നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സിന്ദൂരരേഖ

Image may contain: 3 people, including Geethu Anoop

"ബാലെ നിനക്കും കുഞ്ഞിനും വേണ്ടിയല്ലേ ഞാൻ പോകുന്നത് .എനിക്ക് മനസുണ്ടായിട്ടാണോ .കിങ്ങിണിയെ കൊഞ്ചിച്ചു കൊതി തീർന്നില്ല .ഇപ്പോൾ ഞാൻ പോയാൽ 5-6വർഷം കൊണ്ട് നമ്മുടെ ബാധ്യത എല്ലാം തീരും .പിന്നെ നിന്റെം കുഞ്ഞിൻറേം കൂടെ ഇല്ലേ ഞാൻ .
നളീനിം വിശ്വവും കൂടി ഉണ്ടാക്കിയ പുകിൽ നീയും കണ്ടതല്ലേ .കൊടുത്തതൊന്നും ആർക്കും തൃപ്തിയില്ല .മാലതി ഇനി എന്നാണോ വരുന്നത് .എല്ലാം തീർത്തു നമുക്ക് സ്വസ്ഥമാക്കണ്ടേ ബാലെ ."
"എനിക്കറിയാം ഏട്ടാ എന്നാലും ഏട്ടനില്ലാതെ ഞാൻ ഒറ്റക് .എനിക്ക് വയ്യ ഏട്ടാ ..."
നിഞ്ചിലെക് എന്നെ ചേർത്ത് പിടിച്ചു കിടന്നപ്പോൾ ഏട്ടനും കരയുവാരുന്നു .നാളെ നേരം പുലരുമ്പോൾ പോകണം .ഏട്ടന്റെ കഷ്ടപ്പാടുകൾ കണ്ടു കൂട്ടുകാരനാണ് അവന്റെ കമ്പനിയിൽ ഒരു ജോലി തരപ്പെടുത്തിയത് .ആങ്ങള പേർഷ്യ കാരനാവുന്നതിൽ അഭിമാനം കൊണ്ട് പെങ്ങന്മാരും മകൻ അയക്കുന്ന കാശിന്റെ കാര്യമോർത് അച്ഛനും അമ്മയും വളരെ സന്തോഷത്തിലാ .ഞാനും കിങ്ങിണിയും മാത്രമാണ് വിഷമിക്കുന്നത് .
അതിനു അമ്മയുടെ വായിൽ നിന്നു കേൾക്കുകയും ചെയ്തു .
"അവനെവിടെലും പോയി ഈ കുടുംബം ഒന്നു പച്ചപിടിക്കറ്റെന്ന് വച്ചാൽ അവള് സമ്മതിക്കണ്ടേ .അന്നേരം തൊട്ട് തൊടങ്ങും പൂകണ്ണീരും ഒലിപ്പിക്കാൻ ."
എയർപോർട്ടിൽ പോകാൻ ഒരു വലിയ പട തന്നെ ഉള്ളത്കൊണ്ട് അതിൽ ആകെ ഒഴിവാക്കാൻ പറ്റുന്നത് ഞാനും മോളുമായിരുന്നു .
"അല്ല ഏട്ടത്തി ഇതെങ്ങോട്ടാ .ഏട്ടനെ കൊണ്ടേ വിടാൻ ഞങ്ങളെല്ലാം ഉണ്ടല്ലോ .ശ്രുതിമോളാണേൽ വിമാനം കണ്ടിട്ടില്ലല്ലോ .പിന്നെ ഏട്ടത്തിക് അടുത്ത പ്രാവശ്യം ആയാലും പോകാല്ലോ ."
മകളെ അനുകൂലിക്കാൻ അമ്മ അപ്പോഴും മറന്നില്ല .
"അല്ലേലും ശരിയാ എല്ലാരും കൂടി പോയാലെങ്ങനാ .നീയും മോളും അടുത്ത തവണ പോയാൽ മതി ."
മറുത്തൊന്നും പറയാനുള്ള ധൈര്യം പണ്ടേ എനിക്കില്ലല്ലോ .കരഞ്ഞുകൊണ്ട് അകത്തേക്കോടിയ എന്റെ പുറകെ ഏട്ടനും വന്നു .
"പോട്ടെ മോളെ .ഈ കണ്ണീരു കണ്ടോണ്ട് ഞാനെങ്ങനെ പോകും .ചെന്നാലുടനെ ഞാൻ കത്തയക്കാം .പിന്നെ ഞായറാഴ്ച രാവിലെ ഞാൻ മേനോൻ സാറിന്റെ വീട്ടിൽ വിളിക്കാം ."
എന്നെയും മോളെയും വാരിപ്പുണർന്നു നെറ്റിയിൽ ഉമ്മതന്നു ഏട്ടൻ തിരിഞ്ഞു നോക്കാതെ പോയി .ഒരുപക്ഷെ ഒരിക്കൽ കൂടി ഞങ്ങളെ കണ്ടാൽ ഏട്ടന് പോകാൻ പറ്റില്ല .
ഞങ്ങടെ നാട്ടിൽ ആകെ ഫോൺ ഉള്ളത് മേനോൻ സാറിന്റെ വീട്ടിലാണ് .ഏട്ടൻ പോയിക്കഴിഞ്ഞു പിന്നെ ഓരോ ദിവസവും എണ്ണിയിരുന്നു ഞായറാഴ്ചക് വേണ്ടി .
കത്തു വരുമെന്ന് കരുതിയിട്ടു ഇതുവരെ വന്നില്ല .എന്നും പോസ്റ്മാൻ രാമൻ ചേട്ടനെ കാണുമ്പോൾ ഞാൻ ഓടി വേലിക്കരികിൽ വരും .
"എന്റെ കുട്ടി നീ എന്നും ഇങ്ങനെ വന്നു ചോദിക്കണ്ട .കത്തുണ്ടെൽ ഞാൻ തരും ."
ഒരു ദിവസം അല്പം അമർഷത്തോടെ രാമേട്ടൻ പറഞ്ഞു .
അങ്ങനെ കാത്തിരുന്ന ഞായറാഴ്ച എത്തി .
അന്ന് രാവിലെ എണീറ്റപ്പോൾ തന്നെ വല്ലാത്ത ഒരു സന്തോഷമായിരുന്നു .ഒരാഴ്ചക്ക് ശേഷം എന്റെ ഏട്ടന്റെ ശബ്ദം കേൾക്കാൻ പോകുവാ.
ഇന്നലെ അമ്പലത്തിൽ വച്ച കണ്ടപ്പോഴേ ഞാൻ ടീച്ചറോട് പറഞ്ഞിരുന്നു എങ്ങാനും ഞാൻ വരുന്നതിനു മുൻപ് ഏട്ടൻ വിളിച്ചാൽ ബിന്ദുനെ വിട്ട് ഒന്നു വിളിക്കണമെന്ന് .ബിന്ദു ടീച്ചറുടെ മോളാണ് .അല്ല അങ്ങനെ വരില്ല രാവിലെ തന്നെ ഞാനവിടെ കാണും .
രാത്രി ഒരുപോള കണ്ണടക്കാൻ പറ്റിട്ടില്ല .എങ്ങനേലും നേരം ഒന്നു വെളുത്തു കിട്ടിയാൽ മതി .എങ്ങനൊക്കെയോ 3.30ആക്കി ഞാൻ .എഴുന്നേറ്റ് കുളിച് പൂജാമുറിയിൽ വിളക്കു വച്ചു പുറത്തേക് വന്നപ്പോൾ അമ്മ അവിടെ എന്നെ നോക്കി നില്പുണ്ടായിരുന്നു .
"ഓഹ് ഇന്നെന്താ നേരത്തെ ഒരു കുളീം തേവരോം .അല്ലേൽ ഉച്ചിയിൽ വെയിലടിച്ചാൽ എഴുന്നെല്കാത്തവളാ ."
രാവിലെ നാലുമണിക് എണീറ്റു എല്ലാപണിം തീർത്തു എല്ലാരും എനിക്കുമ്പോഴേക്കും വീടും തുടച്ചിടുന്ന എന്നോടാണ് അമ്മ ഈ പറഞ്ഞത് .ഉള്ളിലെ സങ്കടം ദേഷ്യമായി വന്നെങ്കിലും ഏട്ടനെ ഓർത്തപ്പോൾ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി .
ഒന്നും പറയാതെ അടുക്കളയിൽ പോയി പതിവ് ജോലികളിൽ മുഴുകുമ്പോളും എത്രയും പെട്ടെന്ന് മേനോൻ സാറിന്റെ വീട്ടിൽ എത്തണമെന്ന് മാത്രമാണ് മനസ്സിൽ .
എത്ര ഒരുങ്ങിയിട്ടും എനിക്ക് മതിയാകുന്നില്ല .ഏട്ടന് ഏറ്റവും ഇഷ്ടം ഞാൻ ചുമന്ന കരയുള്ള സെറ്റുമുണ്ട് ഉടുക്കുന്നതാ .അത് ഇന്നലെത്തന്നെ എടുത്തു വച്ചിരുന്നു .
"ശാന്തേച്ചി ,അമ്മുക്കുട്ടി എന്തിയെ ."
"അവളകത്തു ഉണ്ട് .അല്ല ബാലെ നീ ഇതെങ്ങോട്ടാ രാവിലെ ഉടുത്തൊരുങ്ങി ."
"അയ്യോ അപ്പോ അമ്മയ്ക്കറിയില്ലേ .ഇന്ന് ഞായറാഴ്ചയ .ഇന്നല്ലേ രവിയേട്ടൻ വിളിക്കണേ അതിനുള്ള ഒരുക്കമാ ."
നാണം കൊണ്ട് കൂമ്പിയ എന്റെ മുഖത്തുനോക്കി അമ്മുക്കുട്ടി പറഞ്ഞു .
"ഈ പെണ്ണിന് നൊസ്സ .അവൻ ഫോൺ അല്ലെ വിളിക്കുന്നെ .നീ ഏത് ഉടുത്താലും അവനെങ്ങനെ അറിയനാടി ."
പതിവുശൈലിയിൽ മൂക്കത്തു വിരൽ വച്ചു ശാരദേച്ചി പറഞ്ഞു .
"ഒന്നു പോയി എന്റെ ശാരദേച്ചി .ഡി അമ്മുക്കുട്ടി ഒന്നു പിടിച്ചു താടി ഈ മുണ്ടിന്റെ കര ."
"മ്മ് പെണ്ണിന്റെ ഒരു നാണം .ഇങ് മാറി നിക്ക് ഞാൻ പിടിച്ചുതരാം ."
"അല്ല ഇതാര് ബാലാമണിയോ .എന്റെ കുട്ടി സമയം 7.30അല്ലെ ആയുള്ളൂ .ഇപ്പോൾ അയാളെണീറ്റിട്ടും കൂടി ഉണ്ടാവില്ല .ഇവിടത്തെ സമയവും അവിടത്തെ സമയവും തമ്മിൽ വ്യത്യാസമുണ്ട് ."
"സാരില്യ ടീച്ചറെ .എന്റെ പണിയെല്ലാം കഴിഞ്ഞു .പിന്നെ അവിടെ ഇരിക്കാൻ തോന്നീല്യ ."
"എന്നാ കുട്ടി അകത്തേക്ക് വന്നോളൂ .കുഞ്ഞിനേം കൊണ്ട് എത്ര നേരാണ് പുറത്തുണികനത് ."
"ഏയ്യ് അത് കുഴപ്പല്യ .ഞങ്ങൾ ഇവിടെ നിന്നോളാം ."
സമയം ഉറുമ്പിനെപോലെ നീങ്ങുന്നതെന്ന് തോന്നിയെനിക് .ഒരാഴ്ചയായി എന്റെ ഏട്ടന്റെ ശബ്ദം കേട്ടിട്ട് .എന്തൊക്കെയാ പറയണ്ടേ .കിങ്ങിണിമോൾ പിടിച്ചു നടന്നതോ .കറുമ്പി പശു പെറ്റതോ ....ഏട്ടൻ വരുന്നതായി സ്വപ്നം കണ്ടതോ ...അതോ അമ്മ പണ്ടത്തേതിലും കൂടുതൽ എന്നോട് പോരെടുക്കുന്നതോ ....വേണ്ട അത് പറയണ്ട .അത് കേട്ടാൽ ഏട്ടന് സഹിക്കില്ല .ശോ എല്ലാം കൂടി പറയാൻ സമയം കിട്ടുമോ ആവോ .
ഓരോന്ന് ആലോചിച്ചോണ്ട് നിൽക്കുമ്പോഴാണ് അമ്മേടെ വിളികേട്ടത് .
"ഡി ബാലെ നീ ഇവിടെ നിക്കാണോ .രാവിലെ ഒരുങ്ങിക്കെട്ടി പോന്നപ്പോഴേ കരുതി ഞാൻ .ഞങ്ങൾ വരാണെന്ന് മുന്നേ വന്നാലല്ലേ അവന്റെ ചെവിയിൽ ഓരോന്ന് ഓതികൊടുക്കാൻ പറ്റു .അവിടേം ആ ചെറുക്കന് മനഃസമാദാനം കൊടുക്കരുത് ."
അമ്മയുടേം പെങ്ങന്മാരുടേം കുത്തുവാക്കുകൾ കെട്ടൊണ്ടാണ് മേനോൻ സാർ വരുന്നത് .നിറഞ്ഞു വന്ന കണ്ണുനീർ എങ്ങനെയോ ഞാൻ തുടച്ചു .
"ദേ രവി വിളിക്കുന്നുണ്ട് ..."
അത് കേട്ടതും അമ്മയും പെങ്ങന്മാരും കൂടി അകത്തേക്ക് ഒറ്റ ഓട്ടം .ഞാൻ മോളുമായി ചെല്ലുമ്പോൾ മുന്നാളും മത്സരിച് സംസാരിക്കുന്നുണ്ട് .ബാലയെവിടെ മോളെവിടെ എന്ന് ഏട്ടൻ ചോദിക്കുന്നുണ്ടെന്നു തോന്നുന്നു .അമ്മ അവരിവിടുണ്ട് എന്ന് പറയുന്നുണ്ട് ഇടക്കിടെ .എല്ലാരുടേം സംസാരം കഴിഞ്ഞു.അവസാനം സംസാരിച്ചത് മാലു ആയിരുന്നു .
"ദേ ഏട്ടത്തിയെ വിളിക്കുന്നു ."
"ബാലെ .."
"എന്തോ ..."
"സുഖാണോ നിനക്ക് ...."
"മ്മ് ..ഏട്ടനോ .."
"സുഖം .മോളെന്തിയെ ."
"ഇവിടുണ്ട് ."
"പൈസ തീർന്നു ഞാൻ എല്ലാം കത്തിലെഴുതാം .നീയും മോളും അത് മാത്രമാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത് .എന്റെ മോളു വിഷമിക്കരുത് കേട്ടോ ."
"മ്മ് ...."
ഫോൺ വച്ചുകഴിഞ്ഞു മോളെ നെഞ്ചോട്‌ ചേർത്ത് പൊട്ടിക്കരഞ്ഞ എന്നെ സമദനിപ്പിക്കാൻ മേനോൻ സാറും ടീച്ചറും മാത്രെ ഉണ്ടായിരുന്നുള്ളു .
മാസങ്ങളും വർഷങ്ങളും പോയി .കത്തുകളിലൂടെ ഞങ്ങൾ ഹൃദയം കൈ മാറി .മാലുവിന്റെ പ്രസവം നളിനിടെ വീടിന്റെ പാലുകാച്ചൽ ,നളിനിടെ മോളുടെ കല്യാണം ,പഠിത്തം ....ആവശ്യങ്ങൾക് അവസാനമില്ലാത്തതുകൊണ്ട് എന്റെ കാത്തിരിപ്പിനും അവസാനമില്ല .
ഇതിനിടയിൽ ഞങ്ങള്ക് ആകെയുണ്ടായ മാറ്റം എന്നുപറഞ്ഞാൽ കിങ്ങിണിക് കൂട്ടായി ഞങ്ങടെ മാധവൻ കുടിവന്നതാണ് .അച്ഛന്റെ ബുദ്ധിമുട്ടുകൾ പറയാതെ തന്നെ മനസിലാക്കി എന്റെ കുട്ടികൾ ഒരുപരിഭവവും പറയാതെ നല്ല മാർക്കോടെ പാസ്സായി .അവര്ക് വേണ്ടി ഒന്നും സമ്പാദിക്കാൻ ആയില്ലേലും ആ മനസിലെ സ്നേഹം അവർക്കറിയാമായിരുന്നു .
ഇന്ന് കിങ്ങിണിയുടെ graduation ആണ് .ഇന്ന് ഞങ്ങളുടെ മോൾ ഡോക്ടർ ആകുവാണ് .നരവീണ മുടികളിൽ കൈവിരലൊടിച്ചു നെടുവീർപ്പിടുമ്പോഴും എനിക്കറിയാം നെഞ്ചിൽ കുന്നുകൂടിയ സങ്കടങ്ങളും അച്ഛനെ തോൽക്കാൻ സമ്മതിക്കില്ലെന്നുറച്ച മക്കളെ കുറിച്ചോർത്ത സന്തോഷവും കണ്ണിലൂടെ വരാതിരിക്കാനുള്ള തത്രപ്പാടാണെന്നു .......

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot