Slider

ഒരു കുഞ്ഞു തിരിച്ചറിവിൻ്റെ ഓർമ്മയ്ക്ക്:-

0
Image may contain: 1 person, closeup

PS AnilKumar DeviDiya
എനിക്ക് ജീവിയ്ക്കാനറിയില്ല
എന്നു ഞാൻ തിരിച്ചറിഞ്ഞത്
കുറെ ജീവിച്ചു കഴിഞ്ഞപ്പോഴാണ്
തിരക്കിലൂടുള്ള ജീവിതയാത്രയിൽ
തിരിച്ചുവരാനാവാത്ത
ജീവിതയാത്രയിൽ
മനസ്സിനിണങ്ങിയ
ആനന്ദ ജീവിതങ്ങൾ
കണ്ടമാത്രയിലാണീ
തിരിച്ചറിവുകൾ.
എനിക്ക് നീന്താനറിയില്ല
എന്ന് ഞാൻ തിരിച്ചറിഞ്ഞത്
ആഴക്കടലാഴങ്ങളിലേയ്ക്ക്
ആണ്ടിറങ്ങിയവേളകളിലാ
ത്തിരമാലകളെന്നെ
തകർത്തെറിഞ്ഞ വേളകളിലാണ്
എനിക്ക് പറക്കാനാറിയില്ല
എന്നു ഞാൻ തിരിച്ചറിഞ്ഞത്
ഒത്തിരി ഉയരങ്ങളിൽ നിന്നുള്ള,
ചിറകു കുഴഞ്ഞു താഴോട്ടുള്ള
വീഴ്ചകളിലായിരുന്നു.
എനിക്ക് ചിരിയ്ക്കാനറിയില്ല
എന്നു ഞാൻ തിരിച്ചറിഞ്ഞത്
ഒത്തിരി ചിരിച്ചു കഴിഞ്ഞാണ്
ചിരിയുടെ കൂടെ നിന്ന്
ചിരിച്ചിട്ടൊടുവിൽ
ചിരിയുടെ തായ് വേരറുത്തു
കൊണ്ടുപോയവരുടെ
ചിരികണ്ട നാളുകളിലാണ്.
എനിക്കെഴുതാനാറിയില്ല
എന്നു ഞാൻ തിരിച്ചറിഞ്ഞത്
കുറെ എഴുതിക്കഴിഞ്ഞാണ്
നല്ലെഴുത്തുകളും
നല്ല വായനകളും
കരളും മനസ്സും നിറച്ച
വേളകളിലാണ്.
എനിക്ക് പ്രാർത്ഥിയ്ക്കാനറിയില്ല
എന്ന് ഞാൻ തിരിച്ചറിഞ്ഞത്
എനിക്കു ചുറ്റുമുള്ളവർ എല്ലാം മറന്ന് അവരവരുടെ
ദൈവങ്ങൾക്കായി,
മനുഷ്യനെ മറന്ന്
ചാവാനും കൊല്ലാനും നടക്കുന്നത്
കണ്ടപ്പോഴാണ്
എനിക്കഭിനയിക്കാനറിയില്ല
എന്നു ഞാൻ തിരിച്ചറിഞ്ഞത്
എനിക്കു ചുറ്റുമുള്ളവരുടെ
അരങ്ങു തകർക്കുന്ന
അഭിനയങ്ങൾ കണ്ട മാത്രയിലാണ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo