Slider

നോവൽ 💃💃സ്നേഹതീരം🦋🦋 ഭാഗം4

0

നോവൽ 💃💃സ്നേഹതീരം🦋🦋
ഭാഗം4
ഒാല മേഞ്ഞകൂര .ചാണകം മെഴുകിയ തിണ്ണയുടെ ഒാരത്തു ദിനേശൻ ചുരുണ്ടു കൂടി കിടന്നുറങ്ങണു . വേലികെട്ടിലെ കമ്പുകൾ ഉണങ്ങി ദ്രവിച്ചു ചിലയിടങ്ങളിൽ മുന്നും കുത്തി നിൽക്കുന്നു .മുറ്റത്തു വടക്കേദിശയിൽ കഴുകാനെടുത്തുവെച്ച പാത്രങ്ങൾ ഉണങ്ങി വരണ്ടു കിടക്കുന്നു ഒരു നിമിഷം ഹേമ വേലികെട്ടിനു വെളിയിൽ അതും നോക്കി നിന്നു."ദൈവമേ.," ഈ ജീവിതം കൊതിച്ചോ ഇയാളുടെ കൈയ്യും പിടിച്ചിറങ്ങി വന്നത് .
സ്നേഹം വാരികോരി തന്നു വളർത്തിയ അച്ഛനും അമ്മയും തോളിലേറ്റി ഇതെന്റെ പെങ്ങളെന്നു പറഞ്ഞു നടന്ന ആങ്ങള .അന്നാ വീടു ഉത്സവ പറമ്പു പോലെ സന്തോഷം അലതല്ലിയിരുന്നു.
എല്ലാം താനായി വേണ്ടന്നു വെച്ചതാ.എന്തു തന്നാലും തന്റെ മനസ്സറിയാത്ത അവരുടെ സ്നേഹം പൊള്ളയെന്നു താൻ വിശ്വസിച്ചതാനായിരുന്നു വിഡ്ഡിത്വം .അവർതന്റെ ഭാവിമാത്രമായിരിക്കും ചിന്തിച്ചേ .ഈ ബന്ധം വേണ്ടടി മോളെ എന്നു കാലു പിടിച്ചു കരഞ്ഞു പറഞ്ഞതാ.,പ്രായത്തിന്റെ ചോരത്തിളപ്പിൽ അവരുടെ വാക്കുകൾ "അസഹനീയമായി തോന്നി .അവരുടെ അഭിമാനം തന്നോടൊപ്പം നിൽക്കാൻ അനുവധിച്ചില്ല .എങ്കിലും ഒരു കുട്ടി ആയപ്പോൾ അവർ വന്നതാ ഒരു നോക്കുകാണാൻ അന്നു ദിനേശേട്ടൻ അനുവധിച്ചില്ല.ആരുടേയും ഒരു ബന്ധം ആവിശ്യമില്ല എന്നും പറഞ്ഞു പട്ടിയെ ആട്ടിയിറക്കും പോലെ ഇറക്കി വിട്ടപ്പോഴും താനായി ഒന്നും പ്രതികരിച്ചില്ല.ഇന്നൊരു നേരം മക്കളുടെ വയറു കാളുമ്പോൾ നെഞ്ചൊന്നു പിടക്കാറുണ്ട് .എന്റെ ദൈവമേ"എന്തോരം കഷ്ടപ്പെട്ടിരിക്കും എന്നെ ഇത്രത്തോളമെത്തിക്കാൻ എന്റെ അച്ഛനും അമ്മയും.അമ്മക്കു അച്ഛൻ പറയുന്നതായിരുന്നു വേധവാക്യം അച്ഛനാണേൽ അമ്മ ജീവനായിരുന്നു .അവരുടെ സ്നേഹം കണ്ടു ജീവിതം വിവാഹം മക്കൾ എന്തെല്ലാം സ്വപ്നങ്ങളായിരുന്നു.ദിനേശേട്ടനെ കണ്ടതും ആ ചുണ്ടുകളിൽ വിരിയാറുള്ള പുഞ്ചിരിയും സ്നേഹത്തോടുള്ള ഹേമക്കുട്ടി..എന്നുള്ള വിളിയും ഒക്കെ ജീവിതത്തെ കൊതിപ്പിച്ചു.എന്തെല്ലാം സ്വപ്നങ്ങളായിരുന്നു .മക്കളുടെ പഠിത്തം കൊട്ടാരം പോലുള്ള വീട് അതും സ്വന്തം അദ്ധ്വാനം കൊണ്ടുണ്ടാക്കണം എന്നൊക്കെയുള്ള ദിനേശേട്ടന്റെ വിശ്വാസവും എല്ലാത്തിലും മയങ്ങിയ പൊട്ടി പെണ്ണായിരുന്നു താനെന്നു അറിയാൻ ഏറെ വൈകിയിരുന്നു.യാഥാർത്ഥ്യങ്ങളൊന്നും സ്വപ്നങ്ങൾക്കരികിലല്ലന്ന തിരിച്ചറിവിൽ അവൾ വെന്തുരുകുകയായിരുന്നു.
അറിയാതെ അവളിലൊരു ദീർഘ നിശ്വാസം പുറന്തള്ളി. ഉണങ്ങി വരണ്ട പാത്രങ്ങൾ കഴുകാം എന്നു കരുതി അവൾ അതിനായി പാത്രങ്ങളെടുത്തു .ശബ്ദം കേട്ടുണർന്ന ദിനേശൻ കുപിതനായി പറഞ്ഞു
എടി ഒരുമ്പിട്ടോളേ.,,എന്നെ പൊട്ടനാക്കുവാണോ.. ഞാനുറങ്ങുന്ന സമയം നോക്കി എവിടെണ്ടാക്കാൻ പോയതാടി.ഞാൻ വെറും മറ്റവനാണന്നു കരുതിയോ നീ.,,നിന്നെ ഇന്നു..ഞാൻ
അവനവളെ ചന്നം പിന്നം തല്ലി .കാലിലും കൈയ്യിലും ചങ്ങല ബദ്ധിച്ചിട്ടില്ലന്നേ ഉള്ളൂ .ഒരടിമയെ പോലെ അവളാതല്ലുകൾ കരഞ്ഞോണ്ടെതുർക്കാതെ ഏറ്റു വാങ്ങുകമാത്രമാണു ചെയ്തത്
ആ സമയത്താണു അവരുടെ മക്കളായ കിങ്ങിളിയും പൈങ്കിളിയുമായി രമ അങ്ങോട്ടു കയറി വന്നതു .അവളായാളുടെ കൈകളിൽ കയറി പിടിച്ചു .പെരുത്തു വന്ന കലിപ്പിലവൾ ചെവിക്കുറ്റി നോക്കി "ഭടേ.. ഒറ്റ പൊട്ടീരു കരണക്കുറ്റിക്കു കൊടുത്തു ,തനിക്കെന്തു പറ്റി എന്നു ഒരു നിമിഷം അയാൾക്കു മനസ്സിലായില്ല. എന്തോ...ചെവിയിൽ നിന്നും പൊന്നീച്ച പറന്നതാണേ ..അതോ.,തനിക്കിടിവെട്ടലു വല്ലതും ഏറ്റതാണോ...എന്നറിയാൻ അയാൾ പാടുപെട്ടു.
നാണവില്ലേടോ...ഛി"" ഒരു കെട്ടിയോൻ .നേരാം ചൊവ്വേം മക്കളു വല്ലതും കഴിച്ചിട്ടുണ്ടോ,,വേണ്ട കൂടിറങ്ങി വന്ന പെണ്ണിനു ഒരു നേരം മാറിയുടുക്കാൻ എന്തെങ്കിലുമുണ്ടോ എന്നു തിരക്കാതെ അവളുടെ ജാരനെ നോക്കി നടക്കണു."
നീയൊക്കെ ആണാണോടാ...?എനിയിവളെ തൊട്ടാൽ നിന്നോടു അവളായിരിക്കില്ല ഞാനായിരിക്കും ചോദിക്കണേ. പിന്നെ ഞാൻ പോയി കഴിഞ്ഞു ലോളെ ചാർത്തികളയാം എന്നാണേൽ നീ പുറംലോകം കാണില്ല .കാലം മാറിയടോ പെണ്ണിനെ തൊട്ടാൽ നീ വിവരം അറിയും അതിനു തൊടണ്ട തൊട്ടന്നു വെറുതേ പറഞ്ഞാലും പണിമേടിച്ചു കൂട്ടണകാലമാ..അതിനു വെള്ളം ഇറങ്ങിയ കാലമുണ്ടേലല്ലേ.,നാടും നാട്ടു വിവരങ്ങളും
നീ എന്തിനാടി..ന്നും പറയാതെ ഞാൻ വരും മുമ്പിങ്ങോട്ടു കെട്ടിയെടുത്തെ..അതോ ..എനീം രണ്ടു വാങ്ങിച്ചെടുത്തില്ലേൽ ഒറക്കം വരത്തുള്ളൂ എന്നുണ്ടോ..?
നിക്കു ഇതല്ലടിയേ..ഞാനൊന്നും പറയണില്ല .നാവു പുളിച്ചു കയറുണുണ്ടേട്ടോ...?നിന്റെ മക്കളേം കൂട്ടി വീട്ടിലെത്തിയപ്പോളറിയണു നീ ഇങ്ങോടു കെട്ടിയെടുത്തന്ന് .
ഇങ്ങോടല്ലാതെ പോകാൻ എനിക്കു വേറിടമെവിടാടി....? അവളുടെ കണ്ണുകളിൽ ദയനീയ ഭാവമായിരുന്നു
ഇവളെ താനെനി തൊട്ടന്നറിഞ്ഞാൽ..."
അവളായാൾക്കു നേരെ വിരലാട്ടി പറഞ്ഞു
സകലകെട്ടുമിറങ്ങി വളരെ മര്യാദരാമനേ പോലെ ദിനേശൻ കേട്ടു നിന്നതല്ലാതെ മറുത്തൊരക്ഷരം മിണ്ടിയില്ല.
ഇന്നാ.. ഇതു കൊണ്ടു പുഴുങ്ങി വെച്ചു കൊടിൻ തല്ലാൻ ആരോഗ്യം വെക്കട്ടെ ..കുറച്ചു സാധനങ്ങൾ വീട്ടിലേക്കു വാങ്ങിയ കൂട്ടത്തിൽ നിനക്കും വാങ്ങി .പിള്ളാരെ പട്ടിണിക്കിടണ്ട .
ഹേമ തലയാട്ടി വാങ്ങി ആ സാധനങ്ങൾ തിണ്ണയിലേക്കു വെച്ചതല്ലാതെ ഒരക്ഷരം മിണ്ടിയില്ല .
എന്നാൻ നേരം ഇരുട്ടി ഞാനങ്ങോടു പോകയാ..അവൾ ദിനേശനെ ഒന്നു സൂക്ഷിച്ചു നോക്കി .ഒന്നുമറിയാത്ത ഒരു കൊച്ചു കുട്ടിയെ പോലെ തോളിൽ കിടന്ന തോർത്തെടുത്തു ഞാനൊന്നു കുളിച്ചു വരാം എന്നു പറഞ്ഞു പുറത്തേക്കു പോയി .ഹേമ അവൾ രമ കൊണ്ടു വന്ന സാധനങ്ങൾ പെറുക്കി അടുക്കളയിൽ വെച്ചു .വക്കാണവും ബഹളവും കണ്ടു ഭയന്ന കുട്ടികൾ ഒന്നും മിണ്ടാതെ വീടിന്റെ ഒരു മൂലയിൽ കുത്തിയിരിക്കണു .ആഹാരം പാചകം ചെയ്യുന്നിടയിലും ഹേമയുടെ മനസ്സ് കുലങ്കുഷമായ ചിന്തയിലായിരുന്നു. മാളുവിന്റെ വാക്കുകൾ ഒരശരീരി പോലെ അവളുടെ മനസ്സിൽ മുഴങ്ങി കൊണ്ടിരുന്നു.
********************************
രമേടമ്മേ....
അല്ല ഇതാരു ഹേമേച്ചിയോ...ഇന്നലെ പൊതിരെ കിട്ടിയല്ലേ..?രമേച്ചി അപ്പച്ചിയോടു പറയണ കേട്ടു.
മാളു..,
രമേച്ചി ഷെഡ്ഡിൽ പോയേട്ടോ..
ഞാൻ ശരിക്കും നിന്നേക്കാണാൻ വന്നതു തന്നെയാ...
അതിനു ഹേമേച്ചിക്കു എന്നെ പോലുള്ളവരെ പിടിക്കുമോ.,,ഇന്നലെ ഞാൻ തക്ക സമയത്തു വന്നില്ലേൽ ന്റെ നെഞ്ചത്തും നിങ്ങളു പാളചാരിയേനേ..,
നീ ..പിണങ്ങണ്ടാ.,,നി പറഞ്ഞതൊക്കെയും ഞാൻ ആലോചിച്ചു ..
ഇരിക്കന്നേ.,, ഇവിടാരുമില്ല പറഞ്ഞോ രമേച്ചി ഷെഡ്ഡിൽ പോയി .മുത്തു സ്ക്കൂളിൽ . അപ്പച്ചിക്കു എന്തോ ഒരു ദീനം പോലെ അച്ചൻ അപ്പച്ചിയേം കൂട്ടി ഹോസ്പിറ്റലിൽ പോയി .ഇവിടാരും ഒന്നും കേൾക്കാനില്ല ധൈര്യയായി പറഞ്ഞോളിൻ ..
എനിക്കു ലേശം ഭയമാ.,എങ്കിലും ന്റെ ..കുട്ടികളെ പട്ടിണിക്കിടാൻ മേലാ..ആരോടും കൈ നീട്ടുന്നതിനും ഒക്കെ ഒരു പരിധിയില്ലേ... നീ പറയും പോലെ ഞാൻ ചെയ്യാം എന്താ..ഞാൻ ചെയ്യണ്ടെ..എനിക്കൊന്നും അറിയില്ലേ..
നിങ്ങളിപ്പോഴും സുന്തരി തന്നാ ..ഹേമേച്ചിയേ..നിങ്ങളൊന്നും ചെയ്യണ്ട .ഞാൻ വിളിച്ചു പറഞ്ഞോളാം..രമേശേട്ടൻ വന്നു കണ്ടോളും ആരും കാണാതെ..
ന്ത് ..,രമേശനോ...
തന്നേന്നേ..,നിങ്ങളു നിനക്കും പോലാളു ബോറനൊന്നും അല്ല .കമ്മീഷൻനിച്ചിരി ആളടിച്ചു മാറ്റു മെങ്കിലും വേല ചെയ്ത പണം ഇമ്പിടി കൂടുതൽ വാങ്ങി തരാൻ മിടുക്കനാ.,
ഇന്നു മനസ്സു മാറി വന്നതു നന്നായി എന്റെ നമ്പരു തരാം .ഇന്നു തിരിച്ചു വീട്ടിലേക്കു പോകുവാൻ ഇറങ്ങിയപ്പോളാ.,അപ്പച്ചിക്കു ദീനം എന്നു പറഞ്ഞേ .അതു കൊണ്ടു നാളെത്തേക്കു പോക്കു മാറ്റി വെച്ചു
അതെന്റെ ഭാഗ്യമാവും .ഇല്ല്യേ കുട്ടിയെ കാണാൻ പറ്റില്ലായിരുന്നല്ലോ.,.
പിന്നെ നിങ്ങളൊക്കെ..പെട്ടന്നു രക്ഷ പെടും .അപ്പോളും ഈ അനുജത്തിയെ മറക്കല്ലു കേട്ടോ...?
ഒന്നു പോടി പെണ്ണേ ..മറക്കാൻ പറ്റുന്ന ഒരാളു.,,"

******************************
നേരം സദ്ധ്യയോടുത്തിരുന്നു.പതിവിലും പ്രകൃതിക്കു സൗന്തര്യം കൂടിയതായി രമക്കു തോന്നി നീണ്ടു നിവർന്നു കിടക്കണ റോഡിന്റെ ഇരു വശങ്ങളിലായി പച്ചക്കുടനിവർത്തിയപോൽ നിൽക്കണ തണൽ മരങ്ങളിൽ പക്ഷികൾ ചേക്കേറി തുടങ്ങി . സൂര്യകിരണങ്ങൾ ചുവപ്പാർന്നുതുടങ്ങിയിരിക്കുന്നു .വീടെത്തി പെടാൻ വെമ്പും പോലെ തലങ്ങും വിലങ്ങും വാഹനങ്ങൾ കുതിച്ചു പായണു .ഇന്നു ശമ്പളം കിട്ടിയ ദിവസം .ഹേമയുടെ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തിയ സന്തോഷത്തിലായിരുന്നവൾ.പെട്ടന്നവൾ അതു കണ്ടു .അണിഞ്ഞൊരുങ്ങി പതിവിലും സുന്തരിയായി തോളിലൊരു ഹാൻ ബാഗുമിട്ടു ഇടത്തു കൈയ്യിൽ ആണുങ്ങളു കെട്ടും പോലെ വാച്ചും കെട്ടി തനിക്കെതിരെ നടന്നു വരുന്നു ഹേമ .എന്തൊരു മാറ്റമാ...ഇത് .എന്തായാലും ജോലി ശരിയായ കാര്യം പറയുമ്പോൾ അവൾ ഒന്നും കൂടെ സന്തോഷത്താൽ സുന്തരിയാവും എന്നും നിനച്ചവൾ അവളെ വിളിച്ചു
എടി... ഹേമേ... നിനക്കൊരു അണ്ടിക്കമ്പനിയിൽ ഞാൻ പറഞ്ഞു ജോലി ശരിയാക്കിയിട്ടുണ്ട് .ഷെഡ്ഡിലേ പോലല്ല ലേശം ശമ്പളം കൂടുതലും കിട്ടും ഞാനും അങ്ങോടു ..മാറിയാലോന്നു നിനക്കുവാ.,,
അതേ...ഞാനിപ്പം ഒരിടത്തു പണിക്കു പോകണുണ്ടേ...നല്ല വരുമാനോമാ..
.അതോണ്ടു നീ ..അവരോടു വരില്ലന്നു പറഞ്ഞേരേ..
അതെപ്പോളെടീ...നീ..പറഞ്ഞില്ലല്ലോ...
അതിനു വെറുതേ ഇരിക്കാൻ സമയം കിട്ടിട്ടു വേണ്ടേ...പിന്നെ വീട്ടിൽ വന്നാൽ ഒരടിത്തിരിക്കുവാൻ സമയം വേണ്ടേ..,?പത്തുകാശു കിട്ടുമ്പോൾ ഉണ്ടാക്കിയാലല്ലേ..പറ്റു?
ദിനേശനിപ്പോൾ.,,?
ഒരു പ്രശ്നോമില്ല .നല്ല സ്നേഹത്തിലാണേ...ഇടക്കു രണ്ടണ്ണം വീശാൻ കുറച്ചു പണം കൊടുക്കും.ആളു ഹാപ്പി..,
പണിക്കൊക്കെ..പോകണുണ്ടോ...?
അതു വേണ്ടന്നു ഞാൻ പറഞ്ഞു..
അതെന്തടി..,കുറേ...എനിക്കായി കഷ്ടപ്പെട്ടതല്ലേ,,,ഇനിയതു വേണ്ടന്നു ഞാനങ്ങു വെച്ചു..
എന്നാലുമെന്റെ..ഉടയോനേ..എന്തെരുമാറ്റമാടിയേ..,? നീയങ്ങു ആളുമാറിട്ടോ..സുന്തരിയായിരിക്കണു.പുതിയസാരിയാണല്ലോ,..?കല്ല്യാണത്തിനുവല്ലതും പോകയാണോ.,
എന്തടി എപ്പോഴും മുഷിഞ്ഞു നാറണതേ.,ഇടാവൂന്നുള്ളോ..പത്തു പേരുടെ മുന്നിൽ ചെല്ലുമ്പോൾ നല്ല തുണിയുടുക്കേണ്ടേ...?
അതെന്താ..,വല്ല്യ കമ്പനിയാ... എന്തുട്ടാ.ജോലി? ഞാനും വരട്ടേടി...
അതു വേണ്ടടി നിനക്കു ശരിയാവില്ല.,
അതെന്തടി...?
അതൊന്നുമില്ല..,അവിടിപ്പോൾ വേക്കന്റില്ല..,എന്നാൽ ഞാൻ പോട്ടെ.,,
അതും പറഞ്ഞവൾ തിരിഞ്ഞു നോക്കാതെ നടന്നകന്നു.
****************************
അതേ...രമേ...നിന്നെ ഒന്നു നേരിട്ടു കാണണമെന്നു മാഡം പറഞ്ഞു...
അതെയോ.., നാളെ തന്നെ ഞാൻ വരാം പറഞ്ഞേക്കൂ..
അതു ..ആട്ടോക്കാരൻ മുകുന്തനായിരുന്നു രമയേ..ഇടക്കിടെ കാവിൽ വന്നുകാണാറുള്ള രമക്കു വളരെ വേണ്ടപ്പെട്ട ഒരാൾ..
തുടരും

Biju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo