Slider

കള്ളൻന്റെ പ്രണയം

0
Image may contain: 1 person, smiling, selfie and closeup

ആഹാ, മതിലുചാടി നേരെ ചെന്ന് വീണത് നിശാഗന്ധി ചെടിയുടെ ചോട്ടിലും, നന്നായി രാത്രിയുടെ ഏതോ അവലക്ഷണം പിടിച്ച യാമം ആണ്. കുഞ്ഞു നാളിലെപ്പോഴോ പറഞ്ഞു കേട്ടിട്ടുണ്ട് യക്ഷി നിശാഗന്ധി പൂക്കുമ്പോൾ അതിനടുത്ത വരാറുണ്ടെന്ന്. കോപ്പ് അവർക്ക് വേറെ പണിയൊന്നും ഇല്ലല്ലോ. ഈ നാട്ടിന്നു രക്ഷപ്പെട്ടവരൊന്നും ഇവിടെ വീണ്ടും വരാൻ ഒരു വഴിയും ഇല്ല.
ഏതായാലും ഇതൊന്നും നമ്മളെ ബാധിക്കുന്ന കാര്യം അല്ല. ഇനിയിപ്പോ ആരു വന്നാലും വന്നില്ലെങ്കിലും, ഇതു വരെ കേറിയ വീട്ടീന്നൊക്കെ ലാലേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ, " നമ്മള് ദാ ഒരു രാത്രി കൊണ്ട് അലമാരയും വെളുപ്പിച്ചു, വിശപ്പുണ്ടെങ്കിൽ അടുക്കളയും വെളുപ്പിച്ചു ഇറങ്ങിവരും ".
വീടും പരിസരവും കൃത്യമായി അളന്നുമുറിച്ചു, ചിക്കനും മട്ടനും തിന്നു വീട്ടുകാരനോട് നന്ദികാണിക്കാൻ കറങ്ങി നടക്കണ പട്ടിയും പൂച്ചയും ഒന്നും ഇല്ല ഏതായാലും. സംഗതി മോഷണമാണെങ്കിലും അവനവന്റെ തൊഴിലിനോട് ആത്മാർത്ഥ വേണം, അല്ല പിന്നെ ".
പുറകുവശത്തെ കോണിപ്പടിയിലൂടെ വലിഞ്ഞു കയറി രണ്ടാമത്തെ നിലയിലെ സിറ്റൗട്ടിലേക്കു കയറിപറ്റി. അവിടെ നിന്നും അകത്തേയ്ക്കു കടക്കാൻ ഒരേയൊരു വാതിലും മുന്ന് വലിയ ജനലുകളും. സാധന സംഗ്രഹികളെല്ലാം ഉണ്ടെങ്കിലും ജനൽകമ്പി അറക്കുന്നത് അവസാന ആലോചനയാണ്. വാതിലാണ് സുഖം.
കള്ളന്മാരുടെ ഓരോ കഷ്ടപ്പാടുകൾ. പണ്ടൊക്കെ പട്ടിയെയും സെക്യൂരിറ്റിയും പേടിക്കണം ഇപ്പൊ കാമ്യറ എവിടെയൊക്കെ ഉണ്ടെന്ന് കർത്താവിനു അറിയാം. അതും പോരാഞ്ഞിട്ട് ഇപ്പൊ എല്ലാ വീട്ടിലും കാണും മൊബൈൽ ഫോണും കുത്തിപ്പിടിച്ചു ഇരിക്കണ തല തിരിഞ്ഞ കുറെയെണ്ണം. ഇവന്മാരൊക്കെ വെളുപ്പിന് അഞ്ചു മണി കഴിഞ്ഞാലേ ഉറങ്ങു, നാശങ്ങൾ !. അടുത്ത വീട്ടിലെ ചന്ദ്രൻ ചേട്ടൻ അവരടെ പട്ടി കുളത്തിൽ ചാടി ആത്മഹത്യ ചെയ്തപ്പോ ബുദ്ധിപൂർവം മോനൊരു വിലകൂടിയ ഫോണങ്ങു വാങ്ങിക്കൊടുത്തു. കുരുപ്പ് ഇപ്പൊ ഉറങ്ങണത് ചന്ദരൻ ചേട്ടൻ പണിക്കുപോണ സമയത്താണ്. ഓഹ്, തെക്കേലെ വലിയ വീട്ടിൽ കയറിട്ടിട്ട് ഒരു വെളിച്ചവും മുഖവും കണ്ടു തിരിഞ്ഞോടിയ ഓട്ടം ഓർക്കാൻപോലും വയ്യ. വേറെ ഒരു കാര്യം അവന്മാരിട്ടിരിക്കണത് ഊരിക്കൊണ്ടു പോയാൽ പോലും അറിയില്ല. എങ്കിലും റിസ്ക് എടുക്കാൻ വയ്യല്ലോ. ഇവിടെ ഏതായാലും അങ്ങിനെ ശല്യങ്ങളൊന്നും ഇല്ല. ഒരു അമേരിക്കക്കാരൻ അപ്പാപ്പനും ഭാര്യയും അവരുടെ ഒരു കൊച്ചു മകളും മാത്രം.
വിചാരിച്ചതിനെക്കാളും എളുപ്പത്തിൽ വാതിൽ തുറന്ന് അകത്തു കയറാൻ പറ്റി. മുകളിലെ മുറിയിൽ രണ്ടു മുറിയുണ്ട്. ഏതായാലും ആദ്യം താഴെ നിന്ന് തുടങ്ങണം. പെട്ടെന്ന് തന്നെ താഴേയ്ക്കു ഇറങ്ങി.താഴെ ആദ്യം കണ്ട മുറിയുടെ വാതിലിൽ തള്ളി നോക്കി പ്രതീക്ഷ തെറ്റിയില്ല, വൃദ്ധ ജനങ്ങളുടെ വാസകേന്ദ്രം തന്നെ !.അത്കൊണ്ട് തന്നെയാണ് ആ മുറി കുറ്റിയിടാതിരിന്നതും. അകത്തുകയറി അലമാരയുടെ താക്കോൽ തപ്പി. താക്കോൽ മരുന്ന് പെട്ടിക്കുള്ളിൽ ഉണ്ടായിരിന്നു. മരുന്നൊക്കെ കഴിച്ചത് കൊണ്ട് ആയിരിക്കും കിളവനും കിളവിയും ബോധം കെട്ടതുപോലെ ഉറക്കം.
ഹോ, സന്തോഷം വല്യ മേലനങ്ങാതെ ഇന്നത്തെ കാര്യം ശെരിയായി എല്ലാം കൊണ്ടും. ഒന്നും നോക്കാൻ നിക്കാതെ കയ്യിൽ കിട്ടിയ പൈസയും കുറച്ചു സ്വർണവും എടുത്ത് പെട്ടെന്ന് മുറിയിൽ നിന്നും ഇറങ്ങി. നല്ലൊരു കോളുകിട്ടിയ സ്ഥിതിയ്ക്ക് പെട്ടെന്ന് രക്ഷപെടണം. അവൻ മുകളിയെക്കു കയറി. പെട്ടെന്നാണ് ശ്രെധിച്ചത് ഒരു പെണ്ണിന്റെ ഒരു പെണ്ണിന്റെ അടക്കിയുള്ള സംസാരവും ചിരിയും. ഇങ്ങോട്ടു വന്നപ്പോ ശ്രെധിച്ചില്ല. അവൻ മുകളിലേയ്ക്കു കയറി. "നീ പറ, പിന്നെയെന്താ, എന്തെങ്കിലും പറയു " ഈ വാക്കാണ് കുടുതലും. നേരെ കണ്ട മുറിയിൽ നോക്കി. ഇവിടുത്തെ അപ്പാപ്പന്റെ കൊച്ചു മകളാണ്. ഹും കാമുകനോടാണ്, കൊള്ളാം. അവൻ പുറത്തു ഇറങ്ങാൻ പോയെങ്കിലും. മനസ്സിൽ ഒരു തോന്നൽ ഈ കാമുകി കാമുകന്മാർ എന്തായിരിക്കും രാത്രി മുഴുവൻ സംസാരിക്കുന്നത, ഏതായാലും ഒന്ന് കേട്ടു നോക്കാം. അവൻ വാതിൽ മറഞ്ഞുനിന്നു കേട്ടു. അപ്പോഴും അത് തന്നെ കേൾക്കുന്നു നീ പറ, പിന്നെ ന്താ. വീണ്ടും ഒരു മണിക്കൂറായിട്ടും പെണ്ണ് ഇതേ പാട്ടു തന്നെ.. സഹികെട്ടു അവൻ നിലത്തു കുത്തിയിരുന്നു. അപ്പോഴും അകത്തുനിന്നും അത് തന്നെ കേൾക്കുന്നു. പിന്നെയുള്ള മണിയ്ക്കൂറുകളിൽ അവൻ കലി വന്ന സ്വയം മാന്താനും പിച്ചിചീന്താനും തുടങ്ങി. ഇതാണോ ഇവറ്റകൾ രാത്രി മുതൽ പറയണേ !, അവസാന മണിയ്ക്കൂറുകളിൽ അവൻ ആരാണെന്നു അവൻ മറന്നു. അപ്പോഴും പെണ്ണ് അതെ പല്ലവിയും അനുപല്ലവിയും തന്നെ. ഒടുവിൽ ക്ഷമകെട്ട് അവൻ ഒരു ഭ്രാന്തനെപ്പോലെ അലറി
" നിർത്തിയിട്ടു പോടീ പുല്ലേ, പറയും നിലവറയും കണക്കെടുക്കാൻ നടക്കണ രാത്രി ".
പിന്നെ കണ്ണ് തുറക്കുമ്പോ കോൺസ്റ്റബിൾ ശ്രീധരൻ സാറിന്റെ കയ്ക്കിടയിൽ ഇടികൊണ്ട് തലയ്ക്ക് എവിടെയോ വെളിച്ചം വന്നപ്പോഴാണ്. ഒരു മാങ്ങാത്തൊലി പ്രേമം വരുത്തിയ വിന

By: Shilpa S Nair
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo