾ വായിച്ചു...
" മക്കളേ എപ്പോഴും വിശ്വസിക്കരുത് അച്ഛാ...എല്ലാം മക്കൾക്ക്‌ വേണ്ടി ചെലവാക്കിയാൽ നാളെ ഇനിയും വയസ്സാകുമ്പോ അവർ കൂടെ കണ്ടില്ലാന്നു വരും... ഈ മോളു പോലും..... ഇതേ എനിക്ക് എന്റെ അച്ഛനോടും എന്നോടും ചെയ്യാൻ കഴിയൂ.... "
ചാരുകസേരയിൽ ഇരിക്കുന്ന അച്ഛന്റെ കാലുകൾ നിലത്തു ഒന്നുകൂടി ഉറച്ചു....
മണിയറയിൽ ദേവുവിന്റെ ശ്കതമായ മനസ്സിലും.....അപ്പോൾ ഒരു തുള്ളി കണ്ണുനീർ താഴെ വീണു.... ഉടഞ്ഞു....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot