നിന്നെയോർത്ത് ,നിന്റെ പ്രണയത്തെയോർത്ത്,
നിലാവിന്റെ തീരത്ത് ഞാൻ ഒരുപാടലഞ്ഞിട്ടുണ്ട്.
നിദ്രക്ക് നിറംകൊടുത്തത് നിലാവോടത്ത് ഞാൻ കണ്ട സ്വപ്നങ്ങളാണ്.
പൂർണേന്ദു ,മേഘത്തെ ചുംബിച്ചപ്പോൾ ഭൂമിയിൽ പതിഞ്ഞ ചിരിപൂക്കളാണ് നിലാവ്.
അതിനാലാവാം പ്രണയം നിറയുമ്പോൾ നിലാവ് എന്നും കൂട്ടിനെത്തുന്നത്.
പൂക്കളേറെയും വിരിഞ്ഞത് രാത്രിയിലാണ്, നിലാവിലാണ്.
രാത്രിക്ക് വശ്യത കൂടിയതും
അതിനാലാകാം.
നക്ഷത്രപൂക്കൽ ,വാനം വാരിവിതറുന്നതും
നിലാവിന്റെ നിറച്ചാർത്ത് കണ്ടിട്ടാണ്.

പ്രണയമേ നിയെന്നും നിലാവാണ്
=================
ഗദ്യ വരികൾ
രതീഷ് സുഭദ്രം
ഗദ്യ വരികൾ
രതീഷ് സുഭദ്രം
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക