ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ
******
"മനു.... ടാ.. നീ എന്റെ മൊബൈൽ കണ്ടോടാ...?""
******
"മനു.... ടാ.. നീ എന്റെ മൊബൈൽ കണ്ടോടാ...?""
കേട്ടാ..കേട്ടാ..എന്റെ അമ്മയാണ്... ഈ അലറി വിളിച്ച് ചോദിക്കുന്നത്.. ഈ വീട്ടിൽ എന്ത് കാണാതായാലും ആദ്യം ചോദിക്കുന്നത് എന്നോടാ.
എന്തൊരു കഷ്ട്ടാ. ജീവിക്കാൻ അനുവദിക്കില്ല..ഇവര്..!
അടുക്കളയിൽ കത്തി കാണാതായൽ ..അപ്പോ ചോദിക്കും..
"ഡാ നീ എടുത്തോടാ. .?""
ചേച്ചീടെ ബുക്ക് കാണാതായാൽ അപ്പോ ചോദിക്കും..
"നീ കണ്ടോടാ...?""
എന്റെ ബുക്ക് ഞാൻ കൈ കൊണ്ട് തൊടാറില്ല അപ്പോഴാ ഇനി അവളുടെ ബുക്ക്! ചോദിക്കുന്നതിനു ഒരു മര്യാദ ഒക്കെ വേണ്ടേ?
അപ്പന്റെ കുട കാണാതായാൽ..
"നീ എവിടെ കൊണ്ട് പോയി കളഞ്ഞെടാ. .?""
അപ്പന്റെ ഡയലോഗ് അങ്ങിനെ..
അവിടെ ചോദ്യവും പറച്ചിലും ഒന്നുമില്ല സ്ഥാപിച്ചു കഴിഞ്ഞിരിക്കും...ഞാൻ ആണ് എടുത്തതെന്ന്
അപ്പന്റെ ഡയലോഗ് അങ്ങിനെ..
അവിടെ ചോദ്യവും പറച്ചിലും ഒന്നുമില്ല സ്ഥാപിച്ചു കഴിഞ്ഞിരിക്കും...ഞാൻ ആണ് എടുത്തതെന്ന്
എങ്ങനെ ഇൗ പട്ടം എന്റെ തലയിൽ ചാർത്തപ്പെട്ടു എന്ന വിഷയത്തിൽ ഒരു ഗവേഷണം തന്നെ നടത്തി വന്നപ്പോ ഒരു കാര്യം പിടി കിട്ടി....
വേറൊന്നുമല്ല കയ്യിലിരുപ്പിന്റെയാ.
മൂന്ന് വയസ്സുള്ളപ്പോൾ ആണത്രേ ഈ രംഗത്തേക്ക് ആദ്യത്തെ ചുവട് വെയ്പ്..
വേറൊന്നുമല്ല കയ്യിലിരുപ്പിന്റെയാ.
മൂന്ന് വയസ്സുള്ളപ്പോൾ ആണത്രേ ഈ രംഗത്തേക്ക് ആദ്യത്തെ ചുവട് വെയ്പ്..
വീട്ടിൽ തമിഴ്നാട്ടിൽ നിന്നെത്തിയ ബന്ധുക്കളുടെ കാറിന്റെ കീ എടുത്ത് ഞാന്‍ പോക്കറ്റിലിട്ടുന്ന്..
വീട് മുഴുവന്‍ അവരെല്ലാം തപ്പി നടക്കുമ്പോഴാണ് പോക്കറ്റില്‍ നി�ന്നും അതടുത്ത് കാട്ടി
"അമ്പട മോനേ തീപ്പെട്ടി കോലേ ... "എന്ന പാട്ടും പാടി അവരുടെ മുന്നില്‍ ചെന്ന് ചാടിയത്.അത് വാങ്ങാൻ അവരെല്ലാം ഓടി പിന്നാലെ വന്ന നേരം...മുന്നും പിന്നും നോക്കാതെ.. അതെടുത്തു കിണറ്റിലേക്ക് ഒരൊറ്റ ഏറ് വച്ച് കൊടുത്ത്..
തമിഴരുടെ കളി കേരളത്തിനോടാ...

അല്ല പിന്നെ. !
മൂന്ന് വയസ്സിന് മുന്നേ ഉള്ള കഥകൾ..അവർ സൂക്ഷിച്ച് വെച്ചിട്ടില്ല. സർക്കാരിന്റെ പ്രത്യേക കടാശ്വാസ തള്ളൽ പരിപാടി പോലെ വീട്ടുകാർ അതെല്ലാം തള്ളി കള്ളഞ്ഞത്രെ !
വീട്ടിലെ മുറ്റത്തെ.. കിണറ്റില്..ഇറങ്ങി തപ്പിയാൽ അടുക്കളയിൽ നിന്നും കാണാതായ കുറെ സ്ഥാവരജംഗമ വസ്തുക്കൾ കണ്ടു കിട്ടുമെന്നാണ് അമ്മയുടെ കണ്ടെത്തൽ.
പോരാത്തതിന് തൊട്ടടുത്ത വീട്ടിലെ കുളത്തിൽ ഓരോന്ന് വലിച്ചെറിയുക. എറിഞ്ഞ് കഴിഞ്ഞ് അതിങ്ങനെ പതിയെ പതിയെ താഴോട്ട് പോകുന്നത് കണ്ട് രസിക്കുക ..കൈ കൊട്ടി ചിരിക്കുക ..ഇത്യാദി കലാപരിപാടികൾ കൂടി കൂട്ടത്തിൽ ഇടക്കിടെ അരങ്ങേറാറുണ്ടത്രെ..
കള്ളനെ പേടിച്ച്...അമ്മേടെ തലയിണ അടിയിൽ ഊരി വെക്കാറു ള്ള അഞ്ച് പവന്റെ മാല ..കാണാതെ തലങ്ങും വിലങ്ങും നടന്നൂന്ന്...ആദ്യം ചോദിച്ചപ്പോള്‍ കൈ മലർത്തി കാണിച്ചെന്നും ഒടുവിൽ ഭീഷണിയുടെ മുന്നില്‍ അടിപതറി തന്നോട് ചായ്‌പിന്റെ ചെരുവിലെ ഒരു പഴയ പാവേടെ കഴുത്തിൽ കൊണ്ട് പോയി കെട്ടി ഇട്ട് വെച്ചിട്ടുണ്ടായിരുന്നെന്ന് ..
എന്തായാലും അതോടെ നമുക്ക് പേരായി ...
എന്തു കാണാതെ പോയാലും പുണ്യാളനോട് ചോദിച്ചാല്‍ മടക്കി തരും എന്ന പോലെ ...
എന്നോട് ചോദിച്ചാല്‍ എന്തും കിട്ടുമെന്നായി
എന്തു കാണാതെ പോയാലും പുണ്യാളനോട് ചോദിച്ചാല്‍ മടക്കി തരും എന്ന പോലെ ...
എന്നോട് ചോദിച്ചാല്‍ എന്തും കിട്ടുമെന്നായി
എന്റെ ഭീമൻപുണ്യാളാ..
നീ കീചകനെ കൊന്നതോണ്ടല്ലേ നമുക്ക് ഈ പേരു വീണത്...
നീ കീചകനെ കൊന്നതോണ്ടല്ലേ നമുക്ക് ഈ പേരു വീണത്...
എന്തു വീട്ടീന്ന് കാണാതായോ ..
എടുത്തത് മനു തന്നെ !
എടുത്തത് മനു തന്നെ !
താൻ ഇതൊക്കെ മനഃപൂർവം ചെയ്യുന്നതാണോ ...അല്ലല്ലോ..
എങ്ങനെ വന്നാലും എല്ലാം നമ്മുടെ തലേല്‍ വന്നു കേറിക്കോളും
എങ്ങനെ വന്നാലും എല്ലാം നമ്മുടെ തലേല്‍ വന്നു കേറിക്കോളും
ബോധമില്ലാത്ത പ്രായത്തിൽ എന്തൊക്കെയോ കാട്ടി കൂട്ടി എന്ന് വെച്ച് മീശ മുളച്ച ഈ പ്രായത്തിലെങ്കിലും ഒന്ന് വെറുതെ വിട്ടൂടെ?
"ഡാ മനോ എന്റെ മൊബൈൽ കണ്ടോടാ ?"
അമ്മേടെ വിളി നിന്നിട്ടില്ല.
നാശം! ഇനി അത് തപ്പി കൊടുത്തില്ലെങ്കിൽ പഴയ പുരാണം വീണ്ടും വിളമ്പും...
"എന്താ അമ്മേ...അത് മേശപ്പുറത്തെങ്ങാനും കാണും..ഞാൻ എടുത്തിട്ടില്ല""
"പിന്നെ നീ എടുത്തിട്ടില്ല.! ഇന്നലെ അപ്പന്റെ പേന കാണാതായപ്പോഴും ഇതല്ലേ നീ പറഞ്ഞെ
എന്നിട്ട് പേന വന്ന വഴി കണ്ടാ. "
അമ്മ ചൂളി ഒന്ന് നോക്കി.
എന്നിട്ട് പേന വന്ന വഴി കണ്ടാ. "
അമ്മ ചൂളി ഒന്ന് നോക്കി.
അമ്മേടെ നോട്ടത്തിൽ പറയാന്‍ വന്നത് അങ്ങ് വിഴുങ്ങി
ശ്ശോ..ആ കഥ പറയാതിരിക്കാ ഭേദം.
അപ്പന്റെ കടേൽ വൈകുന്നേരങ്ങളിൽ സഹായിക്കാൻ ചെല്ലും...രണ്ടാഴ്ചയായി വൈകുന്നേരം കടയിലൊരു ഹൂറി വരും
പഴയ ചങ്ങാതിയായിരുന്നു
പിന്നെ പുറം നാട്ടിലെങ്ങോ പോയി
അവളിപ്പോ നാട്ടില്‍ വീണ്ടും ലാൻഡ് ചെയ്തിരിക്കുന്നു
അവളുടെ മൊഞ്ച് നോക്കി നോക്കി..കടേലു പല തവണ കണക്ക് തെറ്റി കൂട്ടി..
ആദ്യം കണ്ടപ്പോൾ തന്നെ ഒരു ചിരി പാസ്സാക്കിയത് ഇന്നലെ ആണ് മടക്കി കിട്ടിയെ
ചിരി തിരിച്ച് കിട്ടിയ ഉടനെ. സാമാനം പൊതിയുന്ന പേപ്പറില്‍ തന്റെ മൊബൈൽ നമ്പർ എഴുതി വിടാനായി അപ്പന്റെ. ഫോറിൻ പേന ഒന്നെടുത്തു

അവളുടെ മോന്തായം നോക്കി നോക്കി എഴുതി..സാധനങ്ങൾ പൊതിഞ്ഞ കൂട്ടത്തിൽ പേന കൂടി കൊടുത്ത് വിട്ടു.
അപ്പനാണേൽ ദൈവങ്ങളുടെ കൂട്ടത്തിൽ തൊട്ടു തലോടുന്ന പേനയാത്രെ. അപ്പന്റെ മൊതലാളീ കൊടുത്ത അയ്യായിരം രൂപ കൊണ്ടാത്രെ കച്ചോടം തുടങ്ങിയത് മുതലാളി ഒരിക്കല്‍ കൊടുത്ത പേനയാണ്..ഇന്നും ദൈവത്തിന്റെ ഫോട്ടോ തൊട്ടു വങ്ങുന്ന പോലെ അപ്പൻ പേനയും ഒന്ന് മുത്തും. ആ പേനയാണ് മോൻ...പെണ്ണിനെ വളക്കാനായി എടുത്തതും ... കൊടുത്ത് വിട്ടതും..
അപ്പൻ സഹിക്കോ..
അപ്പന്റെ വെപ്രാളം ഒന്ന് ഇന്നലെ കാണണ്ടതായിരുന്നു
പാതിരാ വരെ കട മുഴുവൻ തപ്പി..
ഒന്നുമറിയാത്ത പോലെ നിൽക്കാനല്ലതെ മിണ്ടാൻ പറ്റുമോ.
പാതിരാ വരെ കട മുഴുവൻ തപ്പി..
ഒന്നുമറിയാത്ത പോലെ നിൽക്കാനല്ലതെ മിണ്ടാൻ പറ്റുമോ.
അപ്പോഴാ. മൊഞ്ചത്തീടെ ഉപ്പ...പേനയും പിടിച്ചു വരണത്...
ഹരിശ്ചന്ദ്രൻ വകയിലെ അമ്മവനാണെന്ന് തോന്നുന്നു..
അല്ലേൽ ഒരു പേന കിട്ടിയത് വീട്ടിൽ വെച്ചാൽ പോരായിരുന്നോ.
പേന കൊണ്ട്. വന്ന് കൊടുത്ത് അയാളൊരു ഉപദേശോം..
"മോനെ..മനുവെ..കടേ ലെ സാമാനം മാത്രം പൊതിഞ്ഞ് കൊടുത്താ മതീട്ടാ ..നിന്റെ ഖൽബ് പൊതിയാൻ ഇങ്ങോട്ട് വരണ്ടാ എന്ന്..""

അത് കേട്ട അപ്പൻ ഒന്ന് തന്നെ നോക്കിയ ഓർമ മാത്രമേ ഉള്ളൂ
സീതയെ പോലെ ഭൂമി പിളർന്ന് അങ്ങ് പോയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു ..
ഇന്നലത്തെ പുകിൽ കഴിഞ്ഞേ ഉള്ളൂ.ഇനി അടുത്തത്.... മൊബൈൽ
ചവിട്ടി അരക്കാൻ മനുവിന്റെ ജീവിതം ഇനീം ബാക്കി
ഇനി അതിന്ന് തപ്പി കൊടുത്തില്ലെങ്കിൽ അതും തന്റെ തലേലാവും
ചേച്ചീടെ ഫോൺ എടുത്ത് അമ്മേടെ ഫോൺ നമ്പർ കുത്തി..
എവിടെയോ കിടന്നു വിറക്കുന്നു..
സ്വരം നോക്കി..നോക്കി നടന്നു.
എവിടെയോ കിടന്നു വിറക്കുന്നു..
സ്വരം നോക്കി..നോക്കി നടന്നു.
കിണറ്റിൻ കരേന്ന് ആണ് ..
ഓ..അമ്മക്ക് രാവിലെ അമ്മേടെ വീട്ടിന്ന് ഫോൺ വരുന്നുണ്ടായിരുന്നു..വിളിയും കഴിഞ്ഞ് മറന്ന് വെച്ചതാവും
ഓ..അമ്മക്ക് രാവിലെ അമ്മേടെ വീട്ടിന്ന് ഫോൺ വരുന്നുണ്ടായിരുന്നു..വിളിയും കഴിഞ്ഞ് മറന്ന് വെച്ചതാവും
ഫോൺ എടുത്ത് ചുമ്മാ നോക്കി..
കോൺടാക്ട് ചുമ്മാ തിരഞ്ഞ്..
കുറെ കുറെ പെണ്ണുങ്ങളുടെ പേരുകൾ..
കോൺടാക്ട് ചുമ്മാ തിരഞ്ഞ്..
കുറെ കുറെ പെണ്ണുങ്ങളുടെ പേരുകൾ..
കൂട്ടത്തിൽ ഒന്ന്...തൊട്ടപ്പുറത്തെ ശ്രേയയുടെ പേര്.
ഇൗ നമ്പർ ഒന്ന് കിട്ടാൻ എത്ര നാളായി നോക്കുന്നു..
ഇൗ നമ്പർ ഒന്ന് കിട്ടാൻ എത്ര നാളായി നോക്കുന്നു..
അവിടെ നിന്നാൽ അടുക്കളയിലെ. അമ്മയെ കാണാം ...തിരക്കിട്ട പണിയിലാണ്..
എന്തായാലും നല്ല തക്കം.
ഒന്ന് വിളിച്ച് നോക്കാം..പതിയെ ഒന്ന് കുത്തി..
ഒന്ന് വിളിച്ച് നോക്കാം..പതിയെ ഒന്ന് കുത്തി..
അപ്പുറത്ത് ഫോൺ അടിക്കുന്നുണ്ട്..
എടുക്കുന്നില്ല...
വീണ്ടും വീണ്ടും വിളിച്ച്
എടുക്കുന്നില്ല...
വീണ്ടും വീണ്ടും വിളിച്ച്
ഇത്തവണ ആരോ എടുത്ത്
അനക്കമില്ല പക്ഷേ..
അനക്കമില്ല പക്ഷേ..
"ഹലോ ഞാനാ...മനു
ശ്രേയ അല്ലെ...?""
ശ്രേയ അല്ലെ...?""
"അല്ലടാ...നിന്റെപ്പൻ"
ഇത്തവണ മറുപടി ഫോണിൽ നിന്നല്ല..
അപ്പയാണ് ഫോണിലല്ല ..തൊട്ട് മുന്നിൽ...
അലറി വിളിച്ച് നിൽപ്പാണ് .
അലറി വിളിച്ച് നിൽപ്പാണ് .
അപ്പനെ കണ്ടതും..കൈയ്യിലെ ഫോൺ പിന്നിലേക്ക് പിടിച്ചതും കിണറിന്റെ കരയിൽ വെച്ചിരുന ബക്കറ്റിൽ തട്ടി ഫോൺ കിണറ്റിലേക്ക് പോയതും ഒരുമിച്ച്..
താഴോട്ട് പോകുന്ന ഫോണിനെ നോക്കി മേലെ നിന്ന് ശ്വാസം വലിക്കുമ്പോൾ..ഉള്ളിൽ ആരോ വിളിച്ചു പറയുന്നുണ്ട്
ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ!
ആരോപണങ്ങള്‍ ഏറ്റെടുക്കാന്‍ മനുവിൻ്റെ ജീവിതം പിന്നേയും ബാക്കി
Shabna

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക