നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചന്തി

Image may contain: one or more people, beard, eyeglasses, hat and closeup

( ജോളി ചക്രമാക്കിൽ )
ടാ ... പോളച്ചാ .. നീ വേഗം വന്നേ ..
ട്രൗസർ എടുത്തോണ്ട് ..വാ ..വേഗം
ആറു മാസം ഗർഭിണിയായ സൂസി
എളിയിൽ കൈവച്ചു കൊണ്ടു.. പറഞ്ഞു..
അമ്മച്ചി.. എവിടെ പോവാനാണു..?
ഇന്ന് ചൊവ്വാഴ്ച്ചയല്ലേ...
കലൂർ അന്തോണീസ് പുണ്യാളച്ചന്റ അടുത്ത് പോവാനാ .. പ്രാർത്ഥിക്കാൻ....
ഈ ചെക്കനാണെ ഒരു ചന്തിയുമില്ലല്ലോ..! ... ആ ബൽറ്റും കൂടി എടുത്തോണ്ടുവാ... ടാ..!
ട്രൗസർ ഇട്ടു കൊടുക്കുന്നതിനിടയിൽ സൂസി പറഞ്ഞു ...
ഒരു കൈയ്യിൽ ബൽറ്റും മറുകൈയ്യിൽ ഊരി പോകാൻ റെഡിയായി നിൽക്കുന്ന നിക്കറും വലിച്ചു പിടിച്ചു ...
പോളച്ചൻ ചോദിച്ചു ...
അമ്മച്ചി ... പുണ്യാച്ചനോട് പാത്തിച്ചാൽ എന്തും കിട്ടോ ...?
ഉം. .. അവിടെ തിരി കത്തിച്ചു വച്ച് .. കണ്ണടച്ച് കൈകൾ നീട്ടി ഉറക്കെ പ്രാർത്ഥിച്ചാൽ മതി കിട്ടും ...
ശരിക്കും ...?
അമ്മച്ചി ..ഒരു തിരി എനിച്ചും തരണേ...!
കുരിശുപള്ളി നിറയെ നോവേനയ്ക്കായ് ആളുകൾ എത്തികൊണ്ടിരിക്കുന്നു
മെഴുകുതിരി കത്തിച്ചു വയ്ക്കുന്ന സ്റ്റാൻഡിനു മുന്നിലായി .. ആളുകൾ തിരി കത്തിച്ചു വച്ചു കൈ നീട്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു..
കട്ടപ്പനയിലെ ഫെർണാണ്ടസിന്റെ മകൾ ,യു.എസ്.എ യിൽ നഴ്സായി ജോലി നോക്കുന്ന, ഇപ്പോൾ ലീവിനു വന്നിരിക്കുന്ന ,
മിസ്സ് ഗ്ലോറിയ ഫെർണാണ്ടസ്.
ലീവിനു വരുമ്പോൾ മാത്രം താമസിക്കാനായി പാലാരിവട്ടത്ത് വാങ്ങിയ പുതിയ ഫ്ലാറ്റിൽ നിന്നും മാരുതി സ്വിഫ്റ്റ് കാറിൽ കയറി കലൂരുള്ള അന്തോണീസ് പുണ്യാളന്റെ കുരിശുപള്ളിയിലേയ്ക്ക് വച്ചുപിടിച്ചു ..
പഠിക്കുന്ന കാലത്തു തന്നെ നല്ല ഉപരിതല വിസ്തീർണ്ണവും നിതംബ ഗുരുത്വവുമുള്ള ഗ്ലോറിയായെ ചന്തി ഗ്ലോറിയെന്നാണു വട്ടപ്പേരിട്ടു വിളിച്ചിരുന്നത് ..
യു.എസ്സ്.എ യിൽ പോയതിനു ശേഷം .. അതെല്ലാം ഒന്നു കൂടെ പോഷിച്ചതേയുള്ളൂ ..
നല്ല തൂവെള്ളയിൽ ഇടയ്ക്കിടെ വലിയ ചുവന്ന പൂക്കളുള്ള ഷിഫോൺ സാരി ..പാക്കിംങ്ങിനു വേണ്ടി വലിച്ചു ചുറ്റുന്നതു പോലെ വലിച്ചു ചുറ്റിക്കൊണ്ട് ...
സ്ലിവ് ലെസ്സ് ബ്ലൗസ്സും
ചുണ്ടിൽ ചുവന്ന ലിപ്സ്റ്റിക്കും, കാലിൽ ഹൈഹീൽ ചെരിപ്പും .. മുഖത്തെ മൊത്തം മറക്കുന്ന തരത്തിൽ വലിയൊരു കറുത്ത കണ്ണടയുമായി പുണ്യാളച്ചന്റ അടുത്ത് വന്നിറങ്ങി...
കൈയ്യിലുള്ള വാനിറ്റി ബാഗിൽ നിന്നും അമ്മേരിക്കയിൽ നിന്നും കൊണ്ടുവന്ന നല്ല സുഗന്ധം പരത്തുന്ന സെന്റഡ് കാൻഡിൽ... എടുത്ത് കുനിഞ്ഞ് നിന്ന് മെഴുതിരി സ്റ്റാൻഡിൽ കത്തിച്ചു നിർത്തി പ്രാർത്ഥിക്കാൻ തുടങ്ങുമ്പോഴാണ് ..
തിരി കത്തിച്ചു വച്ചു കഴിഞ്ഞ പോളച്ചന്റെ ,..കണ്ണുമടച്ച് കൈ നീട്ടി പിടിച്ചു കൊണ്ടുള്ള .. അലറി ച്ച ..!
എന്റെ "പുണ്യാച്ചോ ".. എനിക്ക് നല്ല ചന്തി " തരണേ ...!!!
എന്റെ ... " പുണ്യാച്ചോ ".. എനിക്ക് നല്ല ചന്തി " തരണേ ...!!!
ഇപ്പോൾ പുറത്ത് 'റോഡിന് എതിർവശത്തായി സെറ്റ് ചെയ്തിട്ടുള്ള ക്രൈയിനിൽ ക്യാമറ ടെറ്റ് ഷോട്ടിൽ നിന്നും ഏരിയൽ ഷോട്ടിലേയ്ക് വലിയ്ക്കുകയാണ് ..
മിസ്സ് ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു. എസ്. എ..
ഊതികെടുത്തിയ തിരിയും ബാഗിൽ വച്ച് ചവിട്ടി കുതിച്ച് .. ഇരട്ടപെറ്റതു പോലെയുള്ള തന്റെ സ്വന്തം
സ്വിഫ്റ്റ് കാറിൽ കയറി ..
ദൂരേയ്ക്ക് വാനിഷാവുന്നു...
പോളച്ചൻ നിഷ്കളങ്കനായി പുണ്യാച്ച നോട് തന്റെ ആഗ്രഹം നിവർത്തിക്കുന്നതിനായി മുട്ടുകുത്തി നിന്ന് കൈ നീട്ടി പിടിച്ചു പ്രാർത്ഥിക്കുന്നു ...
ആമേൻ....
പുണ്യാളച്ചൻ എല്ലാവരിലും നന്മയുടെ പ്രഭ ചൊരിയട്ടെ.....
........................
* ഞങ്ങളുടെ നാട്ടിൽ ചന്തിയ്ക്ക് പൊതുവെ.. കുണ്ടിയെന്നാണു പറയുക .. വേണമെന്നുണ്ടെങ്കിൽ തിരിച്ചുപോയി മാറ്റി വായിക്കാവുന്നതാണ്.. ...
മോശമാവില്ല..
# ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു.എസ്സ്.എ .. പേര് കടപ്പാട് Arun V Sajeev
13 -Oct-2018
( ജോളി ചക്രമാക്കിൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot