നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചീനവലകൾ"

Image may contain: 1 person
"നെയ്തടുത്തൊരാ മോഹങ്ങളൊക്കെയും
മുങ്ങുകയാണീ കായലോളങ്ങളിൽ
ഓളങ്ങൾ താളംതുള്ളും ജലാശയം
വെട്ടിത്തിളങ്ങി സൂര്യതേജ്ജസാൽ.
കാകകൾ പറന്നിടും വാനവും
തെങ്ങോലകളാടും കാറ്റിലും
ദൂരെയൊരാ കാഴ്ചകൾ വിസ്മയം
തീർത്തിടും 'ചീനവലകൾ' പൊങ്ങുന്നു.
കായലിനോളപരപ്പിൽ നീന്തിത്തുടിച്ചിടും
മീനുകൾ നൃത്തമാടും മുങ്ങാംക്കുഴിയുമിട്ട്
താഴുന്ന വലയിൽപ്പെട്ടുപോകുന്ന ഝഷങ്ങൾ
അറിയുന്നുവോ തീൻമേശയ്ക്കരികെയെത്തുമെന്ന്.
മുറുകുന്ന കയറുകൾ കെട്ടിയൊതുക്കി
ഗായകസംഘം* വലകളിറക്കുന്നു
മീട്ടിയയീരടികൾക്കൊപ്പം ചലിച്ച
മത്സ്യങ്ങളൊക്കെയും നിറമുള്ള സ്വപ്നങ്ങളായി.
അന്തിമയങ്ങിയാ കായലിൻതീരത്ത്
അർക്കനെങ്ങോ പോയ്മറഞ്ഞു
ഉദിച്ചൊരാ ചന്ദ്രനും താരങ്ങളും
പ്രഭതൂകി നിന്നിടുമീ വഴിയോരത്ത്.
സ്വപനങ്ങൾ പേറിയ മുക്കുവൻ തുഴഞ്ഞിടും
ജീവിതമാംമീ കായലോളങ്ങളിൽ
മുത്തും,പവിഴവും, രത്നങ്ങളാൽതീർത്ത
കടവുകൾ ലക്ഷ്യമായ് നീങ്ങുന്നു മൗനമായ്."
ജോസഫ് ജെന്നിംഗ്സ് എം.എം
(*ഗായകസംഘം.....മുക്കുവർ മീൻ പിടിക്കുന്ന വേളയിൽ പാടുന്ന ഈരടികൾ സ്മരിച്ചാണ് അവരെ ഗായകസംഘം എന്ന് അഭിസംബോധന ചെയ്തത്)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot