ചില്ലുകൂട്ടിലെ പാവകൾ
***********************
***********************
പാതിരാത്രി ഫോണ്‍ ബെൽ.....
പാതി അടഞ്ഞ കണ്ണുകള്‍ കൊണ്ട് അതെടുത്ത് നോക്കി
ആരാ ഈ നേരത്ത് ?
കൺപോളകൾ തൂങ്ങി നിന്നു...
പേര് വായിച്ചെടുക്കാൻ പണി പെട്ടു
"തെരേസ"....
ഈ നേരത്ത് ഇവൾ എന്തിന് ....?
മനസ്സില്‍ ചോദ്യങ്ങളുടെ ശരവർഷം..
ഫോണവിളി വിരളമായ അവള്‍ ഈ അസമയത്തോ?

നെഞ്ചില്‍ ഒരു കൊള്ളിയാൻ മിന്നി!
"എന്താ തെരേസ ?"എന്ന ചോദ്യം മുഴുമുപ്പിക്കാനായില്ല അതിനു മുന്നേ ഒരു പൊട്ടി കരച്ചില്‍ ഉയര്‍ന്നു ...

"വയ്യ സൂസന്‍ ...ഇനിയും പിടിച്ചു നിൽക്കാനാവില്ല
മതിയായി ഈ ജീവിതം ..""
വലിയ ഒരു ഏങ്ങലടി ശബ്ദം കാതില്‍ ..
അവളുടെ സ്വരത്തിൽ മരണത്തിന്റെ ചിറകടിയൊച്ചകൾ..

പതറിയ സ്വരത്തിൽ വാക്കുകൾ ചിതറിതെറിച്ചു കൊണ്ടിരുന്നു .
എന്തൊക്കെയോ പറഞ്ഞ് അനുനയിപ്പിച്ച കൂട്ടത്തിൽ പറഞ്ഞു..
"ഞാന്‍ ഇപ്പോള്‍ അങ്ങോട്ട് വരാം നീ കടുംകൈ ഒന്നും ചെയ്യല്ലേ തെരേസ...""

റിസീവർ താഴെവെച്ചുവെങ്കിലും മനസ്സില്‍ അങ്കലാപ്പുയർന്നു ..
ഈ പാതിരാത്രിയെങ്ങനെ?
ചേട്ടന് നൈറ്റ് ഡ്യൂട്ടിയാണ്. മോനെ ഉണർത്താനൊരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല
വൈകിക്കൂട!
അവളുടെ കരച്ചില്‍ ചെവിയില്‍ മുഴങ്ങി നിൽക്കുന്നു...
ചേട്ടനെ വിളിച്ച് പറയാൻ നോക്കി
. ഫോണ്‍ എടുക്കുന്നില്ല
പോയേ തീരു..
വണ്ടിയ്ക്ക് അഞ്ച് മിനിറ്റ് വേണ്ട അവളുടെ വീട്ടിലേക്ക് ..
പക്ഷേ പാതിരാത്രി ..തനിച്ച്!
ദൈവത്തിന്റെ കൈയില്‍ എല്ലാം ഏൽപിച്ച് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു ..
ഭയം ഇരച്ചു കയറുന്നുണ്ട്...
കൈകള്‍ വിറക്കുന്നു പക്ഷേ വേഗത്തില്‍ വണ്ടി മുന്നോട്ട് എടുത്തു ..
റോഡ് വിജനം..
ആദ്യമായാണ് തനിച്ചൊരു രാത്രി യാത്ര ..
കടന്നു പോയ വണ്ടിയില്‍ നിന്നും ആരൊക്കെയോ തലപുറത്തേക്ക് ഇട്ട് നോക്കിയോ?
ആരോ പിൻതുടരുന്നുവോ ?
ഇറങ്ങി പോന്നത് വീണ്ടുവിചാരമില്ലാത്ത പ്രവർത്തിയോ ?
പക്ഷേ കാതില്‍ അവളുടെ കരച്ചിലിൻ്റെ മുഴക്കം..

വീടിന്റെ ഗേറ്റ് മലർക്കെ തുറന്ന് കിടപ്പുണ്ട് അൻപത് സെന്റ് സ്ഥലത്ത് ആ വീട് റോഡില്‍ നിന്നും അകന്നു നിന്നു വീട്ടില്‍ എല്ലാം വലിച്ചു വാരി കിടപ്പുണ്ട്..
നേരെ അവളുടെ മുറിയിലേയ്ക്ക് ഓടി കയറി ..
കട്ടിലില്‍ അവള്‍ കിടക്കുന്നു
തലപൊട്ടി ചോര ഒലിക്കുന്നുണ്ട് ചെറുതായി ..കവിളില്‍ അടിയുടെ പാടുകൾ..
തന്നെ കണ്ടതും പൊട്ടികരഞ്ഞു കൊണ്ട് നെഞ്ചിലേയ്കക് വീണു ..
"ഇനിയും പറയാതെ ഇരിക്കാന്‍ എനിക്കാവില്ല സൂസന്‍ പറഞ്ഞില്ലെങ്കി ഞാന്‍ ഇനി നെഞ്ചു പൊട്ടി ചാവും .
നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെയല്ല ചാക്കോച്ചൻ
ആരോടും ഞാന്‍ ഒന്നും പറയാറില്ല."
അവള്‍ ഏങ്ങലടിച്ചു കൊണ്ടിരുന്നു .. "എല്ലാം സഹിച്ചു മക്കള്‍കു വേണ്ടി മാത്രം ..മോളുടെ കല്യാണം കഴിയാൻ വേണ്ടി മാത്രം ..
നിനക്കറിയാലോ സ്നേഹിച്ചു വിവാഹം കഴിച്ചവരാ ഞങ്ങള്‍ ..
വീട്ടില്‍ അപ്പച്ചന്‍ പിന്നീട് കയറ്റിയില്ല അപ്പച്ചന്‍്റെ യും അമ്മച്ചിയുടേയും മരണം പോലും അറിയിച്ചില്ല ..ആങ്ങളമാർ അറിയിച്ചില്ല എന്ന് പറഞ്ഞു പള്ളിയില്‍ ചടങ്ങിന് പോലും എന്നെ വിട്ടില്ല എല്ലാവരുടെയും ഈഗോയ്ക്ക് മുന്നില്‍ ഞാനൊരു കരുവായി
വിവാഹം കഴിഞ്ഞപ്പോള്‍ തുടങ്ങിയ സംശയം ..
പലപ്പോഴും പണ്ട് ഞെട്ടിപ്പോയിട്ടുണ്ട് രാത്രി കാലം വീട്ടിൽ മറഞ്ഞിരിക്കുന്ന ചാക്കോച്ചനെ കണ്ട് ...
എന്റെ ജാരനെ കണ്ട് പിടിക്കാന്‍ ...
ഒരാളോട് ഞാന്‍ മിണ്ടാൻ പാടില്ല അനാവശ്യമായി ആരോടും സംസാരിക്കാന്‍ പാടില്ല വേലക്കാരോട് പോലും ..
വയ്യ സൂസന്‍ ..
അതെല്ലാം ഞാന്‍ സഹിച്ചു എന്നോട് ഉള്ള സ്നേഹം കൊണ്ട് എന്ന് ഞാന്‍ കരുതി പക്ഷേ ...
അല്ല എന്ന് പിന്നീട് മനസ്സിലായി ...
അയാള്‍ എന്നില്‍ മാത്രം ഒതുങ്ങി നിൽക്കുന്ന ആളല്ല സൂസന്‍ ..
അയാള്‍ക്ക് വേറെയും ....."
അവള്‍ ഒന്നു പറഞ്ഞു നിർത്തി...
"അതിനെ പറ്റി ചോദ്യം ചെയ്ത് പോയാല്‍ പിന്നെ അന്ന് മദ്യം കഴിച്ച് വന്ന് ഉപദ്രവിക്കും മതിയായി സൂസന്‍ ..എനിക്കിനി പിടിച്ചു നിൽക്കാനാവില്ല.ഇനി ഞാന്‍ എല്ലാം അവസാനിപ്പിക്കാന്‍ പോവുകയാണ് എനിക്കും വേണം ജീവിതം. "

അവര്‍ കരഞ്ഞു കൊണ്ടിരുന്നു ...
മനസ്സില്‍ ചോദ്യം ഉയര്‍ന്നു
എല്ലാവര്‍ക്കും പ്രിയങ്കരനായ ചാക്കോച്ചൻ്റെ മുഖം തന്നെയോ ഇതും?
ഈ കാലഘട്ടത്തില്‍ ഇത് പോലെ ആരെങ്കിലും സഹിച്ചു ജീവിക്കുമോ?
ഇത്രയും വർഷം?എന്ത് കൊണ്ട് ഇത്രയും കാലം ആരോടും പറഞ്ഞില്ല ?
എന്നിട്ട് എന്തു നേടി ?

മനസ്സില്‍ വന്ന ചോദ്യശരങ്ങൾ പുറത്തേക്ക് ചാടി പോയി അറിയാതെ ..
മറുപടി പെട്ടെന്ന് ആയിരുന്നു
"എന്റെ മോൾ....അവൾക്ക് നല്ലൊരു ആലോചന വരണ്ടേ? എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ കയറി ചെല്ലാനൊരിടം...?
ഒന്ന് പരാതി പറഞ്ഞ് പൊട്ടി കരയാൻ പോലും വീട്ടുകാർ ഇല്ലാതെ വരുമ്പോൾ ഉള്ള വേദന ..അത് ഞാൻ അനുഭവിച്ചതാണ്..അതിന് പേരിനെങ്കിലും ഞാന്‍ ഇല്ലെങ്കില്‍ ?"

മറുപടി ഒന്നും പറഞ്ഞില്ല ...തലയിലെ മുറിവ് വെച്ചു കെട്ടി കുറച്ച് നേരം കൂടി അവളുടെ കൂടെ ഇരുന്നു
പ്രായം അവളുടെ ശരീരത്തെ ഇപ്പോഴും ബാധിച്ചിട്ടില്ല...ഏതൊരു പുരുഷനും കൊതിച്ചു പോകുന്ന സൌന്ദര്യം !
ഇനിയും ഒരു ജീവിതം അവൾക്ക് ബാക്കി ഉണ്ട്..പലതും അവൾക്ക് വേണ്ടി ഓർത്തു..കൌൺസലിങ്ങ് .. പെറ്റീഷൻ.. ഡിവോഴ്‌സ്.. എല്ലാത്തിനും ഒടുവിൽ അവളുടെ മകളുടെ മുഖവും...

ജീവിതപാച്ചിലിൽ ഇടറിവീഴുന്ന നേരങ്ങളിൽ എടുക്കുന്ന നിർണായക തീരുമാനങ്ങൾ... വലത്തോട്ടോ ഇടത്തോട്ടോ...തുലാസിലെന്ന പോലെ മനസ്സ് ആടി കളിച്ചൊടുവിൽ വീണ്ടും പഴയ തട്ടകത്തിലേക്ക് തന്നെ ..
അവളുടെ മനസ്സ് ശാന്തം ആയി എന്ന് കണ്ടപ്പോള്‍ നാളെ കാണാം എന്ന് പറഞ്ഞ് പതിയെ അവിടെ നിന്ന് ഇറങ്ങി ...
മടങ്ങുമ്പോള്‍ മനസ്സില്‍ പുതുതലമുറ കടന്നു വന്നു..
പുസ്തകത്താളുകൾ എന്ന പോലെ വലിച്ചു കീറി പിച്ചി ചീന്തിയെറിയാൻ മാത്രം ചേരുന്ന ബന്ധങ്ങൾ...ശരീരത്തിന്റെ കൂടിച്ചേരലിനപ്പുറം ഹൃദയങ്ങളുടെ ഭാഷ സംസാരിക്കാൻ മറന്ന് പോകുന്നവർ...
അവർക്ക് ആത്മനൊമ്പരങ്ങൾ ഇല്ല..
കെട്ടുപാടുകളുടെ ഹൃദയവ്യഥകളില്ല..
അപ്പൂപ്പന്‍താടി പോലെ ഒഴുകുന്ന തലമുറ...

ഒരു സീരിയല്‍ കഥ പോലെ എത്രയോ ജീവിതങ്ങൾ ഓരോ കൊട്ടാരകെട്ടിലും.....
അണ പൊട്ടി ഒരുനാള്‍ പുറത്തു വരും ചിലത്...
ചിലപ്പോള്‍ നിന്നിടം തന്നെ കുഴിച്ചു മൂടും.....

ഒരുകാര്യം എനിക്ക് ഉറപ്പായിരുന്നു ഒരിക്കലും അവള്‍ അയാളെ പിരിയില്ല . തന്റെ മോൾക്കു വേണ്ടി ...
ഈ രാത്രി വെളുക്കുമ്പോൾ അവള്‍ അവളുടെ വിഷമം എല്ലാം വീണ്ടും കുപ്പിയില്‍ അടച്ചു വെയ്ക്കും അടുത്ത തവണ പൊട്ടി തെറിക്കുംവരെ.......

Shabna

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക