നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തിര. (കവിത)

Image may contain: Azeez Arakkal, eyeglasses, sunglasses and closeup

**************
വർണ്ണമാണ് പെണ്ണ്
വരയാണ് ആണ്.
തിരയാണവൾ.
കടൽക്കരയാണവൻ.
അഴുക്കുകൾ എല്ലാം,
തിര തള്ളികൊണ്ടു വന്ന്
കരയിൽ തള്ളുന്നു.
കരയോ കരയാതെ
തിരതള്ളുന്നതെല്ലാം
സ്വീകരിക്കുന്നു.!
മാനം കറുക്കുന്ന നേരത്തും
മേനിപറയുന്നവളാണവൾ .
മഴയെന്നോ വെയിലെന്നോ
തഴയുന്നതാരെന്നോ
അറിയാതഴലുമായ്
കര കാത്തിരിക്കുന്നു ,
കാലങ്ങളായ് തിരയെ തന്നെ .!
തിരയാഞ്ഞടിച്ചാലും
തീരം തകർത്താലും
പുണരുവാനായ് മാത്രമല്ലേ
തീരം തിരക്കായ് അന്നുമിന്നും
കാത്തിട്ടിരിക്കുന്നതൊന്നറിയൂ
ആയിരം കാഴ്ച്ചക്കാർ
തീരത്തു വന്നാലും
അതിലായിരം കാമുക
ഹൃദയമുണ്ടായാലും
കരയിലിരുന്നല്ലേ കാൺമതല്ലാം
തിരയുടെ വിളയാട്ട കഥകളെല്ലാം .
ഈ തീരമില്ലാതിരുന്നെങ്കിലിത്തിര
ഈ ഭൂമി മേലെ ജനിച്ചിടുമോ ?
ഒത്തിരിത്തിര വന്നലച്ചാലും
ഇത്തിരി പോലും ഉലയില്ല
ഈ കര.!!
***************
അസീസ് അറക്കൽ
ചാവക്കാട്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot