'
ഏഷ്യാനെറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം
' മോളു''
അന്നും ഞാൻ പതിവ് പോലെ ഗ്രൂപ്പിൽ നിന്നും ഗ്രൂപ്പിലേക്ക് കഥകളും കവിതകളും വായിച്ചു ഒരു ദേശാടന പക്ഷിയെ പോലെ പറക്കുന്ന വളരെ തിരക്ക് പിടിച്ച നേരം .ഇൻബോക്സിൽ ബ്ലൂം ശബ്ദത്തോടെ ഒരു മെസ്സേജ് .മെസ്സേജിന്റെ ഉടമസ്ഥാനാര ണാവോ .ശ്ശോ ! ഒരു പാവം ചേട്ടനാണ് .പുള്ളി ഡോക്ടർ ആണ് .ഇപ്പോൾ റിട്ടയർ ചെയ്തു മക്കളും കൊച്ചു മക്കളും ഒക്കെയായി സുഖം സ്വസ്ഥം .അപ്പോൾ എന്നെ മോളെന്നു വിളിക്കാം .തെറ്റിദ്ധരിക്കരുത് അമ്മു ! നിന്റെയീ മഞ്ഞക്കണ്ണട എടുത്തു മറ്റു .അല്ലെങ്കിൽ കാണുന്നതെല്ലാം മഞ്ഞയായി തോന്നും .എന്റെ മനസാക്ഷി അങ്ങനെ എന്നോട് മന്ത്രിച്ചു
(തെറ്റിദ്ധരിക്കണ്ട എനിക്കു അങ്ങനെ ഒരു സാധനം ഉണ്ട് ഇടക്കൊക്കെ വർക്കിംഗ് ആകുകയുള്ളു എന്നേയുള്ളു) അങ്ങനെ ഞാൻ മഞ്ഞ കണ്ണട മാറ്റി പ്ലെയിൻ കണ്ണട എടുത്തു ഫിറ്റ് ചെയ്തു ചേട്ടന്റ ഇന്ബോക്സിന്റെ വാതിൽ തുറന്നു .
''എന്താ ചേട്ടാ ?''
'മോൾ ഇന്നലെ ഇട്ട കവിതയിലെ സ്‌പടിക ധൂളികൾ എന്ന വാക്കിന്റെ അർഥം എന്താ ?''
''എന്താ ചേട്ടാ ?''
'മോൾ ഇന്നലെ ഇട്ട കവിതയിലെ സ്‌പടിക ധൂളികൾ എന്ന വാക്കിന്റെ അർഥം എന്താ ?''
നട്ടപ്പാതിരക്കു സ്പടികധൂളികളുടെ അർഥം ചോദിക്കുന്നോ കശ്‌മല? ഡോക്ടർ ആണ് അത്രേ ഡോക്ടർ !
''ചേട്ടാ അത് പ്രണയത്തെ കണ്ണാടി യോട് ഉപമിച്ചത് ആണ് കണ്ണാടി പൊടിഞ്ഞാൽ മണ്ണ് പോലെ പൊടി വരില്ലേ ?ദൈവമേ എങ്ങനെ പറഞ്ഞു മനസിലാക്കും ?ഇങ്ങേർക്ക് ഡിക്ഷണറി നോക്കിയാൽ പോരെ ?
'ഹോ!ഭയങ്കരം! സുഗതകുമാരി ടീച്ചർക്ക് പോലുമില്ല ഇത്രേം ഭാവന "'
ആക്കിയാത്തതാണോ? ഹേ ആവില്ല !
''മോളുനു ഭയങ്കര ഭാവനയാണ് കേട്ടോ കവിതകളെല്ലാം ചേർത്ത് ഒരു പുസ്തകമാക്കിക്കോ നല്ല വിൽപന നടക്കും ''
ഞാൻ തല ഫാനിൽ മുട്ടുന്നുണ്ടോ എന്ന് നോക്കി.ഇപ്പോൾ മുട്ടുന്നില്ല ഇങ്ങനെ പോയാൽ മുട്ടിക്കും ഇയാൾ ഉറപ്പു . വഴിതെറ്റിപ്പോയ ബസിന്റെ ഡ്രൈവർ വളയം തിരിക്കും പോലെ ഞാൻ അണ്ണാക്ക് കാണിച്ചു ചിരിക്കുന്ന ഒരു സ്മൈലി ഇട്ടു .
'നഷ്ടപ്രണയമാണോ മോളു അതോ ഇപ്പോളും പ്രണയമുണ്ടോ ?'
" പ്രണയം ഉണ്ടില്ല ചേട്ടാ ഉണ്ടിട്ടു വരാമേ ''
ഞാൻ ഇന്ബോക്സിന്റെ വാതിൽ അടച്ചു പുറത്തു കടന്നു .
ഭാഗവതം വായിച്ചിരുന്നേൽ മോക്ഷം കിട്ടാനുള്ള പ്രായമായില്ലേ ചേട്ടാ !ഉള്ളിൽ പറഞ്ഞു പോയി .അങ്ങേർക്കി വയസ്സ് കാലത്തു എന്റെ പ്രണയം അറിഞ്ഞിട്ടെന്തിനാ .
ഭാഗവതം വായിച്ചിരുന്നേൽ മോക്ഷം കിട്ടാനുള്ള പ്രായമായില്ലേ ചേട്ടാ !ഉള്ളിൽ പറഞ്ഞു പോയി .അങ്ങേർക്കി വയസ്സ് കാലത്തു എന്റെ പ്രണയം അറിഞ്ഞിട്ടെന്തിനാ .
പോകാൻ തുടങ്ങിയതാ അപ്പൊ അടുത്ത മെസ്സേജ്
'ഹായ് 'ഞാൻ അയച്ചവനെ ഒന്ന് നോക്കി എഴുത്തുകാരനാണ് .ഇടക്കൊക്കെ എഴുതുവുള്ളു .പക്ഷെ ഇതിഹാസം ആയിരിക്കും .മാന്യൻ ആണെന്നാണ് അറിവ്
തിരിച്ചു ഹായ് കൊടുക്കണോ ഒമ്പതു മണിയായി .ഉറക്കവും വരുന്നു .
എന്താണെന്നു ചോദിച്ചേക്കാം

'ഹായ് '
''അമ്മുവിൻറെ കഥകളൊക്കെ നന്നാവുന്നുണ്ട് ''
കണ്ടോ ഞാൻ വീണ്ടും തെറ്റിദ്ധരിച്ചു. പാവം അഭിനന്ദനം അറിയിക്കാനായിരുന്നു
''താങ്ക്സ്''
"എന്റെ കഥകളെ കുറിച്ച് എന്താ അഭിപ്രായം ?'"
''അമ്മുവിൻറെ കഥകളൊക്കെ നന്നാവുന്നുണ്ട് ''
കണ്ടോ ഞാൻ വീണ്ടും തെറ്റിദ്ധരിച്ചു. പാവം അഭിനന്ദനം അറിയിക്കാനായിരുന്നു
''താങ്ക്സ്''
"എന്റെ കഥകളെ കുറിച്ച് എന്താ അഭിപ്രായം ?'"
ഞാൻ പെട്ട് .ഈ മനുഷ്യന്റെ ഒറ്റ കഥ പോലും ഞാൻ വായിച്ചിട്ടില്ല .വായിച്ചു ഒരു പാരഗ്രാഫ് കഴിയുമ്പോളേക്കും അവിടെ തന്നെ കിടന്നു ഉറങ്ങി പോകും .എല്ലാരും കമന്റ് ഇടുമ്പോൾ മറ്റു കമെന്റുകൾ നോക്കി ഞാനും ഒരു കമന്റ് ഇടും ഞാനും ഇതൊക്കെ വായിക്കുമെന്ന് ആൾക്കാർ വിചാരിച്ചോട്ടെ.ഇത് ഒക്കെ വായിച്ചു മനസിലാക്കാനുള്ള ബുദ്ധി ഉണ്ടായിരുന്നെങ്കിൽ ഞാൻ മിനിമം രണ്ടു സിവിൽ സർവീസ് എടുത്തേനേ ..എന്തെങ്കിലും പറയണ്ടേ?
''സാറിന്റ കഥ സൂപ്പർ അല്ലെ ?ഞാൻ കമന്റ് ഇട്ടിരുന്നു ''.
''ആ കമെന്റ് എന്റെ ഹൃദയത്തിൽ സ്പർശിച്ചു അമ്മു ..അമ്മു എന്നെ എത്ര നന്നായി മനസിലാക്കി '
ങേ !ദൈവമേ ഇങ്ങേരുടെ ഹൃദയം ഇത്ര പൊട്ടയാണോ ?ഞാൻ ഏതു കമെന്റ് ആണോ ഇട്ടതു?ആ ഇപ്പോൾ ഓർക്കുന്നു മുൻപേ ഇട്ട ആരുടെയോ നല്ല ഒരു കമെന്റ് കോപ്പി പേസ്റ്റ് ചെയ്തു ഇടുവാരുന്നു.
'ഞാൻ ഇന്നലെ ഉറങ്ങിയില്ല '
'ഞാൻ ഇന്നലെ ഉറങ്ങിയില്ല '
വീണ്ടും മെസ്സേജ്
'കൊതുകു കൂടുതൽ ഉണ്ടായിരുന്നോ സാർ?'
'ഹഹഹ ...കൊലച്ചിരി ,'നല്ല കോമഡി ആണല്ലോ ?അമ്മുവിന്റ് കൊമേഡിയും
എനിക്ക് വലിയ ഇഷ്ടം ആണ്..ചിലപ്പോൾ ടെൻഷൻ ഒക്കെ വരുമ്പോൾ ഞാൻ അതാണ് വായിക്കാറ് ,''
എനിക്ക് വലിയ ഇഷ്ടം ആണ്..ചിലപ്പോൾ ടെൻഷൻ ഒക്കെ വരുമ്പോൾ ഞാൻ അതാണ് വായിക്കാറ് ,''
'ബെസ്റ്റ് എന്റെ കോമഡി വായിച്ചു എനിക്ക് തന്നെ കരച്ചിൽ വരും പെറ്റ തള്ള സഹിക്കാത്ത കോമഡി ആണ് ഞാൻ എഴുതി വിടുന്നത് സ്നേഹം കൊണ്ട ആള്ക്കാര് എന്നെ ചീത്ത വിളിക്കാത്തത് '
'ഹഹഹ ദേ വീണ്ടും കോമഡി എന്നെ ചിരിപ്പിച്ചു കൊല്ലും കൊച്ചു കള്ളി ''
ഉം ഉം ഞാൻ മനസ്സിൽ ഒന്ന് അമർത്തി മൂളി .ഇവനെ ബ്ലോക്കേണ്ടി വരുമോ എന്റെ മെസ്സന്ജർ ഭഗവതി .സത്യത്തിൽ ഇയാളുടെ വായിച്ചാൽ ആരും ബ്ലോക്കി പോകും ഒറ്റ വസ്തു മനസിലാകാത്ത വാക്കുകൾ .
'ശരി സാർ ശുഭരാത്രി '
"അയ്യോ പോവണോ ഒരു മിനിറ്റു'
"എന്താ സാർ ?"
"
അമ്മുവിൻറെ പ്രൊഫൈൽ പിക്ചർ കണ്ടാൽ .....
"
അമ്മുവിൻറെ പ്രൊഫൈൽ പിക്ചർ കണ്ടാൽ .....
ഇവനെ ഞാൻ തട്ടും തോന്നിവാസം ആണ് പറയുന്നതെങ്കിൽ സ്ക്രീൻ ഷോട്ട് ,നാറ്റിക്കൽസ് നോക്കിക്കോ
'ദേവിയെ പോലുണ്ട് '
സത്യത്തിൽ ഞാൻ പൊട്ടിച്ചിരിച്ചു പോയി .ദേവിയാണ് ഭദ്രകാളി .ചുടലഭദ്രകാളി
സത്യത്തിൽ ഞാൻ പൊട്ടിച്ചിരിച്ചു പോയി .ദേവിയാണ് ഭദ്രകാളി .ചുടലഭദ്രകാളി
"എന്റെ ഈയൊരു കഥ വായിക്കു '
ഞാൻ വേഗം ഇൻബൊക്സ് അടച്ചു .അതിൽ ഭേദം ഞാൻ തൂങ്ങി ചാവുന്നതല്ലേ ?അപ്പോളേക്കും അയാളുടെ കഥ ദേ വന്നു വീണു കഴിഞ്ഞു .
'ശുദ്ധ പൈങ്കിളി
ടൈറ്റില് അതിലും ഗംഭീരം
'നിശാസഞ്ചാരം അങ്ങേരുടെ യാത്ര വിവരണമായിരിക്കും .ഒരു ഖണ്ഡികാ വായിച്ചപ്പോൾ രണ്ടു കുപ്പി വെള്ളം തീർന്നു .ഞാൻ വിയർത്തു പരവേശമെടുത്തു വേഗം ഡിലീറ്റ് ചെയ്തു അയാളെ ബ്ളോക് ചെയ്തു .മേലിൽ കണ്ടു പോയേക്കല്ല്

ഓഫ് ചെയ്യാൻ തുടങ്ങിയ ഞാനാണ്
"ചേച്ചി"
പാവം ഒരു അനിയൻ കുട്ടിയാണ്
"ഹായ് ശിവ "
"ചേച്ചി എനിക്ക് ഭയങ്കര വേദനയാണ് "
"ശ്ശോ കഷ്ടം! കൈയോ കാലോ ഒടിഞ്ഞു കാണുമോ?"
"എന്താ സുഖമില്ലേ ?"
മനസിന് സുഖമില്ല ചേച്ചി .എന്നെ സ്നേഹിക്കാനാരുമില്ല .സ്നേഹം കൊതിക്കുന്ന ഒരു ആത്മാവ് ഉണ്ടെൻറെ ഉള്ളിൽ,,ചേച്ചിക്ക് തരാമോ ഒരു ഇറ്റു സ്നേഹം? .അറിഞ്ഞിടത്തോളം ചേച്ചി നല്ലൊരു മനുഷ്യ സ്നേഹിയാ '
'
''പിന്നെന്താ നിനക്കെത്ര കിലോ വേണം .പോയി കിടന്നുറങ്ങേടാ @#$%& മോനെ "
'
''പിന്നെന്താ നിനക്കെത്ര കിലോ വേണം .പോയി കിടന്നുറങ്ങേടാ @#$%& മോനെ "
"പിന്നല്ലതെ ...ചീത്ത വിളിച്ചു പോകില്ലേ ?"
ഇനി പച്ച വെളിച്ചം അണയ്ക്കാം .തൃപ്തി ആയി പകലത്തെ ജോലികളൊക്കെ കഴിഞ്ഞു അല്പ സമയം ് ഇതിന്റെ മുന്നോട്ടിരുന്നാൽ അപ്പൊ വരും ചക്കപ്പഴത്തിൽ ഈച്ച പൊതിയും പോലെ സാമദ്രോഹികൾ .
Ammu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക