നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സീതായനം (മിനിക്കഥ)

Image may contain: Sajitha Anil, smiling, standing and indoor
.................
ആകാശത്ത് മേഘപടലങ്ങൾ തെന്നി മാറുന്നതും നോക്കി സിറ്റൗട്ടിലിരിക്കയായിരുന്നു ഹരി....
വെളുത്ത പഞ്ഞിക്കെട്ടുകൾ പോലെ എത്ര മനോഹരമായാണ് അവ ചലിക്കുന്നത്....!!
ഇടയ്ക്കിടെ അവയ്ക്ക് രൂപമാറ്റം സംഭവിക്കുന്നതു പോലെ അയാൾക്ക് തോന്നി..
ആ മേഘപാളികൾക്കിടയിൽ എവിടെയോ സീത ഉണ്ടായിരിക്കുമെന്നയാൾ ചിന്തിച്ചു !
സന്ധ്യാ സമയത്ത് ആകാശത്ത് മേഘങ്ങളെ നോക്കിയിരിക്കുവാൻ അവൾക്കും ഇഷ്ടമായിരുന്നു.... അന്ന് താനവളെ കളിയാക്കിട്ടുണ്ട്... അവൾക്ക് വട്ടാണെന്ന് പോലും പറയുമായിരിന്നു....
ആ വട്ട് ഇപ്പോൾ വേറൊരാൾ ആവർത്തിക്കുന്നു അല്ലാതെന്തു പറയാൻ.
ഹരിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ നിലത്ത് വീണു.......
ദു:ഖത്തിന്റെ തീരാ കയങ്ങളിലേക്ക് തന്നെ ഒറ്റക്ക് വലിച്ചെറിഞ്ഞിട്ടവൾ ഒരിക്കലും തിരിച്ചു വരാത്ത യാത്ര പോയി....
ജീവിതനൗക ഒറ്റയ്ക്ക് തുഴയുന്നതിനിടയ്ക്ക് എത്ര തവണ ഓർത്തു.. മനപ്പൂർവം തെറ്റിച്ച വാക്കുകളുടെ പരിണിത ഫലമാണോ ഈ ഏകാന്ത ജീവിതമെന്ന് !
"എന്താ അച്ഛാ ആകാശത്ത് നോക്കിയിരിക്കുന്നത്..?"
കണ്ണന്റ ചോദ്യം പിന്നിൽ നിന്നും..
"ഉം എനിക്കറിയാം അച്ഛൻ ഓർത്തത് ;അമ്മയും ഇങ്ങനെ ആകാശത്ത് നോക്കിയിരിക്കുമായിരുന്നു അതല്ലേ?"
ഹരി കണ്ണനെ മാറോടണച്ചപ്പോൾ ,അവൻ പറഞ്ഞു,
"നമ്മൾക്ക് രണ്ടാൾക്കും കൂടി അമ്മയെ ഇങ്ങോട്ട് വിളിക്കാം...
പോരെ ?കണ്ണൻ വിളിച്ചാൽ അമ്മ വരാതിരിക്കില്ല അച്ഛാ.. "
അയാൾ അവനെ ഒന്നുകൂടി തന്റെ മാറോടു ചേർത്തു പിടിച്ചു, പിന്നെ ആ കുഞ്ഞിക്കണ്ണുകളിൽ നോക്കിയിരുന്നു..
സജിത അനിൽ..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot