നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജീവിതം


Image may contain: 2 people, including Vandana Sanjeev, people smiling, eyeglasses
ഓട്ടത്തോടോട്ടം നെട്ടോട്ടം
ഓരോ കുതിപ്പിലും
അവരോർത്തു
നാളെ മുതൽ ഞങ്ങൾ ജീവിക്കും
കൂടുതൽ വേഗത്തിൽ
ഏറ്റവും ശക്തിയിൽ
ഓട്ടം തുടർന്നു
പക്ഷെ വഴികൾ നീളെ നീളെ
വളഞ്ഞു പുളഞ്ഞ്
അന്തമില്ലാതെ പിന്നെയും
കുന്നുകളും മേടുകളും താണ്ടി
ഇടവഴികളും പുൽമേടുകളും താണ്ടി
അവരോടിക്കൊണ്ടേ ഇരുന്നു
ഓടുന്ന തിരക്കിൽ അവർ
ചുറ്റുമുള്ളതോന്നും കണ്ടില്ല
പുലരി കണ്ടില്ല
പൂക്കളെ കണ്ടില്ല
മണ്ണിനെ കണ്ടില്ല
മനുഷ്യനെ കണ്ടില്ല
ഇന്നലെകളിൽ നിന്നും
ഒന്നും പഠിച്ചില്ല
ഇന്നിനെ അറിഞ്ഞില്ല
ഒടുക്കം ഒരിക്കലവർ
ഓടിത്തളർന്നു
കിതച്ചുകൊണ്ടവർ
തിരിഞ്ഞു നോക്കി
ഞെട്ടലോടെ അറിഞ്ഞു
താണ്ടിയ ദൂരമൊന്നും
ദൂരമായിരുന്നില്ല !!
സമയവും അവർക്കൊപ്പം
നിന്ന് കിതച്ചു
അവസാന നിമിഷത്തിൽ
അവർ തിരിച്ചറിഞ്ഞു
ജീവിതമെന്നാൽ ഇന്നലെയോ
നാളെയോ അല്ല
അത് ഇപ്പോഴാണ്
'ഇപ്പോൾ' മാത്രം !
വന്ദന 🖌

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot