Slider

International Day of Girl Child

0
Image may contain: Renu Shenoy, smiling, plant, tree, closeup and outdoor


******************
ഇന്ന് പെണ്കുഞ്ഞുങ്ങൾക്കുള്ള ദിവസം ആണത്രെ. പുതിയ അറിവാണ്. എന്തായാലും പുതിയ അറിവുകളും തിരിച്ചറിവുകളും ആണല്ലോ നമ്മളെ മുന്നോട്ട് നയിക്കുന്നത്.
വീട്ടിൽ മൂന്ന് പെണ്മക്കളിൽ മൂത്ത ആളാണ് ഞാൻ. അത് കൊണ്ട് കേൾക്കേണ്ടി വന്നത് കുറച്ചൊന്നും അല്ല. എപ്പോഴും വീട്ടുകാരെക്കാളും നമ്മളെ കുറിച്ചുള്ള ചിന്ത നാട്ടുകാർക്കണല്ലോ.
എന്നാലും ആണ്മക്കൾ ഇല്ലാത്ത വിഷമം ഒന്നും കാണിക്കാത്ത അച്ഛനും അമ്മയും ഞങ്ങളെ വളർത്തി. എല്ലാ കാര്യത്തിലും അമ്മയുടെ ഒരു നോട്ടം ഉണ്ടായിരുന്നെങ്കിലും ആവശ്യമുള്ള സ്വന്തന്ത്രം ഞങ്ങൾക്കുണ്ടായിരുന്നു. ആണ് സൗഹൃദങ്ങളെ ഒരിക്കലും വീട്ടിൽ തടഞ്ഞിരുന്നില്ല. എന്റെ ആണ് സുഹൃത്തുക്കൾ മിക്കവാറും വീട്ടിൽ വന്നിട്ടും ഉണ്ട്.
അമ്മ എപ്പോഴും പറയുന്ന ഒന്നുണ്ട്‌. "അമ്മ മക്കളെ ഇത്രയും വളർത്തി വലുതാക്കി, നന്മയും തിന്മയും വേർതിരിച്ചു കാണാനുള്ള വിവരവും നിങ്ങൾക്കുണ്ട്, ഞങ്ങൾക്ക് നിന്നിൽ ഒരു വിശ്വാസം ഉണ്ട്, അത് നിലനിർത്തേണ്ടത് നിന്റെ ആവശ്യമാണ്, അമ്മയ്ക്ക് മറ്റുവരുടെ മുന്നിൽ തല കുനിക്കേണ്ട അവസ്ഥ ഉണ്ടാക്കരുത്.. അത്രേ ഉള്ളൂ... "
പെണ്ണായി ജനിച്ചതിൽ അഭിമാനവും അഹങ്കാരവും തോന്നിയിട്ടേ ഉളളൂ എപ്പോഴും. എന്റെ ആദ്യ കുഞ്ഞു പെണ്കുട്ടിയാകണം എന്ന് പ്രാർത്ഥിച്ചിരുന്നു, എന്റെ പ്രാർത്ഥനയ്ക്ക് ഇപ്പൊ 8 വയസ്സ്. ഞങ്ങൾ തല്ലു കൂടാറുണ്ട്, മിട്ടായി തട്ടി പറിച്ചു തിന്നാറുണ്ട്, വഴക്കിടാറുണ്ട്.. എന്നാലും എന്റെ നെഞ്ചിന്റെ തുടിപ്പാണ് അവൾ. കുഞ്ഞനിയനോട് വഴകിടും എങ്കിലും അടയും ചക്കരയും ആണ് രണ്ടാളും. ഞാൻ പറയുന്നതിൽ കൂടുതൽ അവൾ പറയുന്ന വാക്കാണ് അവനു വില.
വീട്ടിൽ ഒരാണും പെണ്ണും ഉള്ളത് കൊണ്ട് പലപ്പോഴും മോള് പല കാര്യങ്ങളും ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മോളുമായി നടന്ന ഒരു സംഭാഷണം..
"അമ്മേ, ആണ്കുട്ടികള് ആണ് best എന്ന് എന്റെ friend പറഞ്ഞു, അതെന്താ അങ്ങനെ? ,I wish I was a boy...ബോയ്സിന് ക്രിക്കറ്റ് കളിക്കാം, ഫുട്ബോൾ കളിക്കാം.. "
ഏതോ 'ശ്രേഷ്ഠ കുടുംബത്തിൽ' ജനിച്ച കൂട്ടുകാരി പറഞ്ഞതാണ് ത്രേ...
8 വയസ്സുകരിക്കു എന്ത് പറഞ്ഞു കൊടുക്കാനാണ്?
എന്നാലും ഞാൻ പറഞ്ഞു
" ആണ്കുട്ടിയും, പെണ്കുട്ടിയും തമ്മിൽ physical ആയിട്ടുള്ള difference ഉളളൂ, ബാക്കി അവർക്ക് ചെയ്യാൻ കഴിയുന്നത് നമുക്കും പറ്റും, നമ്മളും സ്‌ട്രോങ് ആണ്.. capable ആണ് എന്നൊക്കെ... നമുക്ക് multi tasking പറ്റും, ആണ്കുട്ടികൾക്ക് അത് ബുദ്ധിമുട്ടാണ് ... പിന്നെ ക്രിക്കറ്റ്, ഫുട്ബോൾ ഇതൊക്കെ പെണ്കുട്ടികളും കളിക്കുന്നുണ്ടല്ലോ.. " എന്നൊക്കെ..
അപ്പൊ ദേ അടുത്തിരുന്നു ചെറുത് കണ്ണുരുട്ടി നോക്കുന്നു.. അപ്പൊ മോള് അത് അരക്കിട്ട് ഉറപ്പിച്ചു, " 'അമ്മ ഒരു നേരം എത്ര കാര്യമാണ് ചെയ്യുന്നത്, അച്ഛൻ tv കാണുമ്പോൾ വിളിച്ചാൽ കേൾക്കുന്ന പോലുമില്ല'
പിന്നെയും ഞാൻ പറഞ്ഞു, "ഈ ലോകത്തിലെ ഏറ്റവും ബ്യൂട്ടിഫുൾ ആയത് നമുക്ക് മാത്രമേ പറ്റൂ.. Being a mother.."
"മോൾക്ക്‌ അമ്മയോടല്ലേ കൂടുതൽ ഇഷ്ട്ടം.. അത് പോലെ തന്നെയാണ് മിക്കവർക്കും.
Mothers are magicians... "
ചുമ്മാ ഒരു ജാഡക്ക് സിംബോളിക് ആയി ഇത്രേം പറഞ്ഞെങ്കിലും അവൾ ഹാപ്പി ആയി, പക്ഷെ നാലു വയസ്സുകാരൻ അനിയന് ഇഷ്ടപെടുന്നില്ല.. ശെടാ.. ഇതിപ്പോ പെണ്കുട്ടികൾ ആണോ better??
ദേ അടുത്തത് അവന്റെ ഡയലോഗ്.. "I wish I was a girl.. i want to become mother..... "
ആരാ.... ??? എന്താ.... ?? ഞാൻ ദാ വരുന്നു എന്ന് പറഞ്ഞു ഞാൻ പതുക്കെ അവിടുന്ന് രക്ഷപ്പെട്ടു.
എന്തായാലും മോൾക്ക്‌ ഒന്ന് മനസ്സിലായി, കൂട്ടുകാരി പറഞ്ഞ പോലെ താൻ ആണ്കുട്ടികളിലും താഴെ ഒന്നും അല്ല..ഒരു കുടുംബത്തിൽ ഒരാൾ കേമൻ മറ്റേയാൾ ഒരു പടി താഴ്ന്നു നിൽക്കുന്നതൊന്നും അല്ല വേണ്ടത്, രണ്ടാളും ഒരു പോലെ അൽപ സ്വല്പം വിട്ടുവീഴ്ച ഒക്കെ ചെയ്ത് അങ്ങു അടിച്ചു പൊളിച്ചു ജീവിക്കണം ന്ന്.
2012 ൽ International day for Girl child എന്ന ആശയം രൂപികരിച്ചപ്പോൾ ആദ്യം ബാലവിവാഹം നിർത്തലക്കൽ ആയിരുന്നു ഉദ്ദേശം എങ്കിലും പിന്നീട് പെണ്കുട്ടികളുടെ വിദ്യാഭ്യാസവും അവർക്കെതിരെ ഉള്ള മാനസികവും ശാരീരികവും ആയ പീഡനങ്ങൾ ഒക്കെ ചർച്ച ചെയ്യപ്പെട്ടു. പക്ഷെ നമ്മൾ ഇത് വായിച്ചു കൊണ്ടിരിക്കുന്ന സമയത്തും ഒരു കുഞ്ഞു പെണ്ണായി പിറന്നതിന്റെ പേരിൽ സങ്കടം അനുഭവിക്കുന്നുണ്ടാകും എന്നുള്ളതാണ് വേദനിപ്പിക്കുന്ന സത്യം. ഏറ്റവും സുരക്ഷിതം എന്ന് കരുതിരുന്ന ഗർഭപാത്രത്തിൽ പോലും അവൾ സുരക്ഷിത അല്ലാതെ ആയിരിക്കുകയാണ്.
ഇനിയെങ്കിലും പെണ്മക്കൾ വീട്ടിലും നാട്ടിലും സുരക്ഷിതരായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.. അതിനു നമുക്ക് നമ്മുടെ മക്കളെ പ്രാപ്തരാക്കാം..ആണ്കുട്ടി പെണ്കുട്ടി എന്ന വേര്തിരിവില്ലാതെ അവരെ നല്ല മനുഷ്യരായി വളർത്താം..
മാറ്റങ്ങൾ നമ്മുടെ വീടുകളിൽ നിന്നും തുടങ്ങട്ടെ.. നല്ലൊരു നാളേക്കായി..നമ്മുടെ മക്കളുടെ നന്മയ്ക്കായി...
എന്റെ ചിന്തകൾ,
രേണു ഷേണായി
(ജയന്തി ശോഭ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo