നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാതൃഹൃദയം.

Image may contain: 1 person, beard and closeup

ഫാത്തിമ.... ഇനിയും നമ്മൾ ഇത് പറയാതിരുന്നാൽ ......
ഓരൊ നാൾ കഴിയുതോറും അവന്റെ പെരുമാറ്റം.... ...
..ഞാൻ ഇതെങ്ങനെ..... സഹിക്കും.......
തനൂജയുടെ .... കണ്ണു നിറഞ്ഞ് ഒഴുകി....
തനൂ ഞാൻ ... ഞാൻ..എങ്ങനെ ഓനൊടിത് പറയും.....
അത് അറിയുന്ന നിമിഷം അവൻ എങ്ങനെ പ്രതികരിക്കും മെന്ന് ... എനിക്കറിയില്ല....
ഫാത്തിമ നീ... ഒന്ന് ആലോചിച്ച് നോക്ക് അവൻ എന്നോട് ഇനിയും ഇങ്ങനെ പെരുമാറിയാൽ ഞാൻ എങ്ങനെ .....
തനൂജ വാക്കുകൾ കിട്ടാതെ വിതുബി.....
തനൂ നീ ഇങ്ങനെ കരയാതെ..... ഞാൻ ഇക്കാനൊട് ഒന്ന് പറയട്ടെ..
ഒരു വഴിം ഇല്ലെൽ.... ഞാൻ ഓനോട് എല്ലാം തുറന്നു പറയും:..
* * * * * * * * * * *
തനൂജയും, ഫാത്തിമയും... കുട്ടിക്കാലം മുതലെ ഇണപിരിയാത്ത കൂട്ടുകാരികളാണ്... ഒരുമിച്ച് പഠിച്ച് ഓരെ ബാങ്കിൽ ജോലി നേടി... കല്ല്യാണം കഴിഞ്ഞ് അടുത്തടുത്ത വീടുകളിൽ താമസിക്കുന്നു...... ഫാത്തിമയുടെ ഭർത്താവ് ഷെഫീക്കും: നൂജയുടെ ഭർത്താവ് അരുണും ഒരെ കബനിയിലെ ജോലിക്കാരാണ്......
**************
ഇക്കാ...... ഇങ്ങള് എന്താ ഒന്നും പറയാത്തത്...
ഓൻ തനൂനൊട് ഇനിയും ഇങ്ങനെ പെരുമാറിയാൽ.... ഓളെങ്ങനെ അത് സഹിക്കും.....
അതിന് മാത്രം അവൻ അവളൊട് എന്താ ചെയ്തത്....... ചോദ്യഭാവത്തിൽ ഷെഫിക്ക് ഫാത്തിമയെ നോക്കി
ഇക്കാനൊട് എത്ര തവണ പറയണം.... തനൂ ഒരൂസം അടുക്കളെല് കറി ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.... അപ്പോ പിറകിൽ കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ നമ്മുടെ സാബിർ ഓളെം നോക്കി നിക്ക്ന്നു ..
ഓളാകെ പേടിച്ചു പോയി.. >
പിന്നീടൊരുസം ... രാത്രി 8 മണി ആയപ്പോൾ അവരുടെ ജനലിനരികിൽ ആരെയൊ കണ്ട് തനൂജ ഭയന്ന് നിലവി വിളിച്ചപ്പോൾ.....
അരുണെട്ടൻ പുറത്ത് ഇറങ്ങി നോക്കിയപ്പോൾ .... സാബിർ ഓടി പോകുന്നതാണ് കണ്ടത്......
അവർ അപ്പോഴൊന്നും അത് കാര്യമാക്കീലാ.... പക്ഷേ ഈ കഴിഞ്ഞ ദിവസം .... അവൻ ഓളൊട് രാത്രി ഞാനും ചേച്ചിയുടെ ഒപ്പം വന്ന് കിടക്കട്ടെ എന്ന്...... ഓൻ പറഞ്ഞപ്പോ .... ഓൾടെ.... ഇടനെഞ്ചാ പൊട്ടിത്.......
കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് ഫാത്തിമ പറഞ്ഞു നിർത്തി..
ഫാത്തിമ... ഇനിയും നമ്മളിത് പറയാതിരുന്നിട്ട് കാര്യമില്ല...... പറയാതിരുന്നാൽ അവന്റെ തകർച്ച നിസ്സാഹയതൊടെ നോക്കി നിൽക്കാനെ നമുക്ക് കഴിയൂ.......
അതാ ഇക്കാ ഞാനും പറഞ്ഞത്........ നമ്മക്ക് ഓനൊട് എല്ലാം തുറന്നു പറയാം.....
അവനെവിടെ......
ഓൻ റൂമിലുണ്ട് ഇക്കാ.... ഇങ്ങള് ഓനെ തല്ലുന്നും വേണ്ടാട്ടൊ.....
നീ വാ....... ഷഫീക്ക് അവളെയു കൊണ്ട് റൂമിൽ നിന്നും വാതിൽ തുറന്ന് പുറത്തിറങി......
ഷഫീക്ക് പെട്ടെന്ന് നിന്നു....... ഫാത്തിമയെ നോക്കി...
ഫാത്തിമ പുറത്തെക്ക് നോക്കിയപ്പോൾ ..
തങ്ങൾ പറഞ്ഞതൊക്കെ കേട്ട് കരഞ്ഞ് കലങ്ങിയ കണ്ണും മായി സാബിർ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.....
ഇപ്പാ.... ഇമ്മാ:... ങ്ങള് ഒന്നും പറയണ്ട ഇങ്ങള് പറഞ്ഞതെല്ലാം ഞാൻ കേട്ടു....
ഇങ്ങക്ക് തോന്ന്ണ് ണ്ടൊ.... ഞാൻ അത്രക്ക് മോശം ചേക്കനാണ്ന്ന്..... ഇങ്ങള് അങ്ങനാണൊ ഇന്നെ വളർത്തിയെ.........
അവൻ കരഞ്ഞു കലങ്ങിയ കണ്ണു തുടച്ചു കൊണ്ട് അവരുടെ മുഖത്തെക്ക്‌ നോക്കി....... ഏന്തു പറയണം എന്നറിയാതെ ഫാത്തിമയും മുഖത്തൊട് മുഖം നോക്കി.....
ഇപ്പ... ഇങ്ങളും ഉമ്മയം അന്നൊരിസം രാത്രി ഞാൻ ഉറങ്ങിയെന്നു കരുതി പറഞ്ഞത് ഇനിക്ക് ഇപ്പോഴും ഓർമ്മണ്ട്.....
ഉമ്മാക്ക് കുട്ട്യാളുണ്ടാവില്ലാന്നും.... അറിഞ്ഞന്ന്...
ഉപ്പാനോട് വേറെ പെണ്ണു കെട്ടാൻ പറഞ്ഞ് ഉമ്മ... ഉമ്മാന്റെ വീട്ടിക്ക്പോയപ്പോ. ഉപ്പ പോയി അരുണെനോടും തനൂജേച്ചിനൊടും വീട്ടിപോയി കരഞ്ഞതും.... അവരു പോയി പറഞ്ഞപ്പോ.ഉമ്മ തിരിച്ച് വന്നതും...... തനൂജൂച്ചിക്ക് ഇരട്ട കുട്ടികളാണെന്നും അടുത്ത മാസം ആണ് ഡെയ്റ്റ് എന്നും... ഇരട്ട കുട്ടികൾ ആണെന്ന് ആർക്കും അറിയില്ലാന്നും അതൊണ്ട് ഇനിക്ക്ണ്ടാവുന്ന ഒരു കുട്ടിയെ ഇങ്ങളൊട് കൊണ്ടൊയിക്കോളാൻ പറഞ്ഞതും.....ഒക്കെ ഞാൻ അന്ന് കേട്ടതാ..... അവട്ത്തെ അമ്മു എന്റെ അനിയത്തി കുട്ടിയല്ലെ ഉമ്മ.. അപ്പോ ഓൾഡെ അമ്മ എന്റെം അമ്മയല്ലെ.....
ആ ഞാൻ ഏങ്ങനാ.... ഉമ്മാ..... തനൂജെച്ചി: എന്റെ ഉമ്മയല്ലെ ഉമ്മാ....... എന്നും പറഞ്ഞ് സാബിർ പൊട്ടിക്കരഞ്ഞു....
ഇതു കേട്ടു വന്ന തനൂജയും....
കേട്ട് കോണ്ട് നിന്ന ഫാത്തിമയും....... മോനേ ....എന്ന് വിളിച്ച് .... അവനെ കെട്ടിപ്പിടിച്ചു ഉമ്മകൾ കൊണ്ട് പൊതിഞ്ഞു...... വളർത്തമ്മയുടെയും ... പെറ്റവയറിന്റെയും സ്നേഹം കണ്ടു നിന്ന.... ഷഫീക്കും അരുണു.... കണ്ണിൽ നിന്നും കിനിഞ്ഞിറങ്ങിയ നനവിനെ പിടിച്ചു നിർത്താൻ പാട്പെട്ടു......

ശുഭം
രചന :- എം കെ കൈപ്പിനി
NB : എഴുതി തുടങ്ങിയതെ ഒള്ളൂം തെറ്റ് കുറ്റങ്ങൾ സാദരം ക്ഷമിക്കണം... പോരായ്മകൾ പറഞ്ഞ് തരികയും വേണം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot