Slider

സ്വപ്നാടനം...

0
Image may contain: 1 person, smiling, beard, eyeglasses and closeup
( ജോളി ചക്രമാക്കിൽ )
ഞാനിന്നലെ കണ്ട സ്വപ്നത്തിൽ നീയായിരുന്നു...
നീളമേറിയ വരാന്തയിലേയ്ക്ക് ..
തുറന്നിട്ട ജാലകത്തിനു പുറകിൽ ...
നീളൻ പാവാടയും ബ്ലൗസുമണിഞ്ഞു
ഒറ്റയായ് മെടഞ്ഞിട്ട മുടിചുരുൾ ..
വലതു തോളിലൂടെ മുന്നിലേയ്ക്കിട്ടു
അഴികളിൽ മൃദുവായ് കരങ്ങൾ ചേർത്തങ്ങിനെ.....
ദൂരെ മൈതാനത്തിനരികിലുള്ള ബദാംമരത്തിൽ കണ്ണും നട്ടു നിൽക്കയാണ്....
ഒരു കടലാഴം ഒളിപ്പിച്ചു വച്ച ...
സ്വപ്നങ്ങളെ മയക്കി കിടത്തുന്ന...
മഷിയെഴുതിയ കരിനീല കണ്ണുകൾ...
അളകങ്ങളെ തഴുകി ഒരു ഇളം കാറ്റു ആ വഴിയെ കടന്നു വന്നു....
"തു നഹി തൊ യെ.റുത്ത്..
യെ ഹവാ ക്യാ കരൂം ക്യാ കരൂം..
യെ ഹവാ ക്യാ കരൂം ക്യാ കരൂം.. "
( ഒരു കുടന്ന കുളിരു ഹൃദയമാകെ പടരുന്നു.,,, )
" മേരെ ദിൽ യെ പുകാരെ ആ ജാ...''
നിന്റെ നനുത്ത ചുണ്ടുകൾ...
മധുരമായൊരു... ഗാനമുതിർക്കുകയാണ്...
വരാന്തയുടെ അങ്ങേയറ്റം ആരോ
നടന്നു മറയുന്നു.,,
ഓർമ്മകൾ ...
ഓർമ്മകൾക്ക്.....പുറകിൽ ..
നീണ്ട വരാന്തയിലേയ്ക്ക്
തുറക്കുന്ന ജാലക കതകുകൾ തുറന്നു തന്നെ കിടന്നു........
...........
21 - Oct - 2018 (ജോളി ചക്രമാക്കിൽ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo