നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാർട്ടിയേട്ടന്റെ പ്രണയം....!!!

Image may contain: 1 person, beard, selfie and closeup

~~~~~~~~~~~~~~~~~~~~~~~~~~
സെല്ലിൽ പുതുതായി വന്ന അതിഥിയോട് തെല്ലൊരു ഗൗരവത്തോടു കൂടി മാർട്ടിൻ ചോദിച്ചു...
"ടാ... എന്തുട്ടാ ശവി നിന്റെ പേര്..?
ഡേവിസ് ന്നാ...മുഴുവൻ പേര്
സ്നേഹമുള്ളവർ ഡേവീ.. ന്ന് വിളിക്കും....
ഡേവിസേ... ടാ,,,നിന്നെയതിന് എന്റെ പെങ്ങൾക്ക് കല്യാണം ആലോചിക്കാൻ വന്നതല്ലട്ടാ ഞാൻ...
"ഡേവിസ് അതുമതി ട്ടാ..
അതേയ്,,, "നീ..എന്തൂട്ടടാ...ഗഡി.. ഇങ്ങനെയിരുന്നു മോങ്ങണേ....
"നീയ്യാ... മോറാ.... തൊടച്ച് ചോറാ.. തിന്നേ....!!"
"മ്മടെ ഫിലോമിന ചേച്ചി പറഞ്ഞതു ഓർമ്മില്ലേ നിനക്ക് ...
'വിയ്യൂര് സെൻട്രൽ ജയിൽ' ആണ്കുട്ടിയോൾക്ക് ഉള്ളതാടാ...."
"അതല്ല മാർട്ടിയേട്ടാ.....ചോറ് വായെന്ന് ഇറങ്ങണില്ല ഓർക്കുമ്പോൾ വിഷമം വരാ.....!!
"ടാ... നീ എന്തിനാ...പേടിക്യണേ.."
നിന്റൊപ്പം ഞാനും ഇല്ലേ.....!!
പിന്നെ എന്തൂട്ടാ...പ്രശ്നം ന്ന്."
'തിങ്ക് പോസ്റ്റീവ്'
ന്നാലും അതല്ല... ഞാൻ ആദ്യയിട്ടാ ജയിലിൽ കേറണേ....ഓർക്കുമ്പോഴേ എനിക്ക് വിഷമം വരാ ...!!
"ഡേവീ...ടാ...നീയ്യാ..ചോറും മൊട്ടയും കൂട്ടിയൊരു പിടിപിടിച്ചേ...
നിന്റെ വിഷമൊക്കെ മാറും"
ചോറും മുട്ടയും ഡേവിസിന്റെ പിഞ്ഞാണത്തിൽ
മിക്സർ മിഷ്യനിൽ സിമന്റും,,മണലും കൂട്ടികുഴക്കുന്നതുപോലെ കിടന്നു കറങ്ങി ഒന്നായി നല്ല മിശ്രിതമായി രൂപപ്പെട്ടു...
അത്,,ആന ശർക്കരയും കരിമ്പും ഉരുളകളാക്കി വിഴുങ്ങുന്നതുപ്പോലെ...!!
ഞാൻ,,കഴിക്കുന്നതുകണ്ടു അന്തംവിട്ട് വാ...പൊളിച്ചിരുന്ന 'മാർട്ടിയേട്ടൻ,,' എനിക്ക് കുടിക്കാൻകുറച്ചുവെള്ളമെടുത്തു
തന്നിട്ട് കൂടെയൊരു ഡയലോഗും..
"ശവം....ചോറ് ഇറങ്ങണില്ലത്രേ "
ചോറുണ്ട് കുൽകുഴിഞൊരു ഏമ്പക്കവും വിട്ടുവരുമ്പോൾ ഞാൻ മാർട്ടിയേട്ടനോട് ചോദിച്ചു...
"മർട്ടിയേട്ടാ ..ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ...???"
മാർട്ടിൻ ചെറിയൊരു ചിരിയോടെ എന്നെ നോക്കികൊണ്ടുപറഞ്ഞു
"ടാ....കന്നാലി.....!!നീ...ചോദിക്കാൻപോകുന്ന ചോദ്യമെനിക്കറിയാം..ട്ടാ..
ഞാൻ എന്തു കുറ്റം ചെയ്തിട്ടാണ് ഇവിടെ വന്നത് എന്നാല്ലേ..???"
ആദ്യം നീ... പറയ്....നീ....എങ്ങിനെയാണ് ഈ സെല്ലിൽവന്നത്....??"
എന്നിട്ട് ഞാനെന്റെ
കഥ പറയാം....
"അതേയ്...മാർട്ടിയേട്ടൻ ഒരുമാതിരി...ആവണക്കെണ്ണ കുടിച്ച ക്ടാവിനെപോലെ
ഞെളിപ്പെരികൊള്ളണ്ടട്ടാ...
ആദ്യം ചോദിച്ചത് ഞാനല്ലേ ..അപ്പൊആദ്യം മാർട്ടിയേട്ടന്റെ കഥപറയ്...
എന്നിട്ട് ഞാനെന്റെ കഥപറയാം...""
മാർട്ടിൻ തന്റെ മടിയിലൊളിപ്പിച്ചുവച്ച
ഒരു കുറ്റിബീഡിയെടുത്തു അതിന്റെ ആഗ്രഭാഗം നിലത്തുരച്ചു ചൂടാക്കികൊണ്ട് പായയുടെ അടിയിൽ ഒളിച്ചുവച്ചിരുന്ന
തീപ്പെട്ടിയെടുത്തു കത്തിച്ചു
എന്റെ... നേരെ പുകയൂതികൊണ്ട് പറഞ്ഞു..
"എനിക്കു അതിനുമാത്രം വലിയകഥയൊന്നും ഇല്ലടാ...
ഒരു ചെറിയ 'വെടിക്കെട്ട്'
പ്രണയം....!!"
പ്രണയത്തിന് കണ്ണും,,
മൂക്കുമൊന്നുമില്ലയെന്നു കാരണവന്മാർ പറയുന്നില്ലെ അതെന്നെ....!!"
"അല്ലെങ്കിൽ മ്ടെ...
സ്വാമിടെ മോൾ 'ദിവ്യ'..നെ ഞാൻ... സ്നേഹിക്കോ...ഡേവീ..??"
ഞാൻ ഒരു പ്രണയകഥ കേൾക്കാനുള്ള ആവേശത്തോടെ ചോദിച്ചു....!!
"ഏത് നമ്മുടെ ഈ ടി.വി ചാനലിൽ വന്നിരുന്നു ഈ വർഷം മഴയില്ലെന്നുപറഞ്ഞു ചീട്ട് കീറിപ്പോയ ആ... സ്വാമിടെ പെങ്ങളാണോ...??"
"അല്ലടാ...കന്നാലി..."
"മ്‌ടെ... പാർട്ടിയുടെ മണ്ഡലം പ്രസിഡന്റ് നാരായണസ്വാമിടെ രണ്ടാമത്തെ ക്ടാവില്ലേ.. ദിവ്യ...!!"
ഞാൻ കഥകേൾക്കാനുള്ള ആവേശതത്തിൽ മാർട്ടിയേട്ടന്റെ അരികിലേക്ക് കുറച്ചുകൂടി ചേർന്നിരുന്നുകൊണ്ട് പറഞ്ഞു ...
"ഹായ് അതിപ്പോക്കളറായല്ലോ ചേട്ടാ....നല്ല മഴവില്ല് ."
"എന്നിട്ട് എങ്ങിനെ ചേട്ടൻ
ഈ...സെല്ലിൽ കയറി അത് പറയ്..ഗഡി.....???
ടാ...ഡേവീ....
ഒരൂസം... കാലത്ത് മ്‌ടെ.. മൂന്നുമുറി പള്ളിയിൽ കുർബ്ബാന കൂടാൻ പോകുമ്പോൾ
മ്‌ടെ.. നായിക 'ദിവ്യ'
ചെമ്പുച്ചിറ ശിവക്ഷേത്രത്തിൽ തൊഴുതുവരുന്ന...അവളെയപ്പോൾ കണ്ടാലേ പാർവതി ദേവിയുടെ മുഖഛായായായിരുന്നു...
നല്ല നീലക്കളർ പട്ടുപാവാടയിൽ..
ചുവന്ന ഞൊറികളോട് കൂടിയ കസവുതുണി തുന്നിച്ചേർത്തിരിക്കുന്നു...
അവളുടെ മുഖം ഇളവെയിലേറ്റ് തിളങ്ങി.അവളുടെ മൂക്കുത്തിയിലെ വയലറ്റ് നിറത്തിലുള്ള കല്ലിന്റെ തിളക്കം എന്റെ കണ്ണുകളെ വല്ലാതെയാകർഷിച്ചു
എന്റെയുള്ളിൽ അവളോടുള്ള പ്രണയം...
'അതിരപ്പിള്ളി വെള്ളച്ചാട്ടം'
പോലെ നിറഞ്ഞൊഴുകി...
അത് ഏകദേശം ഒരു വർഷത്തോളം അവളുടെ പുറകെ... ബസ്റ്റോപ്പിലും,,ബസ്സിലും അവളുടെ കോളേജിന്റെ അരികിലുമായി, അതേ ഭാവത്തിൽ നിറഞ്ഞൊഴുകി...!!
പിന്നെ രണ്ടും കല്പിച്ചു അവളോട് കാര്യം പറഞ്ഞു...
"ടി...ദിവ്യാ...എനിക്ക് നിന്നെ ഇഷ്ടമാണ്...!!"
അന്നേരം അവളുടെ മുഖത്തെ ഭാവം... അതിരപ്പിള്ളിയിൽ പുതിയ 'ഡാം' പണിയും എന്നു കേട്ട
മ്‌ടെ.. സഖാവ്‌ ,,വി.എസ് .ന്റെ മുഖം പോലെയായി....!!
പിന്നെ ഒരുമാസംകൂടി കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി എന്റെ ഉള്ളിലെ വെള്ളച്ചാട്ടത്തിൽ അവളുടെ മുഖത്തുള്ള സഖാവ്,,വി.എസിന്റെ ഭാവം,, പതിയെ...പതിയെ..മണിയാശാനായി ലയിക്കുകയാണെന്ന് ....!!
പിന്നെ... ആദ്യമൊക്കെ ഞങ്ങളുടെ പ്രണയം... നാട്ടിടവഴികളിലുള്ള വേലിപടക്കം പോലെയായിരുന്നു.
അത് പൊട്ടുന്ന ശബ്ദം പോലെ ഞങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന പ്രണയം..
കുറച്ചു കഴിഞ്ഞപ്പോൾ അത് വിഷുപോലെയായി ..
ഓരോ ഓലപ്പടക്കം പോലെ അവിടെയിവിടെ പൊട്ടാൻ തുടങ്ങി ഞങ്ങളുടെ പ്രണയം നാട്ടുകാർ അറിഞ്ഞുതുടങ്ങി...
പിന്നെ ഞാനും അവളും
ഒരു ദിവസം...
തൃശൂർ രാഗത്തിൽ സിനിമക്കുപോയി ....
അന്നാണ് ഞങ്ങളുടെ പ്രണയം തൃശൂർ പൂരത്തിന്റെ വെടികെട്ടിൽ
ഏഴ് നിലയുള്ള വിരിയാമിട്ട് പൊട്ടിവിരിയുന്നത്പോലെയായത്...
സിനിമകണ്ടു പുറത്തിറങ്ങിയപ്പോൾ ഞങ്ങളുടെ മുന്നില്
ദേ.... നിൽക്കുന്നു അവളുടെ അച്ഛൻ നാരായണസ്വാമിയും പിന്നെ
ഗുണ്ടാ.. സജയനും,,പിള്ളേരും....!!
പിന്നെയെനിക്കൊന്നും ഓർമ്മയില്ല വെടികെട്ടിന്റെ ഇടയിൽപൊട്ടുന്ന ഡൈനാമിട്ട് പൊട്ടുന്നതുപ്പോലെ ഒരടി,,
അവളുടെ മുഖത്തും..
എന്റെ നെഞ്ചിൽ
പുലർച്ചെവെടികെട്ടിന്റെ മുളം കുറ്റിയില്നിന്നും ഉയരുന്ന ഡൈനമിട്ട് മുതൽ കാണികളെ ആവേശംകൊള്ളിക്കുന്ന സൂര്യകാന്തിയും,,ജോക്കറും
വരെ വിരിഞ്ഞു,,
പിന്നെകൂട്ടപൊരിച്ചലും നടത്തി സ്വാമി.....!!
അവസാനം ഞാൻ....പകൽപൂരത്തിന്റെ
ഇടയിൽ മാനത്ത് നിന്ന് കാണികളുടെയിടയിലേക്ക് വിരിഞ്ഞിറങ്ങുന്ന വിവിധനിറങ്ങളിലുള്ള ഒരുപയോഗമ്മില്ലാത്ത കുടപോലെ സ്വാമിയുടെ കാലിൽ വീണു....
പതിയെ രണ്ടു കൈകൾവന്നു എന്റെ തോളിൽപിടിച്ചു എഴുന്നേൽപ്പിച്ചു...
അന്നേരം ഞാൻ വിചാരിച്ചു,,
സ്വാമി എന്നോട്ക്ഷമിച്ചുയെന്ന്..
അവളെയെനിക്ക് കെട്ടിച്ചു തരാൻ പോകുകയാണെന്ന്..
സജയന്റെയും പിള്ളേരുടെയും ഇടിയുടെ ആഘാതത്തിൽ തലയില്നിന്നും പറന്നുപോയ കിളി തൃശൂർ റൗണ്ട്
ചുറ്റി തിരിച്ചുതലയിൽ വന്നിരുന്നപ്പോളാണ് കാര്യം മനസ്സിലായത്..
നമ്മുടെ ടൗൺ'
സി.ഐ...സുധീഷ് സാറാണ് എന്നെ കൈപിടിച്ചുയർത്തിയതെന്ന്
അവസാനം ഉപചാരം ചൊല്ലിപ്പിരിയാൻ നേരത്ത് ..
സ്വാമി എന്നോട് പറഞ്ഞു...!!
ടാ...ചെറുക്കാ...നിനക്ക് സ്വാമിടെ മോളേ തന്നെവേണമ്മല്ലേ?
നീയ്യിപ്പോൾ ...ജിവനുംകൊണ്ട് പൊയ്ക്കോ..നിന്നോട് ഞാൻ തൽക്കാലം ക്ഷമിച്ചിരിക്കുന്നു...
മേലാൽ ഇവളുടെ പുറകെ നിന്റെ നിഴലെങ്ങാനും വീണാലുണ്ടല്ലോ
പിന്നെ ഞാൻ
നിന്നെ മദമിളകിനിൽക്കുന്ന
തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ മുൻപിൽ കൊണ്ടിട്ടുകൊടുത്തപ്പോലാക്കും നിന്റെ അവസ്ഥ.....
"നീ...ഈ.. സുധീഷ് സാറിന്റെ കൂടെ പോയി മൂനനാല് ദിവസം ജയിലൊക്കെ കണ്ടിട്ട് തിരിച്ചുപോരേ....
ഇനി മേലാൽ തിരിച്ചു അങ്ങോട്ട് പോകണ്ടയെങ്കിൽ മര്യാദയ്ക്ക് നടന്നാൽ നിനക്ക് കൊള്ളാം....!!"
സെല്ലിന്റെ.. പുറത്ത് പെയ്യുന്ന നേർത്ത മഴയെ നോക്കിക്കൊണ്ട് മാർട്ടിൻ പറഞ്ഞു...
"ടാ...ഡേവീ....
അങ്ങിനെയാണ് ഞാൻ ഈ സെല്ലിൽ വന്നത്...
അധികാരം ഉള്ളവർക്ക് എന്തുമാകാലോ...!!"അല്ലെ???"
"അല്ല മാർട്ടിയേട്ടാ....
അപ്പൊ നാലുചവിട്ടും രണ്ടടിയും കിട്ടിയപ്പോൾ നിങ്ങൾ ദിവ്യയെ മറന്നോ....???
മോനേ.....അതിന് മാർട്ടിൽ മുഖത്ത് ഈ..മീശ വച്ചിരിക്കുന്നത് ആണ്കുട്ടിയായത്കൊണ്ടാണ്.....
നീ..നോക്കിക്കോ,,മാർട്ടിൻ
കടിച്ചപ്പാമ്പിനെകൊണ്ട് തന്നെ വിഷമിറക്കികും..
ഞാൻ തെല്ലൊരു അതിശയത്തോടെ ചോദിച്ചു..
"അതെങ്ങിനെയാ മർട്ടിയേട്ടാ..???"
നീ...ഈ കഥയിൽ ഇതുവരെകണ്ട
വേലിപടക്കം,,,ഓലപടക്കം,,,
വിരിയാമിട്ട്,,,ഡൈനമിട്ട് ,,സൂര്യകാന്തിയും, ജോക്കറും,മാത്രമല്ല,,
ഇതിനുമുൻപ് വേറൊരു വെറൈറ്റി സാധനം ഞങ്ങൾ രണ്ടുപേരുംകൂടി സംയുക്തമായി കണ്ടുപിടിച്ചിട്ടുണ്ട്...
അതിന്റെ പേരാണ്.....സാക്ഷാൽ..
"ഗർഭം കലക്കി......"
ഈ...സാധനം ഇപ്പോൾ ഞങ്ങൾ കൊളുത്തിവിട്ടിരിക്കുകയാണ്...
ഇത് കുടുംബക്കാരുടെ അംഗീകാരത്തോടെ പൊട്ടിയാൽ കാണാൻ നല്ലരസമാണ്... ചുറ്റും നിൽക്കുന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും മുഖത്ത് ഒരു പുഞ്ചിരിയും,, തിളക്കവും,,ആർപ്പുവിളികളും കാണാം...
അല്ല ഇനി ഇത് ലൈസൻസില്ലാതെയും,, കേന്ദ്രത്തിന്റെ അംഗീകാരമ്മില്ലാതെയും പൊട്ടികഴിഞ്ഞാൽ.....!!
ചില കുടുംബങ്ങൾ വരെ കലങ്ങിപോകും...
മാത്രമല്ല പൊട്ടിയ ഗർഭം കലക്കിയിൽനിന്നും വരുന്ന 'ദുർഗന്ധം' മൂലം നാട്ടുകാരും,,വീട്ടുകാരും മൂക്കത്ത് വിരൽ വച്ചുപോകും...!!
ഇപ്പോൾ ഞങ്ങൾ തിരികൊളുത്തിവിട്ടിരിക്കുന്ന ഗർഭംകലക്കി നാല് മാസംകൂടികഴിഞ്ഞാൽ പൊട്ടും....!!
'ദിവ്യ'പറഞ്ഞു സ്വാമി...ഈ..ഗർഭം കലക്കിയുടെ
കാര്യമറിയുബോൾ
എന്നെയിവിടെ നിന്ന്
'സ്വാമിയല്ല,,സ്വാമിടെ മരിച്ചുപോയ അപ്പൻ വന്നിറക്കും.....'
മനസ്സിലായ മോനെ ഡേവീ.....!!"
ഞാൻ പൊട്ടിച്ചിരിച്ചുകൊണ്ട് മാർട്ടിയേട്ടന്റെ കവിളിൽ കെട്ടിപിടിച്ചൊരുമ്മ കൊടുത്തിട്ട് പറഞ്ഞു.....
"ന്റെ ഗഡി...!!
സംഭവം ക്ലാസായി...
ഇതാണ് വെടിക്കെട്ട്
നല്ല ...ജോറ്... തൃശൂര് പൂരം വെടിക്കെട്ട്...!!"
"അപ്പൊ മർട്ടിയേട്ടാ...എന്റെ കഥ ഞാൻ കുറച്ചുകഴിഞ്ഞു പറയാം ട്ടാ....
ആദ്യം ഇതിന്റെ ക്ഷീണം കഴിഞ്ഞോട്ടെ.... ട്ടാ....."
ഡേവീ.... അത് മതിട്ടാ......ശവി....!!
(തുടരും)
സിജു പവിത്ര@മുപ്ലിയം...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot