മിനികുട്ടി
ടീച്ചര്‍,.....ഞാനിന്ന് ചോറുണ്ണാന്‍ വീട്ടില്‍ പോകുന്നില്ല .മിനികുട്ടി തന്റെ ക്ളാസ്സ് ടീച്ചറോട് പറഞ്ഞു.കോപ്പി ബുക്ക് നോക്കി കൊണ്ടിരുന്ന സുധടീച്ചര്‍ മുഖമുയര്‍ത്താതെതന്നെ മിനികുട്ടിയോട് ചോദിച്ചു. അതെന്താ നിനക്ക് വിശക്കുന്നില്ലേ..?? മിനികുട്ടി മിണ്ടിയില്ല അവള്‍ ഒന്നും മിണ്ടാതെ നിന്നപ്പോള്‍ ടീച്ചര്‍ മുഖമുയര്‍ത്തി അവളെ നോക്കി. അവള്‍ മുഖം കുനിച്ച് നില്‍ക്കുകയാണ്.ടീച്ചര്‍ അവളുടെ താടിയില്‍ പിടിച്ചു ഉയര്‍ത്തി .അവളുടെ മുഖത്തേക്ക് നോക്കി ,ആ കുഞ്ഞികണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. നിറമിഴിയുടെ ആഴങ്ങളിള്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഭീതിയുടെ കുഞ്ഞോളങ്ങള്‍.ടീച്ചര്‍ മിനികുട്ടിയേ ചേര്‍ത്തു പിടിച്ചു.അയ്യേ......മിനികുട്ടി കരയുന്നോ....? എന്തിനാണ് കരയുന്നേ.....നിറഞ്ഞൊഴുകിയ മിഴികള്‍ തുടച്ച് ടീച്ചര്‍ പറഞ്ഞു .,,,,,ശരി... പോകണ്ടാ...ഇന്ന് നമ്മുക്ക് ഒന്നിച്ചു കഴിക്കാം.അത് കേട്ട മിനികുട്ടി സന്തോഷത്തോടെ ചിരിച്ചു .ആ ചിരി ഉദിച്ചുയരുന്ന സൂര്യനേക്കാളും ഭംഗിയുണ്ടായിരുന്നു.
ഈ മിനികുട്ടി ആരാന്ന് അറിയണ്ടേ....????നമ്മുടെ മിനികുട്ടി ......
ഒരു 30വര്‍ഷങ്ങള്‍ക്ക് പിന്നോട്ട് പോകാം....
ഇലഞ്ഞിപുഴ എന്ന ഒരു കൊച്ച് ഗ്രാമം. അതിമനോഹരമായ ആ ഗ്രാമത്തില്‍ പുഴകളും പൂക്കളും വയലുകളും തെങ്ങിന്‍ തോപ്പുകളും റബര്‍ മരങ്ങളും ഉണ്ടായിരുന്നു. ആ നാട്ടിലെ ഏക സ്കൂള്‍ ആണ് ഗവണ്‍മെന്റെ എല്‍.പി.സ്കൂള്‍ ഇലഞ്ഞി പുഴ.ആ പള്ളികുടത്തില്‍ മൂന്നാം ക്ളാസ്സില്‍ പഠിക്കുന്ന സുന്ദരികുട്ടിയാണ്...മിനികുട്ടി ...കാണാന്‍ മാത്രമല്ല പഠിക്കാനും കളികളിലും നിരവധി സമ്മാനങ്ങള്‍ക്ക് അര്‍ഹയാണ്.കൂട്ടുകാരികളോടും ടീച്ചറോടും സകലജീവജാലങ്ങളോടും സ്നേഹമായി പെരുമാറും.എല്ലാവരുടേയും കണ്ണിലുണ്ണി., സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും പൂക്കളോടും കിളികളോടും പൂമ്പാറ്റയൊടും കിന്നാരം പറയുന്ന മിനികുട്ടി .
ചെമ്പകതറയിലെ സുരേഷിന്റെയും ഗീതയുടേയും മൂന്നു മക്കളിള്‍ മൂത്തമകള്‍ മിനികുട്ടി .പിന്നെയുള്ളത് കണ്ണനും ഉണ്ണിയും ഇരട്ടകളാണ്.അവര്‍ ഒന്നില്‍ പഠിക്കുന്നു.,കുഞ്ഞനുജന്മാരുടെ കൈപിടിച്ചാണ് എന്നും സ്കൂള്‍ പോയി വരുന്നത്..എന്നും എപ്പോഴും ചിരിച്ച മുഖത്തോടയേ മിനികുട്ടി കുട്ടിയെ കണ്ടിട്ടുള്ളൂ എല്ലാവരും......
പക്ഷേ.....എന്താണാവോ....ഇന്ന് കരഞ്ഞത്.????????ടീച്ചര്‍ അങ്ങനെ ചിന്തിച്ചിരിക്കുമ്പോള്‍ കണ്ണനും ഉണ്ണിയും വന്നു.രണ്ട് തങ്കകുടങ്ങള്‍ ആരുകണ്ടാലും ഒന്ന് ഓമനിച്ച് പോകും
ലഞ്ച് ടൈം ആണ് വീടിനടുത്താണ് സ്കൂള്‍ അതുകൊണ്ട് എന്നും വീട്ടില്‍ പോയി ആണ് ചോറ് കഴിക്കാറുള്ളത്.പതിവ് പോലേ വീട്ടിലേക്ക് പോകാന്‍ വന്നതാണ് കണ്ണനും ഉണ്ണിയും .
ലഞ്ച് ടൈം ആണ് വീടിനടുത്താണ് സ്കൂള്‍ അതുകൊണ്ട് എന്നും വീട്ടില്‍ പോയി ആണ് ചോറ് കഴിക്കാറുള്ളത്.പതിവ് പോലേ വീട്ടിലേക്ക് പോകാന്‍ വന്നതാണ് കണ്ണനും ഉണ്ണിയും .
എന്നാല്‍ ഇന്ന് മിനികുട്ടി പോകാന്‍ തയ്യറാകുന്നില്ല. ആ കുഞ്ഞുമുഖം ആരെയോ ഭയപ്പെടും പോലേ.......മിനികുട്ടി വീണ്ടും സുധടീച്ചറോട് ഒട്ടി നിന്നു. എന്നെ പറഞ്ഞു വിടല്ലേ....ഞാന്‍ പോകില്ല. അവള്‍ കരഞ്ഞു.അപ്പോഴാണ് അതുവഴി ഹെഡ്മാസ്റ്റര്‍ വന്നത്.
ആരാ അവിടെ കരയുന്നേ.......അവളുടെ അടുത്തേക്ക് മാസ്റ്റര്‍ വന്നു.കൊമ്പന്‍ മീശയും ഉണ്ടകണ്ണും കണ്ടാല്‍ ആരും ഒന്നു ഭയക്കും....
സുധ ടീച്ചര്‍ പറഞ്ഞു മിനികുട്ടി ഇന്ന് ചോറുണ്ണാന്‍ വീട്ടില്‍ പോകുന്നില്ലാന്ന്...
എന്താ..പോകാത്തേ....മാസ്റ്റര്‍ ചോദിച്ചു.
അച്ഛന്‍ എന്നെ കൊല്ലും ....പേടിയോടേ അവള്‍ പറഞ്ഞു .
അത് കേട്ട മാസ്റ്റര്‍ പൊട്ടിച്ചിരിച്ചു....എന്നിട്ട് പറഞ്ഞു ....ഒന്നു പോ...കൊച്ചേ.....വേഗം പോയി കഴിച്ചിട്ട് വാ......
കണ്ണനും ഉണ്ണിയും അവളുടെ കൈ പിടിച്ചു വാ...ചേച്ചി പോകാം....
മിനികുട്ടി വീണ്ടും സുധടീച്ചറുടെ കൈയ്യില്‍ പിടിച്ചു . ടീച്ചര്‍ ......ഞാന്‍ പോകില്ലാ....അച്ഛന്‍ എന്നെ കൊല്ലും അവള്‍ വീണ്ടും ആവര്‍ത്തിച്ചു.
അപ്പോഴേക്കും എല്ലാ ടീച്ചര്‍ സാറുമാരും വന്നു. അവരും കാര്യം തിരക്കി.മിനികുട്ടി ഇത് തന്നെ പറഞ്ഞു .അവര്‍ പറഞ്ഞു .അങ്ങനൊന്നും ഉണ്ടാവില്ല. വേഗം പോയി കഴിച്ചിട്ട് വാ.....
ഒരാശ്രയത്തിനായ് സുധ ടീച്ചറെ അവള്‍ നോക്കി . ടീച്ചര്‍ പറഞ്ഞു ധൈര്യമായി പോയിട്ട് വാ... ..ഒന്നും ഉണ്ടാവില്ല.......
കണ്ണനും ഉണ്ണിയും കൈപിടിച്ച് വലിക്കാന്‍ തുടങ്ങി......
ചേച്ചി വാ വിശക്കുന്നു.......
മനസില്ലാ മനസോടേ മിനികുട്ടി നടന്നു അവര്‍ക്കോപ്പം....ഇടക്കിടെ തിരിഞ്ഞു നോക്കി ...ആരെങ്കിലും തിരികേ വിളിക്കുമെന്നനാശിച്ച്.....
അപ്പോഴാമുഖത്ത് അസ്തമയസൂര്യന്റെ വിഷാദഭാവം.........
മിനിറ്റുകള്‍ കടന്ന് പോയി........
നാടിനെ നടുക്കിയ ആ വാര്‍ത്ത തീകാറ്റ് പോലേ സ്കുളിലെത്തി......
മിനികുട്ടി മരിച്ചു.......അല്ല....അവളുടെ അച്ചന്‍ അവളെ കൊന്നു......
അതും വാക്കത്തികൊണ്ട് കഴുത്ത് വെട്ടി.
അതും വാക്കത്തികൊണ്ട് കഴുത്ത് വെട്ടി.
മിന്നലേറ്റ കണക്ക് സ്കൂള്‍ വിറങ്ങലിച്ച് പോയി ...സുധടീച്ചര്‍ ബോധമറ്റ് വീണു.
മിനികുട്ടി യുടെ വീടിന് ചുറ്റും ആള്‍ക്കൂട്ടം.....മുറ്റത്തേ പൂഴി മണ്ണില്‍ കഴുത്ത് മുറിഞ്ഞനിലയില്‍ ചോരയില്‍ കുളിച്ച് മിനികുട്ടി .....
ഒരു ഭ്രാന്തനെ പോലെ അലറികൊണ്ട്....ചോരകുടിച്ച വാക്കത്തിയുമായി....മിനികുട്ടിയുടെ അച്ഛന്‍ ........
കൊല്ലും ഞാന്‍ .......എല്ലാത്തിനേയും....
ഒടുവില്‍ പോലീസ് എത്തി അയാളെ കീഴ്പ്പെടുത്തി......പോലിസ് പറയുന്നതിങ്ങനെ.....മദ്യത്തിന് അടിമയായ ഇയാള്‍ എന്നും വീട്ടില്‍ വഴക്കൂണ്ടാക്കും.. ഭാര്യയെ നിരന്തരം മര്‍ദ്ദിക്കും. .കുട്ടികളേയും ഭാര്യയേയും കൊല്ലുമെന്നും പറയും.
അന്ന് കുടിക്കുന്നതിനായ് കൈയില്‍ കാശ് ഇല്ലായാരുന്നു.മിനികുട്ടിയുടെ കാതില്‍ കിടന്ന ഒരു കുഞ്ഞു മൊട്ടുകമ്മലിന് വേണ്ടിയാണ് കൊന്നത്..കമ്മലൂരാന്‍ വിസമ്മതിച്ച അമ്മയെയും കണ്ണനേയും ഉണ്ണിയെയും മുറിയില്‍ പൂട്ടിയിട്ടതിന് ശേഷം ആണ് മിനികുട്ടിയെ മുറ്റത്ത് വച്ച് കൊല ചെയ്തത്.....
മദ്യപാനം അയാളെ ഒരു ഭ്രാന്തനാക്കി.....അതിനിരയായാതൊ...ഒരു കുഞ്ഞുമാലാഖ......മിനികുട്ടി .....
മദ്യപാനമടക്കമുള്ള ലഹരി ഉപയോഗത്തെ ഒരു ദുശ്ശീലമായാണ് സമൂഹം കാണുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ ദുശ്ശീലത്തേക്കാളുപരി ഇതൊരു രോഗമാണ്. ആദ്യം തമാശക്കും മറ്റുള്ളവര്‍ക്ക് ചങ്ങാത്തം കൊടുക്കാനും വേണ്ടി ഒരു വ്യക്തി തുടങ്ങുന്ന ലഹരി ഉപയോഗശീലങ്ങള്‍ പല സന്ദര്‍ഭങ്ങളിലൂടെ തുടരുകയും പിന്നീട് മോചനമില്ലാത്തവിധം അതിന് അടിമയാകുകയും ചെയ്യുന്നു. തുടര്‍ച്ചയായ മദ്യപാനവും മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യക്തിയുടെ മാനസികശാരീരിക അവസ്ഥയെ രോഗാതുരമാക്കുന്നതോടെ ആ വ്യക്തി കുടുംബത്തിലും വ്യക്തിബന്ധങ്ങളിലും തൊഴിലിടങ്ങളിലും പ്രശ്‌നക്കാരനായി മാറുന്നു. തുടര്‍ന്ന് മുഴുക്കുടിയനെന്നോ മയക്കുമരുന്നുകളുടെ അടിമയെന്നോ മുദ്രകുത്തപ്പെട്ട് സമൂഹത്തിനും കുടുംബത്തിനും ഭാരമായിത്തീരുന്നു
(നാളെയുടെ വാഗ്ദാനങ്ങളായ നമ്മള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ ഒരു ലഹരിവിമുക്ത സമൂഹം കെട്ടിപ്പെടുക്കുന്നതിന് ലഹരിയുടെ മാസ്മരികതയില്‍ നിന്നകലാം. ഇതിന്റെ ദൂഷ്യഫലങ്ങള്‍ മനസ്സിലാക്കാനും ഈ മഹാവിപത്തിനെതിരെ പ്രതികരിക്കാനും തയ്യാറാകാം.)
മെറീനാ ജെറീഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക