Slider

അടക്കവും ഒതുക്കവും !!

0
Image may contain: 2 people, including Vandana Sanjeev, people smiling, eyeglasses

ഓടിച്ചാടി തിമിർത്തപ്പോൾ
അമ്മ ശാസിച്ചു
"പെൺകുട്ട്യാണ് ഒതുക്കം വേണം "
ശബ്ദമൊന്നുയർന്നപ്പോൾ
അച്ഛൻ ശകാരിച്ചു
"പെൺകുട്ട്യാണ് അടക്കം വേണം"
തനിച്ചു പുറത്തിറങ്ങിയപ്പോൾ
സഹോദരൻ ചൊടിച്ചു
"പെണ്ണാണെന്ന് ഓർമ്മവേണം "
ഓടിച്ചാടാതെ ശബ്ദമുയർത്താതെ
വീടിനു വെളിയിൽ ഇറങ്ങാതെ
അവൾ വളർന്നു
അടക്കവും ഒതുക്കവും ഉള്ള പെണ്ണായി!
ഇന്നൊരാൾ അവളുടെ
താലി വലിച്ചു പൊട്ടിച്ചീട്ടലറുന്നു
ഒരു 'വെറും' പെണ്ണിനെ
അയാൾക്ക് വേണ്ടത്രേ !!
തിരികെ വീട്ടിൽ വന്നപ്പോൾ
അമ്മ പറഞ്ഞു
"പെണ്ണായാൽ അല്പം
സാമർഥ്യം വേണം "
അച്ഛൻ പറഞ്ഞു
" പെണ്ണായാൽ കുറച്ചു
കഴിവ് വേണം "
സഹോദരൻ പറഞ്ഞു
"പെണ്ണായാൽ കുറച്ചെങ്കിലും
ധൈര്യം വേണം"
'വെറും'പെണ്ണിൽ നിന്നും
പെണ്ണിലേകുള്ള ദൂരം
എത്രയെന്നറിയാതെ
ഉത്തരത്തിൽ തൂങ്ങിയാടിയവൾ !!
വന്ദന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo