നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇടിയും മഴയും

Image may contain: 1 person, selfie and closeup
Chithra Chithra
അന്ന് അതായതു ഈ സംഭവം നടക്കുന്ന അന്ന് ഭയങ്കര ഇടിയും മഴയും ആണ്... കറന്റ്‌ ഇല്ല... ഇൻവെർട്ടർ ചാർജ് ഇല്ലാതെ മയക്കത്തിലാണ്.... മഴയുടെ തണുപ്പും കറന്റ് ഇല്ലായ്മയും കാരണം എല്ലാരും നേരത്തെ ഉറക്കം പിടിച്ചു... കൈസർ ഇടി പേടിച്ചു ഏതോ മൂലയിൽ അങ്ങെനെ ഒരാൾ ഇല്ല എന്നമട്ടിൽ ബോധം പോയി കിടക്കുന്നു....
അങ്ങനെ രാത്രി ഒരു മണി ആയപ്പോൾ ആണ് മദർ ഇൻ ലോ ആ നാട് തന്നെ നടുങ്ങുമാറ്‌ നിലവിളിച്ചതു.... അമ്മയുടെ മാല തുറന്നുകിടന്ന ജനലിലൂടെ കള്ളൻ കൊണ്ടുപോയി....
" അടുത്ത ഇടി അവന്റെ തലയിലാരിക്കും നിങ്ങള് നോക്കിക്കോ "അമ്മ മൂക്ക് പിഴിഞ്ഞ് കരഞ്ഞു.... എന്റെ ഉള്ളിന്റെ ഉള്ളിന്റെ ഉള്ളിൽ ചെറിയ ഒരു സുഖം ഉണ്ടായി... അതിനു തക്ക കാരണവും ഉണ്ട്... അമ്മയ്ക്ക് ഈ മാല സമ്മാനിച്ചത് അമ്മയുടെ മൂത്ത ഗൾഫ് കാരി മരുമോളാണ്... അതുപറയുമ്പോൾ അമ്മേടെ വായിൽ ഒരു ഇടങ്ങഴി തേൻ വരും...
"ഇത് എന്റെ കൊച്ചു അവിടന്ന് കൊണ്ടന്നതു.... അതാ സ്നേഹം... സ്വന്തം പെറ്റ തള്ളക്കു പോലും അവള് കൊടുത്തില്ല.... എനിക്കന്നു... എന്താ കാര്യം... സ്നേഹം... "
ഇവിടെ പണിയാൻ വരുന്നൊരെയും എന്തിനു ബംഗാളികളെ പോലും അമ്മ ഇത് പറയാതെ വെറുതെ വിട്ടിരുന്നില്ല... ഇത് മാത്രമാണേൽ ഞാൻ സഹിച്ചേനെ... "എന്റെ കാതീ കെടക്കണ സാധനം കണ്ടോ.... കല്ല് കുത്തിക്കളഞ്ഞാൽ അര ഗ്രാം ഉണ്ടോന്നു സംശയാ... എന്റെ എളെ സാധനം തന്നതാ.... അത്രേ ഒള്ളു..." ഇതുകൂടി ചേർക്കും പറയുമ്പോൾ.... ഈ കമ്മലും മാലയും അറിയാത്തൊരായി ഈ നാട്ടിലാരും ഇല്ല... ഇനി ആരേലും അറിയാനുണ്ടേൽ അത് വിമു അറിയിച്ചിട്ടുണ്ട്....
അപ്പൊ പിന്നെ ചെറിയ ഒരു സുഖം എനിക്കുണ്ടായതിൽ എനിക്ക് വിഷമം തോന്നീല്ല....
പിറ്റേന്ന് രാവിലെ എല്ലാരും അറിഞ്ഞു... അടുത്ത വീട്ടിലെ ടിജി കുട്ടന്റെ പപ്പ പെൻഷൻ പറ്റിയ എസ് ഐ വന്നു നോക്കി.... ജനലിൽ കൂടി കറന്റില്ലാത്ത സമയത്ത് മാല പറിക്കുന്ന ഒരാളെ ഉള്ളു നാട്ടിൽ... പിന്നെ അവിടെ കിടെന്ന ചെരുപ്പും ടോർച്ചും കണ്ടു മലയാളി ആണെന്നും മനസ്സിലായി....
"ഇത് ബോസപ്പൻ തന്നെ "എസ് ഐ യും കൂടിനിന്നവരും പറഞ്ഞു...
ബോസപ്പൻ നാട്ടുകാരനാണ്... വിമല കണ്ടിട്ടുണ്ട് ബോസപ്പനെ... അമ്പലത്തിനടുത്താണ് താമസം... അച്ഛൻ കിടപ്പാണ്... അമ്മ ഓടിപോയി... ഇതുപോലെ ചെറിയ രീതിയിൽ മോഷണം നടത്തി ജീവിക്കുന്നു... വിമല കാണുമ്പോൾ ചെറിയ ചെക്കനാരുന്നു...
എന്തായാലും ബോസപ്പൻ തന്നെ.. പോലീസ് വന്നു... കേസാക്കി... അമ്മ കൈസറിനെ ലോകത്തുള്ള എല്ലാ ചീത്തയും വിളിച്ചു... ഈ വീട്ടിൽ നിന്നും കഴിച്ച പുളിച്ച മീൻകറിക്കു വരെ കണക്കു പറഞ്ഞു.... ലോകത്ത് ഇത്രയും ചീത്ത കേട്ട പട്ടി വേറെ ഉണ്ടാവില്ല....
അമ്മയ്ക്ക് ദിവസം ചെല്ലുന്തോറും വിഷമം കൂടി വന്നു... ബോസപ്പന്റെ അടിത്തറ വരെ നശിക്കാൻ അമ്മ ശപിച്ചു.... ബോസപ്പനെ പോലീസ് പിടിക്കാൻ അമ്മ നിരന്തരം അമ്പലത്തിൽ കേറിയിറങ്ങി...
ഇതൊന്നും പോരാതെ ഗുരുവായൂരപ്പന് മോശമല്ലാത്ത ഒരു കൈക്കൂലിയും അമ്മ കൊടുക്കാമെന്നേറ്റു... ഒരു രക്ഷയും ഇല്ല.. രാത്രി മുഴുവൻ അമ്മ മൂക്ക് പിഴിച്ചിലായ്...
എനിക്കും ചെറിയ വിഷമം തുടങ്ങി... അമ്മയ്ക്കണേൽ ഒരു വിചാരം മാത്രേ ഉള്ളു... ബോസപ്പനെ പോലീസ് പിടിക്കുക... അതിനുവേണ്ടി അമ്മ എന്തും ചെയ്യും എന്ന മട്ടായിരിക്കുന്നു....
ഇനി ഗുരുവായൂരപ്പന് ഞാനും ഒരു ഒരു ഓഫർ വച്ചാലോ എന്നൊരു തോന്നൽ എനിക്കുണ്ടായി.... ഞാനും മോശമല്ലാത്ത ഒരു ഉടമ്പടി ഗുരുവായൂരപ്പനുമായി ഉണ്ടാക്കി
എന്തോ അത് ഏറ്റു... രണ്ടു ദിവസം കഴിഞ്ഞു ബോസപ്പനെ പിടിച്ചു....
ജയിലിൽ പോയിഅമ്മയ്ക്ക് ബോസപ്പനെ കണ്ടേ പറ്റൂ... നിര്ബന്ധമാണ്... സന്തോഷം കാരണം അമ്മ എന്നെയും വിമുവിനെയും കെട്ടിപിടിച്ചു.. പിന്നെ ഗുരുവായൂരപ്പൻ നിസ്സാരകാരനല്ലെന്നും അമ്മേനെ അങ്ങനെ ആർക്കും പറ്റിക്കാൻ കഴിയില്ലെന്നും പറഞ്ഞു വച്ചു... എത്രയും പെട്ടെന്ന് ഗുരുവായൂര് പോയി കൊടുക്കാമെന്നേറ്റ കൈക്കൂലി കൊടുക്കണം എന്നാണ് അമ്മയുടെ തീരുമാനം...
"ഞാൻ ഒരു സാധനം കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട്... ബോസപ്പനെ പോലീസ് പിടിച്ചാൽ "....ഞാനും ഗുരുവായൂരപ്പനും തമ്മിലുള്ള ഒരു ഉടമ്പടി അമ്മയെ ഞാൻ ഓർമിപ്പിച്ചു... "ഇനി പ്രളയം വീണ്ടും വരുവോപോലും... എനിക്ക് വേണ്ടി വഴിപാട് കഴിച്ചൂലോ സന്തോഷം... നീയും പോര് "...അമ്മ എന്നെയും ഗുരുവായൂർക്കു കൊണ്ടോവാമെന്നു ഏറ്റു....
അങ്ങനെ മദർ ഇൻ ലോ യുടെ നിർബന്ധം കാരണം ബോസപ്പനെ കാണാൻ ഞങ്ങൾ ജയിലിൽ എത്തി.. ബോസപ്പൻ അവിടെ കൂനികൂടിയിരിപ്പുണ്ട്... ഒരു ഇരുപത്തഞ്ചു വയസ്സിൽ കൂടില്ല...
അമ്മയെ കണ്ടു ബോസപ്പൻ കൈകൂപ്പി....
"നിനക്ക് പണിചെയ്തു ജീവിക്കാൻ മേലെടാ..... എന്തിനാ കണ്ടോരുടെ മൊതല് കക്കുന്നെ.... പ്രത്യേകിച്ച് എന്റെ മൊതല്.... അത് സത്യമൊള്ള മൊതലാ.... അതെടുത്ത നീ ഗതിപിടിക്കും എന്നു തോന്നുന്നുണ്ടോ"..... സൗമ്യമായി ഉപദേശം തുടങ്ങിയ അമ്മ ക്രമേണ കോമരമായിത്തുടങ്ങി....
ബോസപ്പന്റെ മണ്മറഞ്ഞ കാർന്നോന്മാര് മുതൽ ബോസപ്പന് വരാനിരിക്കുന്ന സന്തതി പരമ്പര വരെ അമ്മയുടെ പ്രാക്കിനു പാത്രമായി....
"നിനക്ക് പോയി ചത്തൂടെട"അമ്മയുടെ മൂക്ക് പിഴിച്ചിലും പ്രാക്കും കേട്ട പോലീസുകാരൻ പറഞ്ഞു....
"എന്റെ പൊന്നു വല്യമ്മേ.... ആ മാല ഈ സാറന്മാരുടെ കയ്യിലുണ്ട്... ഒരു പൊടിപോലും ഞാൻ എടുത്തില്ല... വെല്യമ്മ ഇങ്ങനെ പ്രാകരുതു "...ബോസപ്പൻ പറഞ്ഞു..
"ഇങ്ങനെ ഒരു അമ്മയുടെ മാല യാണെന്നറിഞ്ഞിരുന്നേൽ ഞാൻ ചത്താലും എടിക്കില്ലേർന്നു" ബോസപ്പൻ കൈ കൂപ്പി....
തിരിച്ചുപോരുമ്പോൾ അമ്മ ഭയങ്കര സന്തോഷത്തിലാരുന്നു... എനിക്ക് ഒരു ബിരിയാണി മേടിച്ചു തന്നു.... എനിക്കും സന്തോഷം...
വീട്ടിലെത്തി അടുത്തുതന്നെ ഗുരുവായൂർക്കു പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി... "ആട്ടെ എന്താ ചീമാര് കണ്ണന് കൊടുക്കുന്നെ "വിമുവിന്റെ ചോദ്യം കേട്ടു അമ്മ ചിരിച്ചു... "പഞ്ചാര കൊണ്ട് തുലാഭാരം "അതുകേട്ടു ചായ കുടിച്ചിരുന്ന ഹസ് ചിരിച്ചു... "നിന്റെ വഴിപാട് എന്താ "...അമ്മ എന്നോട് കളിയാക്കി ചോദിച്ചു... "വല്ല അമ്പതോ നൂറോ ആരിക്കും "കൂട്ട ചിരി ഉയർന്നു....
"ഞാൻ ബോസപ്പനെ പിടിക്കുവാണേൽ ബോസപ്പൻ കട്ട മാല കണ്ണന് കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട് "...
എന്റെ വാക്കുകേട്ട് മരുമോളെ തല്ലിയാൽ അമ്മയെ പോലീസു പിടിക്കും എന്നുപേടിച്ചു വിമലേ തല്ലിയാലോ എന്നു പേടിച്ചു അവളും അതുപോലെ പേടിച്ചു ഹസും ഓടി മുറിയിൽ കേറി വാതിലടച്ചു....
മദർ ഇൻ ലോ എന്റെ മുഖത്ത് കുറേ നേരം നോക്കി... പിന്നെ മുറിയിലേക്ക് പോയി....
അരമണിക്കൂർ കഴിഞ്ഞു പുറത്തുവന്നു... ഹസിനെ വിളിച്ചു...
"നീ ആ ഭാസ്കരനെ(എന്റെ കല്യാണം നടത്തിയ ബ്രോക്കർ ) കാണുവാണേൽ ഇവിടം വരെ വരാൻ പറയണം... എന്നോട് ഈ ചതി ചെയ്തോനാ. .. അവനും കൊടുക്കണം എന്തേലു"

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot