പ്രണയം തന്നെ..
എനിക്കു നിന്നെ വേണം
നിന്നിൽ നിന്നുയിരെടുക്കുന്ന ചിന്തകൾ
നിന്നിൽ നിന്നുയിരെടുക്കുന്ന ചിന്തകൾ
മേഘംപോലെ കൂട്ടം കൂടുമ്പോൾ
പെയ്തൊഴിഞ്ഞു വീണ്ടുംലയിക്കാൻ
ഇടംതരുന്ന കടലുപോലെ..
പെയ്തൊഴിഞ്ഞു വീണ്ടുംലയിക്കാൻ
ഇടംതരുന്ന കടലുപോലെ..
എന്റെ വികാരങ്ങളുടെ സൂക്ഷിപ്പുകാരിയാവാൻ.
നിന്നെ മനസ്സിലൊളിപ്പിച്ച്
ഞാൻ നെയ്തുകൂട്ടുന്ന സ്വപ്നങ്ങളെ നെഞ്ചേറ്റി അരുമയോടെ സ്നേഹിക്കാൻ
എനിക്കു നീ കൂടെ വേണം.
ഞാൻ നെയ്തുകൂട്ടുന്ന സ്വപ്നങ്ങളെ നെഞ്ചേറ്റി അരുമയോടെ സ്നേഹിക്കാൻ
എനിക്കു നീ കൂടെ വേണം.
അനേകായിരങ്ങൾക്കിടയിൽ നിന്നും
എന്നെ തേടിയെത്തിയ
നിന്റെ കണ്ണുകളിലെ കവിത പൂരിപ്പിക്കാൻ.
എന്നെ തേടിയെത്തിയ
നിന്റെ കണ്ണുകളിലെ കവിത പൂരിപ്പിക്കാൻ.
തമ്മിലൊന്നായ്ചേർന്ന്
കവിതയും സംഗീതവുമാകണം എനിക്ക്.
കവിതയും സംഗീതവുമാകണം എനിക്ക്.
പിരിഞ്ഞു പോയ വഴികൾ വീണ്ടുംകണ്ടുമുട്ടുന്നിടത്തെ,
പൂക്കൾ പൊഴിഞ്ഞ പാതയിൽ
കൈകൾ കോർത്ത് ചേർന്നു നടക്കണം നമുക്ക്.
പൂക്കൾ പൊഴിഞ്ഞ പാതയിൽ
കൈകൾ കോർത്ത് ചേർന്നു നടക്കണം നമുക്ക്.
നീ കൂടെയുള്ളപ്പോൾ..
കൊടുമുടികൾ കാൽക്കിഴിലാകുന്ന
ആവേശത്തോടെ വിളിച്ചു പറയണം.
കൊടുമുടികൾ കാൽക്കിഴിലാകുന്ന
ആവേശത്തോടെ വിളിച്ചു പറയണം.
ആർക്കിഷ്ടമായില്ലെങ്കിലും,
ഞാൻ പ്രണയിക്കുമെന്ന്
ഞാൻ പ്രണയമെഴുതുമെന്ന് .
ഞാൻ പ്രണയിക്കുമെന്ന്
ഞാൻ പ്രണയമെഴുതുമെന്ന് .
Babu Thuyyam.
5/2/18.
5/2/18.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക