നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പാടശേഖരം(കഥപോലെ തോന്നിക്കുന്നങ്കിൽ തെറ്റി)--------------------------------------------------------
*റാംജി..
എഴുത്തുകാരുടെ വിളനിലമാണ് "പേസ്‌ ബുക്ക്‌"..
അവിടെ
സ്വന്തം കഴിവുകളുടെ സാഹിത്യരൂപങ്ങളിറക്കി നൂറുമേനി വിളയിക്കുന്നവരും,
കാർഷിക നഷ്ടം വന്ന് തരിശുപാടം ഉപേക്ഷിച്ചുപോകാനും വിധിക്കപെട്ട കർഷകരുമുള്ള "എതാർത്ത" കൃഷിയിടം..
ഇവിടെ ഓരോ കർഷകരും തങ്ങളുടെ വിത്താകുന്ന സാഹിത്യമിറക്കുന്നത്‌,ഗുണനിലവാരമുള്ള തെന്നുകരുതിയാണ്
പക്ഷെ ചില നേരം വായനക്കാരുടെ ദൃഷ്ടി കൃഷിയിലും കർഷകനിലും പതിഞ്ഞില്ലെങ്കിൽ,കർഷകൻ ആറ്റുനോറ്റിറക്കിയ കൃഷി ഗുണമേന്മയിലൊന്നും പിടിച്ചുനിൽക്കാതെ മറ്റ്‌ പാടങ്ങളിലെ കൃഷി ബാഹുല്യത്താൽ മൂടപ്പെട്ടുപോകുന്നു
സാധാരണയായി കൃഷി നശിക്കുന്നത്‌ കളകൾ,കിളികൾ,പ്രകൃതി ദുരന്തങ്ങൾ എന്നിവ ഉണ്ടാകുമ്പോഴാണ്...
എന്നാൽ ഇവിടുത്തെ അവസ്ഥ, കൃഷിഭൂമിയിലേക്ക്‌(പേസ്ബുക്ക്‌ ടൈംലൈൻ)
ആരും കയറിയില്ലങ്കിലാണ് നശിച്ചുപോകുന്നത്‌.
"നോവൽ " വിത്ത്‌ എന്നുവച്ചാൽ ആത്മാർത്ഥതയുള്ള കർഷകരുടേതാണ്. അവർ പകുതിയിലേറെസമയവും തന്റെ കൃഷിയുടെ മേന്മക്കായി സമയം ചിലവഴിക്കുന്നവർ .
അതുപോലെതന്നെയാണ്
അതിനു താഴെയുള്ള ,
"നോവലൈറ്റ്‌ " കൃഷിയിറക്കുന്നവരും
ശക്തമായ അടിത്തറ ഈ രണ്ടു കൂട്ടർക്കുമില്ലങ്കിൽ കൃഷി നശിക്കും അതുറപ്പാ.
അതായത്‌ രമണാ ഒരുപാട്‌ ഫോളോവേർസ്സ്‌ ഉള്ളവരും മറ്റുള്ളവരുടെ കാർഷികവിളകൾക്ക്‌ വളം ഇട്ടുകൊടുക്കുന്നവരും ആകണമെന്ന്.
ഇനി ചാരം പോലും ഇടാത്ത നോവലിസ്റ്റ്‌ കർഷകർ ആണങ്കിൽ,അവരുടെവിത്തുകൾ,പരിപാലിക്കുവാൻ ആളില്ലാതെ കരിഞ്ഞുണങ്ങി തരിശുനിലമാകുന്നു.
അടുത്തത്‌ 4-5 പേജുള്ള വിത്തിനങ്ങൾ എല്ലാം കാണും എന്നാൽ
നൂറുമേനി കൊയ്യാറുള്ളതായി സാധാരണ കണ്ടുവരുന്നില്ല.
അപ്പോൾ പറയും വനിതാകർഷകർക്ക്‌ ലഭിക്കാറുണ്ടല്ലോന്ന്..
ചില
കർഷകർ അതിൽ "രാസവളം" പ്രയോഗിക്കുന്നകൊണ്ടാണ്,.
അടുത്തപാടത്ത്‌
വിതറാൻകൊണ്ടുവന്നവളം.
രാസവളം ചേർത്ത്‌ പുഷ്ടിപെടുത്തിയ കൃഷിയിടം കാണുമ്പോളും, വനിതാ കർഷകയല്ലെ എന്ന സ്നേഹത്തിലും ചുമ്മാ ചേറിപോകുന്നതാണ്. അല്ലാതെ വിത്തിന്റെ മേന്മകണ്ട്‌ സഹായിക്കുന്നതല്ല. കാരണം കൃഷിപരിചരണത്തിനുള്ള വകയൊന്നും അവിടെ കാണില്ല വഴിയേപോകുന്നവർ ചുമ്മാ വളം ചേറുന്നു അത്രതന്നെ..
ഇനി അടുത്ത കാറ്റഗറി.
ചെറുകിടകർഷകർ..
ഇവർക്ക്‌ അഞ്ഞൂറുപറ നൂറുപറ നിലമൊന്നും വേണ്ടാ,ഒന്നൊന്നര സെന്റിൽ അടുക്കളത്തോട്ടം ഒരുക്കുന്നവർ.
മുൻ പറഞ്ഞപോലെ,
ചെറിയ കണ്ടമായതുകൊണ്ട്‌
ഇവിടെയും വഴിയേകുടെ പോകുന്ന ആളുകൾ വരെ ചുമ്മാവന്ന് വളം ചേറിയിട്ട്‌ പൊയ്കളയും.
മിക്ക കർഷകർക്കും ഇതിൽ പരാതിയാണ്, വനിതാ കർഷകരുടെ കൃഷിയായതുകൊണ്ടാണ്,സന്നദ്ധ സേന കയറി നിരങ്ങുന്നതെന്ന് പറഞ്ഞുകളയും
എന്നാൽ അല്ല ..
അവർ
ഒന്നുരണ്ടുസെന്റിലുള്ള ചെറിയ കൃഷിയേ ചെയ്യുന്നുള്ളു എന്നുപറഞ്ഞിരുന്നല്ലോ.
സമയം കുറവുള്ള അപ്പീസറന്മാരായ സന്നദ്ധ സേവകർക്ക്‌ എളുപ്പത്തിൽ വന്ന് അതിൽ വെള്ളവും വളവുമൊക്കെയിട്ട്‌ പരിപാലിക്കുവാനാകും...
അതിനാൽ പൊന്നുവിളയിച്ചാണ് ചെറുകിടകർഷകർ അടുത്ത കൃഷിയിറക്കുന്നത്‌..
ഇനി ജന്മി വിഭാഗം, കാർഷിക വിളയിലെ ആദായം പ്രതീക്ഷിച്ചല്ല ഇക്കൂട്ടരുടെ വിത്തിറക്കൽ..
ചുമ്മാ ഒരു നേരമ്പോക്ക്‌ അത്രതന്നെ..
ഇവർ മറ്റുള്ളവരുടെ കൃഷിസ്ഥലങ്ങളിലേക്ക്‌ അധികമൊന്നും പോകാറില്ല.
പോയാൽ തന്നെ, തൊട്ടടുത്തുള്ളവരുടെ കണ്ടത്തിൽ മാത്രമായിരിക്കും..
ഈ ജന്മികൾ തന്റെ കൃഷികൾ നശിച്ചാലും അതൊന്നും മൈന്റ്ചെയ്യാതെ വീണ്ടും വീണ്ടും കൃഷിയിറക്കികൊണ്ടേയിരിക്കും.
പ്രധാനപെട്ട മറ്റൊരുകാര്യം
തന്റെ കൃഷിയിടത്തിലേക്ക്‌ സന്നദ്ധ പ്രവർത്തകരുടെ ശ്രദ്ധ ആകർഷിക്കുവാനും,പാകമായ തന്റെ വിളകൾക്ക്‌ വളം ചേറുവാനും ഹൈ ടെക്ക്‌ കർഷകർ,
മറ്റ്‌ കർഷകരെ,പാടത്തേക്ക്‌ വിളിച്ചുവരുത്തുന്ന ഒരേർപ്പാടുണ്ട്‌...
ക്ഷണിക്കപെട്ട സന്നദ്ധസേന നിമിഷനേരംകൊണ്ട്‌ കളകളെല്ലാം നശിപ്പിച്ച്‌,കാര്യമായിതന്നെ അതിനെ പരിപാലിക്കുന്നു. ശ്രമദാനംപോലെ അവർ അതിൽ മറിയുന്നത്‌..
കാണേണ്ട കാഴ്ചതന്നെയാണ്‌
പക്ഷെ ,വിളിക്കുന്ന ഈ കർഷകൻ സഹായ ഹസ്തവുമായി വിളിച്ചവരുടെ പാടത്തും പോകണം...
പറയുന്നത്‌ മനസിലാകുന്നുണ്ടോ..
ഇല്ലേൽ കൃഷിനശിച്ച്‌ തരിശുനിലമാകുന്നു എന്നെങ്ങാനും പറഞ്ഞ്‌ വന്നാൽ..
അടിയന്തിര സഹായങ്ങൾചെയ്തുകൊടുക്കാൻ ഇവിടെ ദുരന്ത നിവാരണ സേനയൊന്നുമില്ലന്ന് ഇപ്പോഴേ പറഞ്ഞേക്കാം...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot