( ജോളി ചക്രമാക്കിൽ )
ചെരിഞ്ഞു കിടന്നുറങ്ങുന്ന എന്റെ ഇടത്തേക്കാതിൽ വന്നലച്ച ഏമ്പക്കത്തിന്റെ ഒച്ച കേട്ടിട്ടാണ്
കണ്ണുതുറന്നത് ..
ഇടത്തേ ഭുജത്തിന്റെ തൊലിപ്പുറത്തിരുന്ന്.. എന്റെ ചോര മുഴുവൻവലിച്ചു കുടിച്ചു ഏമ്പക്കവും വിട്ടു ചിറിയും മി നുക്കി.. യാതൊരു കൂസലുമില്ലാതെ എന്നെ തന്നെ നോക്കിയിരിക്കുന്നു അഹങ്കാരി .. ഇനി എന്റെ ചോര കുടിച്ചതിനു ശേഷം അഹങ്കാരിയായതാണോ...
തളള വിരലും ചൂണ്ടുവിരലും ചേർത്ത് ഒരു എറ്റു വച്ചു കൊടുത്തു ..
ദൂരെ ഭിത്തിയിൽ ചെന്നിടിച്ചു അവിടെ രക്തം വാർന്നു ...പറ്റിക്കിടന്ന് ഒരു രക്തസാക്ഷി പോസ്റ്ററായി ...
ഒരു അഹങ്കാരിയുടെ അന്ത്യം ...
12-oct - 2018
( ജോളി ചക്രമാക്കിൽ )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക