Slider

പ്രണയം

0
Image may contain: 1 person, standing, beard, outdoor and nature

കൂട്ടുക്കാരിൽ അതികം പേർക്കും പ്രണയം ഉണ്ടായിരുന്നിട്ടു കൂടിയും , അവരിൽ നിന്ന് പ്രണയത്തിന്റെ അനുഭൂതിയെ കുറിച്ചുള്ള വർണ്ണനകൾ കേട്ടിട്ടോ ,ഒരിക്കൽ പോലും എനിക്കൊരു പ്രണയനിയെ വേണം എന്ന് തോന്നിട്ടില്ല.
അതിനും ഒരു കാരണമുണ്ട് കൂട്ടുകാരുടെ ഒപ്പമുള്ള കറക്കം , കോളേജ് ലൈഫ് അതൊക്കെ ആയിരുന്നു എന്റെ സന്തോഷങ്ങൾ.
അല്ല , അതിലായിരുന്നു ഞാൻ എന്റെ സന്തോഷം കണ്ടെത്തിയിരുന്നത് അങ്ങനെ പറയുകയാവും കുറച്ചു കൂടി അഭികാമ്യം.
എന്തിനും ഏതിനും ചങ്ക് പോലെ കൂടെ നിൽക്കുന്ന കൂട്ടുകാർ അതായിരുന്നു എന്റെ ബലവും,
അങ്ങനെ അവസാനം കോളേജ് ലൈഫിന് ഒരു ബിഗ് ഫുൾ സ്റ്റോപ്പ് ഇട്ടു കൊണ്ട് വീട്ടിൽ വെറുതെ കുത്തിയിരിപ്പായി.
തരക്കേടില്ലാതെ പാസ്സായതുകൊണ്ടോ , അമ്മയുടെ പ്രാർത്ഥനയുടെ ശക്തികൊണ്ടൊ അറിയില്ല,
വലിയ ഒരു കമ്പനിയിൽ താൽക്കാലിക ഒഴിവിൽ കയറിപ്പറ്റി.
പറന്നു നടന്നിരുന്ന ഒരു കിളിയെ പിടിച്ചു കൂട്ടിൽ ഇട്ടാൽ എങ്ങനെയാണോ അതായിരുന്നു എന്റെ അപ്പൊഴത്തെ അവസ്ഥയും ,
അവിടെ ഒന്ന് പൊരുത്തപ്പെടാൻ കുറച്ചു സമയമെടുത്തു. ഈ ജോലിക്ക് പോകുവാൻ ഞാൻ നിർബന്ധിതനാവുകയായിരുന്നു,.
മകൻ ജോലിക്കു പോയി തുടങ്ങിയാൽ അവന്റെ ജീവിതത്തിൽ ഒരു അടുക്കും ചിട്ടയൊക്കെ വരുമെന്നു പ്രതീക്ഷിച്ച എന്റെ അച്ഛനും അമ്മയും അവിടെയും തോറ്റു.
ഞാനോ ,.....
നേരെയാവുന്നത് , കേൾക്കാൻ തന്നെ കോമഡി അല്ലേ....
എല്ലാം പഴയപ്പോലെ തന്നെ പൊയ്ക്കൊണ്ടിരുന്നു, ഒരു മാറ്റവും
ഇല്ലാതെ തന്നെ,
ജോലിക്കു പോവാൻ തുടങ്ങീട്ടും ഉറക്കത്തിൽ നിന്ന് എന്നെ ഉണർത്തുക എന്നുള്ള അതി കഠിനമായ ജോലി അമ്മയുടേതു തന്നെയായിരുന്നു ,
അമ്മ വന്നു വിളിച്ച് എണീപ്പിച്ചാൽ ആദ്യം കേൾക്കുന്നത് അച്ഛന്റെ ശകാര വാക്കുകളായിരുന്നു , "ജോലിക്കു പോവാൻ തുടങ്ങി എന്നിട്ടുപോലും ജീവിതത്തിൽ ഒരു മാറ്റവും ഇല്ല.."
സമയം നോക്കി ഓടി പിടഞ്ഞ് റെഡിയായി , അമ്മയെ ബോധിപ്പിക്കാൻ വേണ്ടി മാത്രം ഭക്ഷണം കഴിച്ചൂന്ന് വരുത്തി .
എല്ലാം കഴിഞ്ഞു പുറത്തു ഇറങ്ങുമ്പോൾ എല്ലാ ദിവസത്തെപ്പോലെ തന്നെ അന്നും വൈകിയിരുന്നു
പോകാനുള്ള ബസും പോയി
അന്നൊന്നും എന്റെ കൂടെ അവൻ ഇല്ലായിരുന്നു. അവൻ എന്നു പറഞ്ഞാൽ , തന്റെ മക്കളേക്കാൽ മുത്തച്ഛനു പ്രിയപ്പെട്ട 75 മോഡൽ റോയൽ എൻഫീൽഡ് .
ലൈസൻസ് ഇല്ലാതെ അതിൽ തൊട്ടു പോവരുത് എന്ന് മൂപ്പരുടെ താക്കീതുണ്ട് ,
ലൈസൻസ് എടുത്തു കഴിഞ്ഞാൽ അവൻ എന്റെ സ്വന്തം ആണ്.
പക്ഷെ പറഞ്ഞിട്ടു കാര്യം ഇല്ല ലൈസൻസ് ടെസ്റ്റിൽ ഞാൻ തോറ്റു തൊപ്പിട്ടു , വീഴുമോ എന്നുള്ള പേടിയിൽ ചെറുതായി ഒന്നു കാലു കുത്തി , അപ്പൊ തന്നെ പൊക്കോളാൻ പറഞ്ഞു എന്നോട്,
അടുത്ത ആഴ്ചയാണ് അടുത്ത ടെസ്റ്റ് എങ്ങനെ എങ്കിലും ലൈസൻസ് എടുത്തേപ്പറ്റു,
ഇതു ഒന്നും പോരാഞ്ഞിട്ട് എത്താൻ നേരം വൈകിയതിനു
ഇനി മാനേജറുടെ വായിൽ നിന്നും വയറുനിറയെ ഉപദേശം കേൾക്കേണ്ടി വരുമല്ലോ എന്ന്
മേലോട്ട് നോക്കി നിൽക്കുമ്പോൾ
ദാ.. വരുന്നു ബസ്
ഒരു വിധത്തിൽ ഇരിക്കാൻ ഒരു സീറ്റ് കിട്ടി. അതിലിരുന്ന് ദീർഘ ശ്വാസം വിടുമ്പോഴാണ് ഞാൻ അവളെ ആദ്യമായി കാണുന്നത് ,
കരിമഷിയിൽ വേലി തീർത്ത അവളുടെ കണ്ണുകൾ,
കൂട്ടുകാരികളുടെ നർമ്മ സംഭാഷണത്തിൽ അവളുടെ കവിൾ തടത്തിൽ വിരിയുന്ന നുണക്കുഴികൾ
കാറ്റിൽ അനുസരണ ഇല്ലാതെ മുഖത്തേക്ക് വരുന്ന മുടി ഇഴകൾ ഒതുക്കി വയ്ക്കാൻ അവൾ നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നു.
ആദ്യ കാഴ്ചയിൽ തന്നെ അവളെന്റെ മനസ്സിൽ സ്ഥാനമുറപ്പിച്ചിരുന്നു,
അവൾ ബസിൽ നിന്ന് ഇറങ്ങുന്നവരെ കണ്ണെടുക്കാതെ ഞാൻ അവളെ തന്നെ നോക്കി കൊണ്ടിരുന്നു ,
തെറ്റില്ലാത്ത രീതിയിൽ വായനോക്കുന്ന കൂട്ടത്തിലായിരുന്നതു കൊണ്ട് ,അവൾ ധരിച്ചിരുന്ന യുണിഫോമിന്റെ നിറത്തിൽ നിന്ന് അവൾ എവിടെ പഠിക്കുന്നു എന്ന് ഞാൻ നേരത്തെ മനസ്സിലാക്കിയിരുന്നു
അവൾ ബസിൽ നിന്ന് ഇറങ്ങിയിട്ടും അവളെ പിന്നെയും കാണാനുള്ള ആഗ്രഹം എന്റെ ഉള്ളിൽ ബാക്കിയായിരുന്നു ,
പക്ഷെ, മനസ്സിൽ ഞാനൊരു കാര്യം തീരുമാനിച്ചിരുന്നു ,
എന്ത് തന്നെ സംഭവിച്ചാലും ഇനി മുതൽ ഞാൻ ഈ ബസിലേ പോവൂ എന്ന്.
ഓഫിസിൽ എത്തിട്ടും മനസ്സിൽ മുഴുവൻ അവളായിരുന്നു . അവളുടെ ചിരിക്കുമ്പോൾ നുണക്കുഴി വിടരുന്ന മുഖമായിരുന്നു.
അവളുടെ പേര്? വീട്? ഒന്നും അറിയില്ല
എല്ലാം അന്വേഷിക്കണം , ഓഫീസിൽ നിന്ന് വീട്ടിലെത്തി.
കുളികഴിഞ്ഞ് നേരെ വെച്ചുപിടിച്ചു കൂട്ടുകരോട് അവളെപറ്റി പറയണം അവളുടെ പേര് കണ്ടെത്തണം അതായിരുന്നു 'എന്റെ ലക്ഷ്യം.
പക്ഷെ ബസും, അവൾ ഇറങ്ങിയ കോളേജ് ബസ് സ്റ്റോപ്പിനെ പറ്റി പറഞ്ഞിട്ടും ആർക്കും അറിയില്ല എന്നായിരുന്നു മറുപടി,
അടുത്ത ദിവസം അമ്മയെ ഞെട്ടിച്ചു കൊണ്ട് ഞാൻ 6:00 നു എണീറ്റു ,
ഇവനു ഇതെന്തു പറ്റി എന്ന അർത്ഥത്തിൽ ക്ലോക്കിലേക്കും എന്നെയും മാറി മാറി തുറിച്ചു നോക്കുന്നുണ്ടായിരുന്നു നാല് കണ്ണുകൾ ,
ഒന്നും ശ്രദ്ധിക്കാതെ ഞൊടിയിടയിൽ റെഡിയായി
ഏറ്റവും അടുത്ത കൂട്ടുകാരനെയും കൂട്ടി അവന്റെ ബൈക്കിൽ അവൾ കയറാൻ സാധ്യത ഉള്ള ബസ് സ്റ്റോപ്പുകൾ ഓരോന്നും , അരിച്ചു പെറുക്കി അവളെ മാത്രം കണ്ടില്ല,
എന്റെ ഒരു ദിവസത്തെ ലീവ് വെറുതെയായി.
"'എങ്ങനെ എങ്കിലും കണ്ടു പിടിക്കണം അവളെ എനിക്ക്,
********************************************************
തിരിഞ്ഞും മറത്തും കിടന്നിട്ടു ഉറക്കം ഏഴയലത്തുപോലും വരുന്നില്ല.
അവളെ അന്വേഷിച്ചു ഇറങ്ങി തിരിച്ചിട്ടു ഇന്നത്തേക്കു രണ്ടു ദിവസങ്ങൾ പിന്നിട്ടു .
ഇതിപ്പൊ പണ്ടാരോ പറഞ്ഞ പോലെ "ആടുകിടന്നിടത്ത് ഒരു പൂട പോലും ഇല്ല " എന്ന അവസ്ഥയാണ്
അവളെ കുറിച്ച് അറിയുന്ന ആരും തന്നെ ഇല്ല.
" ഇനി അവൾ മാനത്തു നിന്നു പൊട്ടിവീണതാണോടാ "
എന്നുള്ള കൂട്ടുകാരന്റെ കമന്റിൽ തിരിച്ചു പറയാൻ എനിക്ക് മറുപടി ഇല്ലായിരുന്നു..
അവസാനം നാണക്കേടെല്ലാം പെട്ടിയിൽ പൂട്ടിക്കെട്ടി രണ്ടും കൽപ്പിച്ച് അവളുടെ കോളേജിനു മുന്നിൽ പോയി നിന്നു.
ഒരു ആവേശത്തിന് പോയി നിന്നെങ്കിലും
പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജിന്റെ മുന്നിൽ ഒറ്റക്കു പോയി നിൽക്കുമ്പോൾ ഉള്ളിലെ ധൈര്യമെല്ലാം ചോരുന്ന പോലെ തോന്നി.
പക്ഷെ അവളെ പിന്നെയും ഒരു നോക്കു കാണാനുള്ള ആഗ്രഹം അവിടെ പിടിച്ചു നിർത്താൻ പ്രേരിപ്പിച്ചു കൊണ്ടേ ഇരുന്നു .
കോളേജിൽ നിന്ന് പുറത്തെത്തുന്ന ഓരോ കൂട്ടത്തിലും എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ മുഖത്തെ ഞാൻ തേടിക്കൊണ്ടിരുന്നു .
സമയം കഴിയുംതോറും മനസ്സിൽ നിരാശയുടെ കൊടുമുടി വലിഞ്ഞു കേറുന്ന പോലെ ആയിരുന്നു . നിരാശയോടെ ഞാൻ തിരികെ പോവാൻ ബൈക്കിൽ കയറാൻ തുടങ്ങിയതും,
ശ്രീയേട്ടാ.....
എന്നെ ഇവിടെ ആരാ ഇപ്പൊ വിളിക്കാൻ എന്ന് തിരിഞ്ഞു നോക്കിയ ഞാൻ ശരിക്കും ഞെട്ടി ,
ഞാൻ ആരെയാണോ കാണാൻ കൊതിച്ചത് അവൾ എന്റെ അരികിൽ നിൽക്കുന്നു , ഞാൻ സ്വപ്നമാണോ യാഥാർത്യമാണോ എന്നറിയാതെ അവളെ തന്നെ മഴിച്ചു നോക്കി നിന്നു,,
പുറം പൊളിയുന്ന ഒരു അടി കിട്ടിയതേ ഓർമ്മയുള്ളൂ ,
ടാ.. ശ്രീയേട്ടാ.....
കിളി പറന്നു പോയോ ,,,...
ഞാനാ വിളിച്ചത്, ശ്രീയേട്ടാ... ഇത് എന്ത് ആലോചിച്ചു നിൽക്കാ,,
'പ്രൊജക്റ്റ് ശരിയാക്കി തരാം എന്ന് പറഞ്ഞിട്ട് മുങ്ങിയ ആളെ
ദേ ഇപ്പോഴാ കാണുന്നെ,
ഈ കുട്ടിപിശാച് ഇവിടെയാ പഠിക്കുന്നത് എന്ന കാര്യം ഞാൻ മറന്നൂലോ എന്റെ ദേവീ....
വല്യച്ഛന്റെ മോളായതുകൊണ്ടും എന്റെ അമ്മേടെ പ്രിയപ്പെട്ടവൾ ആയതു കൊണ്ടും
എനിക്കവളെ തല്ലാൻ പറ്റില്ല,
തല്ലിയാൽ എനിക്ക് ഇന്നു ചോറു പോലും തന്നു എന്നു വരില്ല.
എന്റെ അമ്മ, അത്രയ്ക്ക് ഇഷ്ടമാണ് ഈ കുട്ടി പിശാചിനെ,
വേദന കൊണ്ട് കണ്ണിൽ വെള്ളം വന്നു ,..
അമ്മാതിരി അടിയായിരുന്നു എന്റെ പുറത്ത് അവൾ തന്നത് ,,,
ഹാ,..
അച്ചൂ നീയോ.... നീ എന്താ ഇവിടെ ,
അടിപൊളി,..
ഞാൻ പഠിക്കുന്ന കോളേജിന്റെ മുന്നിൽ നിന്നിട്ട് ഞാനെന്താ ഇവിടേന്നോ ,..
അച്ചുവിനെ കണ്ട പരിഭ്രമത്തിൽ പരിസരം മറന്നു ചോദിച്ചതായിരുന്നു ഞാനത്
അത് ഞാൻ, എന്റെ ബൈക്ക്‌.,,,, അല്ല,.. ഫ്രണ്ട്,....
സംഭവം കയ്യീന്ന് പോയി,
എന്താ ശ്രീയേട്ടാ, ഒരു ഉരുണ്ടു കളി.
ശ്രീയേട്ടാ ,, ബസ് വരുന്നു ഞങ്ങൾ പോവാ....
അനൂ.. വേഗം വാ....
എന്നും പറഞ്ഞ് കുട്ടി പിശാച് അവളുടെ കയ്യും പിടിച്ച് വലിച്ച് ഓടുന്നുണ്ടായിരുന്നു ,
കുറച്ചു അകലെ എത്തി തിരിഞ്ഞു നിന്ന്.
ടാ ,ശ്രീയേട്ടാ...
പിന്നെ.....
എന്റെ പ്രൊജക്റ്റിന്റെ കാര്യം മറക്കല്ലേട്ടോ,,.. എന്ന് ഉറക്കെ വിളിച്ചു കൂവുന്നുണ്ടായിരുന്നു അച്ചു,.
"അനു",,
നല്ല പേര് എന്ന് ആത്മഗതം പറയുമ്പോഴേക്കും ബസ് ശര വേഗത്തിൽ മുന്നോട് പോയി കഴിഞ്ഞിരുന്നു .
" അനു" "അനു" എന്ന് പഞ്ചാക്ഷരി മന്ത്രം പോലെ ഒരുവിട്ടു ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്യ്തു,
ഇനി കോളേജിന്റെ മുന്നിൽ നിൽക്കാനാവില്ല എന്ന ബോധ്യം ഉള്ളതുകൊണ്ടും., അവളുടെ വീട് കാണാനുള്ള ആഗ്രഹം ഉള്ളതു കൊണ്ടും, ഞാനും ബസിന്റെ പിറകിലായി യാത്ര തുടങ്ങി.
ഓരോ ബസ് സ്റ്റോപ്പിലും അവൾ ഇറങ്ങുന്നുണ്ടോ എന്ന് സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടായിരുന്നു എന്റെ യാത്ര, .
അവസാനം ബസിൽ നിന്നിറങ്ങിയ അവൾക്കൊപ്പം ബൈക്ക് നിർത്തി ഞാനും, നടക്കാൻ തുടങ്ങി
ഒപ്പം നടക്കണമെന്നൊക്കെ ആഗ്രഹം ഉണ്ടെങ്കിലും
ഇപ്പൊ വേണ്ടാന്നു തോന്നി
പേടി കൊണ്ടന്നും അല്ലാട്ടോ,...
ബസ് ഇറങ്ങി അവൾ നടക്കാൻ തുടങ്ങീട്ടു നേരം ഒരുപാടായി,,
പിന്നാലെ നടന്ന എന്റെ കാലു വേദനിച്ചു തുടങ്ങി. അവൾ ആണെങ്കിൽ ' ''ഇതൊക്കെ എന്ത് " എന്നമട്ടിൽ നടക്കുന്നുണ്ട്.
തൊട്ടപ്പുറത്തെ കടയിൽ പോകാൻ ബൈക്ക് എടുക്കുന്ന എന്നെകൊണ്ട്
അവൾ കുന്നും, മലയും വരെ കയറ്റി ഇറക്കി "
ഇനി ഈ കാണുന്ന ദൂരമെല്ലാം തിരിച്ചു നടക്കണ്ടേ, അതു ഓർക്കുമ്പോൾ തന്നെ ബോധം നഷ്ടപ്പെടുന്ന പോലെ തോന്നി.
ഇത്രയും ദൂരം ദിവസവും നടന്നു ബസിൽ കയറി കോളേജിൽ എത്തുന്ന അവളോട് എനിക്ക് ആ നിമിഷം ആരാധന തോന്നി തുടങ്ങുകയായിരുന്നു.
ആ സമയത്താണ് മറ്റൊരു കാര്യം എന്റെ ശ്രദ്ധയിൽപെപ്പട്ടത് . ബസിറങ്ങി നടന്നു തുടങ്ങിയ അതേ വഴി പോലെ തോന്നുന്നു. ചിലപ്പോൾ എന്റെ തോന്നലാവും,
പക്ഷെ,..
വീടുകൾ, പരസ്യ ബോർഡുകൾ, എല്ലാം ഒരേ പോലെ തന്നെ
അല്ല,..
"ഇതു അതേ വഴി തന്നെയാണ് " ,..
ഞാൻ എന്താ ഈ സംഭവിക്കുന്നത് എന്ന് തിരിച്ചറിയാതെ മിഴിച്ചു നിൽക്കുമ്പോൾ.,
ഇത്രയും ദൂരം തിരിഞ്ഞു നോക്കാതെ നടന്നിരുന്ന അവൾ പെട്ടെന്ന് നടത്തം നിർത്തി തിരിഞ്ഞു നിന്നു
എന്നെ പേടിപ്പിക്കും വിധം കണ്ണുരുട്ടി ഒന്നു തുറിച്ചു നോക്കി മുന്നിലുള്ള വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് കയറി പോയി,
ഇതെല്ലാം ആയപ്പോഴേക്കും
തലയിലെ കിളികൾ മുഴുവനും പറന്നു പോയ അവസ്ഥയിലായിരുന്നു ഞാനപ്പോൾ .
കിളികളെല്ലാം തിരിച്ചു കൂട്ടിൽ കയറിയപ്പോഴാണ്
ഞാനാ,, വലിയ സത്യം വളരെ വേദനയോടെ മനസ്സിലാക്കിയത്.
പുറകെ ഞാനുണ്ടെന്ന് മനസ്സിലാക്കിയ അവൾ എന്നെകൊണ്ട് ഒരു ദാക്ഷിണ്യമില്ലാതെ ഇത്രയും ദൂരം നടത്തിക്കുകയായിരുന്നു,..
രചന : സുധി
കഥ ഇഷ്ടമായാലും ഇല്ലെങ്കിലും അഭിപ്രായമായി ഒരു വാക്ക് എഴുതണട്ടോ

By: Sudhin Sadanandan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo