
മൂന്നെണ്ണം പിടിപ്പിച്ചപ്പോൾ തോന്നി ഇന്ന് പുലരും വരെ അവളോട് ചാറ്റ് ചെയ്യണമെന്ന്. തലയിൽ എന്തോ ഭാരം കയറ്റിവെച്ചത് പോലുണ്ട്. ഫോണെടുത്തു തുറന്നു.
ഹായ്...
എടാ.. ഇനിയും ഉറങ്ങിയില്ലേ.. പാതിരാ കഴിഞ്ഞു
അവളുടെ എടാ എന്നു വിളിക്കുമ്പോൾ മനസ്സ് കുളിർക്കും.
ഇന്ന് നിന്നോടൊപ്പമാണ് ഞാൻ കിടക്കുന്നത്
നിനക്ക് ഭ്രാന്തുണ്ടോ... ?
അതേ എനിക്ക് ഭ്രാന്താണ്. നിന്നോടുള്ള അടങ്ങാത്ത ഭ്രാന്ത്. ഇന്ന് നിന്റെ ചൂടേറ്റ് ഉറങ്ങണം.
മോനേ....
അയാളുടെ ലഹരി ഇറങ്ങി പോയി.
ഫോണിലെ അക്ഷരങ്ങളിൽ കണ്ണീരു പടർന്നത് അയാൾ കണ്ടു.
മാറിപ്പോയി. അമ്മ !
Ceevi
ഫോണിലെ അക്ഷരങ്ങളിൽ കണ്ണീരു പടർന്നത് അയാൾ കണ്ടു.
മാറിപ്പോയി. അമ്മ !
Ceevi
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക