നിറമുള്ള ജീവിതസ്വപ്നങ്ങൾ നെയ്തുനാമെത്തി കലാലയത്തിൽ
ഒരുമിച്ചുചേർന്ന ദിനങ്ങളിൽ നാമെത്ര,പരിവർത്തനങ്ങൾക്കു പാത്രമായി
തത്വശാസ്ത്രങ്ങളും തർക്കശാസ്ത്രങ്ങളും
ഗാന്ധിയും നെഹ്രുവും
നേതാജിയും അംബേദ്ക്കറും
ഷെല്ലിയും ഷേക്സ്പിയറും ഹെമിംങ്വേയും വാൻഗേഗും, ടാഗോറും, ഹ്യൂഗേയും ഹാർഡിയും, രാമാനുജനും
അമർത്യാസെന്നും, ക്യൂറിയും ഐൻസ്റ്റീനും ലിങ്കണും
വിഷയങ്ങളായവിടെ പ്പുനർജനിച്ചു.
കൂട്ടുപിരിയാത്ത യാത്ര തന്നന്ത്യത്തിൽ
പിന്നിട്ടവർഷങ്ങൾ
താണ്ടിയദൂരങ്ങൾ
മുന്നേറും യാത്രയ്ക്കു വഴിവിളക്കാം.
പിരിയാനിഷ്ടമില്ലെങ്കിലും പിരിയണം, നാം തമ്മിലകലണം ഇവിടെത്തുടങ്ങുമീ ജീവിതയാത്രയിൽ.
ധർമ്മമൂല്യംപ്പുണർന്നു
വിയർപ്പിൻ മഹത്വത്താൽ
നവരാഷ്ട്രം പടുക്കണം
ധന്യമാം കലാലയജീവിതം സാക്ഷിയായൊരു- ത്തമപൗരനായിടണം
ബെന്നി ടി ജെ
വയനാട്ടിലെ ബത്തേരി സെന്റ് മേരീസ് കോളേജിലെ അവസാനവർഷ ബിരുദവിദ്യാർത്ഥികളുടെ യാത്ര അയപ്പിനു സഹപാഠിക്കുവേണ്ടി എഴുതിയത്
By: BennyTJ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക