പരിമള
വെയിലിന്റെ കാഠിന്യം മുഖത്തേറ്റപ്പോൾ കിടക്കയിൽ നിന്നും
അയാൾക്ക് എഴുന്നേൽക്കേണ്ടി വന്നു.തലേ ദിവസത്തെ മദ്യത്തിന്റെ ആലസ്യം അയാളുടെ കണ്ണുകളിൽ തളംകെട്ടി നിന്നു.....സാധാരണ കണ്ണുതുറക്കുമ്പോൾ സൈഡ് ടേബിളിൽ കാണാറുള്ള ചായ കാണാഞ്ഞ് അയാൾ അന്തംവിട്ടു.അവിടെയിരുന്നുകൊണ്ട് തന്നെ ഉറക്കെ വിളിച്ചു......"മാള ൂ എടീ നീയെവിടാ? ...ചായ എവിടേടി മറ്റവളേ?"....മാളുവിന്റെ മറുപടി കിട്ടാഞ്ഞപ്പോ അയാൾ പല്ല് കടിച്ചു കൊണ്ട് വീണ്ടും വിളിച്ചു.മറുപടിയില്ലാതായപ്പോ എന്നും പറയാറുള്ള തെറികൾവിളിച്ചുകൊണ്ട് അടുക്കളയിൽ ചെന്നു...അവിടെങ്ങും മാളൂനെക്കാണാഞ്ഞ് അതിശയിച്ചു....
ഈ വീടും പറമ്പിനും അപ്പുറം പോകാത്തവളാ ഇവളിതെവിടെപ്പോയി?. മുറ്റത്തുകൂടെ ഒന്നുനടന്നു നോക്കി...അവിടെങ്ങും അവളില്ല.....കോലായിൽ ഒരറ്റത്ത് മുറ്റത്തേക്ക് കാലുനീട്ടിയിരുന്നു....,മനസ് സിൽ ഒരായിരം ചോദ്യങ്ങൾ ഉത്തരമന്വേഷിച്ച് കറങ്ങിനടന്നു......ഇന്നലെ എന്താ സംഭവിച്ചത് ? അയാൾ ഒാർമ്മകൾ കോർത്തെടുക്കാൻ ഒരു ശ്രമം നടത്തി.എന്നത്തെയും പോലെ അന്നും വെള്ളമടിച്ച് പാട്ടും പാടി അവളുടെ
തള്ളയ് ക്കും തന്തയ്ക്കും വിളിച്ച് കേറിവന്നത് ഒാർമ്മയിൽ ഒന്നു മിന്നി.
അപ്പോ മണിയെത്രയായിട്ടുണ്ടാവും?...ഒരു മണിയാണോ അതോ പന്ത്രണ്ടോ!
ഒാർമ്മയിൽ ഒന്നു തപ്പി നോക്കാൻ അയാൾ തല ഒന്നു ചൊറിഞ്ഞു...എന്നിട്ടും രക്ഷയില്ലാഞ്ഞ് തലയൊന്നുകുടഞ്ഞു.....അപ്പോ മക്കളോ? ഇതെല്ലാം കൂടെ എവിടെപ്പോയോ ആവോ!!!!! അവിടങ്ങിനെ എത്ര നേരം ഇരുന്നെന്ന് അയാൾക്കു തന്നെ നിശ്ചയമില്ലായിരുന്നു

വെയിലിന് കനംകൂടിവന്നപ്പോൾ മെല്ലെ എഴുന്നേറ്റു. മാളുവിനെ കാണാഞ്ഞ്
ആകെ അസ്വസ്ഥനായി. വിശപ്പ്സഹിക്കാൻ വയ്യാതായിരിക്കുന്നു.
ഇങ്ങു വരട്ടെ കാണിച്ചുകൊടുക്കുന്നുണ്ട് . എന്നത്തേയും പോലെ കുനിച്ചു നിർത്തി മുതുകിനിട്ട് നാലഞ്ചിടി...ആ ഒാർമ്മ തന്നെ അയാളെ ആവേശ
ഭരിതനാക്കി.....ആവേശത്തോടെ രണ്ടു കൈയും കൂട്ടിത്തിരുമ്മി. അടുക്കളയി
ൽ കയറി ഒന്നു പരതി. ഒന്നും കിട്ടിയില്ല...,.ആ എന്തിരവളൊന്നും ഉ
ണ്ടാക്കിയില്ലേ? ..,..ഒന്നും ചെയ്ത് ശീലമില്ല. അവൾ തരുന്നതെല്ലാം കുറെചീ
ത്ത വിളിച്ചു കൊണ്ട് തിന്നുന്നതല്ലാതെ.... ചിലപ്പോ വലിച്ചൊരേറാണ് ...
അവൾ ഒന്നും മിണ്ടാതെ എല്ലാം വൃത്തിയാക്കും......ഒന്നും ചെയ്യാഞ്ഞി
ട്ട് ആകെ ഒരു വിമ്മിഷ് ടം... ആ അരിശം തെറിവിളിച്ചു തീർത്തു....പിന്നെ കട്ടിലിന്റെ അടിയിൽ വെച്ചിരുന്ന കുപ്പിയെടുത്ത് ഒറ്റവലിക്കു കുടിച്ചു തീർത്തു.....പിന്നെ കട്ടിലിൽ പോയി ഒരു വീഴലായിരുന്നു.....എണീറ്റപ്പോൾ വെയിൽ നന്നേ മങ്ങിയിരുന്നു.അപ്പോഴും മാളു വന്നില്ല......അവിടെ മുഴുവൻ വല്ലതുംകിട്ടുമോയെന്നയാൾ അന്വേഷിച്ചു...അടുക്കളയിൽ ചായയിട്ടു കുടിക്കാമെന്നു വെച്ച് പാത്രം അടുപ്പത്തു വെച്ചു വെള്ളം തിളയ്ക്കാൻ നേരം ചായപ്പൊടി തേടി. ഇതൊക്കെ ഈ മൂധേവി എവിടാണോ
വെക്കുന്നത് ?.....അവസാനം കൺമുന്നിൽ നിന്നു തന്നെ ചായപ്പൊടി കിട്ടി.ചായപ്പൊടി എടുത്തപ്പോൾ താഴെ എന്തൊ വീണു. പൊടിയിട്ട ശേഷം
അയാൾ അതു കുനിഞ്ഞെടുത്തു..നാലായി മടക്കിയ വെള്ളക്കടലാസ് .
ഇതൊരു കത്താണല്ലോ എന്നോർത്തുകൊണ്ടു പേപ്പർ നിവർത്തി.അപ്പോഴേ
ക്കും ചായ തിളച്ചു....,അതൊരു കപ്പിലേക്കു പകർത്തി അതുമായി
ഉമ്മറത്തേക്കു നടന്നു....കത്തിലെന്തെന്നറിയാൻ ആകാംക്ഷയോടെ നിവർത്തി നോക്കി......അഭിസംബോധനയില്ലാത്ത കത്ത് ....ക്ഷമാപണത്തോടെയാണ്
തുടങ്ങിയത് ..

"ക്ഷമിക്കണം, ബഹുമാനത്തോടെ ചേട്ടാ എന്ന വിളി
താൻ അർഹിക്കുന്നില്ല..എന്താണ് ഇങ്ങനെ എന്നോർക്കുന്നുണ്ടാവും.
അല്ലാതെ ജീവിതകാലം മുഴുവൻ തന്റെ തെറിവിളിയും ചവിട്ടും തൊഴിയും കൊണ്ട് ജീവിക്കുമെന്നു കരുതിയോ?...എല്ലാരും പറയും തന്തയ്കു പിറക്കണമെന്ന് .തന്തയ്ക്കു പിറന്ന മകൻ തന്നെയാണ് താനെന്ന് ആദ്യദിവസം തന്നെ മനസ് സിലായി.ആദ്യരാത്രിയിൽ കള്ളിന്റെ മണവുമായി എന്റെ മുന്നിലേക്ക് കയറിവന്ന് എന്റെ സ്വപ്നങ്ങൾ മുഴുവൻ തട്ടിയെറിഞ്ഞ ദുഷ്ടനല്ലേടോ താൻ?..തന്തകള്ളുകുടിച്ച് തള്ളയെ കെട്ടിയിട്ട് തല്ലി
യ കാര്യം അയൽക്കാർ പറഞ്ഞറിഞ്ഞു....ആ പാവംസ് ത്രീ എല്ലാം സഹിച്ചു ജീവിച്ചതു പോലെഞാനും ജീവിക്കുമെന്നു കരുതിയോ?. എന്നെങ്കിലും താൻ
നന്നാവുമെന്ന വിശ്വാസമെനിക്കില്ല..പിന്നെന്തിനു കാത്തിരിക്കണം!!!!താനി
പ്പോ വിചാരിക്കുന്നുണ്ടാവും അവളും കുട്ടികളുമില്ല സുഖമായി കള്ളും കുടിച്ച് സന്തോഷമായി ജീവിക്കാമെന്ന്!! അത് പള്ളീപ്പറഞ്ഞാമതി....കുട്ടികളെ ഞാൻ എന്റെ വീട്ടീന്നു കൊണ്ടു വന്നതൊന്നുമല്ല.അച്ഛനും അമ്മയേപ്പോലെ തന്നെ
ഉത്തരവാദിത്തം ഉണ്ട്.. അതുകൊണ്ട്കുട്ടികളെ ഞാൻ അയലത്തെ രാധച്ചേച്ചിയെ ഏൽപിച്ചിട്ടുണ്ട് ..അവർ കൊണ്ടുവരും കുട്ടികളെ...
ഞാൻ സ്വന്തം കാലിൽ നിൽക്കാനാവും വരെ അവരെ വളർത്ത്...പലപ്പോ
ഴും അയൽവക്കത്തെയും മറ്റും പലപുരുഷൻമാരുടെ പേര് പറഞ്ഞ് എന്നെ തല്ലുകയും തെറി പറയുകയുംചെയ്യാറുണ്ടല്ലോ ! അതിന് ഒരായിരം വട്ടം തന്റെ മുഖത്ത് കാർക്കിച്ചു തുപ്പുന്നു ....അവരെ ആകർഷിക്കാനുള്ള സൗന്ദര്യം എനിക്കുണ്ടെന്നു നന്നായറിയാം....,പക്ഷേ അങ്ങനെ പോകാത്തത് എന്റെ മനസ് സിന്റെ വിശുദ്ധിയാണെന്നറിയണമെങ്കിൽ തനിക്കു ബോധം വേണം..ഒരു കാര്യംകൂടി....ഇറങ്ങുന്നതിനു മുമ്പ് തന്റെ കരണത്ത് രണ്ട് പൊട്ടിക്കണമെന്നുണ്ടായിരുന്നു...അതിന് കാത്തിരുന്നാൽ
കുട്ടികളുണരും....അവരെന്നെ നോക്കിച്ചിരിച്ചാൽ അമ്മേ എന്നു വി
ളിച്ചാൽ ഞാൻ തളർന്നു പോകും...അതുകൊണ്ട് ഞാൻ പോകുന്നു...എന്നെങ്കിലും നിങ്ങൾക്കു നന്നാവണമെന്നു തോന്നിയാൽ ,നന്നായി എന്നെനിക്കു ബോധ്യം വന്നാൽ എന്നെ വിളിച്ചാൽ ഞാൻ വരാം..... ഇല്ലെങ്കിൽ എന്നെ മറന്നേക്കു......വിട.......അയാൾ മെല്ലെ കത്തു മടക്കി..

ആസമയം വീട്ടിന്റെ ബെല്ലടിച്ചു...പുറത്ത് രാധച്ചേച്ചി കുട്ടികളെയും കൊണ്ടു
വന്നതാണ് .....രണ്ടും നാലും വയസ്സുള്ള ആ കുട്ടികളെ നോക്കി
എന്തു ചെയ്യണമെന്നറിയാതെ അയാൾ നിന്നു....

നീതി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക