നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മയും ഞാനും

Image may contain: 2 people, including Reshma Bibin, people smiling, child, closeup and indoor
.....
അച്ഛൻ എന്ത് കണ്ടിട്ടാ അമ്മയെ കല്യാണം കഴിച്ചേ?
അച്ഛന്റെ നേർകാ ചോദ്യം തൊടുത്തു വിടുമ്പോൾ
വേദനിച്ചത് അച്ഛനാണെന്നു തോന്നും മുഖഭാവം കാണുമ്പോൾ..
അമ്മയാവട്ടെ പതിവ് ചിരിയും ചിരിച്ചു അതാ പാത്രം കഴുകുന്നു.
കഴിക്കുന്നത് പകുതിക്കു വെച്ച് ദേഷ്യത്തിൽ എഴുന്നേറ്റപ്പോൾ ആണ് ആശ്വാസം തരുന്ന ആ കാര്യം അമ്മ പറഞ്ഞത്.
"നീ പേടിക്കണ്ട സിദ്ധു.. PTA മീറ്റിംഗിന് ഞാൻ വരില്ല. അച്ഛൻ തന്നെയാ വരട്ടെ"
അമ്മയും അമ്മയുടെ ചിന്താഗതികളും ഒരുപോലെ പഴഞ്ചൻ ആയിരുന്നു. എന്നെ അത്ഭുതപെടുത്തിയത് അച്ഛന്റെ രീതികളായിരുന്നു. ഉയർന്ന ജോലിയുണ്ടായിട്ടും വിദ്യാഭ്യാ സമുണ്ടായിട്ടും അച്ഛനതൊക്കെ ഉൾകൊള്ളാൻ കഴിഞ്ഞിരുന്നു എന്നുള്ളതാണ് .
വൈകുന്നേരം വീടെത്തിയപ്പോൾ പതിവ് തെറ്റിച് അമ്മ അവിടെ ഇല്ലായിരുന്നു. അച്ഛൻ നേരത്തെ വീട്ടിൽ എത്തിയിട്ടുണ്ടായിരുന്നു.
കുളിയും ചായകുടിയും കഴിഞ്ഞ് പഠിക്കാനിരുന്നപ്പോഴാണ് അച്ഛൻ വന്നത്.
എനിക്ക് നിന്നോടോണോന്നു സംസാരിക്കണം.. വാ.. നമുക്കൊന്നു നടക്കാം..
ആ നടത്തം ചെന്നവസാനിച്ചത് തൊടിയിലെ കുളത്തിന് കരയിലായിരുന്നു.
കുറച്ചു നേരത്തെ മൗനത്തിനു ശേഷം സംസാരിച്ചു തുടങ്ങിയത് അച്ഛനായിരുന്നു.
സിദ്ധു...
നിനക്കമ്മയെ കുറിച്ച് എന്തൊക്കെ അറിയാം?
അച്ഛനെന്താ ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ?
ഒന്നുമില്ല.. നീ പറ..
നിനക്ക് പറയാൻ കൂടുതലൊന്നും ഉണ്ടാവില്ലെന്ന് അച്ഛനറിയാം.. കാരണം നീ അമ്മയെ ഇതു വരെ അറിഞ്ഞിട്ടില്ല...
പിന്നീട് അച്ഛൻ പറഞ്ഞു തുടങ്ങുകയായിരുന്നു അമ്മയെ പറ്റി..
നിന്റെ അമ്മയെ ഞാൻ കല്യാണം കഴിച്ചു കൂടെ കൂട്ടുന്നത് അവളുടെ ഇരുപതാമത്തെ വയസിലാണ്. നീ പറഞ്ഞത് പോലെ വലിയ ഭംഗിയോ പഠിപ്പോ ഒന്നുമില്ലായിരുന്നു.. എങ്കിലും എന്തോ ഒരു പ്രത്യേകത നിന്റെ അമ്മക്കുണ്ടായിരുന്നു. അന്ന് മുതൽ നിന്റെ അമ്മയെ ഞാൻ അടുത്തറിയുകയായിരുന്നു.. അവളെക്കാൾ ഭംഗിയുള്ള ഒരു മനസുണ്ടെന്നും..
ഈ കഴിഞ്ഞ മുപ്പത്തി അഞ്ചു വർഷത്തെ ജീവിതത്തിൽ അവൾക്കു സൗന്ദര്യം കുറഞ്ഞുപോയെന്നു തോന്നിയത് നീ ജനിക്കുന്നതിനു മുൻപുള്ള അഞ്ചു വര്ഷങ്ങളിലായിരുന്നു. അത് ഞങ്ങളുടെ ജീവിതത്തിലേക്ക് നീ വരാൻ വൈകിപോയത് കൊണ്ടായിരുന്നു..
നീ ജനിക്കാൻ വൈകി പോയതിന്റെ പേരിൽ ഒരുപാട് സഹിച്ചിട്ടുണ്ണ്ട് നിന്റെ അമ്മ.
ഓരോരുത്തരുടെയും കുറ്റം പറച്ചിലുകൾ, സഹതാപ വാക്കുകൾ, അടക്കം പറച്ചിലുകൾ.. അങ്ങനെ പലതും..
ഇതു വരെ കാണാത്ത അച്ഛനായിരുന്നു അപ്പോൾ എന്റെ മുന്നിൽ നിന്ന് സംസാരിക്കുന്നതെന്ന് തോന്നിപോയി... പക്ഷെ അച്ഛന് പറയാൻ പിന്നെയും ഉണ്ടായിരുന്നു.
"എന്തിനു പറയുന്നു കുഞ്ഞു ജനിക്കാത്ത വിഷമം കൊണ്ട് വേറെ കല്യാണം കഴിക്കാൻ വരെ നിന്റെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്"
അങ്ങനെ ഒരുപാട് കരഞ്ഞു പ്രാർഥിച്ചത് കൊണ്ടാവാം ദൈവം പിന്നെ നിന്നെ തന്നത്. പക്ഷെ അവിടെയും നിന്റെ അമ്മക്ക് വേദന നിറഞ്ഞ പരീക്ഷണങ്ങൾ ആയിരുന്നു.
നിന്റെ ജീവൻ അവളുടെ ജീവൻ എടുക്കും എന്നറിഞ്ഞിട്ടും നിന്നെ പ്രസവിച്ചു. പ്രാണ വേദനയിലും നിന്നെ കണ്ടിട്ട് മരിച്ചാലും വേണ്ടിയിരുന്നില്ല എന്നാ നിന്റെ അമ്മ പറഞ്ഞത്.പക്ഷെ അവിടെയും ദൈവം നമുക്ക് തുണയായി.. ഒരു പോറൽ പോലുമില്ലതെ എനിക്ക് നിങ്ങൾ രണ്ടാളെയും കിട്ടി.
മറ്റൊരു കുഞ്ഞു വന്നാൽ നിന്റെ മേലുള്ള ശ്രദ്ധ കുറഞ്ഞലോ കരുതി ഇനിയൊരു കുഞ്ഞു വേണ്ട എന്ന് തീരുമാനിച്ചതാ നിന്റെ അമ്മ.. നിനക്ക് ഞങ്ങൾ തരുന്ന സ്നേഹം കുറയുമോ എന്ന് ഭയന്നു !
എല്ലാം ശ്വാസം അടക്കി കേൾക്കാൻ മാത്രെ എനിക്ക് കഴിഞ്ഞുള്ളു.
നീ രാവിലെ ഉണരുന്നത മുതൽ രാത്രി ഉറങ്ങുന്നത് വരെ ചെയ്യുന്ന ഓരോ കാര്യത്തിലും ഒളിഞ്ഞും തെളിഞ്ഞും നിന്റെ അമ്മയുടെ സ്വാധീനം ഉണ്ട്.അത് നിന്റെ കാര്യത്തിൽ മാത്രമല്ല എന്റെയും..
അവളിലെങ്കിൽ ഞാനും നീയും ഇല്ല മോനെ...
എനിക്കൊരു പക്ഷെ നിന്റെ അമ്മക്ക് പകരം വേറെ ഭാര്യയെ കിട്ടും.. പക്ഷെ അത് നിനക്ക് ഒരിക്കലും നിന്റെ അമ്മക്കു പകരമാവില്ല. കാരണം അത് നിന്റെ അമ്മയാണ്.. നിന്നെ നൊന്തു പ്രസവിച്ച അമ്മ..
ഇത്രയും പറഞ്ഞു തീർന്നപ്പോൾ ആ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു.
തിരികെ വീട്ടിലേക്കു നടക്കുമ്പോൾ ഹൃദയം നുറുങ്ങുന്നുണ്ടായിരുന്നു.
വീട്ടിൽ ചെന്ന് കയറിയപ്പോൾ കണ്ടത് എന്റെ മുറി അടിച്ചു വാരി വൃത്തിയാകുന്ന അമ്മയെ ആണ്. എന്നെ കണ്ടതും പെട്ടെന്ന് തന്നെ മുറി വിട്ടു പുറത്തിറങ്ങി.
പിറ്റേന്ന് സ്കൂളിൽ ഇരിക്കുമ്പോൾ മനസ് നിറയെ അമ്മയുടെ മുഖമായിരുന്നു. ഉച്ചക്ക് ഉണ്ണാൻ ഇരിക്കുമ്പോൾ ആണ് അർജുൻ പറഞ്ഞത്.. "നീ ഭാഗ്യവാൻ ആണെടാ.. എന്താ രുചി നിന്റെ അമ്മയുടെ കറി കെന്നു "
അന്ന് ആദ്യമായി അവയുടെ രുചി അറിഞ്ഞു ഞാൻ ചോറുണ്ടു.
വൈകുന്നേരം വീട്ടിൽ ചെന്ന് പാടെ പോയത് അടുക്കളയിലേക്കായിരുന്നു.
അമ്മേ.. ചായ
എന്ന് പറഞ്ഞതുംഅത് കേട്ടു ഞെട്ടി അമ്മയുടെ കയ്യിലെ ഗ്ലാസ്‌ വീണു പൊട്ടിയതും ഒരുമിച്ചാ യിരുന്നു .ഞെട്ടൽ മാറാതെ വിറകുന്ന കൈകളിൽ ചായയുമായി അമ്മ എന്റെ അടുത്ത വന്നു. പുഞ്ചിരിയോടെ ആ മുഖത്ത് നോക്കിയപ്പോൾ വേഗം പിന്തിരിഞ്ഞു നടന്നകന്നു പോകുന്ന അമ്മയെ ആണ് കണ്ടത്.
എന്നെ വിഷമിപ്പിക്കാൻ വയ്യാത്തത് കൊണ്ടാവും.. പതിയെ എഴുന്നേറ്റു ചായ ഗ്ലാസും കൊണ്ട് അടുക്കളയിൽ ചെന്നു. തിരിച്ചു പോരാൻ നേരം അമ്മയോടായി പറഞ്ഞു...
"നാളെയാണ് എന്റെ വയലിൻ മത്സരം.. അമ്മ വരണം എന്റെ കൂടെ "
തിരിഞ്ഞു നോക്കാതെ ഒരൊറ്റ ഓട്ടം ആയിരുന്നു ഞാൻ പിന്നെ..
കുറെ നേരം കഴിഞ്ഞിട്ടും അമ്മയുടെ ശബ്ദം ഒന്നും കേട്ടില്ല.. മുറിയിൽ ചെന്നപ്പോൾ കണ്ടത് നാളെ എന്നോടൊപ്പം വരാൻ അലമാരയിൽ നിന്നും ഓരോ സാരിയും എടുത്തു വെച്ച് ഭംഗി നോക്കുന്ന അമ്മയെ ആണ്..
അപ്പോൾ എനിക്ക് തോന്നി.. ഈ ലോകത്തിൽ വെച്ച് ഏറ്റവും സൗന്ദര്യം എന്റെ അമ്മകാണേന്ന..
ഇതൊക്കെ കണ്ടിട്ടും കാണാത്ത പോലെ ഇരിക്കുന്നുണ്ടായിരുന്നു അച്ഛൻ ഒരു ചിരിയോടെ പൂമുഖതിണ്ണയിൽ..
"അതെ എന്റെ അമ്മയാണ് ഞാൻ കണ്ട ഏറ്റവും വലിയ സൗന്ദര്യം ഉള്ള സ്ത്രീ "
രേഷ്മ ബിബിൻ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot