Slider

ആണുങ്ങൾ..

0
Image may contain: 2 people, indoor and closeup.. 

ആണുങ്ങൾ... അമ്മയെയും ഭാര്യയേയും കൂടെ പിറന്ന പെങ്ങന്മാരെയുമൊക്കെ വാനോളം പുകഴ്ത്തുമ്പോൾ നമ്മൾ അറിയാതെ പോകുന്ന അപൂർവം ചില ആണ് ജന്മങ്ങളുണ്ട്. അമ്മയെയും പെങ്ങളെയും മക്കളെയും ഒക്കെ തിരിച്ചറിയാൻ ഈശ്വരൻ കഴിവും മനഃസാക്ഷിയും കൊടുത്തവൻ. അത് നിങ്ങടെ അച്ഛനാവാം അനിയനാവാം ഏട്ടനാവാം മക്കളുമാവാം. കേവലം കാമവും ക്രോധവും മാത്രമാണ് ഒരാണിന് മുതൽ കൂടെന്നു കരുതുന്നവർക്ക് തെറ്റി. അവന്റെ അമ്മ തേങ്ങുമ്പോൾ അവന്റെ ഉള്ളും തെങ്ങുന്നുണ്ട്. അത് അവൻ അവന്റെ അമ്മയുടെ ഉദരത്തിൽ മൊട്ടിട്ടുതുടങ്ങിയപ്പോൾ മുതൽ അങ്ങനെയാണ്. പക്ഷെ അവനത് പുറത്തു കാണിക്കാൻ പറ്റില്ലാലോ. അതെ അവൻ ഒരു ആണല്ലേ... പേറ്റുനോവെട്ടവന്റെ പെണ്ണ് പിടയുമ്പോൾ ചങ്കിലെ പിടച്ചിൽ ആരും കാണാതിരിക്കാൻ പാടുപെട്ടവന്... ഭാര്യയുടെ ഉള്ളിൽ അവന്റെ ബീജം മൊട്ടിട്ടപ്പോൾ അന്നുമുതൽ ആ കുരുന്നിനെ അവൻ നെഞ്ചിൽ താങ്ങി തുടങ്ങി. കാത്തിരുന്ന ഉണ്ണി അമ്മ എന്ന് ആദ്യം വിളിച്ചപ്പോൾ അച്ഛാ എന്ന് വിളി എന്നോ കേട്ടുറങ്ങിയവനായിരുന്നു അവൻ. കണ്ണിനും കണ്ണായാ കുഞ്ഞുപെങ്ങൾ l സുമംഗലിയായ് പടിയിറങ്ങിയപ്പോ ആരും കാണാതെ സങ്കട കടൽ ഉള്ളിലൊളിപ്പിച്ചവൻ അവൻ.. ജന്മം നൽകി പോറ്റിയ അച്ഛനേം അമ്മയെയും കാലം തിരികെ വിളിച്ചപ്പോൾ കണ്ണീർ വീണു ചിത കെടാതിരിക്കാൻ ചിത്കുമുകളിൽ സ്ഥാനം മാറി മങ്കലമുടച്ചവനായിരുന്നു അവൻ.. ഉപ്പില്ല മുളകില്ല വളയില്ല പൊട്ടില്ല എന്നൊക്കെ  അവന്റെ പൊട്ടിപ്പെണ്ണ് പരിഭവം പറയുമ്പോൾ എല്ലാം തരുമെന്നവൻ കള്ളവും സത്യവും ഒരുപോലെ പറഞ്ഞു. ഒടുവിൽ കയ്യിലെ വളകൾ പൊട്ടി കഴുത്തിലെ താലിയും അറ്റുവീണു നെറ്റിയിലെ കുംകുമചോപ്പും മാഞ്ഞവൾ പൂമുഖത്തു ചലനമറ്റു പരിഭവങ്ങൾ പറയാനില്ലാതെ കിടക്കുമ്പോൾ അവളുടെ വിയർപ്പുപെട്ടിയ സാരി കെട്ടിപ്പടിച്ചു വിങ്ങി അവന്റെ ഹൃദയം നിലച്ചതാരും കേട്ടില്ല.. കണ്ടതുമില്ല... എന്താ ചെയ്യാൻ ആണായി പിറന്നു പോയില്ലേ.... കരയരുത്... തളരരുത് .. പെണ്ണിനോളം മഹത്വമില്ല ആണിന് എന്ന് പറയുമ്പോഴും പ്രസ്താവിക്കുമ്പോഴും ഓർക്കുക.. ആണിനും മഹത്വമുണ്ട്... പെണ്ണിനെ പോലെ വില മതിക്കാനാകാത്ത... ബഹുമാനിക്കുക... സ്നേഹിക്കുക...
രേഷ്മ ബിബിൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo