ഗസലിലലിഞ്ഞ്.... (കഥ)
#################
#################
ഞെട്ടിയൊന്നുമല്ല ഉണർന്നത്. പക്ഷേ ഉണർന്നു കഴിഞ്ഞപ്പോൾ ഉറക്കം വരുന്നേയില്ല. നല്ല ചൂടുണ്ട്, സീലിംഗ് ഫാൻ പരമാവധി വേഗത്തിൽ അതിന്റെ ഓരോ കറക്കവും പൂർത്തിയാകുന്നുണ്ടെങ്കിലും ശരീരത്തിൽ ചെറുതായി വിയർപ്പ് പൊടിയുന്നുണ്ട്. അവൾ ചുമരിലോട്ട് തിരിഞ്ഞ് നല്ല ഉറക്കത്തിലാണ്.
കട്ടിലിൽ നിന്നിറങ്ങി റൂമിന്റെ രണ്ടു കള്ളി ജനൽ പാളി തുറന്നിട്ടു. എത്ര ചൂടെങ്കിലും ജനൽ പാളി തുറക്കാൻ അവൾ അനുവദിക്കാറില്ല. അപ്പുറത്തെ വീട്ടിലെ തുറന്നിട്ട ജനലിലൂടെ കദീജയും ഗൾഫിൽ നിന്നു വന്ന ഭർത്താവും കിടക്കുന്ന മുറിയിലേക്ക് ആരോ പാർത്തു നോക്കിയെന്നും ഇപ്പുറത്തെ വീട്ടിലെ തുറന്നിട്ട ജനലിലൂടെ ആരോ ഉള്ളിലേക്ക് കൈയ്യിട്ടെന്നുമൊക്കെ ദിവസവും അവൾക്ക് ഓരോ കഥകൾ കാണും.
പുറത്ത് ചെറിയ നിലാവുണ്ട്, ജനൽ പാളി തുറന്നതും ഒരു ചെറു തണുപ്പിന്റെ വായു അകത്തേക്കു അതിക്രമിച്ചു കയറി ശരീരത്തിലെ വിയർപ്പു മണികളെ ഉമ്മ വെച്ചു.
പുറത്ത് ചെറിയ നിലാവുണ്ട്, ജനൽ പാളി തുറന്നതും ഒരു ചെറു തണുപ്പിന്റെ വായു അകത്തേക്കു അതിക്രമിച്ചു കയറി ശരീരത്തിലെ വിയർപ്പു മണികളെ ഉമ്മ വെച്ചു.
തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും ഉറക്കം വരുന്നതേയില്ല.കട്ടിലിനടിയിൽ നിന്നും മൊബൈൽ ഫോൺ തപ്പിയെടുത്തു. സമയം പുലർച്ചയോടടുത്തിട്ടുണ്ടാവുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും കുറഞ്ഞ സമയം മാത്രമേ ഉറങ്ങിയിട്ടുണ്ടായിരുന്നുള്ളൂവെന്ന് മനസ്സിലായി.
മൊബൈൽ ഡാറ്റാ ഓൺ ചെയ്ത് യൂടൂബ് തൊട്ടു. ഉമ്പായിയുടെ ഗസലുകളുടെ ലിസ്റ്റ് നിരന്നു. ഗസലുകൾ ഒരു വീക്ക്നസ്സായിരുന്നല്ലോ. മനസ്സ് അസ്വസ്ഥപ്പെടുമ്പോഴൊക്കെ അത് സാന്ത്വനം നൽകാറുണ്ട്.
പത്ത് പ്ലസ് ഗാനങ്ങളുടെ ഒരു എം പി ത്രി യാണ് പ്ലേ ചെയ്തത്.
പത്ത് പ്ലസ് ഗാനങ്ങളുടെ ഒരു എം പി ത്രി യാണ് പ്ലേ ചെയ്തത്.
"മോഹനമീരാത്രി,
എന്നിട്ടുമെന്തിനു ഞാനുറങ്ങാതിരിക്കുന്നൂ..
ഞാനുറങ്ങാതിരിക്കുന്നൂ..."
UMBAYEE-SACHIDANANDAN-MOHANAMEE RATHRI: https://youtu.be/Ba76P2tilEU
എന്നിട്ടുമെന്തിനു ഞാനുറങ്ങാതിരിക്കുന്നൂ..
ഞാനുറങ്ങാതിരിക്കുന്നൂ..."
UMBAYEE-SACHIDANANDAN-MOHANAMEE RATHRI: https://youtu.be/Ba76P2tilEU
"അല്ല മനുഷ്യാ ങ്ങക്ക്ട്ട് ഒറക്കൂല്ലേ...
നല്ല പറ്റിയ പാട്ടും... "
നല്ല പറ്റിയ പാട്ടും... "
ഉമ്പായി അവളെയും ഉണർത്തിയിരിക്കുന്നു.
അവളോട് ചേർന്നു കിടന്നു.കൈവിരലുകൾ അവളുടെ പാതിയുറക്കത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷേ അപ്പോഴും കാഴ്ച ആ കിണറിന്റെ ആഴങ്ങളിലായിരുന്നു. അത്ഭുതപ്പെടുത്തുന്ന ആഴമായിരുന്നു. അളവ് പറയാൻ കഴിയാത്ത അത്രയും.
കിണറിന്റെ കുഴി കഴിഞ്ഞിട്ടില്ല.
ആരോ ആഴത്തിൽ നിന്നും ആയുധമുപയോഗിച്ച് വീണ്ടും കുഴിക്കുന്നുണ്ട്. ഉരുള് തിരിച്ച് ആഴത്തിലെ മണ്ണ് മുകളിലെത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജലത്തിന്റെ ഈർപ്പം പോലും കലർന്നിട്ടില്ലാത്ത ഉണങ്ങിയ മണ്ണു തന്നെയാണ് ഇപ്പോഴും....

മുകളിലെത്തിയ കുട്ടയിലെ മണ്ണ് കുന്ന് കൂട്ടിയ മണ്ണിലേക്ക് ചൊരിയാൻ ചെന്നപ്പോഴാണ് മണ്ണിലുണ്ടായിരുന്ന മുറിച്ചെടുത്ത വേരുകൾ അനങ്ങുന്നതായി തോന്നിയത്.
തോന്നിയതായിരുന്നോ..? ഒന്നുകൂടി സൂക്ഷിച്ചു നോക്കി. ഭയന്നു വിറച്ചു പോയി.
പാമ്പുകളായിരുന്നു അവ. അനേകം പാമ്പുകൾ. പല നിറത്തിൽ പല വലുപ്പത്തിൽ. കൊട്ട അവിടെയിട്ട് തിരിഞ്ഞ് ഓടിയത് കിണറിന് നേർക്കായിരുന്നു.കാലു തെറ്റി ആഴത്തിലേക്ക്.
സുരക്ഷിതമായാണ് അടിയിലെത്തിയത്.
കിണറ് കുഴിച്ചുകൊണ്ടിരുന്ന ആളെ ഇപ്പോൾ കാണാനേയില്ല.

"നിന്നേ പുണരാൻ നീട്ടിയ കൈളിൽ
വേദനയോ... വേദനയോ....
നിന്നേ തഴുകാൻ പാടിയ പാട്ടിലും
വേദനയോ... വേദനയോ..."
umbayee ninne punaran neetiya: https://youtu.be/ufe4q1GXnNg
വേദനയോ... വേദനയോ....
നിന്നേ തഴുകാൻ പാടിയ പാട്ടിലും
വേദനയോ... വേദനയോ..."
umbayee ninne punaran neetiya: https://youtu.be/ufe4q1GXnNg
ഉമ്പായി അടുത്ത ഗസലിലേക്ക് കടന്നിരിക്കുന്നു.
പുതിയ വീടിനും കിണറിനും വേണ്ടി, തറവാട് പറമ്പിൽ അച്ഛനച്ചാച്ചന്മാർവെച്ചുപിടിപ്പിച്ച മൂന്ന് മാവും രണ്ട് പ്ലാവും അഞ്ച് തെങ്ങുകളും പത്തോളും കവുങ്ങുകളും മുറിച്ചു മാറ്റണം.
ഒരു വേനലിലും വറ്റാത്ത തറവാട് കിണറ് നിലനിർത്താമെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ പുതിയ വീടിന് പഴയ കിണർ ദോഷമാണത്രെ.
ഒരു വേനലിലും വറ്റാത്ത തറവാട് കിണറ് നിലനിർത്താമെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ പുതിയ വീടിന് പഴയ കിണർ ദോഷമാണത്രെ.
പൂമുറ്റത്ത് തന്നെയാണ് കിണറിന് സ്ഥാനം കണ്ടിരിക്കുന്നത്.
അവൾക്കും മക്കൾക്കും അതിൽ വലിയ സന്തോഷമുണ്ട്. പൂമുറ്റത്ത് കിണർ ഇപ്പോൾ ഒരു ഫാഷനാണല്ലോ. എന്നിട്ടതിന് തണ്ണിമത്തന്റെയോ പാതി മുറിച്ച പൈനാപ്പിളിന്റെയോ ഉരുളി യുടെയോ കപ്പും സാസറിന്റെയോ ആകൃതി നൽകി സംഭവമാക്കണമത്രെ.

വൈക്കം മുഹമ്മദ് ബഷീറിന്റെ കടുത്ത വായനക്കാരനായിരുന്ന അച്ഛൻ നട്ടുവളർത്തി സ്നേഹിച്ചിരുന്ന മാംഗോസ്റ്റിന്റെ സ്ഥാനത്താണ് പുതിയ കിണറിന് സ്ഥാനം.
"സുജേ... സു.... "
"ഉം "
"നമുക്ക് വീടും കിണറും മാറ്റണോ? ഈ വീടിന് എന്താ കുഴപ്പം. അല്ലെങ്കിൽ ഒരു നല്ല എഞ്ചിനിയറെ കൊണ്ടുവന്ന് നമുക്കിതിന് ചില മാറ്റങ്ങളൊക്കെ വരുത്തി ഭംഗിയാക്കിയാൽ പോരേ..?"
"നിങ്ങക്കെന്തിന്റെ തകരാറാ മനുഷ്യാ ഈ പഴയ വീട് തൊട്ടാ പുതിയത് പണിയുന്നതിനേക്കാൾ കാശാവുംന്നാ എല്ലാരും പറയുന്നേ... വൃത്തിയാകത്തൂല്ല..
ഏച്ചുകെട്ടിയാ മുഴച്ചിരിക്കുംന്ന് കേട്ടിട്ടില്ലേ...
അല്ലെങ്കിലും ഈ പഞ്ചായത്തില് പൊളിച്ച് പണിയാത്ത ഒരേഒരു തറവാടു വീട് ഇതാ..."
ഏച്ചുകെട്ടിയാ മുഴച്ചിരിക്കുംന്ന് കേട്ടിട്ടില്ലേ...
അല്ലെങ്കിലും ഈ പഞ്ചായത്തില് പൊളിച്ച് പണിയാത്ത ഒരേഒരു തറവാടു വീട് ഇതാ..."
മറുപടിയൊന്നുമില്ലായിരുന്നു.
"അറിയാതെ നോവുന്നൊരാത്മാവുമായി ഞാൻ
അനുരാഗ കോവിലിൽ ചെന്നൂ....
ഒരു നൂറ് ദുഃഖങ്ങൾ കൊണ്ടു-
പുഷ്പാഞ്ചലിക്കൊരുപാടു നേരം ഞാൻ നിന്നൂ.. "
Ariyathe Novunnorathmavumayi... (Umbai): https://youtu.be/a3m1S327_Fg
അനുരാഗ കോവിലിൽ ചെന്നൂ....
ഒരു നൂറ് ദുഃഖങ്ങൾ കൊണ്ടു-
പുഷ്പാഞ്ചലിക്കൊരുപാടു നേരം ഞാൻ നിന്നൂ.. "
Ariyathe Novunnorathmavumayi... (Umbai): https://youtu.be/a3m1S327_Fg
ജനൽ പാളിയിലൂടെ വരുന്ന, ചെറു തണുപ്പ് കലർന്ന കാറ്റ് ഗസലിനൊപ്പം സാന്ത്വനം നൽകുന്നു.
മലമുകളിലെ പുൽത്തകിടിയിൽ അവളുടെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്നു
പ്രകൃതിയുടെ മനോഹര കാഴ്ചകളുണ്ട്.
നേർത്ത കാറ്റും തണുപ്പുമുണ്ട്.ഒരു വെള്ളച്ചാട്ടത്തിന്റെ ആരവവുമുണ്ട്.
നേർത്ത കാറ്റും തണുപ്പുമുണ്ട്.ഒരു വെള്ളച്ചാട്ടത്തിന്റെ ആരവവുമുണ്ട്.
"നമുക്കിവിടെയൊരു കൊച്ചു വീട് പണിയണം. മണ്ണു കൊണ്ട്...വെറും മണ്ണു കൊണ്ട്... എന്നിട്ടാ വീട്ടിലിരുന്ന് ഈ പ്രകൃതി ആസ്വദിച്ച് പരസ്പരം പ്രണയം ഭക്ഷിച്ച് ഭക്ഷിച്ച് ഒരു ജന്മം മുഴുവൻ....
അവസാനം നിർത്താതെ പെയ്യുന്ന ഒരു തകർപ്പൻ മഴയിൽ ആ മൺ വീടിനൊപ്പം അലിഞ്ഞലിഞ്ഞ്... "
അവസാനം നിർത്താതെ പെയ്യുന്ന ഒരു തകർപ്പൻ മഴയിൽ ആ മൺ വീടിനൊപ്പം അലിഞ്ഞലിഞ്ഞ്... "
"ഹ..ഹ.. ഈ ചെക്കന് പ്രേമം മൂത്ത് പ്രാന്തായോ.. "
"ഒരിക്കൽ നീ പറഞ്ഞു പ്രണയം ദിവ്യമെന്ന്....
മധുരം അനഘമെന്ന്...
അതിന്റെ സൗരഭം ലഹരിയെന്ന്... "
malayalam ghazal.umbayee: orikkal nee paranju: https://youtu.be/8qdi0Vd-UhI
മധുരം അനഘമെന്ന്...
അതിന്റെ സൗരഭം ലഹരിയെന്ന്... "
malayalam ghazal.umbayee: orikkal nee paranju: https://youtu.be/8qdi0Vd-UhI
ഉമ്പായി ഗസൽ പ്രയാണത്തിലാണ്.
ഒരു വണ്ടി മുറ്റത്ത് വന്നു നിർത്തുന്ന ഒച്ച കേട്ടു. ആരൊക്കെയോ വീട്ടിലേക്കോടിക്കയറുന്നു.
"സാറേ.. സാറേ ഒന്നു വേഗം വാ...
വിഷം തീണ്ടിയതാ മൂന്ന് പേരെ, രക്ഷിക്കണം..."
വിഷം തീണ്ടിയതാ മൂന്ന് പേരെ, രക്ഷിക്കണം..."
ഓടിക്കയറിയ ഒരുവൻ അരികിലെത്തിയിരിക്കുന്നു.
"രക്ഷിക്കാനോ..എങ്ങിനെ..? ഏതെങ്കിലും ഹോസ്പ്പിറ്റലിലേക്ക് കൊണ്ടു പോകൂ..."
"അല്ല, സാറിന് കഴിയുംവേഗം വരൂ..."
മൂന്ന് പേരെയും ആരൊക്കെയോ താങ്ങി ഉമ്മറക്കോലായിൽ കിടത്തിയിരിക്കുന്നു.
അകത്തേക്കോടി കൂജയിലെ ജലം കൈകുമ്പിളിൽ നിറച്ച് ഉമ്മറക്കോലായിലേക്കോടുമ്പോൾ കൈക്കുമ്പിളിലെ ജലത്തിലേക്കൊന്നു നോക്കി. അവിടെ കാണാമായിരുന്നു പച്ച പിടിച്ച തൊടിയും അനേകം മരങ്ങളും പലതരം കൃഷികളും, നടുവിൽ ഓടു പാകിയ ഒരു പഴയ തറവാടു വീടും തെളിനീർ സമൃദ്ധമായ ആ കിണറും.
മൃതപ്രായരായി കിടക്കുന്ന മൂന്ന് പേരുടെയും വായയിലേക്ക് കൈക്കുമ്പിളിലെ വെള്ളം പകർന്നു നൽകി. തൊണ്ടയിലൂടെ വെള്ളമിറങ്ങിയ മൂന്ന് പേരും പൊടുന്നനെ എഴുന്നേറ്റിരുന്നു. അപ്പോഴാണ് അവരുടെ മുഖങ്ങളിലേക്ക് ശ്രദ്ധിച്ചത്.
അത്ഭുതപ്പെട്ടു പോയി ഭാര്യയും മക്കളുമായിരുന്നു അവർ.
അത്ഭുതപ്പെട്ടു പോയി ഭാര്യയും മക്കളുമായിരുന്നു അവർ.
"കാണുക നമ്മളി ഭൂമിയിൽ
കരുണാമയിയാം ദേവിയെ...
മക്കളെ സ്നേഹിച്ച കുറ്റത്തിനാൽ
നിത്യദുഃഖത്തിൽ നീറുന്നൊരമ്മയെ...
കരുണാമയിയാം ദേവിയെ...
മക്കളെ സ്നേഹിച്ച കുറ്റത്തിനാൽ
നിത്യദുഃഖത്തിൽ നീറുന്നൊരമ്മയെ...
അമ്മേ... സർവ്വം സഹേ...
ഞങ്ങൾക്കനുഗ്രഹമരുളൂ നീ...
അമ്മേ സർവ്വം സഹേ...."
UMBAYEE-KANUKA NAMMLEE BHOOMIYIL.wmv: https://youtu.be/DHPCXdh_dYk
ഞങ്ങൾക്കനുഗ്രഹമരുളൂ നീ...
അമ്മേ സർവ്വം സഹേ...."
UMBAYEE-KANUKA NAMMLEE BHOOMIYIL.wmv: https://youtu.be/DHPCXdh_dYk
സമാഹാരത്തിലെ അവസാന ഗസലിലെത്തിയിരിക്കുന്നു ഉമ്പായി.
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
ഷാനവാസ്.എൻ, കൊളത്തൂർ.
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
ഷാനവാസ്.എൻ, കൊളത്തൂർ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക