
ഏട്ടാ ഏട്ടാ എന്നുള്ള അനുവിന്റെ വിളി കേട്ടാണ് ഞാൻ കണ്ണു തുറന്നത്.
" മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ " എന്നും പറഞ്ഞ് ഞാൻ കതക് തുറന്നു. വാതിലിന്റെ മുൻപിൻ ചിരിച്ചു കൊണ്ട് നിൽക്കുന്നുണ്ട് എന്റെ പെങ്ങൾ അനു
" എന്തിനാ വിളിച്ചെ"
"അമ്മ പറഞ്ഞിട്ടാ ഏട്ടൻ മറന്നോ ഇന്ന് മിച്ചറു തിന്നാൻ പോവണ്ടെ " ഇത്രയും പറഞ്ഞവൾ അടുക്കളയിലേക്ക് പോയി.
ശരിയാ എനിക്കിന്നൊരു പെണ്ണുകാണലുണ്ട്. പെണ്ണുകാണൽ ഒരു സ്ഥിരം പരിപാടി ആയപ്പോൾ അനു എന്നെ കളിയാക്കി പറയുന്നതാ മിച്ചറു തിന്നാൻ പോണതാണെന്ന്. നിങ്ങൾക്ക് ഞാൻ എന്നെ പരിചയപ്പെടുത്തിയില്ലാലേ. ഞാൻ കൃഷ്ണപ്രസാദ് എല്ലാരും കിച്ചൂന്ന് വിളിക്കും ഞാൻ ഒരു പലചരക്ക് കട നടത്തുന്നു.പിന്നെ പ്ലസ് ടു വരെ പഠിപ്പും ഉള്ളൂ. അച്ഛൻ മരിച്ചപ്പോ അമ്മയേയും പെങ്ങളേയും നോക്കാനായി പഠിപ്പ് നിർത്തി അച്ഛന്റെ കട എറ്റെടുത്തു. എന്റെ പഠിപ്പും ജോലിയും കാരണം ആണ് പരമാവധി ആലോചനയും മുടങ്ങുന്നത്. സംസാരിച്ച് നേരം പോയതറിഞ്ഞില്ല. ഞാൻ റെഡിയാവട്ടെ
...........................................
ഞാൻ കുളിച്ച് ഭക്ഷണം കഴിച്ചു.
നിന്നപ്പോഴേക്കും ബ്രേക്കർ കുമാരേട്ടൻ വന്നു.
" ശാരദേടത്തി ഞങ്ങൾ ഇറങ്ങാ "കുമാരേട്ടൻ അമ്മയോട് പറഞ്ഞു.
" പോയിട്ട് വരാം അമ്മേ"
"ഇതെങ്കിലും നടക്കണെ എന്റെ കൃഷ്ണാ " എന്ന അമ്മയുടെ പ്രാർത്ഥനയും കേട്ട് ഞങ്ങൾ യാത്ര തിരിച്ചു. കുമാരേട്ടൻ പെണ്ണിന്റെ ഗുണഗണങ്ങൾ എല്ലാം പറയുന്നുണ്ട്. ഇതൊക്കെ എത്ര കേട്ടിരിക്കണൂ എന്ന മട്ടിൽ ഞാനുമിരുന്നു.അങ്ങനെ ഞങ്ങൾ പെണ്ണിന്റെ വീടിന്റെ മുൻപിലെത്തി. ഒരു കുഞ്ഞ് ഓട് വീട്. അകത്തുനിന്ന് രണ്ടു പേർ വന്ന് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.
" ഞാൻ വിശ്വനാഥൻ പെണ്ണിന്റെ അച്ഛൻ ഇത് അമ്മാവൻ രഘു ."
"ഞാൻ കൃഷ്ണപ്രസാദ് എല്ലാരും കിച്ചൂന്ന് വിളിക്കും."
"എല്ലാം കുമാരൻ പറഞ്ഞിട്ടുണ്ട്. എന്നാൽ മോളെ വിളിക്കട്ടെ '
ഞാൻ തലയാട്ടി.
" സിന്ധു മോളെ ഇങ്ങോട്ടു വിളിച്ചോളൂ."
കയ്യിൽ ട്രേയുമായി ഒരു പെൺകുട്ടി വന്നു ഞാൻ അവളെ ഒന്നു പാളി നോക്കി. അവൾ എന്നെയും. ഇവളെ ഞാൻ എവിടയോ വച്ച് കണ്ടിട്ടുണ്ടല്ലേ. അപ്പോ നമ്മൾ ഒരു ഫ്ലാഷ് ബാക്കിലേക്ക് പോവുകയാണ്. ഞാൻ ഒരു ആവശ്യത്തിന്നായി തിരുവനന്തപുരത്തേക്ക് പോകാനായി ബസ് സ്റ്റാന്റിൽ നിൽക്കുകയായിരുന്നു. അപ്പോഴാണ് ഒരുത്തൻ ഒരു കുട്ടിയോട് വളരെ മോശമായി പെരുമാറുന്നത് കണ്ടത്. പിന്നെ ഒന്നും നോക്കിയില്ല നേരെ കേറിച്ചെന്ന് അവന്റെ മുഖത്ത് രണ്ടെണ്ണം പൊട്ടിച്ചു.അവനെ കൊണ്ട് ആ കുട്ടിയോട് മാപ്പും പറയിപ്പിച്ച് സിനിമാ സ്റ്റൈലിൽ നടക്കുമ്പോൾ ഒരുത്തി വന്നെനിക്ക് ഷെയ്ക്ക് ഹാന്റ് തന്നു. എന്നിട്ട് പറഞ്ഞു ചേട്ടാ ഇത് പൊളിച്ചു ട്ടോ " അവളാ ഇപ്പൊ എന്റെ മുൻപിൽ നിൽക്കുന്നത്. അവൾ ചായ തന്നിട്ട് മാറിനിന്നു.
"പേരെന്താ
"രേവതി "
പിന്നെ ഒന്നും മിണ്ടാൻ പറ്റിയില്ല.
"ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കണെൽ ആയിക്കോളൂ എന്ന വിശ്വനാഥന്റ പറച്ചിൽ കേട്ട ഞാൻ രേവതിയുടെ മുറിയിലെത്തി.അവൾ എനിക്ക് നേരെ തിരിഞ്ഞ് നിന്നു.
"കിച്ചുവേട്ടന് എന്നെ ഇഷ്ടായോ"
"നിനക്ക് എന്റെ പേര് എങ്ങനയാ അറിയാ"
"ഞാനും അനുവും കൂട്ടുകാരാ ഒരുമിച്ച് പഠിച്ചവരാ"
ഇപ്പോ അനുനോട് പെട്ടെന്ന് സ്നേഹം കൂടിയപ്പോലെ
"എനിക്ക് കിച്ചു വേട്ടനെ ഇഷ്ടായിട്ടോ."
ലോട്ടറിയടിച്ച സന്തോഷം പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു
" എനിക്ക് തന്റെയത്ര സൗന്ദര്യമില്ല പഠിപ്പും കുറവാ എന്നിട്ട് എങ്ങനെയാ തനിക്കെന്നെ ഇഷ്ടായെ."
"കിച്ചുവേട്ടാ ഒരു പെണ്ണിന്റെ ശക്തി എന്നത് സുന്ദരനായ നല്ല വിദ്യാഭ്യാസമുള്ള ഒരു ഭർത്താവിനെ കിട്ടുക എന്നതിലുപരി സ്വന്തം ഭാര്യയെ സംരക്ഷിക്കാനും സ്നേഹിക്കാനുമുള്ള മനസ്സ് വേണം. അത് ഏട്ടനുണ്ടെന്ന് ആ പെൺകുട്ടിയെ ശല്യപ്പെടുത്തിയവനെ തല്ലിയതോടെ എനിക്ക് മനസ്സിലായി. കിച്ചു വിന്റെ പെണ്ണിനെ ആരും തൊടില്ല
എന്നൊരുറപ്പും എനിക്കുണ്ട് "
ഇതു കേട്ടപ്പോ 'എന്റെ ചുണ്ടിലും ഒരു ചിരി വിടർന്നു.
" ഞാൻ എന്റെ അമ്മയെ ഇങ്ങോട്ട് പറഞ്ഞു വിടാ ട്ടാ നിന്നെ എന്റെ പെണ്ണായി കൊണ്ടു പോകുവാനായി '.
എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഞാൻ കണ്ടു രേവതിയുടെ കരിമഷി കണ്ണുകളിലെ തിളക്കം.
Astory by Akhil Krishna
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക